ഇസയ 1:16 |
നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍ എന്‍െറ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍. |
|
സങ്കീർത്തനങ്ങൾ 51:7 |
ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്മയുള്ളവനാകും. |
|
൧ യോഹ 1:7-9 |
[7] അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില് നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്‍െറ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെശുദ്ധീകരിക്കുന്നു.[8] നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.[9] എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന് വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്ധീകരിക്കുകയും ചെയ്യും. |
|
എസേക്കിയൽ 36:25 |
ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും. |
|
സങ്കീർത്തനങ്ങൾ 51:10 |
ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ! |
|
പ്രവൃത്തികൾ 9:1-31 |
[1] സാവൂള്‍ അപ്പോഴും കര്‍ത്താവിന്‍െറ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.[2] അവന് പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരി ച്ചസ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.[3] അവന് യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്‍െറ മേല്‍ പതിച്ചു.[4] അവന് നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?[5] അവന് ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.[6] എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.[7] അവനോടൊപ്പംയാത്ര ചെയ്തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ധരായി നിന്നുപോയി.[8] സാവൂള്‍ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്മൂലം, അവര്‍ അവനെ കൈയ്ക്കു പിടിച്ചു ദമാസ്ക്കസിലേക്കു കൊണ്ടുപോയി.[9] മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന് ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.[10] അനനിയാസ് എന്നു പേരായ ഒരു ശിഷ്യന് ദമാസ്ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ കര്‍ത്താവ് അവനെ വിളിച്ചു: അനനിയാസ്; അവന് വിളികേട്ടു: കര്‍ത്താവേ, ഇതാ ഞാന്‍![11] കര്‍ത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്ച്ചെന്ന് യൂദാസിന്‍െറ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന് ഇതാ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്.[12] അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്‍െറ മേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു.[13] അനനിയാസ് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വിശുദ്ധര്‍ക്കെതിരായി അവന് ജറുസലെമില്‍ എത്രമാത്രം തിന്മ കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരില്‍നിന്നു ഞാന്‍ കേട്ടിട്ടുണ്ട്.[14] ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അ ധികാരം പുരോഹിതപ്രമുഖന്മാരില്നിന്ന് അവന് സമ്പാദിച്ചിരിക്കുന്നു.[15] കര്‍ത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്‍െറ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്.[16] എന്‍െറ നാമത്തെപ്രതി അവന് എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചു കൊടുക്കും.[17] അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്‍െറ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.[18] ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്‍െറ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന് എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു.[19] അനന്തരം, അവന് ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യന്മാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു.[20] അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവന് സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി.[21] അതു കേട്ടവരെല്ലാം വിസ്മയഭരിതരായി പറഞ്ഞു: ജറുസലെമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത് ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്ധനസ്ഥ രാക്കി പുരോഹിതപ്രമുഖന്‍മാരുടെ മുമ്പില്‍ കൊണ്ടുപോകാന്‍ വേണ്ടിയല്ലേ ഇ വന്‍ വന്നിരിക്കുന്നത്?[22] സാവൂളാകട്ടെ കൂടുതല്‍ ശക്തി ആര്‍ജ്ജിച്ച് യേശുതന്നെയാണു ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്ക്കസില്‍ താമസിച്ചിരുന്ന യഹൂദന്മാരെ ഉത്തരം മുട്ടിച്ചിരുന്നു.[23] കുറെനാള്‍ കഴിഞ്ഞപ്പോള്‍ അവനെ വധിക്കാന്‍ യഹൂദന്മാര് ഗൂഢാലോചന നടത്തി.[24] അതു സാവൂളിന്‍െറ ശ്രദ്ധയില്‍പ്പെട്ടു. അവനെ വധിക്കാന്‍ രാവും പകലും അവര്‍ കവാടങ്ങളില്‍ ശ്രദ്ധാപൂര്‍വം കാത്തുനിന്നു.[25] എന്നാല്‍, അവന്‍െറ ശിഷ്യന്മാര് രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.[26] ജറുസലെമിലെത്തിയപ്പോള്‍ ശിഷ്യരുടെ സംഘത്തില്‍ ചേരാന്‍ അവന് പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന് ഒരു ശിഷ്യനാണെന്ന് അവര്‍ വിശ്വസിച്ചില്ല.