A A A A A

ജീവിതം: [വിവേകം]


൧ കൊരിന്ത്യർ 2:14
ലൗകിക മനുഷ്യനു ദൈവാത്‌മാവിന്‍െറ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്‌മീയമായി വിവേചിക്കപ്പെടേണ്ട വയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല.

൧ കൊരിന്ത്യർ 12:10
ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു.

൧ കൊരിന്ത്യർ 14:29-33
[29] രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അതു വിവേചിക്കുകയും ചെയ്യട്ടെ.[30] കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാട്‌ ഉണ്ടായാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശ്‌ശ ബ്‌ദനാകണം.[31] അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറിപ്രവചിക്കാനും പഠിക്കാനും പ്രാത്‌സാഹനം ലഭിക്കാനും ഇടയാകും.[32] പ്രവാചകരുടെ ആത്‌മാവ്‌ പ്രവാചകര്‍ക്കു വിധേയമാണ്‌.[33] എന്തെന്നാല്‍, ദൈവം കോലാഹലത്തിന്‍െറ ദൈവമല്ല, സമാധാനത്തിന്‍െറ ദൈവമാണ്‌.

൧ യോഹ 2:27
ക്രിസ്‌തുവില്‍നിന്നു നിങ്ങള്‍ സ്വീകരി ച്ചഅഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്‍െറ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്‌, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍.

൧ യോഹ ൪:൧
പ്രിയപ്പെട്ടവരേ, എല്ലാ ആത്‌മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്‌; ആത്‌മാക്കളെ പരിശോധിച്ച്‌, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.

൧ രാജാക്കൻ‌മാർ ൩:൯
ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചി ച്ചറിഞ്ഞ്‌ അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.

൧ ശമുവേൽ ൧൬:൭
എന്നാല്‍, കര്‍ത്താവ്‌ സാമുവലിനോടു കല്‍പിച്ചു: അവന്‍െറ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്‌. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.

൧ തെസ്സലൊനീക്യർ ൫:൨൧
എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍.

൧ തിമൊഥെയൊസ് 4:1
വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കമെന്ന്‌ ആത്മാവ്‌ വ്യക്തമായിപ്പറയുന്നു.

കൊളോസിയക്കാർ ൨:൮
ക്രിസ്‌തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍െറ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്‌ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്‌ധിക്കണം.

ഹെബ്രായർ 4:12
ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.

ഹെബ്രായർ 5:14
കട്ടിയുള്ള ഭക്‌ഷണം പക്വത വന്നവര്‍ക്കുളളതാണ്‌. അവര്‍ തങ്ങളുടെ ശക്‌തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്‍മതിന്‍മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്‌.

ഹോസിയ ൧൪:൯
ജ്‌ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്‌സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്‍െറ വഴികള്‍ ഋജുവാണ്‌. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.

ജെയിംസ് ൧:൫
നിങ്ങളില്‍ ജ്‌ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന്‌ അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ്‌ അവിടുന്ന്‌.

ജോൺ ൭:൨൪
പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിന്‍.

മത്തായി 10:16
ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.

മത്തായി ൨൪:൨൪
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും കാണിക്കുകയും ചെയ്യും.

സുഭാഷിതങ്ങൾ 15:14-21
[14] ബുദ്‌ധിമാന്‍െറ മനസ്‌സ്‌ വിജ്‌ഞാനം തേടുന്നു; ഭോഷന്‍മാരുടെ വദനത്തിന്‌ ആഹാരംഭോഷത്തമാണ്‌.[15] ദുഃഖിതരുടെ ദിനങ്ങള്‍ ക്ലേശഭൂയിഷ്‌ഠമാണ്‌; സന്തുഷ്‌ടമായ ഹൃദയം നിരന്തരംവിരുന്ന്‌ ആസ്വദിക്കുന്നു.[16] വലിയ സമ്പത്തും അതോടൊത്തുള്ളഅനര്‍ഥങ്ങളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം ദൈവഭക്‌തിയോടെഅല്‍പംകൊണ്ടു കഴിയുന്നതാണ്‌.[17] സ്‌നേഹപൂര്‍വം വിളമ്പുന്നസസ്യാഹാരമാണ്‌ വെറുപ്പോടെവിളമ്പുന്ന കാളയിറച്ചിയെക്കാള്‍ മെച്ചം.[18] മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്‌ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.[19] അലസന്‍െറ മാര്‍ഗം മുള്‍പ്പടര്‍പ്പുകളാല്‍ആവൃതമാണ്‌; സ്‌ഥിരോത്‌സാഹിയുടെ വഴി നിരപ്പായരാജവീഥിയത്ര.[20] വിവേകിയായ പുത്രന്‍ പിതാവിനെസന്തോഷിപ്പിക്കുന്നു; ഭോഷന്‍ അമ്മയെ നിന്‌ദിക്കുന്നു.[21] ബുദ്‌ധിഹീനന്‍ ഭോഷത്തത്തില്‍ആനന്‌ദിക്കുന്നു; ബുദ്‌ധിമാന്‍ നേര്‍വഴിക്കു നടക്കുന്നു.

