A A A A A

നല്ല പ്രതീകം: [എളിമ]


൧ കൊരിന്ത്യർ ൧൨:൨൩
മാന്യങ്ങളല്ലെന്നു കരുതപ്പെടുന്ന അവയവങ്ങള്‍ക്കു നമ്മള്‍ കൂടുതല്‍ മാന്യത കല്‍പിക്കുകയും, ഭംഗി കുറഞ്ഞവയെന്നു കരുതപ്പെടുന്നവയെ കൂടുതല്‍ അലങ്കരിക്കുകയും ചെയ്യുന്നു.

൧ തിമൊഥെയൊസ് ൨:൮-൧൦
[൮] അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.[൯] അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌.[൧൦] ദൈവഭയമുള്ള സ്‌ത്രീകള്‍ക്കു യോജിച്ചവിധം സത്‌പ്രവൃത്തികള്‍കൊണ്ട്‌ അവര്‍ സമലംകൃതരായിരിക്കട്ടെ!

൧ പത്രോസ് ൩:൩-൪
[൩] ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;[൪] പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌.

റോമർ ൧൨:൨
നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്‍െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.

മത്തായി ൫:൨൮
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.

ആവർത്തനപുസ്തകം ൨൨:൫
സ്‌ത്രീ പുരുഷന്‍െറ യോ പുരുഷന്‍ സ്‌ത്രീയുടെയോ വേഷം അണിയരുത്‌. അപ്രകാരം ചെയ്യുന്നവര്‍ നിന്‍െറ ദൈവമായ കര്‍ത്താവിനു നിന്‌ദ്യരാണ്‌.

൧ പത്രോസ് ൩:൩
ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;

൧ ശമുവേൽ ൧൬:൭
എന്നാല്‍, കര്‍ത്താവ്‌ സാമുവലിനോടു കല്‍പിച്ചു: അവന്‍െറ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തിരസ്‌കരിച്ചതാണ്‌. മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ്‌ കാണുന്നത്‌. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.

൧ കൊരിന്ത്യർ ൬:൧൯-൨൦
[൧൯] നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്‍െറ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.[൨൦] നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

൧ കൊരിന്ത്യർ 10:31
അതിനാല്‍, നിങ്ങള്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍.

സുഭാഷിതങ്ങൾ 7:10
അപ്പോള്‍ കുടിലഹൃദയയായ അവള്‍വേശ്യയെപ്പോലെ ഉടുത്തൊരുങ്ങിഅവനെതിരേ വന്നു.

സുഭാഷിതങ്ങൾ 31:30
സൗകുമാര്യം വഞ്ചനനിറഞ്ഞതുംസൗന്‌ദര്യം വ്യര്‍ഥവുമാണ്‌; എന്നാല്‍, ദൈവഭക്‌തിയുള്ള സ്‌ത്രീപ്രശംസയര്‍ഹിക്കുന്നു.

൧ തിമൊഥെയൊസ് 3:2
മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം.

ലൂക്കോ 17:1
അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്‌ പ്രരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം!

സുഭാഷിതങ്ങൾ 11:22
വകതിരിവില്ലാത്ത സുന്‌ദരി,പന്നിയുടെ സ്വര്‍ണമൂക്കുത്തിക്കുതുല്യയാണ്‌.

എഫെസ്യർ 2:10
നാം ദൈവത്തിന്‍െറ കരവേലയാണ്‌; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌.

റോമർ 14:13
തന്‍മൂലം, മേലില്‍ നമുക്കു പരസ്‌പരം വിധിക്കാതിരിക്കാം. സഹോദരന്‌ ഒരിക്കലും മാര്‍ഗതടസ്‌സമോ ഇടര്‍ച്ചയോ സൃഷ്‌ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്‌ഞ ചെയ്യുവിന്‍.

൧ പത്രോസ് ३:३-५
[३] ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;[४] പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌.[५] ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്‌ധ സ്‌ത്രീകള്‍ മുമ്പ്‌ ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

൧ പത്രോസ് 1:14
മുന്‍കാലത്തു നിങ്ങള്‍ക്കുണ്ടായിരുന്ന അജ്‌ഞതയുടെ വ്യാമോഹങ്ങള്‍ക്ക്‌, അനുസരണയുള്ള മക്കളെന്നനിലയില്‍, നിങ്ങള്‍ വിധേയരാകാതിരിക്കുവിന്‍.