[27] ബാര്‍ണ ബാസ് അവനെ അപ്പസ്തോലന്മാരുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. സാവൂള്‍ വഴിയില്‍ വച്ചു കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്ക്കസില്‍ വച്ച് യേശുവിന്‍െറ നാമത്തില്‍ അവന് ധൈര്യപൂര്‍വം പ്രസംഗിച്ചതും ബാര്‍ണബാസ് അവരെ വിവരിച്ചുകേള്‍പ്പിച്ചു.[28] അനന്തരം, സാവൂള്‍ അവരോടൊപ്പം ജറുസലെ മില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് കര്‍ത്താവിന്‍െറ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു.[29] ഗ്രീക്കുകാരോടും അവന് പ്രസംഗിക്കുകയും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.[30] എന്നാല്‍, ഈ വിവരമറിഞ്ഞസഹോദരന്‍മാര്‍ അവനെ കേ സറിയായില്‍ കൊണ്ടുവന്ന് താര്‍സോസിലേക്ക് അയച്ചു.[31] അങ്ങനെയൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയില്‍ സമാധാനമുള വായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്കിയ സമാശ്വാസത്തിലും വളര്‍ന്നു വികസിച്ചു. |
|
ആവർത്തനപുസ്തകം ൨൩:൧൨-൧൪ |
[൧൨] മലമൂത്രവിസര്‍ജനത്തിനായി പാളയത്തിനുപുറത്ത് ഒരു സ്ഥലമുണ്ടായിരിക്കണം.[൧൩] ആയുധങ്ങളോടൊപ്പം നിനക്കൊരു പാരയുമുണ്ടായിരിക്കണം. മലവിസര്‍ജനം ചെയ്യുമ്പോള്‍ കുഴിയുണ്ടാക്കി മലം മണ്ണിട്ടു മൂടാനാണ് അത്.[൧൪] നിന്നെ സംരക്ഷിക്കാനും നിന്‍െറ ശത്രുക്കളെ നിനക്ക് ഏല്‍പിച്ചുതരാനും ആയി നിന്‍െറ ദൈവമായ കര്‍ത്താവ് പാളയത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ശുചിത്വമില്ലാത്ത എന്തെങ്കിലും നിങ്ങളുടെയിടയില്‍ കണ്ട് അവിടുന്ന് നിന്നില്‍നിന്ന് അകന്നുപോകാതിരിക്കേണ്ടതിനായി പാളയം പരിശുദ്ധമായി സൂക്ഷിക്കണം. |
|
സുഭാഷിതങ്ങൾ ൨൦:൯ |
ഹൃദയം നിര്മലമാക്കി, പാപത്തില്‍നിന്നുശുദ്ധി നേടിയിരിക്കുന്നു എന്നുപറയാന്‍ ആര്‍ക്കു കഴിയും? |
|
ഫിലിപ്പിയർ ൪:൮ |
അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാര്ഹവും സ്തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍. |
|
സങ്കീർത്തനങ്ങൾ ൭൩:൧ |
ദൈവം ഇസ്രായേലിനു നല്ലവനാണ്, നിര്‍മലമായ ഹൃദയമുള്ളവര്‍ക്കുതന്നെ. |
|
വെളിപ്പെടുന്ന ൧:൫ |
വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അ ധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും. |
|
൨ കൊരിന്ത്യർ ൭:൧ |
പ്രിയപ്പെട്ടവരേ, ഈ വാഗ്ദാനങ്ങള്‍ നമുക്കുള്ളതിനാല്‍ ശരീരത്തിന്‍െറയും ആത്മാവിന്‍െറയും എല്ലാ അശുദ്ധിയിലുംനിന്നു നമ്മെത്തന്നെ ശുചീകരിക്കുകയും ദൈവ ഭയത്തില്‍ വിശുദ്ധി പരിപൂര്‍ണമാക്കുകയും ചെയ്യാം. |
|
ലേവ്യർ ൧൯:൨൮ |
മരിച്ചവരെപ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്ത് പ ച്ചകുത്തരുത്. ഞാനാണ് കര്‍ത്താവ്. |
|
ലേവ്യർ ൨൦:൧൩ |
ഒരുവന് സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ. |
|
൨ പത്രോസ് 3:8 |
പ്രിയപ്പെട്ടവരേ, കര്‍ത്താവിന്‍െറ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്. |
|
൨ കൊരിന്ത്യർ ൫:൧൭ |
ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. |
|
മത്തായി ൨൩:൨൫-൨൮ |
[൨൫] കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍െറയും ഭക്ഷണപാത്രത്തിന്‍െറയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.[൨൬] അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍െറയും ഭക്ഷണപാത്രത്തിന്‍െറയും പുറംകൂടി ശുദ്ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.[൨൭] കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.[൨൮] അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്. |
|
ലൂക്കോ ൬:൩൧ |
മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍. |
|
൧ കൊരിന്ത്യർ ൧൦:൧൩ |
മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭ നവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീത മായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും. |
|
മത്തായി ൨൩:൨൬ |
അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍െറയും ഭക്ഷണപാത്രത്തിന്‍െറയും പുറംകൂടി ശുദ്ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. |
|
മത്തായി ൫:൮ |
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും. |
|
ഉൽപത്തി ൧൮:൪ |
കാലുകഴുകാന്‍ കുറച്ചുവെള്ളംകൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്ര മിക്കുക. |
|
പുറപ്പാട് ൧൯:൧൪ |
മോശ മലയില്‍നിന്നിറങ്ങി ജനത്തിന്‍െറ അടുക്കല്‍ച്ചെന്ന് അവരെ ശുദ്ധീകരിച്ചു. അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി. |
|
ആവർത്തനപുസ്തകം ൨൩:൧൨ |
മലമൂത്രവിസര്‍ജനത്തിനായി പാളയത്തിനുപുറത്ത് ഒരു സ്ഥലമുണ്ടായിരിക്കണം. |
|
റോമർ ൫:൮ |
എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്‍െറ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. |
|
൧ തിമൊഥെയൊസ് ൪:൧൨ |
ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക. |
|
൨ കൊരിന്ത്യർ ൬:൧൪-൧൮ |
[൧൪] നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?[൧൫] ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?[൧൬] ദൈവത്തിന്‍െറ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള് ജീവിക്കുന്ന ദൈവത്തിന്‍െറ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്‍െറ ജനവുമായിരിക്കും.[൧൭] ആ കയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;[൧൮] ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. |