സുഭാഷിതങ്ങൾ ൧൮:൧൫
ബുദ്‌ധിമാന്‍ അറിവു നേടുന്നു; വിവേകി ജ്‌ഞാനത്തിനു കാതോര്‍ക്കുന്നു.

സുഭാഷിതങ്ങൾ 28:11
താനൊരു ജ്‌ഞാനിയാണെന്നു ധനികന്‍വിചാരിക്കുന്നു; ബുദ്‌ധിമാനായ ദരിദ്രന്‍ അവന്‍െറ തനിനിറം കണ്ടുപിടിക്കുന്നു.

സങ്കീർത്തനങ്ങൾ 119:125
ഞാന്‍ അങ്ങയുടെ ദാസനാണ്‌; എനിക്ക്‌ അറിവു നല്‍കണമേ! ഞാന്‍ അങ്ങനെഅങ്ങയുടെ കല്‍പന ഗ്രഹിക്കട്ടെ!

റോമർ ൧൨:൨
നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്‍െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.

പ്രവൃത്തികൾ ൧൭:൧൦-൧൧
[൧൦] രാത്രിയായപ്പോള്‍ സഹോദരന്‍മാര്‍പെട്ടെന്നു പൗലോസിനെയും സീലാസിനെയും ബെറോയായിലേക്ക്‌ അയച്ചു.[൧൧] ഈ സ്‌ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്‌പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന്‌ അ റിയുവാന്‍ വിശുദ്‌ധഗ്രന്‌ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്‌തിരുന്നു.

ഫിലിപ്പിയർ ൧:൯-൧൦
[൯] നിങ്ങളുടെ സ്‌നേഹം ജ്‌ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്‌തിയിലും ഉത്തരോത്തരം വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.[൧൦] അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും.

൧ തിമൊഥെയൊസ് ൬:൩-൫
[൩] ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്‌തമായി പഠിപ്പിക്കുകയോ,[൪] നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെയാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്‌. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്‌ക്കു വിധേയനാണവന്‍. ഇതില്‍നിന്ന്‌ അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു.[൫] ദുഷി ച്ചമനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന്‌ കരുതുന്നവരുമായ മനുഷ്യന്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്ര.

൨ കൊരിന്ത്യർ ൧൧:൧൩-൧൫
[൧൩] അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്‍മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്‌തുവിന്‍െറ അപ്പസ്‌തോലന്‍മാരായി വ്യാജവേ ഷം ധരിച്ചവരുമാണ്‌.[൧൪] അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.[൧൫] അതിനാല്‍, അവന്‍െറ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും.

സുഭാഷിതങ്ങൾ ൨:൧-൫
[൧] മകനേ, എന്‍െറ വാക്കു കേള്‍ക്കുകയുംഎന്‍െറ നിയമം കാത്തു സൂക്‌ഷിക്കുകയും ചെയ്യുക;[൨] നീ ജ്‌ഞാനത്തിനു ചെവി കൊടുക്കുകയും അറിവിന്‍െറ നേരേ നിന്‍െറ ഹൃദയംചായിക്കുകയും ചെയ്യുക.[൩] പൊരുളറിയാന്‍വേണ്ടി കേണപേക്‌ഷിക്കുക; അറിവിനുവേണ്ടി വിളിച്ചപേക്‌ഷിക്കുക.[൪] നീ അതിനെ വെള്ളിയെന്നപോലെ തേടുകയും നിഗൂഢനിധിയെന്നപോലെഅന്വേഷിക്കുകയും ചെയ്യുക.[൫] അപ്പോള്‍ നീ ദൈവഭക്‌തിയെന്തെന്നുഗ്രഹിക്കുകയും ദൈവത്തെക്കുറിച്ചുള്ള അറിവുനേടുകയും ചെയ്യും.

സുഭാഷിതങ്ങൾ ൩:൧-൬
[൧] മകനേ, എന്‍െറ ഉപദേശംവിസ്‌മരിക്കരുത്‌; നിന്‍െറ ഹൃദയം എന്‍െറ കല്‍പനകള്‍പാലിക്കട്ടെ.[൨] അവനിനക്കു ദീര്‍ഘായുസ്‌സുംസമൃദ്‌ധമായി ഐശ്വര്യവും നല്‍കും.[൩] കരുണയും വിശ്വസ്‌തതയും നിന്നെപിരിയാതിരിക്കട്ടെ. അവയെ നിന്‍െറ കഴുത്തില്‍ ധരിക്കുക; ഹൃദയഫലകത്തില്‍ രേഖപ്പെടുത്തുകയുംചെയ്യുക.[൪] അങ്ങനെ നീ ദൈവത്തിന്‍െറയുംമനുഷ്യരുടെയും ദൃഷ്‌ടിയില്‍പ്രീതിയും സത്‌കീര്‍ത്തിയും നേടും.[൫] കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌.[൬] നിന്‍െറ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും,

Malayalam Bible 2013
Malayalam Bible Version by P.O.C