A A A A A

നല്ല പ്രതീകം: [ക്ഷമ]


൧ കൊരിന്ത്യർ ൧൩:൪
സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.

ഫിലിപ്പിയർ ൪:൬
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.

സഭാപ്രസംഗകൻ ൭:൯
ക്‌ഷിപ്രകോപമരുത്‌; കോപം ഭോഷന്‍െറ മടിയില്‍ വിശ്രമിക്കുന്നു.

റോമർ ൧൨:൧൨
പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍.

എഫെസ്യർ ൪:൨
പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്‌ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്‌ണുതയോടെ വര്‍ത്തിക്കുവിന്‍.

ഗലാത്തിയർ ൬:൯
നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.

ഉൽപത്തി ൨൯:൨൦
അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ്‌ ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.

സുഭാഷിതങ്ങൾ ൧൫:൧൮
മുന്‍കോപി കലഹം ഇളക്കിവിടുന്നു; ക്‌ഷമാശീലന്‍ അതു ശമിപ്പിക്കുന്നു.

ജെറേമിയ ൨൯:൧൧
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്‍െറ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.

൧ ശമുവേൽ ൧൩:൮-൧൪
[൮] സാവൂള്‍ സാമുവലിന്‍െറ നിര്‍ദേശമനുസരിച്ച്‌ ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, അവന്‍ ഗില്‍ഗാലില്‍ വന്നില്ല. അതിനാല്‍, ജനം സാവൂളിനെ വിട്ടുപിരിയാന്‍ തുടങ്ങി.[൯] സാവൂള്‍ പറഞ്ഞു: ദഹനബ ലിക്കും സമാധാനബലിക്കുമുള്ള വസ്‌തുക്കള്‍ എന്‍െറ യടുത്തു കൊണ്ടുവരുവിന്‍. എന്നിട്ട്‌ അവന്‍ തന്നെ ദഹനബലിയര്‍പ്പിച്ചു.[൧൦] ദഹനബലി അര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ സാമുവല്‍ വന്നെത്തി. അവനെ അഭിവാദനംചെയ്‌തു സ്വീകരിക്കാന്‍ സാവൂള്‍ പുറത്തേക്കുചെന്നു.[൧൧] നീ എന്താണു ചെയ്‌തത്‌? സാമുവല്‍ ചോദിച്ചു. സാവൂള്‍ പറഞ്ഞു: ജനങ്ങള്‍ എന്നെ വിട്ടു ചിതറിപ്പോകുന്നതും നിശ്‌ചിതദിവസമായിട്ടും അങ്ങു വരാതിരിക്കുന്നതും ഫിലിസ്‌ത്യര്‍ മിക്‌മാഷില്‍ ഒരുമിച്ചുകൂടുന്നതും ഞാന്‍ കണ്ടു.[൧൨] ഗില്‍ഗാലില്‍വച്ച്‌ ഫിലിസ്‌ത്യര്‍ എന്നെ ആക്രമിക്കുന്നുവെന്നും കര്‍ത്താവിന്‍െറ സഹായം ഞാന്‍ അപേക്‌ഷിച്ചിട്ടില്ലല്ലോ എന്നും ഞാന്‍ ഓര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്‌ധിതനായി.[൧൩] സാമുവല്‍ പറഞ്ഞു: നീ വിഡ്‌ഢിത്തമാണ്‌ ചെയ്‌തത്‌. നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ കല്‍പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്ന്‌ നിന്‍െറ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്‌ഥിരപ്പെടുത്തുമായിരുന്നു.[൧൪] എന്നാല്‍, നിന്‍െറ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്‍െറ കല്‍പനകള്‍ നീ അനുസരിക്കായ്‌കയാല്‍, തന്‍െറ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്‌. ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന്‌ അവനെ നിയോഗിച്ചു കഴിഞ്ഞു.

ലൂക്കോ ১৫:১১-২৪
[১১] അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു.[১২] ഇളയ വന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്‍െറ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത്‌ അവര്‍ക്കായി ഭാഗിച്ചു.[১৩] ഏറെ താമസിയാതെ, ഇളയമകന്‍ എല്ലാംശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്‌, സ്വത്തു നശിപ്പിച്ചുകളഞ്ഞു.[১৪] അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത്‌ ഒരു കഠിനക്‌ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്‌തു.[১৫] അവന്‍, ആ ദേശത്തെ ഒരു പൗരന്‍െറ അടുത്ത്‌ അഭയംതേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു.[১৬] പന്നി തിന്നിരുന്നതവിടെങ്കിലുംകൊണ്ടു വയറു നിറയ്‌ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല.[১৭] അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്‍െറ പിതാവിന്‍െറ എത്രയോ ദാസന്‍മാര്‍ സുഭിക്‌ഷമായി ഭക്‌ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു![১৮] ഞാന്‍ എഴുന്നേറ്റ്‌ എന്‍െറ പിതാവിന്‍െറ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.[১৯] നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.[২০] അവന്‍ എഴുന്നേറ്റ്‌, പിതാവിന്‍െറ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ്‌ അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ്‌ ഓടിച്ചെന്ന്‌ അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.[২১] മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പി ലും ഞാന്‍ പാപം ചെയ്‌തു. നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.[২২] പിതാവാകട്ടെ, തന്‍െറ ദാ സരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വ സ്‌ത്രം കൊണ്ടുവന്ന്‌ ഇവനെ ധരിപ്പിക്കുവിന്‍. ഇവന്‍െറ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍.[২৩] കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്‌ഷിച്ച്‌ ആഹ്ലാദിക്കാം.[২৪] എന്‍െറ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.

സങ്കീർത്തനങ്ങൾ ൩൭:൭-൯
[൭] കര്‍ത്താവിന്‍െറ മുന്‍പില്‍ സ്വസ്‌ഥനായിരിക്കുക; ക്‌ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്‌ടമാര്‍ഗം അവലംബിച്ച്‌അഭിവൃദ്‌ധിപ്പെടുന്നവനെക്കണ്ട്‌ അസ്വസ്‌ഥനാകേണ്ടാ.[൮] കോപത്തില്‍നിന്ന്‌ അകന്നു നില്‍ക്കുക,ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്‍മയിലേക്കു മാത്രമേ നയിക്കൂ.[൯] ദുഷ്‌ടര്‍ വിച്‌ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ഭൂമി കൈവശമാക്കും.

റോമർ ൮:൨൪-൩൦
[൨൪] ഈ പ്രത്യാശയിലാണ്‌ നാം രക്‌ഷപ്രാപിക്കുന്നത്‌. കണ്ടുകഴിഞ്ഞാല്‍ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍ എന്തിനു പ്രത്യാശിക്കണം?[൨൫] എന്നാല്‍, കാണാത്തതിനെയാണു നാംപ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്‌ഥിരതയോടെ കാത്തിരിക്കും.[൨൬] നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.[൨൭] ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്‌മാവിന്‍െറ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്‌മാവ്‌ദൈവഹിതമനുസരിച്ചാണ്‌ വിശുദ്‌ധര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്‌.[൨൮] ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.[൨൯] അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്‍െറ പുത്രന്‍െറ സാദൃശ്യത്തോട്‌ അനുരൂപരാക്കാന്‍മുന്‍കൂട്ടി നിശ്‌ചയിക്കുകയും ചെയ്‌തു. ഇതു തന്‍െറ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്‌.[൩൦] താന്‍മുന്‍കൂട്ടി നിശ്‌ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.

൨ തെസ്സലൊനീക്യർ ൧:൪-൫
[൪] അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍പ്രകടിപ്പിക്കുന്ന സ്‌ഥൈര്യത്തെയും വിശ്വാസത്തെയുംകുറിച്ച്‌ ദൈവത്തിന്‍െറ സഭകളില്‍വച്ചു ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്‌.[൫] ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്‌ടപ്പാടുകള്‍ സഹിക്കുന്നത്‌; ആ ദൈവരാജ്യത്തിനു നിങ്ങള്‍ അര്‍ഹരാക്കപ്പെടണമെന്ന ദൈവത്തിന്‍െറ നീതിപൂര്‍വ കമായ നിശ്‌ചയത്തിനുള്ള തെളിവാണിവയെല്ലാം.

