൨ തിമൊഥെയൊസ് ൧:൭ |
എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. |
|
എഫെസ്യർ ൬:൪ |
പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍െറ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍. |
|
സുഭാഷിതങ്ങൾ ൧൦:൧൭ |
പ്രബോധനത്തെ ആദരിക്കുന്നവന്‍ജീവനിലേക്കുള്ള പാതയിലാണ്; ശാസന നിരസിക്കുന്നവന് വഴി പിഴയ്ക്കുന്നു. |
|
സുഭാഷിതങ്ങൾ ൧൨:൧ |
ശിക്ഷണം ഇഷ്ടപ്പെടുന്നവന്‍വിജ്ഞാനത്തെയാണ് സ്നേഹിക്കുന്നത്; ശാസനം വെറുക്കുന്നവന്‍മൂഢനത്ര. |
|
സുഭാഷിതങ്ങൾ ൧൩:൧ |
വിവേകമുള്ള മകന് പിതാവിന്‍െറ ഉപദേശം കേള്‍ക്കുന്നു; പരിഹാസകന് ശാസനം അവഗണിക്കുന്നു. |
|
സുഭാഷിതങ്ങൾ ൧൩:൨൪ |
മകനെ ശിക്ഷകൂടാതെ വളര്ത്തുന്നവന് അവനെ വെറുക്കുന്നു; സ്നേഹമുള്ള പിതാവ് അവനു ശിക്ഷണം നല്കാന് ജാഗരൂകത കാട്ടുന്നു. |
|
സുഭാഷിതങ്ങൾ 22:6 |
ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല. |
|
സുഭാഷിതങ്ങൾ 22:15 |
ശിശുവിന്‍െറ ഹൃദയത്തില്‍ ഭോഷത്തംകെട്ടുപിണഞ്ഞുകിടക്കുന്നു; ശിക്ഷണത്തില്‍ വടി അതിനെആട്ടിയോടിക്കുന്നു. |
|
സുഭാഷിതങ്ങൾ ൨൯:൧൫-൧൭ |
[൧൫] താഡനവും ശാസനവും ജ്ഞാനംപകര്‍ന്നുകൊടുക്കുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടിഅമ്മയ്ക്ക് അപമാനം വരുത്തിവയ്ക്കുന്നു.[൧൬] ദുഷ്ടന്മാര് അധികാരത്തിലിരിക്കുമ്പോള്‍ അതിക്രമം പെരുകുന്നു; അവരുടെ അധഃപതനം നീതിമാന്മാര് കാണും.[൧൭] മകനു ശിക്ഷണം നല്‍കുക, അവന് നിനക്ക് ആശ്വാസഹേതുവാകും; നിന്‍െറ ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്യും. |
|
വെളിപ്പെടുന്ന ൩:൧൯ |
ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. |
|
ടൈറ്റസ് ൧:൮ |
മറിച്ച്, അവന് അതിഥിസത്കാരപ്രിയനും നന്മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം. |
|
സുഭാഷിതങ്ങൾ ൨൩:൧൩-൧൪ |
[൧൩] കുട്ടിയെ ശിക്ഷിക്കാന്‍മടിക്കേണ്ടാ, വടികൊണ്ട് അടിച്ചെന്നുവച്ച് അവന് മരിച്ചുപോവുകയില്ല.[൧൪] അടിക്കുമ്പോള്‍ നീ അവന്‍െറ ജീവനെപാതാളത്തില്‍നിന്നു രക്ഷിക്കുകയാണ്. |
|
ഹെബ്രായർ ൧൨:൧൦-൧൧ |
[൧൦] ഭൗമിക പിതാക്കന്മാര് തങ്ങളുടെ ഇഷ്ടമനുസരിച്ചു കുറച്ചുസമയം നമ്മെപരിശീലിപ്പിച്ചു. എന്നാല്‍, ദൈവം നമ്മെപരിശീലിപ്പിക്കുന്നതു നമ്മുടെ നന്മയ്ക്കും തന്‍െറ പരിശുദ്ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്.[൧൧] എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു. |
|
ഇയ്യോബ് ൫:൧൭-൧൮ |
[൧൭] ദൈവം ശാസിക്കുന്നവന് ഭാഗ്യവാനാണ്. സര്‍വശക്തന്‍െറ ശാസനത്തെഅവഗണിക്കരുത്.[൧൮] അവിടുന്ന് മുറിവേല്‍പ്പിക്കും;എന്നാല്‍, വച്ചുകെട്ടും; അവിടുന്ന് പ്രഹരിക്കും;എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും. |
|
സുഭാഷിതങ്ങൾ ൩:൧൧-൧൨ |
[൧൧] കര്‍ത്താവിന്‍െറ ശിക്ഷണത്തെനിന്ദിക്കരുത്; അവിടുത്തെ ശാസനത്തില്‍ മടുപ്പുതോന്നുകയുമരുത്.[൧൨] എന്തെന്നാല്‍, പിതാവ് പ്രിയപുത്രനെഎന്നപോലെ, കര്‍ത്താവ് താന്‍സ്നേഹിക്കുന്നവനെ ശാസിക്കുന്നു. |
|
ആവർത്തനപുസ്തകം ൮:൫-൬ |
[൫] പിതാവു പുത്രന് എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമെന്ന് ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.[൬] അതിനാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ മാര്‍ഗത്തിലൂടെ ചരിച്ചും അവിടുത്തെ ഭയപ്പെട്ടും അവിടുത്തെ കല്പനകള് പാലിച്ചുകൊള്ളുവിന്‍. |
|
൧ കൊരിന്ത്യർ ൯:൨൫-൨൭ |
