A A A A A

ജീവിതം: [നീതിശാസ്ത്രം]


പ്രവൃത്തികൾ ൨:൩൮
പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്‍െറ ദാനം നിങ്ങള്‍ക്കു ലഭിക്കും.

കൊളോസിയക്കാർ ൩:൧൭-൨൩
[൧൭] നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്‌താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്‌ഞതയര്‍പ്പിച്ചുകൊണ്ട്‌ അവന്‍െറ നാമത്തില്‍ ചെയ്യുവിന്‍.[൧൮] ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനുയോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.[൧൯] ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്‌.[൨൦] കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്ര.[൨൧] പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്‌. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും.[൨൨] ദാസന്‍മാരേ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്‌; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട്‌ ആത്‌മാര്‍ഥതയോടെ ചെയ്യുന്നതാകണം.[൨൩] നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍.

ആവർത്തനപുസ്തകം ൨൩:൧൭
ഇസ്രായേല്‍ സ്‌ത്രീകളിലാരും ദേവദാസികളാവരുത്‌. ഇസ്രായേല്‍ പുരുഷന്‍മാരും ദേവന്‍മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്‌.

സഭാപ്രസംഗകൻ ൯:൧൦
ചെയ്യാനുള്ളത്‌ സര്‍വ ശക്‌തിയോടുംകൂടെ ചെയ്യുക; എന്തെന്നാല്‍ നീ ചെന്നുചേരേണ്ട പാതാളത്തില്‍ ജോലിക്കോ ചിന്തയ്‌ക്കോ വിജ്‌ഞാനത്തിനോ അറിവിനോ സ്‌ഥാനമില്ല.

ജോൺ ൧൬:൧൩
സത്യാത്‌മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍െറ പൂര്‍ണതയിലേക്കു നയിക്കും.

ലേവ്യർ ൧൯:൨
ഇസ്രായേല്‍സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്‌ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്‌ധനാണ്‌.

ലേവ്യർ ൧൯:൧൩-൧൮
[൧൩] നിങ്ങളുടെ അയല്‍ക്കാരെ മര്‍ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്‌. കൂലിക്കാരനു വേതനം നല്‍കാന്‍ പിറ്റേന്നു രാവിലെവരെ കാത്തിരിക്കരുത്‌.[൧൪] ചെകിടരെ ശപിക്കുകയോ കുരുടന്‍െറ വഴിയില്‍ തടസ്‌സം വയ്‌ക്കുകയോ അരുത്‌. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണ്‌ കര്‍ത്താവ്‌.[൧൫] അനീതിയായി വിധിക്കരുത്‌. ദരിദ്രനോടു ദാക്‌ഷിണ്യമോ ശക്‌തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം.[൧൬] ഏഷണി പറഞ്ഞു നടക്കുകയോ അയല്‍ക്കാരന്‍െറ ജീവനെ അപകടത്തിലാക്കുകയോ അരുത്‌. ഞാനാണ്‌ കര്‍ത്താവ്‌.[൧൭] സഹോദരനെ ഹൃദയംകൊണ്ട്‌ വെറുക്കരുത്‌. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും.[൧൮] നിന്‍െറ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണ്‌ കര്‍ത്താവ്‌.

ലൂക്കോ ൬:൩൧
മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍.

ലൂക്കോ ൧൬:൧൦
ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും.

സുഭാഷിതങ്ങൾ ൧൧:൧-൩
[൧] കള്ളത്രാസ്‌ കര്‍ത്താവ്‌ വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.[൨] അഹങ്കാരത്തിന്‍െറ പിന്നാലെ അപമാനമുണ്ട്‌; വിനയമുള്ളവരോടുകൂടെ ജ്‌ഞാനവും.[൩] സത്യസന്‌ധരുടെ വിശ്വസ്‌തത അവര്‍ക്കു വഴികാട്ടുന്നു; വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.

സുഭാഷിതങ്ങൾ ൧൯:൧
സത്യസന്‌ധനായ ദരിദ്രന്‍ദുര്‍ഭാഷണം ചെയ്യുന്ന ഭോഷനെക്കാള്‍ ശ്രഷ്‌ഠനാണ്‌.

സുഭാഷിതങ്ങൾ ൨൨:൬
ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.

സുഭാഷിതങ്ങൾ ൨൫:൨൧
ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവുംദാഹത്തിന്‌ ജലവും കൊടുക്കുക:

റോമർ ൧:൨൬
അക്കാരണത്താല്‍ ദൈവം അവരെ നിന്‌ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്‌ത്രീകള്‍ സ്വാഭാവികബന്‌ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്‌ധബന്‌ധങ്ങളിലേര്‍പ്പെട്ടു.

റോമർ ൨:൧
അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.

മത്തായി ൭:൧൨-൨൧
[൧൨] മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.[൧൩] ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്‌തൃതവും വഴി വിശാലവുമാണ്‌; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും.[൧൪] എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്‌. അതു കണ്ടെത്തുന്നവരോ ചുരുക്കം.[൧൫] ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്‌ക്കളാണ്‌.[൧൬] ഫലങ്ങളില്‍നിന്ന്‌ അവരെ മനസ്‌സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന്‌ അത്തിപ്പഴമോ പറിക്കാറുണ്ടോ?[൧൭] നല്ല വൃക്‌ഷം നല്ല ഫലവും ചീത്ത വൃക്‌ഷം ചീത്തഫലവും നല്‍കുന്നു.[൧൮] നല്ല വൃക്‌ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്‌ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.[൧൯] നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.[൨൦] അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.[൨൧] കര്‍ത്താവേ, കര്‍ത്താവേ എന്ന്‌, എന്നോടു വിളിച്ചപേക്‌ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.

ജോൺ ൧൩:൩൪-൩൫
[൩൪] ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.[൩൫] നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍െറ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.

൨ തിമൊഥെയൊസ് ൩:൧൬-൧൭
[൧൬] വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.[൧൭] ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു.

എസേക്കിയൽ ൧൬:൪൯-൫൦
[൪൯] നിന്‍െറ സഹോദരിയായ സോദോമിന്‍െറ തെറ്റ്‌ ഇതായിരുന്നു: പ്രൗഢിയും ഭക്‌ഷ്യസമൃദ്‌ധിയും സമാധാനവും സ്വസ്‌ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്‌ധനരെയും അഗതികളെയും തുണച്ചില്ല.[൫൦] അവര്‍ ഗര്‍വിഷ്‌ഠരായിരുന്നു. എന്‍െറ മുമ്പില്‍ അവര്‍ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചു. അതു കണ്ട്‌ ഞാന്‍ അവരെ നിര്‍മാര്‍ജനം ചെയ്‌തു.

ഗലാത്തിയർ ൫:൧൯-൨൧
[൧൯] ജഡത്തിന്‍െറ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,[൨൦] വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,[൨൧] വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈ വരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

൧ കൊരിന്ത്യർ ൬:൯-൧൧
[൯] അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്ര ഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും[൧൦] കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.[൧൧] നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമത്തിലും നമ്മുടെ ദൈവത്തിന്‍െറ ആത്‌മാവിലും സ്‌നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്‌തു.

റോമർ ൧൩:൮-൧൦
[൮] പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.[൯] വ്യഭിചാരം ചെയ്യരുത്‌, കൊല്ലരുത്‌, മോഷ്‌ടിക്കരുത്‌, മോഹിക്കരുത്‌ എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.[൧൦] സ്‌നേഹം അയല്‍ക്കാരന്‌ ഒരു ദ്രാഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്‍െറ പൂര്‍ത്തീകരണം സ്‌നേഹമാണ്‌.

ജെയിംസ് ൧:൧൨-൧൫
[൧൨] പരീക്‌ഷകള്‍ ക്‌ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്‌ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ജീവന്‍െറ കിരീടം അവനു ലഭിക്കും.[൧൩] പരീക്‌ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ്‌ പരീക്‌ഷിക്കപ്പെടുന്നത്‌ എന്ന്‌ ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്‍മയാല്‍ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടുന്ന്‌ ആരെയും പരീക്‌ഷിക്കുന്നുമില്ല.[൧൪] ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്‌.[൧൫] ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.

അടയാളപ്പെടുത്തുക ൧൨:൨൮-൩൧
[൨൮] ഒരു നിയമജ്‌ഞന്‍ വന്ന്‌ അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?[൨൯] യേശു പ്രതിവചിച്ചു: ഇതാണ്‌ ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ്‌ ഏക കര്‍ത്താവ്‌.[൩൦] നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്‌മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണ ശക്‌തിയോടുംകൂടെ സ്‌നേഹിക്കുക.[൩൧] രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല.