ഹെബ്രായർ ൧൧:൧൩-൧൬
[൧൩] ഇവരെല്ലാം വിശ്വാസത്തോടെയാണ്‌ മരിച്ചത്‌. അവര്‍ വാഗ്‌ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല; എങ്കിലും, ദൂരെനിന്ന്‌ അവയെക്കണ്ട്‌ അഭിവാദനം ചെയ്യുകയും തങ്ങള്‍ ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന്‌ ഏറ്റുപറയുകയും ചെയ്‌തു.[൧൪] ഇപ്രകാരം പറയുന്നവര്‍ തങ്ങള്‍ പിതൃദേശത്തെയാണ്‌ അന്വേഷിക്കുന്നതെന്നു വ്യക്‌തമാക്കുന്നു.[൧൫] തങ്ങള്‍ വിട്ടുപോന്ന സ്‌ഥലത്തെക്കുറിച്ചാണ്‌ അവര്‍ ചിന്തിച്ചിരുന്നതെങ്കില്‍, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാന്‍ അവസരം ഉണ്ടാകുമായിരുന്നു.[൧൬] ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രഷ്‌ഠവും സ്വര്‍ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്‌ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന്‌ ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ.

ഉൽപത്തി ൨൯:൨൦-൨൮
[൨൦] അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ്‌ ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.[൨൧] യാക്കോബ്‌ ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്‍െറ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ.[൨൨] ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.[൨൩] രാത്രിയായപ്പോള്‍ അവന്‍ തന്‍െറ മകള്‍ ലെയായെ യാക്കോബിന്‍െറ അടുത്തേക്കു കൊണ്ടുചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു.[൨൪] ലാബാന്‍ ലെയായ്‌ക്കു പരിചാരികയായി തന്‍െറ അ ടിമയായ സില്‍ഫായെ കൊടുത്തു.[൨൫] നേരം വെളുത്തപ്പോള്‍ ലെയായെയാണ്‌ തനിക്കു ലഭിച്ചതെന്ന്‌ അവന്‍ മനസ്‌സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ്‌ അങ്ങ്‌ ഈ ചെയ്‌തത്‌? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്‌? എന്നെ ചതിച്ചത്‌ എന്തിന്‌?[൨൬] ലാബാന്‍ പറഞ്ഞു: മൂത്ത വള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്‌ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.[൨൭] ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടിവേലചെയ്യണം.[൨൮] യാക്കോബ്‌ സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്‍െറ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്‍കി.

൨ ശമുവേൽ ൫:൪-൫
[൪] ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്‌സായിരുന്നു.[൫] അവന്‍ നാല്‍പതു വര്‍ഷം ഭരിച്ചു. ഹെബ്രാണില്‍ യൂദായെ ഏഴു വര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു; ജറുസലെമില്‍ ഇസ്രായേലിനെയും യൂദായെയും മുപ്പത്തിമൂന്നു വര്‍ഷവും.

സങ്കീർത്തനങ്ങൾ ൭൫:൨
ഞാന്‍ നിര്‍ണയി ച്ചസമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും.

ഹബക്കുക്ക് ൨:൩
ദര്‍ശനം അതിന്‍െറ സമയം പാര്‍ത്തിരിക്കുകയാണ്‌. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.

റോമർ ൫:൨-൪
[൨] നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.[൩] മാത്രമല്ല, നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു.[൪] എന്തെന്നാല്‍, കഷ്‌ടത സഹനശീല വും, സഹനശീലം ആത്‌മധൈര്യവും, ആത്‌മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.

വെളിപ്പെടുന്ന ൬:൯-൧൧
[൯] അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്‌ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.[൧൦] വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്‌ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ന്യായവിധി നടത്തി ഞങ്ങളുടെ രക്‌തത്തിനു പ്രതികാരം ചെയ്യാന്‍ അങ്ങ്‌ എത്രത്തോളം വൈകും?[൧൧] അവര്‍ക്ക്‌ ഓരോരുത്തര്‍ക്കും ധവളവസ്‌ത്രം നല്‍കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്‍പസമയംകൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി.

Malayalam Bible 2013
Malayalam Bible Version by P.O.C