A A A A A

ദൈവം: [ദൈവത്തിന്റെ കൃപ]


എഫെസ്യർ 2:8-9
[8] വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്‍െറ ദാനമാണ്‌.[9] അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.

ടൈറ്റസ് 2:11
എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്‍െറ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.

റോമർ 11:6
അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്‌ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.

പ്രവൃത്തികൾ 15:11
അവരെപ്പോലെതന്നെ നാമും രക്‌ഷപ്രാപിക്കുന്നത്‌ കര്‍ത്താവായ യേശുവിന്‍െറ കൃപയാലാണെന്നു നാം വിശ്വസിക്കുന്നു.

ഹെബ്രായർ 4:16
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍െറ സിംഹാസനത്തെ സമീപിക്കാം.

പ്രവൃത്തികൾ 20:32
നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക്‌ ഉത്‌കര്‍ഷം വരുത്തുന്നതിനും സകല വിശുദ്‌ധരുടെയുമിടയില്‍ അവകാശം തരുന്നതിനും ഈ വചനത്തിനു കഴിയും.

ജെയിംസ് 4:6
അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ്‌ ഇങ്ങനെ എഴുതിയിരിക്കുന്നത്‌: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.

എഫെസ്യർ 1:7
അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത്‌ നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്‍െറ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.

റോമർ 5:1-2
[1] വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക്‌ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.[2] നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.

ടൈറ്റസ് 3:7
അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തത്‌.

റോമർ 3:20-24
[20] നിയമം അനുഷ്‌ഠിക്കുന്നതുകൊണ്ട്‌, ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. നിയമംവഴി പാപത്തെക്കുറിച്ച്‌ ബോധമുണ്ടാകുന്നുവെന്നേയുള്ളു.[21] നിയമവും പ്രവാചകന്‍മാരും സാക്‌ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.[22] ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്‌.[23] എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി.[24] അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്‌തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.

ജോൺ 1:17
എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്‌തുവഴി ഉണ്ടായി.

൨ തിമൊഥെയൊസ് 2:1
എന്റെ മകനേ നീ യേശുക്രിസ്‌തുവിന്റെ കൃപാവരത്തില്‍നിന്നും ശക്തി സ്വീകരിക്കുക.

൨ തിമൊഥെയൊസ് ൧:൯
അവിടുന്നു നമ്മെരക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെവിളിക്കുകയും ചെയ്‌തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുംയുഗങ്ങള്‍ക്കുമുമ്പ്‌ യേശുക്രിസ്‌തുവില്‍ നമുക്കു നല്‌കിയ കൃപാവരമനുസരിച്ചുമാണ്‌.

൨ കൊരിന്ത്യർ 12:9
എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്‍െറ ശക്‌തി എന്‍െറ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍െറ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.

റോമർ 3:24
അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്‌തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.

പ്രവൃത്തികൾ 20:24
എന്നാല്‍, എന്‍െറ ജീവന്‍ ഏതെങ്കിലും വിധത്തില്‍ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നില്ല. എന്‍െറ ഓട്ടം പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന്‍െറ കൃപയുടെ സുവിശേഷത്തിനു സാക്‌ഷ്യം നല്‍കാന്‍ കര്‍ത്താവായ യേശുവില്‍നിന്നു ഞാന്‍ സ്വീകരിച്ചിട്ടുള്ള ദൗത്യം നിര്‍വഹിക്കണമെന്നും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

൧ പത്രോസ് ൫:൧൦
തന്‍െറ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും.

എഫെസ്യർ ൨:൪-൯
[൪] എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണി ച്ചമഹത്തായ സ്‌നേഹത്താല്‍,[൫] ക്രിസ്‌തുവിനോടുകൂടെ നമ്മെജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്‌ഷിക്കപ്പെട്ടു.[൬] യേശുക്രിസ്‌തുവിനോടുകൂടെ അവിടുന്നു നമ്മെഉയിര്‍പ്പിച്ച്‌ സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്‌തു.[൭] അവിടുന്ന്‌ യേശുക്രിസ്‌തുവില്‍ നമ്മോടു കാണി ച്ചകാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്‍െറ അപരിമേയമായ കൃപാസമൃദ്‌ധിയെ വ്യക്‌തമാക്കാനാണ്‌ ഇപ്രകാരം ചെയ്‌തത്‌.[൮] വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്‍െറ ദാനമാണ്‌.[൯] അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.

