A A A A A

നല്ല പ്രതീകം: [അനുകമ്പ]


കൊളോസിയക്കാർ ൩:൧൨
അതിനാല്‍, ദൈവത്തിന്‍െറ തെരഞ്ഞെടുക്കപ്പെട്ടവരും വാത്‌സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്‌ഷമ എന്നിവ ധരിക്കുവിന്‍.

പുറപ്പാട് ൩൩:൧൯
അവിടുന്ന്‌ അരുളിച്ചെയ്‌തു: എന്‍െറ മഹത്വം നിന്‍െറ മുന്‍പിലൂടെ കടന്നുപോകും. കര്‍ത്താവ്‌ എന്ന എന്‍െറ നാമം നിന്‍െറ മുന്‍പില്‍ ഞാന്‍ പ്രഖ്യാപിക്കുകയും ചെയ്യും. എനിക്ക്‌ ഇഷ്‌ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും. എനിക്ക്‌ ഇഷ്‌ടമുള്ളവനോടു ഞാന്‍ കരുണ കാണിക്കും.

ഇസയ ൩൦:൧൮
അതിനാല്‍, നിന്നോട്‌ ഒൗദാര്യം കാണിക്കാന്‍ കര്‍ത്താവ്‌ കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന്‌ തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ നീതിയുടെദൈവമാണ്‌. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

ഇസയ ൪൯:൧൦-൧൩
[൧൦] അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല; ചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍ അവരെ നയിക്കും; നീര്‍ച്ചാലുകള്‍ക്ക രികിലൂടെ അവരെ കൊണ്ടുപോകും.[൧൧] മലകളെ ഞാന്‍ വഴിയാക്കി മാറ്റും; രാജവീഥികള്‍ ഉയര്‍ത്തും.[൧൨] അങ്ങ്‌ ദൂരെനിന്ന്‌ - വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെന്‍ദേശത്തുനിന്നും - അവന്‍ വരും.[൧൩] ആകാശമേ, ആനന്‌ദ ഗാനമാലപിക്കുക; ഭൂമിയേ, ആര്‍ത്തുവിളിക്കുക; മലകളേ, ആര്‍ത്തു പാടുക; കര്‍ത്താവ്‌ തന്‍െറ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്‍െറ ജനത്തോട്‌ അവിടുന്ന്‌ കരുണ കാണിക്കും.

ഇസയ ൫൪:൧൦
നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.

ഇസയ ൬൩:൭
കര്‍ത്താവ്‌ നമുക്കു നല്‍കിയ എല്ലാറ്റിനെയും പ്രതി, തന്‍െറ കരുണയാല്‍ അവിടുന്ന്‌ ഇസ്രായേല്‍ഭവനത്തിനു ചെയ്‌ത മഹാനന്‍മയെയും പ്രതി, ഞാന്‍ അവിടുത്തെ ദയാവായ്‌പിനൊത്ത്‌ അവിടുത്തെ കാരുണ്യത്തെ കീര്‍ത്തിക്കും. ഞാന്‍ അവിടുത്തേക്ക്‌ കീര്‍ത്തനങ്ങള്‍ ആലപിക്കും.

ജെയിംസ് ൫:൧൧
ഇതാ, പീഡ സഹിക്കുന്നവരെ ഭാഗ്യവാന്‍മാരായി നാം കരുതുന്നു. ജോബിന്‍െറ ദീര്‍ഘ സഹനത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ്‌ അവസാനം അവനോട്‌ എന്തു ചെയ്‌തുവെന്നും അവിടുന്ന്‌ എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.

വിലാപങ്ങൾ ൩:൩൨
അവിടുന്ന്‌ വേദനിപ്പിച്ചാലും തന്‍െറ കാരുണ്യാതിരേകത്തിന്‌അനുസൃതമായി ദയ കാണിക്കും.

സങ്കീർത്തനങ്ങൾ ൫൧:൧
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്‌ എന്‍െറ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!

സങ്കീർത്തനങ്ങൾ ൧൦൩:൧൩
പിതാവിനു മക്കളോടെന്നപോലെകര്‍ത്താവിനു തന്‍െറ ഭക്‌തരോട്‌അലിവുതോന്നുന്നു.