ലൂക്കോ ๑๐:๑๐-๒๘
[๑๐] നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം:[๑๑] നിങ്ങളുടെ നഗരത്തില്‍നിന്ന്‌ ഞങ്ങളുടെ കാലുകളില്‍ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ തട്ടിക്കളയുന്നു. എന്നാല്‍, ദൈവ രാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.[๑๒] ഞാന്‍ നിങ്ങളോടു പറയുന്നു, ആദിവസം സോദോമിന്‍െറ സ്‌ഥിതി ഈ നഗരത്തിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും.[๑๓] കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്‌ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അദ്‌ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരംപൂശിയും പണ്ടേ തന്നെ പശ്‌ചാത്തപിക്കുമായിരുന്നു.[๑๔] ആ കയാല്‍, വിധിദിനത്തില്‍ ടയിറിന്‍െറയും സീദോന്‍െറയും സ്‌ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും.[๑๕] കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്‌ത്തപ്പെടും.[๑๖] നിങ്ങളുടെ വാക്കുകേള്‍ക്കുന്നവന്‍ എന്‍െറ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.[๑๗] എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്‍െറ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു.[๑๘] അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.[๑๙] ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍െറ സകല ശക്‌തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.[๒๐] എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്‌, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.[๒๑] ആ സമയംതന്നെ പരിശുദ്‌ധാത്‌മാവില്‍ ആനന്‌ദിച്ച്‌, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്‌തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ്‌ ഇവ ജ്‌ഞാനികളില്‍നിന്നും ബുദ്‌ധിമാന്‍മാരില്‍നിന്നും മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്‌തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്‌ടം.[๒๒] എല്ലാ കാര്യങ്ങളും പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന്‌ പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന്‌ പുത്രനും, പുത്രന്‍ ആര്‍ക്കു വെളി പ്പെടുത്താനാഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല.[๒๓] അവന്‍ ശിഷ്യന്‍മാരുടെ നേരേ തിരിഞ്ഞ്‌ അവരോടു മാത്രമായി പറഞ്ഞു: നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ.[๒๔] എന്തെന്നാല്‍, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്‍മാരും രാജാക്കന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.[๒๕] അപ്പോള്‍ ഒരു നിയമജ്‌ഞന്‍ എഴുന്നേ റ്റു നിന്ന്‌ അവനെ പരീക്‌ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?[๒๖] അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത്‌ എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു?[๒๗] അവന്‍ ഉത്തരം പറഞ്ഞു: നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്‍െറ അയല്‍ക്കാരനെ നിന്നെപ്പോലെയും.[๒๘] അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും.

എഫെസ്യർ ൬:൫-൯
[൫] ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്‍മാരെ ക്രിസ്‌തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്‌മാര്‍ ഥതയോടുംകൂടെ അനുസരിക്കണം.[൬] മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ അവരുടെ കണ്‍മുമ്പില്‍മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണഹൃദയത്തോടെ ദൈവഹിതം അനുവര്‍ത്തിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്‍െറ ദാസന്‍മാരായിരിക്കുവിന്‍.[൭] മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്‍മനസ്‌സോടെ ശുശ്രൂഷ ചെയ്യണം.[൮] ഓരോരുത്തര്‍ക്കും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക്‌ തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍.[൯] യജമാനന്‍മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്‍മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്‌. നിങ്ങളുടെയും അവരുടെയുംയജമാനന്‍ സ്വര്‍ഗത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നും അറിയുവിന്‍.

൧ കൊരിന്ത്യർ ൧൩:൧-൧൩
[൧] ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌.[൨] എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്‌ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.[൩] ഞാന്‍ എന്‍െറ സര്‍വസമ്പത്തും ദാനം ചെയ്‌താലും എന്‍െറ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവുമില്ല.[൪] സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.[൫] സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.[൬] അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.[൭] സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.[൮] സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും.[൯] നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്‌.[൧൦] പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്‌തമിക്കുന്നു.[൧൧] ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെയുക്‌തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.[൧൨] ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്‌തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.[൧൩] എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം.

