൧ യോഹ ൪:൧൭ |
വിധിദിനത്തില്‍ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിനു സ്നേഹം നമ്മില്‍ പൂര്‍ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാല്‍, ഈ ലോകത്തില്‍ത്തന്നെ നാം അവനെപ്പോലെ ആയിരിക്കുന്നു. |
|
൧ യോഹ ൫:൧൪ |
അവന്‍െറ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. |
|
൨ ദിനവൃത്താന്തം ൩൨:൮ |
മാംസളമായ ഹസ്തമാണ് അവനോടൊത്തുള്ളത്. നമ്മോടുകൂടെയുള്ളത് നമ്മുടെ ദൈവമായ കര്‍ത്താവും. അവിടുന്നു നമ്മെസഹായിക്കുകയും നമുക്കുവേണ്ടി പൊരുതുകയും ചെയ്യും. യൂദാ രാജാവായ ഹെസെക്കിയായുടെ വാക്കുകള്‍ ജനത്തിനുധൈര്യം പകര്‍ന്നു. |
|
എഫെസ്യർ ൩:൧൨ |
അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്. |
|
ഹെബ്രായർ ൪:൧൬ |
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍െറ സിംഹാസനത്തെ സമീപിക്കാം. |
|
ഇസയ ൩൨:൧൭ |
നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും. |
|
ജെറേമിയ ൧൭:൭ |
കര്‍ത്താവില്‍ ആശ്രയിക്കുന്നവന് അനുഗൃഹീതന്‍; അവന്‍െറ പ്രത്യാശ അവിടുന്നുതന്നെ. |
|
നെഹമിയ ൬:൧൬ |
ഇതറിഞ്ഞു ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ഭയപ്പെട്ടു. അവര്‍ക്ക് ആത്മവിശ്വാസം നശിച്ചു. ഞങ്ങളുടെ ദൈവത്തിന്‍െറ സഹായത്താലാണ് ഈ പണി നടന്നതെന്ന് അവര്‍ മനസ്സിലാക്കി. |
|
ഫിലിപ്പിയർ ൧:൬ |
നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന് യേശുക്രിസ്തുവിന്‍െറ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. |
|
ഫിലിപ്പിയർ ൪:൧൩ |
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. |
|
സുഭാഷിതങ്ങൾ ൩:൨൬-൩൨ |
[൨൬] കര്‍ത്താവ് നിന്‍െറ ആശ്രയമായിരിക്കും; നിന്‍െറ കാല് കുടുക്കില്‍പ്പെടാതെഅവിടുന്ന് കാത്തുകൊള്ളും.[൨൭] നിനക്കു ചെയ്യാന്‍ കഴിവുള്ള നന്മ,അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്.[൨൮] അയല്ക്കാരന് ചോദിക്കുന്ന വസ്തുനിന്െറ കൈവശമുണ്ടായിരിക്കേ,പോയി വീണ്ടും വരുക, നാളെത്തരാംഎന്നു പറയരുത്.[൨൯] നിന്നെ വിശ്വസിച്ചു പാര്‍ക്കുന്നഅയല്‍ക്കാരനെ ദ്രാഹിക്കാന്‍ആലോചിക്കരുത്.[൩൦] നിനക്ക് ഉപദ്രവം ചെയ്യാത്തവനുമായികലഹിക്കരുത്.[൩൧] അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്‍െറ മാര്‍ഗം അവലംബിക്കുകയോഅരുത്.[൩൨] ദുര്‍മാര്‍ഗികളെ കര്‍ത്താവ് വെറുക്കുന്നു; സത്യസന്ധരോട് അവിടുന്ന് സൗഹൃദംപുലര്‍ത്തുന്നു. |
|
സങ്കീർത്തനങ്ങൾ ൨൦:൭ |
ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായകര്‍ത്താവിന്‍െറ നാമത്തില്‍ അഭിമാനം കൊള്ളുന്നു. |
|
ഫിലിപ്പിയർ ൩:൩-൫ |
[൩] നമ്മളാണ്യഥാര്‍ഥ പരിച്ഛേദിതര്‍വദൈവത്തെ ആത്മാവില്‍ ആരാധിക്കുകയും യേശുക്രിസ്തുവില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്.[൪] എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശ വയ്ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്.[൫] കാരണം, എട്ടാംദിവസം പരിച്ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍വംശത്തിലും ബഞ്ചമിന്‍ഗോത്രത്തിലും പിറന്നവന്; ഹെബ്രായരില്‍നിന്നു ജനി ച്ചഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്. |
|
൨ കൊരിന്ത്യർ ൩:൧-൪ |
[൧] ഞങ്ങള്‍ വീണ്ടും ആത്മപ്രശംസ ചെയ്യുകയാണോ? മറ്റു ചിലര്‍ക്ക് എന്നതുപോലെ ഞങ്ങള്‍ക്കു നിങ്ങളുടെ പേര്‍ക്കോ നിങ്ങളില്‍നിന്നോ ശിപാര്‍ശക്കത്തുകള്‍ ആവശ്യമുണ്ടോ?[൨] ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്.[൩] മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്‍െറ ആത്മാവുകൊണ്ട്, കല്പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്‍െറ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.[൪] ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |