A A A A A

നല്ല പ്രതീകം: [പ്രതിബദ്ധത]


൧ യോഹ ൪:൨൦
ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‌ ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല.

൧ രാജാക്കൻ‌മാർ ൮:൬൧
ആകയാല്‍, ഇന്നത്തെപ്പോലെ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കുന്നതിന്‌ നിങ്ങളുടെ ഹൃദയം പൂര്‍ണമായി ദൈവമായ കര്‍ത്താവില്‍ ആയിരിക്കട്ടെ!

൨ തിമൊഥെയൊസ് 1:12
ഇക്കാരണത്താലാണ്‌ ഞാന്‍ ഇപ്പോള്‍ ഇവയെല്ലാം സഹിക്കുന്നത്‌. ഞാന്‍ അതില്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ആരിലാണ്‌ ഞാന്‍ വിശ്വാസമര്‍പ്പിച്ചരിക്കുന്നതെന്ന്‌ എനിക്കറിയാം. എന്നെ ഭരമേല്‌പ്പിച്ചിരിക്കുന്നവയെല്ലാം ആദിവസം വരെയും ഭദ്രമായി കാത്തുസുക്ഷിക്കാന്‍ അവനു കഴിയുമെന്നും എനിക്കു പൂര്‍ണ്ണബോധ്യമുണ്ട്‌.

൨ തിമൊഥെയൊസ് ൨:൧൫
സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്‌തുകൊണ്ട്‌, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്‌സാഹപൂര്‍വ്വം പരിശ്രമിക്കുക.

൨ തിമൊഥെയൊസ് ൪:൭
ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.

പ്രവൃത്തികൾ ൨:൪൨
അവര്‍ അപ്പസ്‌തോലന്‍മാരുടെപ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.

കൊളോസിയക്കാർ ൧:൨൯
ഈ ലക്‌ഷ്യം പ്രാപിക്കുന്നതിനു വേണ്ടിയത്ര, അവന്‍ എന്നില്‍ ശക്‌തിയായി ഉണര്‍ത്തുന്ന ശക്‌തികൊണ്ടു ഞാന്‍ കഠിനമായി അധ്വാനിക്കുന്നത്‌.

ആവർത്തനപുസ്തകം ൨൭:൧൦
ആ കയാല്‍ നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുകയും ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന അവിടുത്തെ കല്‍പന കളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക.

ആവർത്തനപുസ്തകം ൬:൫
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും കൂടെ സ്‌നേഹിക്കണം.

ഗലാത്തിയർ ൧:൪
തിന്‍മനിറഞ്ഞഈയുഗത്തില്‍നിന്നു നമ്മെമോചിപ്പിക്കേണ്ടതിന്‌, നമ്മുടെ പിതാവായ ദൈവത്തിന്‍െറ അഭീഷ്‌ടമനുസരിച്ച്‌ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.

ഗലാത്തിയർ ൬:൯
നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.

ജോൺ 8:12
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്‍െറ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍െറ പ്രകാശമുണ്ടായിരിക്കും.

ജോൺ ൯:൬൨
എന്നാല്‍, മറ്റുള്ളവര്‍ പറഞ്ഞു: ഈ വാക്കുകള്‍ പിശാചുബാധിതന്‍േറതല്ല; പിശാചിന്‌ അന്‌ധരുടെ കണ്ണുകള്‍ തുറക്കുവാന്‍ കഴിയുമോ?

മത്തായി ൪:൧൯
അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.

ഫിലിപ്പിയർ ൩:൧൩
സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്‍െറ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്‌, മുമ്പിലുള്ളവയെ ലക്‌ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.

സുഭാഷിതങ്ങൾ ൧൬:൩
നിന്‍െറ പ്രയത്‌നം കര്‍ത്താവില്‍അര്‍പ്പിക്കുക; നിന്‍െറ പദ്‌ധതികള്‍ ഫലമണിയും.

സുഭാഷിതങ്ങൾ ൧൮:൧
വേറിട്ടു നില്‍ക്കുന്നവന്‍ എല്ലാ നല്ല തീരുമാനങ്ങളോടും മറുതലിച്ചുനില്‍ക്കാന്‍ പഴുതു നോക്കുന്നു.

സങ്കീർത്തനങ്ങൾ ൩൭:൫
നിന്‍െറ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.

Malayalam Bible 2013
Malayalam Bible Version by P.O.C