സങ്കീർത്തനങ്ങൾ ൧൧൬:൫
കര്‍ത്താവു കരുണാമയനും നീതിമാനും ആണ്‌; നമ്മുടെ ദൈവം കൃപാലുവാണ്‌.

സങ്കീർത്തനങ്ങൾ ൧൧൯:൭൭
ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്‍െറ മേല്‍ ചൊരിയണമേ! അങ്ങയുടെ നിയമത്തിലാണ്‌ എന്‍െറ ആനന്‌ദം.

സങ്കീർത്തനങ്ങൾ ൧൧൯:൧൫൬
കര്‍ത്താവേ, അങ്ങയുടെ കാരുണ്യം വലുതാണ്‌, അങ്ങയുടെ നീതിക്കൊത്ത്‌ എനിക്കുജീവന്‍ നല്‍കണമേ!

സങ്കീർത്തനങ്ങൾ ൧൪൫:൯
കര്‍ത്താവ്‌ എല്ലാവര്‍ക്കും നല്ലവനാണ്‌; തന്‍െറ സര്‍വസൃഷ്‌ടിയുടെയുംമേല്‍അവിടുന്നു കരുണ ചൊരിയുന്നു.

റോമർ ൯:൧൫
എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയ കാണിക്കും; എനിക്ക്‌ അനുകമ്പതോന്നുന്നവരോട്‌ അനുകമ്പയും എന്ന്‌ അവിടുന്നു മോശയോട്‌ അ രുളിച്ചെയ്യുന്നു.

൨ കൊരിന്ത്യർ ൧:൩-൪
[൩] നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്‍െറയും ദൈവവുമായവന്‍ വാഴ്‌ത്തപ്പെട്ടവനാകട്ടെ![൪] ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭ വിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്‌തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍നിന്ന്‌ അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്‌ളേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.

ഫിലിപ്പിയർ ൨:൧-൩
[൧] ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍[൨] നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്‌, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഒരേ ആത്‌മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്‍െറ സന്തോഷം പൂര്‍ണമാക്കുവിന്‍.[൩] മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രഷ്‌ഠരായി കരുതണം.

മത്തായി ൯:൩൫-൩൮
[൩൫] യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.[൩൬] ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു.[൩൭] അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.[൩൮] അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍.

സങ്കീർത്തനങ്ങൾ ൧൦൩:൧-൫
[൧] എന്‍െറ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക! എന്‍െറ അന്തരംഗമേ, അവിടുത്തെ വിശുദ്‌ധനാമത്തെ പുകഴ്‌ത്തുക.[൨] എന്‍െറ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്‌.[൩] അവിടുന്നു നിന്‍െറ അകൃത്യങ്ങള്‍ക്‌ഷമിക്കുന്നു; നിന്‍െറ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.[൪] അവിടുന്നു നിന്‍െറ ജീവനെ പാതാളത്തില്‍നിന്നു രക്‌ഷിക്കുന്നു; അവിടുന്നു സ്‌നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.[൫] നിന്‍െറ യൗവനം കഴുകന്‍േറ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്‍െറ ജീവിതകാലമത്രയുംനിന്നെ സംതൃപ്‌തനാക്കുന്നു.

മത്തായി ൨൦:൨൯-൩൪
[൨൯] അവന്‍ ജറീക്കോയില്‍നിന്നുയാത്ര പുറപ്പെട്ടപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.[൩൦] യേശു ആ വഴി കടന്നുപോകുന്നെന്നു കേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ട്‌ അന്‌ധന്‍മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ![൩൧] മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട്‌ ജനക്കൂട്ടം അവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന്‌ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു.[൩൨] യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?[൩൩] അവര്‍ പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുകള്‍ തുറന്നു കിട്ടണം.[൩൪] യേശു ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.