|
പ്രവൃത്തികൾ ൯:൧-൨൦ |
[൧] സാവൂള്‍ അപ്പോഴും കര്‍ത്താവിന്‍െറ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.[൨] അവന് പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരി ച്ചസ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.[൩] അവന് യാത്ര ചെയ്ത് ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്‍െറ മേല്‍ പതിച്ചു.[൪] അവന് നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?[൫] അവന് ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേശുവാണു ഞാന്‍.[൬] എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും.[൭] അവനോടൊപ്പംയാത്ര ചെയ്തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ധരായി നിന്നുപോയി.[൮] സാവൂള്‍ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്മൂലം, അവര്‍ അവനെ കൈയ്ക്കു പിടിച്ചു ദമാസ്ക്കസിലേക്കു കൊണ്ടുപോയി.[൯] മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന് ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.[൧൦] അനനിയാസ് എന്നു പേരായ ഒരു ശിഷ്യന് ദമാസ്ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ കര്‍ത്താവ് അവനെ വിളിച്ചു: അനനിയാസ്; അവന് വിളികേട്ടു: കര്‍ത്താവേ, ഇതാ ഞാന്‍![൧൧] കര്‍ത്താവ് അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്ച്ചെന്ന് യൂദാസിന്‍െറ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന് ഇതാ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്.[൧൨] അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്‍െറ മേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു.[൧൩] അനനിയാസ് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വിശുദ്ധര്‍ക്കെതിരായി അവന് ജറുസലെമില്‍ എത്രമാത്രം തിന്മ കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു വളരെപ്പേരില്‍നിന്നു ഞാന്‍ കേട്ടിട്ടുണ്ട്.[൧൪] ഇവിടെയും അവിടുത്തെനാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനസ്ഥരാക്കുന്നതിനുള്ള അ ധികാരം പുരോഹിതപ്രമുഖന്മാരില്നിന്ന് അവന് സമ്പാദിച്ചിരിക്കുന്നു.[൧൫] കര്‍ത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുമ്പില്‍ എന്‍െറ നാമം വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്.[൧൬] എന്‍െറ നാമത്തെപ്രതി അവന് എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാന്‍ കാണിച്ചു കൊടുക്കും.[൧൭] അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്‍െറ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.[൧൮] ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്‍െറ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന് എഴുന്നേറ്റു ജ്ഞാനസ്നാനം സ്വീകരിച്ചു.[൧൯] അനന്തരം, അവന് ഭക്ഷണം കഴിച്ചു ശക്തിപ്രാപിക്കുകയും ദമാസ്ക്കസിലെ ശിഷ്യന്മാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്തു.[൨൦] അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന് അവന് സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. |
|
൧ കൊരിന്ത്യർ ൧൫:൨൯ |
അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാ നസ്നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണര്‍ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം? |
|
ലേവ്യർ ൧൮:൨൨ |
സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. |
|
റോമർ ൧:൨൬-൨൭ |
[൨൬] അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു.[൨൭] അതുപോലെ പുരുഷന്മാര് സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു. |
|
൧ കൊരിന്ത്യർ ൧൪:൪൦ |
സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്ഷപ്രദാനം ചെയ്തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്മരിപ്പിക്കാം. |
|
മത്തായി ൭:൧൮-൨൩ |
[൧൮] നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.[൧൯] നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.[൨൦] അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.[൨൧] കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍െറ സ്വര്‍ഗസ്ഥനായ പിതാവിന്‍െറ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.[൨൨] അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍െറ നാമത്തില്‍ പ്രവചിക്കുകയും നിന്‍െറ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്‍െറ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ?[൨൩] അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍. |
|
ജോൺ ൫:൩൯-൪൦ |
[൩൯] വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന് ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നത്.[൪൦] എന്നിട്ടും നിങ്ങള്‍ക്കു ജീവന് ഉണ്ടാകേണ്ടതിന് എന്‍െറ അടുത്തേക്കുവരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |