A A A A A

നല്ല പ്രതീകം: [വിശുദ്ധീകരണം]


൨ തെസ്സലൊനീക്യർ 2:13
എന്നാല്‍, കര്‍ത്താവിന്‍െറ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്‌മാവുമുഖേനയുള്ള വിശുദ്‌ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്‌ഷയ്‌ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

൨ തിമൊഥെയൊസ് 2:21
ഒരുവന്‍ നികൃഷ്‌ഠമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിന്‍ അവന്‍ ശ്രഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും.

പ്രവൃത്തികൾ 26:18
അത്‌ അവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അതുവഴി അവര്‍ അന്‌ധകാരത്തില്‍നിന്നുപ്രകാശത്തിലേക്കും സാത്താന്‍െറ ശക്‌തിയില്‍നിന്നു ദൈവത്തിലേക്കും തിരിയാനും പാപമോചനം സ്വീകരിക്കാനും എന്നിലുള്ള വിശ്വാസംവഴി വിശുദ്‌ധീകരിക്കപ്പെട്ടവരുടെയിടയില്‍ അവര്‍ക്കു സ്‌ഥാനം ലഭിക്കാനും വേണ്ടിയാണ്‌.

കൊളോസിയക്കാർ 2:11
അവനില്‍ നിങ്ങളും പരിച്‌ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വഹിക്കപ്പെടുന്ന പരിച്‌ഛേദനമല്ല, ശരീരത്തിന്‍െറ അധമവാസനകളെ നിര്‍മാര്‍ജനംചെയ്യുന്നക്രിസ്‌തുവിന്‍െറ പരിച്‌ഛേദനം.

കൊളോസിയക്കാർ 3:1-5
[1] ക്രിസ്‌തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.[2] ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്‌ധിക്കുവിന്‍.[3] എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്‌തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു.[4] നമ്മുടെ ജീവനായ ക്രിസ്‌തുപ്രത്യക്‌ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും.[5] അതുകൊണ്ട്‌ നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്‌ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്‌തി ഇവയെല്ലാം - നശിപ്പിക്കുവിന്‍.

എഫെസ്യർ 1:13
രക്‌ഷയുടെ സദ്‌ വാര്‍ത്തയായ സത്യത്തിന്‍െറ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്‌ത നിങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ട പരിശുദ്‌ധാത്‌മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു.

പുറപ്പാട് ൧൩:൨
ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമര്‍പ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ എനിക്കുള്ളതാണ്‌.

പുറപ്പാട് ൩൧:൧൩
ഇസ്രായേല്‍ ജനത്തോടു പറയുക, നിങ്ങള്‍ എന്‍െറ സാബത്ത്‌ സൂക്‌ഷ്‌മമായി ആചരിക്കണം. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ്‌ നിങ്ങളെ വിശുദ്‌ധീകരിക്കുന്നതെന്നു നിങ്ങള്‍ അറിയാന്‍വേണ്ടി ഇത്‌ എനിക്കും നിങ്ങള്‍ക്കും മധ്യേ തലമുറതോറും അടയാളമായിരിക്കും.

ഗലാത്തിയർ 2:20
ഞാന്‍ ക്രിസ്‌തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില്‍ ജീവിക്കുന്നത്‌. എന്‍െറ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്‌.

ഹെബ്രായർ 2:11
വിശുദ്‌ധീകരിക്കുന്നവനും വിശുദ്‌ധീകരിക്കപ്പെടുന്നവരും ഉദ്‌ഭവിക്കുന്നത്‌ ഒരുവനില്‍ നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവന്‍ ലജ്‌ജിച്ചില്ല.

ഹെബ്രായർ ൯:൧൪
എങ്കില്‍, നിത്യാത്‌മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പി ച്ചക്രിസ്‌തുവിന്‍െറ രക്‌തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന്‌ എത്രയധികമായി വിശുദ്‌ധീകരിക്കുകയില്ല!

ഹെബ്രായർ ൧൦:൧൦-൧൪
[൧൦] ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്‍െറ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.[൧൧] പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.[൧൨] എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.[൧൩] ശത്രുക്കളെ തന്‍െറ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു.[൧൪] വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.