മത്തായി ൧൪:൧൩-൨൧
[൧൩] യേശു ഇതുകേട്ട്‌ അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച്‌ ഒരു വിജനസ്‌ഥലത്തേക്കുപോയി. ഇതറിഞ്ഞജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു.[൧൪] അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന്‌ അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.[൧൫] സായാഹ്‌നമായപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്‌ഥലമാണ്‌; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്‌ഷണംവാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്‌ക്കുക.[൧൬] എന്നാല്‍ യേശു പറഞ്ഞു:[൧൭] അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്‌ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ.[൧൮] അവന്‍ പറഞ്ഞു: അത്‌ എന്‍െറ അടുത്തുകൊണ്ടുവരുക.[൧൯] അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്‌സ്യവും എടുത്ത്‌, സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്‌, അപ്പംമുറിച്ച്‌, ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി.[൨൦] അവരെല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു.[൨൧] ഭക്‌ഷിച്ചവര്‍ സ്‌ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്‍മാര്‍ ആയിരുന്നു.

മത്തായി ൧൫:൨൯-൩൯
[൨൯] യേശു അവിടെനിന്നു പുറപ്പെട്ട്‌ ഗലീലിക്കടലിന്‍െറ തീരത്തുവന്ന്‌ ഒരു മലയില്‍ കയറി അവിടെ ഇരുന്നു.[൩൦] തത്‌സമയം മുടന്തര്‍, വികലാംഗര്‍, അന്‌ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന്‌ അവരെ അവന്‍െറ കാല്‍ക്കല്‍ കിടത്തി. അവന്‍ അവരെ സുഖപ്പെടുത്തി.[൩൧] ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്‌ധര്‍ കാഴ്‌ചപ്രാപിക്കുന്നതും കണ്ട്‌ ജനക്കൂട്ടം വിസ്‌മയിച്ചു. അവര്‍ ഇസ്രായേലിന്‍െറ ദൈവത്തെ മഹത്വപ്പെടുത്തി.[൩൨] യേശു ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക്‌ അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്‌; അവര്‍ക്കു ഭക്‌ഷിക്കാന്‍യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്‌ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല.[൩൩] ശിഷ്യന്‍മാര്‍ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടത്ര അപ്പം ഈ മരുഭൂമിയില്‍ എവിടെ നിന്നു കിട്ടും?[൩൪] യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്‌? അവര്‍ പറഞ്ഞു: ഏഴ്‌, കുറെ ചെറിയ മത്‌സ്യവും ഉണ്ട്‌.[൩൫] ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്‌ഞാപിച്ചിട്ട്‌,[൩൬] അവന്‍ ഏഴപ്പവും മത്‌സ്യവും എടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌, മുറിച്ച്‌ ശിഷ്യന്‍മാരെ ഏല്‍പിച്ചു. ശിഷ്യന്‍മാര്‍ അതു ജനക്കൂട്ടങ്ങള്‍ക്കു വിളമ്പി. അവര്‍ ഭക്‌ഷിച്ചു തൃപ്‌തരായി.[൩൭] ബാക്കിവന്ന കഷണങ്ങള്‍ ഏഴു കുട്ടനിറയെ അവര്‍ ശേഖരിച്ചു.[൩൮] ഭക്‌ഷിച്ചവര്‍ സ്‌ത്രീകളും കുട്ടികളുമൊഴികെ നാലായിരം പുരുഷന്‍മാരായിരുന്നു.[൩൯] ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്‌ അവന്‍ വഞ്ചിയില്‍ കയറി മഗദാന്‍ പ്രദേശത്തേക്കു പോയി.

മത്തായി ൬:൩൦-൪൪
[൩൦] ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന്‌ എത്രയ ധികം അലങ്കരിക്കുകയില്ല![൩൧] അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.[൩൨] വിജാതീയരാണ്‌ ഇവയെല്ലാം അന്വേഷിക്കുന്നത്‌. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ്‌ അറിയുന്നു.[൩൩] നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.[൩൪] അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍െറ ക്‌ളേശം മതി.[൩൫] വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌.[൩൬] നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.[൩൭] നീ സഹോദരന്‍െറ കണ്ണിലെ കരടു കാണുകയും നിന്‍െറ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്‌?[൩൮] അഥവാ, നിന്‍െറ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്‌, ഞാന്‍ നിന്‍െറ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന്‌ എങ്ങനെ പറയും?[൩൯] കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍െറ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.[൪൦] വിശുദ്‌ധമായതു നായ്‌ക്കള്‍ക്കു കൊടുക്കരുത്‌. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക്‌ ഇട്ടുകൊടുക്കരുത്‌. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.[൪൧] ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.[൪൨] ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.[൪൩] മകന്‍ അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ?[൪൪] അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?