റോമർ ൬:൧-൨൩
[൧] അപ്പോള്‍ നാം എന്താണു പറയേണ്ടത്‌? കൃപ സമൃദ്‌ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?[൨] ഒരിക്കലും പാടില്ല. പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതെങ്ങനെ?[൩] യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍ ജ്‌ഞാനസ്‌നാനം സ്വീകരി ച്ചനാമെല്ലാവരും അവന്‍െറ മരണത്തോട്‌ ഐക്യപ്പെടാനാണ്‌ ജ്‌ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?[൪] അങ്ങനെ, അവന്‍െറ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്‌ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്‍െറ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്‌ അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്‌.[൫] അവന്‍െറ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട്‌ ഐക്യപ്പെട്ടവരായെങ്കില്‍ അവന്‍െറ പുന രുത്‌ഥാനത്തിനു സദൃശമായ ഒരു പുനരുത്‌ഥാനത്തിലും അവനോട്‌ ഐക്യപ്പെട്ടവരായിരിക്കും.[൬] നാം ഇനി പാപത്തിന്‌ അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശ രീരത്തെനശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ.[൭] എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍നിന്നു മോചിതനായിരിക്കുന്നു.[൮] നാം ക്രിസ്‌തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു.[൯] മരിച്ചവരില്‍നിന്ന്‌ ഉത്‌ഥാനം ചെയ്‌ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന്‌ അവന്‍െറ മേല്‍ ഇനി അധികാരമില്ല.[൧൦] അവന്‍ മരിച്ചു; പാപത്തെ സംബന്‌ധിച്ചിടത്തോളം എന്നേക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു.[൧൧] അതുപോലെ, നിങ്ങളും പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്‌തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.[൧൨] അതുകൊണ്ട്‌, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ.[൧൩] നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്‌; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍.[൧൪] പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌.[൧൫] അതുകൊണ്ടെന്ത്‌? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്‌ക്കു കീഴ്‌പ്പെട്ടവരാണ്‌ എന്നതുകൊണ്ട്‌ നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല.[൧൬] നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്‍െറ അടിമകളാണെന്ന്‌ അറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്‍െറ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്‍െറ അടിമകള്‍.[൧൭] ഒരിക്കല്‍ നിങ്ങള്‍ പാപത്തിന്‌ അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭി ച്ചപ്രബോധനം ഹൃദയപൂര്‍വം അനുസരിച്ച്‌,[൧൮] പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക്‌ അടിമകളായതിനാല്‍ ദൈവത്തിനു നന്‌ദി.[൧൯] നിങ്ങളുടെ പരിമിതി നിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്‌. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്‌ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്‌ധീകരണത്തിനു വേണ്ടി നീതിക്ക്‌ അടിമകളായി സമര്‍പ്പിക്കുവിന്‍.[൨൦] നിങ്ങള്‍ പാപത്തിന്‌ അടിമകളായിരുന്നപ്പോള്‍ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.[൨൧] ഇന്നു നിങ്ങള്‍ക്കു ലജ്‌ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന്‌ അന്നു നിങ്ങള്‍ക്ക്‌ എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്‌.[൨൨] എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്‍െറ അവസാനം നിത്യജീവനുമാണ്‌. പാപത്തിന്‍െറ വേതനം മരണമാണ്‌.[൨൩] ദൈവത്തിന്‍െറ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.