[൨൫] കായികാഭ്യാസികള്‍ എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും.[൨൬] ഞാന്‍ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവില്‍ പ്രഹരിക്കുന്നതുപോലെയല്ല.[൨൭] മറ്റുള്ളവരോടു സുവിശേഷം പ്രസംഗി ച്ചഞാന്‍ തന്നെതിര സ്കൃതനാകാതിരിക്കുന്നതിന് എന്‍െറ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു. |
|
൨ കൊരിന്ത്യർ ൭:൯-൧൧ |
[൯] ഇപ്പോഴാകട്ടെ, ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ ദുഃഖിപ്പിച്ചതുകൊണ്ടല്ല, മറിച്ച്, നിങ്ങളുടെ ദുഃഖം പശ്ചാത്താപത്തിലേക്ക് നയിച്ചതുകൊണ്ട്. നിങ്ങളുടെ ദുഃഖം ദൈവഹിതപ്രകാരമായിരുന്നതുകൊണ്ട് ഞങ്ങള്‍വഴി നിങ്ങള്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല.[൧൦] ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.[൧൧] ദൈവികമായ ഈ ദുഃഖം എത്രയധികം ഉത്സാഹവും നിഷ്കളങ്കത തെളിയിക്കാനുള്ള താത്പര്യവും ധാര്‍ മികരോഷവും ഭയവും ആകാംക്ഷയും തീക്ഷ്ണതയും നീതിവാഞ്ഛയുമാണ് നിങ്ങളിലെല്ലാം ഉളവാക്കിയിരിക്കുന്നത് എന്നു മനസ്സിലാക്കുവിന്‍. നിങ്ങള്‍ നിര്‍ദോഷരാണെന്ന് എല്ലാ പ്രകാരത്തിലും തെളിയിച്ചിരിക്കുന്നു. |
|
സങ്കീർത്തനങ്ങൾ ൯൪:൧൨-൧൪ |
[൧൨] കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയുംചെയ്യുന്നവന്‍ ഭാഗ്യവാന്.[൧൩] അവിടുന്ന് അവനു ക്ഷടകാലങ്ങളില്‍വിശ്രമം നല്കുന്നു, ദുഷ്ടനെപിടികൂടാന്‍ കുഴികുഴിക്കുന്നതുവരെ.[൧൪] കര്‍ത്താവു തന്‍െറ ജനത്തെ പരിത്യജിക്കുകയില്ല; അവിടുന്നു തന്‍െറ അവകാശത്തെഉപേക്ഷിക്കുകയില്ല. |
|
ഹെബ്രായർ १२:५-९ |
[५] നിങ്ങളെ പുത്രന്മാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്‍െറ മകനേ, കര്‍ത്താവിന്‍െറ ശിക്ഷണത്തെനീ നിസ്സാരമാക്കരുത്. അവന് ശാസിക്കുമ്പോള്‍ നീ നഷ്ടധൈര്യനാകയുമരുത്.[६] താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെപ്രഹരിക്കുകയും ചെയ്യുന്നു.[७] ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്‍െറ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്?[८] എല്ലാവര്ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.[९] ഇതിനും പുറമേ, നമ്മെതിരുത്തുന്നതിന് നമുക്കു ഭൗമികപിതാക്കന്മാരുണ്ടായിരുന്നു. നാം അവരെ ബഹുമാനിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍, നാം ആത്മാക്കളുടെ പിതാവിനു വിധേയരായി ജീവിക്കേണ്ടതല്ലേ? |
|
എഫെസ്യർ 6:1-9 |
[1] കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. അതുന്യായയുക്തമാണ്.[2] നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.[3] വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്ര.[4] പിതാക്കന്മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്‍െറ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.[5] ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്മാര് ഥതയോടുംകൂടെ അനുസരിക്കണം.[6] മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ അവരുടെ കണ്മുമ്പില്മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണഹൃദയത്തോടെ ദൈവഹിതം അനുവര്‍ത്തിച്ചുകൊണ്ട് ക്രിസ്തുവിന്‍െറ ദാസന്മാരായിരിക്കുവിന്.[7] മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം.[8] ഓരോരുത്തര്‍ക്കും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍.[9] യജമാനന്മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയുംയജമാനന്‍ സ്വര്‍ഗത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നും അറിയുവിന്‍. |
|
Malayalam Bible 2013 |
Malayalam Bible Version by P.O.C |