ഹെബ്രായർ ൧൨:൧൦-൧൪
[൧൦] ഭൗമിക പിതാക്കന്‍മാര്‍ തങ്ങളുടെ ഇഷ്‌ടമനുസരിച്ചു കുറച്ചുസമയം നമ്മെപരിശീലിപ്പിച്ചു. എന്നാല്‍, ദൈവം നമ്മെപരിശീലിപ്പിക്കുന്നതു നമ്മുടെ നന്‍മയ്‌ക്കും തന്‍െറ പരിശുദ്‌ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്‌.[൧൧] എല്ലാ ശിക്‌ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്‌കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു.[൧൨] അതിനാല്‍, തളര്‍ന്ന കൈകളെയും ബ ലമില്ലാത്ത കാല്‍മുട്ടുകളെയും ശക്‌തിപ്പെടുത്തുവിന്‍.[൧൩] മുടന്തുള്ള പാദങ്ങള്‍ സന്‌ധിവിട്ട്‌ ഇടറിപ്പോകാതെ സുഖപ്പെടാന്‍ തക്കവിധം അവയ്‌ക്ക്‌ നേര്‍വഴി ഒരുക്കുവിന്‍.[൧൪] എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.

ഹെബ്രായർ ൧൩:൧൨
സ്വന്തം രക്‌തത്തിലൂടെ ജനത്തെ വിശുദ്‌ധീകരിക്കാന്‍ ക്രിസ്‌തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു;

൧ കൊരിന്ത്യർ 1:2
കോറിന്തോസിലുള്ള ദൈവത്തിന്‍െറ സഭയ്‌ക്ക്‌ എഴുതുന്നത്‌: യേശുക്രിസ്‌തുവില്‍ വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും

൧ കൊരിന്ത്യർ ൬:൧൧
നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ നാമത്തിലും നമ്മുടെ ദൈവത്തിന്‍െറ ആത്‌മാവിലും സ്‌നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്‌തു.

൧ യോഹ 1:9
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.

൧ യോഹ 3:9
ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട്‌ അവനു പാപം ചെയ്യാന്‍ സാധ്യമല്ല.

൧ പത്രോസ് 1:2
നിങ്ങള്‍ക്ക്‌ കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.

൧ തെസ്സലൊനീക്യർ 4:3
നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌;ദൈവം അഭിലഷിക്കുന്നത്‌-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;

൧ തെസ്സലൊനീക്യർ 5:23
സമാധാനത്തിന്‍െറ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്‌ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്‌മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ!

൨ കൊരിന്ത്യർ 5:17
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.

൧ തെസ്സലൊനീക്യർ 4:3
നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌;ദൈവം അഭിലഷിക്കുന്നത്‌-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;

൧ തെസ്സലൊനീക്യർ 5:23
സമാധാനത്തിന്‍െറ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്‌ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്‌മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ!

൨ കൊരിന്ത്യർ 5:17
ക്രിസ്‌തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.

൨ കൊരിന്ത്യർ 12:21
ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ എന്‍െറ ദൈവം എന്നെ നിങ്ങളുടെ മുമ്പില്‍ എളിമപ്പെടുത്തുമോ എന്ന്‌ എനിക്കു ഭയമുണ്ട്‌. നേരത്തേ പാപം ചെയ്‌തവരും, എന്നാല്‍ തങ്ങളുടെ അശുദ്‌ധിയെക്കുറിച്ചും വ്യഭിചാരത്തെക്കുറിച്ചും വിഷയാസക്‌തിയെക്കുറിച്ചും പശ്‌ചാത്തപിക്കാത്ത വരുമായ അനേകരെ ഓര്‍ത്തു വിലപിക്കേണ്ടിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.

ജോൺ 17:17-19
[17] അവരെ അങ്ങ്‌ സത്യത്താല്‍ വിശുദ്‌ധീകരിക്കണമേ! അവിടുത്തെ വചനമാണ്‌ സത്യം.[18] അങ്ങ്‌ എന്നെ ലോകത്തിലേക്കയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു.[19] അവരും സത്യത്താല്‍ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന്‌ അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.

ഫിലിപ്പിയർ 1:6
നിങ്ങളില്‍ സത്‌പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്‌തുവിന്‍െറ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന്‌ എനിക്കു ബോധ്യമുണ്ട്‌.

ഫിലിപ്പിയർ 2:13
എന്തെന്നാല്‍, തന്‍െറ അഭീഷ്‌ടമനുസരിച്ച്‌ ഇച്‌ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്‌.

റോമർ 6:6
നാം ഇനി പാപത്തിന്‌ അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശ രീരത്തെനശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ.

റോമർ 15:16
ദൈവത്തിന്‍െറ കൃപ എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്‌തുവിന്‍െറ ശുശ്രൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്‌തു സ്വീകാര്യവും പരിശുദ്‌ധാത്‌മാവിനാല്‍ പവിത്രീ കൃതവും ആകാന്‍വേണ്ടി ഞാന്‍ ദൈവത്തിന്‍െറ സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്യുന്നു.