ലൂക്കോ ൧൫:൧൧-൩൨
[൧൧] അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു.[൧൨] ഇളയ വന്‍ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്‍െറ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത്‌ അവര്‍ക്കായി ഭാഗിച്ചു.[൧൩] ഏറെ താമസിയാതെ, ഇളയമകന്‍ എല്ലാംശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്‌, സ്വത്തു നശിപ്പിച്ചുകളഞ്ഞു.[൧൪] അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത്‌ ഒരു കഠിനക്‌ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്‌തു.[൧൫] അവന്‍, ആ ദേശത്തെ ഒരു പൗരന്‍െറ അടുത്ത്‌ അഭയംതേടി. അയാള്‍ അവനെ പന്നികളെ മേയിക്കാന്‍ വയലിലേക്കയച്ചു.[൧൬] പന്നി തിന്നിരുന്നതവിടെങ്കിലുംകൊണ്ടു വയറു നിറയ്‌ക്കാന്‍ അവന്‍ ആശിച്ചു. പക്‌ഷേ, ആരും അവനു കൊടുത്തില്ല.[൧൭] അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്‍െറ പിതാവിന്‍െറ എത്രയോ ദാസന്‍മാര്‍ സുഭിക്‌ഷമായി ഭക്‌ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു![൧൮] ഞാന്‍ എഴുന്നേറ്റ്‌ എന്‍െറ പിതാവിന്‍െറ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.[൧൯] നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്‍െറ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.[൨൦] അവന്‍ എഴുന്നേറ്റ്‌, പിതാവിന്‍െറ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ്‌ അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ്‌ ഓടിച്ചെന്ന്‌ അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.[൨൧] മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍െറ മുമ്പി ലും ഞാന്‍ പാപം ചെയ്‌തു. നിന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.[൨൨] പിതാവാകട്ടെ, തന്‍െറ ദാ സരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വ സ്‌ത്രം കൊണ്ടുവന്ന്‌ ഇവനെ ധരിപ്പിക്കുവിന്‍. ഇവന്‍െറ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍.[൨൩] കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്‌ഷിച്ച്‌ ആഹ്ലാദിക്കാം.[൨൪] എന്‍െറ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.[൨൫] അവന്‍െറ മൂത്തമകന്‍ വയലിലായിരുന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ വീടി നടുത്തുവച്ച്‌്‌ സംഗീതത്തിന്‍െറയും നൃത്തത്തിന്‍െറയും ശബ്‌ദം കേട്ടു.[൨൬] അവന്‍ ഒരു വേലക്കാരനെ വിളിച്ച്‌ കാര്യം തിരക്കി.[൨൭] വേലക്കാരന്‍ പറഞ്ഞു: നിന്‍െറ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സ സുഖം തിരിച്ചുകിട്ടിയതുകൊണ്ട്‌ നിന്‍െറ പിതാവ്‌ കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു.[൨൮] അവന്‍ കോപിച്ച്‌ അകത്തു കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന്‌ അവനോടു സാന്ത്വനങ്ങള്‍ പറഞ്ഞു.[൨൯] എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ, എത്ര വര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്‍െറ കല്‍പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്‍െറ കൂട്ടുകാരോടൊത്ത്‌ ആഹ്ലാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല.[൩൦] എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്‌, നിന്‍െറ സ്വത്തെല്ലാം ധൂര്‍ത്തടിച്ചനിന്‍െറ ഈ മകന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു.[൩൧] അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്‍േറതാണ്‌.[൩൨] ഇപ്പോള്‍ നമ്മള്‍ ആ നന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാല്‍, നിന്‍െറ ഈ സഹോദരന്‍മൃതനായിരുന്നു; അവനിപ്പോള്‍ ജീവിക്കുന്നു. നഷ്‌ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.

Malayalam Bible 2013
Malayalam Bible Version by P.O.C