൧ ശമുവേൽ 9:21
സാവൂള്‍ പ്രതിവചിച്ചു: ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറിയ ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ടവനല്ലേ ഞാന്‍? അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമല്ലേ എന്‍േറത്‌? പിന്നെ എന്തുകൊണ്ടാണ്‌ എന്നോടിങ്ങനെ അങ്ങു സംസാരിക്കുന്നത്‌?

എസ്തേർ 1:11-12
[11] വാഷ്‌തിരാജ്‌ഞിയുടെ സൗന്‌ദര്യം ജനങ്ങള്‍ക്കും പ്രഭുക്കന്‍മാര്‍ക്കും കാണിച്ചുകൊടുക്കാന്‍വേണ്ടി അവളെ, രാജകീയകിരീടം ധരിപ്പിച്ച്‌, രാജസന്നിധിയില്‍ ആനയിക്കാന്‍ അഹസ്വേരൂസ്‌രാജാവ്‌ കൊട്ടാരത്തിലെ സേവകന്‍മാരായ മെഹുമാന്‍, ബിസ്‌താ, ഹര്‍ബോണാ, ബിഗ്‌താ, അബാഗ്‌താ,സേതാര്‍, കാര്‍ക്കാസ്‌ എന്നീ ഏഴു ഷണ്‍ഡന്‍മാരോടു കല്‍പിച്ചു. രാജ്‌ഞി കാഴ്‌ചയ്‌ക്കു വളരെ അഴകുള്ള വളായിരുന്നു.[12] ഷണ്‍ഡന്‍മാര്‍ അറിയി ച്ചരാജകല്‍പന അനുസരിച്ചു വരുന്നതിന്‌ വാഷ്‌തിരാജ്‌ഞി വിസമ്മതിച്ചു. തന്‍മൂലം രാജാവു കോപിച്ചു; കോപം ഉള്ളില്‍ ആളിക്കത്തി.

ഇയ്യോബ് ൩൨:൪-൭
[൪] അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരായതുകൊണ്ട്‌ എലീഹു മറുപടി പറയാതെ കാത്തിരുന്നു.[൫] എന്നാല്‍, അവര്‍ മൂന്നുപേരും മറുപടി പറയുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ കുപിതനായി.[൬] ബൂസ്യനായ ബറാഖേലിന്‍െറ പുത്രന്‍ എലീഹു മറുപടി പറഞ്ഞു:[൭] ഞാന്‍ പ്രായത്തില്‍ ചെറുപ്പമാണ്‌,നിങ്ങള്‍ പ്രായംകൂടിയവരും. അതിനാല്‍ എന്‍െറ അഭിപ്രായം പ്രകടിപ്പിക്കാന്‍എനിക്കു ഭയമായിരുന്നു. ഞാന്‍ ചിന്തിച്ചു, പ്രായം സംസാരിക്കുകയുംപ്രായാധിക്യം ജ്‌ഞാനംപകരുകയും ചെയ്യട്ടെ.

൧ പത്രോസ് ൩:൧-൪
[൧] ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.[൨] അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ്‌ ഇതു സാധ്യമാവുക.[൩] ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;[൪] പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌.

൧ യോഹ ൨:൧൬
എന്തെന്നാല്‍, ജഡത്തിന്‍െറ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍െറ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍േറതല്ല; പ്രത്യുത, ലോകത്തിന്‍േറതാണ്‌.

റോമർ ൧൨:൧
ആകയാല്‍ സഹോദരരേ, ദൈവത്തിന്‍െറ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.

സുഭാഷിതങ്ങൾ ൩൧:൨൫
അവള്‍ കഴിവും അന്തസ്സും അണിയുന്നു; ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു.

൧ തിമൊഥെയൊസ് 4:8
ശാരിരികമായ പരിശീലനംകൊണ്ടു കുറച്ചു പ്രയോജനമുണ്ട്‌, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്‌. എന്തുകൊണ്ടെന്നാല്‍, അത്‌ ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്‌ദാനങ്ങള്‍ ഉള്‍കൊള്ളുന്നു.

ഫിലിപ്പിയർ 2:5
യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.

൧ പത്രോസ് 3:4
പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌.

൧ തിമൊഥെയൊസ് 2:10
ദൈവഭയമുള്ള സ്‌ത്രീകള്‍ക്കു യോജിച്ചവിധം സത്‌പ്രവൃത്തികള്‍കൊണ്ട്‌ അവര്‍ സമലംകൃതരായിരിക്കട്ടെ!

Chinese Simplified New Bible 2005
Copyright © 1976, 1992, 1999, 2001, 2005 by Worldwide Bible Society.