൨ പത്രോസ് ൧:൨-൪
[൨] ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ![൩] തന്‍െറ മഹത്വത്തിലേക്കും ഒൗന്നത്യത്തിലേക്കും നമ്മെവിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്‍െറ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.[൪] ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്‌ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്‌, തന്‍െറ മഹത്വവും ഒൗന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്‌ അമൂല്യവും ശ്രഷ്‌ഠവുമായ വാഗ്‌ദാനങ്ങള്‍ നല്‍കിയിരിക്കുന്നു.

൧ തെസ്സലൊനീക്യർ 4:3-5
[3] നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌;ദൈവം അഭിലഷിക്കുന്നത്‌-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;[4] നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്‌ധിയിലും മാന്യതയിലും കാത്തുസൂക്‌ഷിക്കേണ്ടതെങ്ങനെയെന്ന്‌ അറിയണം;[5] ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്‌;

ജോൺ 15:1-4
[1] ഞാന്‍ സാക്‌ഷാല്‍ മുന്തിരിച്ചെടിയും എന്‍െറ പിതാവ്‌ കൃഷിക്കാരനുമാണ്‌.[2] എന്‍െറ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്‌ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.[3] ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്‌ധിയുള്ളവരായിരിക്കുന്നു.[4] നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല.

റോമർ 6:1-23
[1] അപ്പോള്‍ നാം എന്താണു പറയേണ്ടത്‌? കൃപ സമൃദ്‌ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?[2] ഒരിക്കലും പാടില്ല. പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതെങ്ങനെ?[3] യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍ ജ്‌ഞാനസ്‌നാനം സ്വീകരി ച്ചനാമെല്ലാവരും അവന്‍െറ മരണത്തോട്‌ ഐക്യപ്പെടാനാണ്‌ ജ്‌ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?[4] അങ്ങനെ, അവന്‍െറ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്‌ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്‌തു മരിച്ചതിനുശേഷം പിതാവിന്‍െറ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്‌ അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്‌.[5] അവന്‍െറ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട്‌ ഐക്യപ്പെട്ടവരായെങ്കില്‍ അവന്‍െറ പുന രുത്‌ഥാനത്തിനു സദൃശമായ ഒരു പുനരുത്‌ഥാനത്തിലും അവനോട്‌ ഐക്യപ്പെട്ടവരായിരിക്കും.[6] നാം ഇനി പാപത്തിന്‌ അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശ രീരത്തെനശിപ്പിക്കാന്‍വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ.[7] എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍നിന്നു മോചിതനായിരിക്കുന്നു.[8] നാം ക്രിസ്‌തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു.[9] മരിച്ചവരില്‍നിന്ന്‌ ഉത്‌ഥാനം ചെയ്‌ത ക്രിസ്‌തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന്‌ അവന്‍െറ മേല്‍ ഇനി അധികാരമില്ല.[10] അവന്‍ മരിച്ചു; പാപത്തെ സംബന്‌ധിച്ചിടത്തോളം എന്നേക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനുവേണ്ടി അവന്‍ ജീവിക്കുന്നു.[11] അതുപോലെ, നിങ്ങളും പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്‌തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.[12] അതുകൊണ്ട്‌, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ.[13] നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്‌; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍.[14] പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌.[15] അതുകൊണ്ടെന്ത്‌? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്‌ക്കു കീഴ്‌പ്പെട്ടവരാണ്‌ എന്നതുകൊണ്ട്‌ നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല.[16] നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്‍െറ അടിമകളാണെന്ന്‌ അറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്‍െറ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്‍െറ അടിമകള്‍.[17] ഒരിക്കല്‍ നിങ്ങള്‍ പാപത്തിന്‌ അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭി ച്ചപ്രബോധനം ഹൃദയപൂര്‍വം അനുസരിച്ച്‌,[18] പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക്‌ അടിമകളായതിനാല്‍ ദൈവത്തിനു നന്‌ദി.[19] നിങ്ങളുടെ പരിമിതി നിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്‌. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്‌ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്‌ധീകരണത്തിനു വേണ്ടി നീതിക്ക്‌ അടിമകളായി സമര്‍പ്പിക്കുവിന്‍.[20] നിങ്ങള്‍ പാപത്തിന്‌ അടിമകളായിരുന്നപ്പോള്‍ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.[21] ഇന്നു നിങ്ങള്‍ക്കു ലജ്‌ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന്‌ അന്നു നിങ്ങള്‍ക്ക്‌ എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്‌.[22] എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്‍െറ അവസാനം നിത്യജീവനുമാണ്‌. പാപത്തിന്‍െറ വേതനം മരണമാണ്‌.[23] ദൈവത്തിന്‍െറ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.

Malayalam Bible 2013
Malayalam Bible Version by P.O.C