മത്തായി ൧൯:൧-൩൦
[൧] ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട്‌ ജോര്‍ദാന്‌ അക്കരെയൂദയായുടെ അതിര്‍ത്തിയിലെത്തി.[൨] വലിയ ജനക്കൂട്ടങ്ങള്‍ അവനെ അനുഗമിക്കുകയും അവന്‍ അവിടെ വച്ച്‌ അവരെ സുഖപ്പെടുത്തുകയും ചെയ്‌തു.[൩] ഫരിസേയര്‍ അടുത്തുചെന്ന്‌ അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമാണോ?[൪] അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ്‌ ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,[൫] ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട്‌ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?[൬] തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.[൭] അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്‌?[൮] അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ്‌ ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌. ആദിമുതലേ അങ്ങനെയായിരുന്നില്ല.[൯] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.[൧൦] ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.[൧൧] അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.[൧൨] എന്തെന്നാല്‍, ഷണ്‌ഡരായി ജനിക്കുന്നവരുണ്ട്‌; മനുഷ്യരാല്‍ ഷണ്‌ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്‌ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്‌ഡരാക്കുന്നവരുണ്ട്‌. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.[൧൩] യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്‍െറ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു.[൧൪] എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്‍െറ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌.[൧൫] അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.[൧൬] ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്‌?[൧൭] അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്‌? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.[൧൮] അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്‌, വ്യഭിചാരം ചെയ്യരുത്‌, മോഷ്‌ടിക്കരുത്‌, കള്ളസാക്ഷ്യം നല്‍കരുത്‌.[൧൯] പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെ സ്‌നേഹിക്കുക.[൨൦] ആയുവാവ്‌ ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്‌; ഇനിയും എന്താണ്‌ എനിക്കു കുറവ്‌?[൨൧] യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക.[൨൨] ഈ വചനം കേട്ട്‌ ആയുവാവ്‌ സങ്കടത്തോടെ തിരിച്ചുപോയി; അവന്‌ വളരെയേറെ സമ്പത്തുണ്ടായിരുന്നു.[൨൩] യേശു ശിഷ്യന്‍മാരോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്‌.[൨൪] വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.[൨൫] ശിഷ്യന്‍മാര്‍ ഇതുകേട്ട്‌ വിസ്‌മയഭരിതരായി അവനോടുചോദിച്ചു: അങ്ങനെയെങ്കില്‍ രക്‌ഷപെടാന്‍ ആര്‍ക്കു സാധിക്കും?[൨൬] യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക്‌ ഇത്‌ അസാധ്യമാണ്‌; എന്നാല്‍, ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌.[൨൭] അപ്പോള്‍ പത്രോസ്‌ പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്‌ഷിച്ച്‌ നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക?[൨൮] യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്‍െറ മഹത്വത്തിന്‍െറ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകുമ്പോള്‍, എന്നെ അനുഗമി ച്ചനിങ്ങള്‍ ഇസ്രായേലിന്‍െറ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്‌ പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും.[൨൯] എന്‍െറ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.[൩൦] എന്നാല്‍, മുമ്പന്‍മാര്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാര്‍ മുമ്പന്‍മാരുമാകും.

ഉൽപത്തി ൧൯:൧-൩൮
[൧] വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത്‌ നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത്‌ അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റുചെന്ന്‌ നിലംപറ്റെ താണുവണങ്ങി.[൨] അവന്‍ പറഞ്ഞു:യജമാനന്‍മാരേ, ദാസന്‍െറ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റുയാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു:വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം.[൩] അവന്‍ വളരെ നിര്‍ബന്‌ധിച്ചപ്പോള്‍ അവര്‍ അവന്‍െറ വീട്ടിലേക്കുപോയി. അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി; പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവര്‍ അതു ഭക്‌ഷിച്ചു.[൪] അവര്‍ കിടക്കുംമുമ്പേസോദോം നഗരത്തിന്‍െറ എല്ലാ ഭാഗത്തും നിന്നുയുവാക്കന്‍മാര്‍ മുതല്‍ വൃദ്‌ധന്‍മാര്‍വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു.[൫] അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്‍െറ യടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക്‌ അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന്‌ അവരെ പുറത്തുകൊണ്ടുവരുക.[൬] ലോത്ത്‌ പുറത്തി റങ്ങി, കതകടച്ചിട്ട്‌ അവരുടെ അടുത്തേക്കുചെന്നു.[൭] അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന്‌ ഞാന്‍ നിങ്ങളോടുയാചിക്കുന്നു.[൮] പുരുഷസ്‌പര്‍ശമേല്‍ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്‌. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്‌ടംപോലെ അവരോടു ചെയ്‌തുകൊള്ളുക. പക്‌ഷേ, ഈ പുരുഷന്‍മാരെ മാത്രം ഒന്നും ചെയ്യരുത്‌. എന്തെന്നാല്‍, അവര്‍ എന്‍െറ അതിഥികളാണ്‌. മാറിനില്‍ക്കൂ, അവര്‍ അട്ടഹസിച്ചു.[൯] പരദേശിയായി വന്നവന്‍ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്‌തിയായി തള്ളിമാറ്റി വാതില്‍തല്ലിപ്പൊളിക്കാന്‍ ചെന്നു.[൧൦] പ ക്‌ഷേ, ലോത്തിന്‍െറ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട്‌ വാതിലടച്ചു.[൧൧] വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്‌ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു.[൧൨] ആ രണ്ടുപേര്‍ ലോത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക്‌ ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്‍മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക.[൧൩] ഈ സ്‌ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്‌. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്‌ഷമായ നിലവിളി കര്‍ത്താവിന്‍െറ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്‌.[൧൪] ഉടനെ ലോത്ത്‌ തന്‍െറ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തുചെന്നുപറഞ്ഞു: എഴുന്നേറ്റ്‌ ഉടനെ സ്‌ഥലം വിട്ടുപോവുക. കര്‍ത്താവ്‌ ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്‌. എന്നാല്‍ അവന്‍ തമാശ പറയുകയാണ്‌ എന്നത്ര അവര്‍ക്കു തോന്നിയത്‌.[൧൫] നേരം പുലര്‍ന്നപ്പോള്‍ ദൂതന്‍മാര്‍ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്‍മക്കള്‍ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും.[൧൬] എന്നാല്‍, അവന്‍ മടിച്ചുനിന്നു. കര്‍ത്താവിന്‌ അവനോടു കരുണ തോന്നിയതുകൊണ്ട്‌ ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു.[൧൭] അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്‌. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്‌. മലമുകളിലേക്ക്‌ ഓടി രക്‌ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും.[൧൮] ലോത്ത്‌ പറഞ്ഞു:യജമാനനേ, അങ്ങനെ പറയരുതേ![൧൯] ഞാന്‍ അങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്‍െറ ജീവന്‍ രക്‌ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്‌. എന്നാല്‍, മലയില്‍ ഓടിക്കയറി രക്‌ഷപെടാന്‍ എനിക്കു വയ്യാ. അപ കടം എന്നെ പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു.[൨൦] ഇതാ, ആ കാണുന്ന പട്ടണം ഓടി രക്‌ഷപെടാവുന്നത്ര അടുത്താണ്‌, ചെറുതുമാണ്‌. ഞാന്‍ അങ്ങോട്ട്‌ ഓടി രക്‌ഷപെട്ടുകൊള്ളട്ടെ? - അതു ചെറുതാണല്ലോ - അങ്ങനെ എനിക്ക്‌ ജീവന്‍ രക്‌ഷിക്കാം.[൨൧] അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞപട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ട്‌ ഓടി രക്‌ഷപെടുക.[൨൨] നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി.[൨൩] ലോത്ത്‌ സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചുകഴിഞ്ഞിരുന്നു.[൨൪] കര്‍ത്താവ്‌ ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്‌ധകവും വര്‍ഷിച്ചു.[൨൫] ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി.[൨൬] ലോത്തിന്‍െറ ഭാര്യ അവന്‍െറ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട്‌ ഒരു ഉപ്പുതൂണായിത്തീര്‍ന്നു.[൨൭] അബ്രാഹം അതിരാവിലെ എഴുന്നേറ്റ്‌, താന്‍ കര്‍ത്താവിന്‍െറ മുമ്പില്‍ നിന്ന സ്‌ഥലത്തേക്കുചെന്നു.[൨൮] അവന്‍ സോദോമിനുംഗൊമോറായ്‌ക്കും താഴ്‌വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍ നിന്നെന്ന പോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു.[൨൯] താഴ്‌വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദൈവം അബ്രാഹത്തെ ഓര്‍ത്തു. ലോത്ത്‌ പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലോത്തിനെ നാശത്തില്‍നിന്നു രക്‌ഷിച്ചു.[൩൦] സോവാറില്‍ പാര്‍ക്കാന്‍ ലോത്തിനു ഭയമായിരുന്നു. അതുകൊണ്ട്‌ അവന്‍ തന്‍െറ രണ്ടു പെണ്‍മക്കളോടുകൂടെ അവിടെനിന്നു പുറത്തു കടന്ന്‌ മലയില്‍ ഒരു ഗുഹയ്‌ക്കുള്ളില്‍ പാര്‍ത്തു.[൩൧] മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല.[൩൨] അപ്പനെ വീഞ്ഞുകുടിപ്പിച്ച്‌ നമുക്ക്‌ അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്‍െറ സന്താനപരമ്പര നിലനിര്‍ത്താം.[൩൩] അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്‍െറ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല.[൩൪] പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്‍െറ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം.[൩൫] അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല.[൩൬] അങ്ങനെലോത്തിന്‍െറ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.[൩൭] മൂത്ത വള്‍ക്ക്‌ ഒരു മകന്‍ ജനിച്ചു. മൊവാബ്‌ എന്ന്‌ അവനുപേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ളമൊവാബ്യരുടെയെല്ലാം പിതാവാണ്‌ അവന്‍.[൩൮] ഇളയവള്‍ക്കും ഒരു മകന്‍ ജനിച്ചു. ബന്‍അമ്മി എന്ന്‌ അവനു പേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള അമ്മോന്യരുടെയെല്ലാം പിതാവാണ്‌ അവന്‍.

Malayalam Bible 2013
Malayalam Bible Version by P.O.C