റോമർ ൨:൮-൧൦
[൮] സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്‌ടതയ്‌ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും.[൯] തിന്മപ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും.[൧൦] എന്നാല്‍, നന്‍മപ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.

൧ കൊരിന്ത്യർ ൧൫:൧൦
ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌. എന്‍െറ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച്‌ മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ്‌ അധ്വാനിച്ചത്‌.

എഫെസ്യർ ൨:൫
ക്രിസ്‌തുവിനോടുകൂടെ നമ്മെജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്‌ഷിക്കപ്പെട്ടു.

ടൈറ്റസ് ൨:൧൧-൧൨
[൧൧] എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്‍െറ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.[൧൨] നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്‌ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്‌ഠയും ദൈവഭക്‌തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെപരിശീലിപ്പിക്കുന്നു.

൨ കൊരിന്ത്യർ ൧൨:൮-൯
[൮] അത്‌ എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്‌ഷിച്ചു.[൯] എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്‍െറ ശക്‌തി എന്‍െറ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍െറ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.

ജോൺ ൧:൧൪
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍െറ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍െറ ഏകജാതന്‍േറതുമായ മഹത്വം.

എഫെസ്യർ ൪:൭
നമുക്കോരോരുത്തര്‍ക്കും ക്രിസ്‌തുവിന്‍െറ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു.

൨ പത്രോസ് ൧:൨
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ!

റോമർ ൧:൭
ദൈവത്തിന്‍െറ സ്‌നേ ഹഭാജനങ്ങളും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും.

റോമർ ൫:൧൭
ഒരു മനുഷ്യന്‍െറ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്‍െറയും സമൃദ്‌ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്‌തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!

ജോൺ 1:16
അവന്‍െറ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.

ടൈറ്റസ് 2:11-14
[11] എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്‍െറ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.[12] നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്‌ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്‌ഠയും ദൈവഭക്‌തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെപരിശീലിപ്പിക്കുന്നു.[13] അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്‍െറയും രക്‌ഷകനായ യേശുക്രിസ്‌തുവിന്‍െറയും മഹത്വം പ്രത്യക്‌ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.[14] യേശുക്രിസ്‌തു എല്ലാ തിന്‍മകളിലുംനിന്നു നമ്മെമോചിപ്പിക്കുന്നതിനും, സത്‌പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്‌ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്‌ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.

റോമർ 5:2
നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.

൨ കൊരിന്ത്യർ 6:1
നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവ കൃപ വ്യര്‍ഥമാക്കരുതെന്ന്‌ അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു.

൨ തെസ്സലൊനീക്യർ ൧:൧൨
അങ്ങനെ, നമ്മുടെദൈവത്തിന്‍െറയും കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറയും കൃപയ്‌ക്കനുസൃതം അവന്‍െറ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!

൧ തിമൊഥെയൊസ് ൧:൧൩-൧൬
[൧൩] മുമ്പ്‌ ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചത്‌.[൧൪] കര്‍ത്താവിന്റെ കൃപ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.[൧൫] യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. പാപികളില്‍ ഒന്നാമനാണു ഞാന്‍.[൧൬] എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത്‌ നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്‌തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക്‌ ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്‌.

റോമർ ൬:൨൩
ദൈവത്തിന്‍െറ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.

റോമർ ൩:൨൩
എല്ലാവരും പാപംചെയ്‌ത്‌ ദൈവമഹത്വത്തിന്‌ അയോഗ്യരായി.

൨ കൊരിന്ത്യർ ൯:൮
നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം.

ജെയിംസ് ൨:൮
നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വിശുദ്‌ധലിഖിതത്തിലെ രാജകീയ നിയമം നിങ്ങള്‍യഥാര്‍ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു.

൧ യോഹ ൫:൩
ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന്‌ അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.

൨ പത്രോസ് ൩:൯
കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്‍െറ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നതുകൊണ്ട്‌, നിങ്ങളോടു ദീര്‍ഘ ക്‌ഷമ കാണിക്കുന്നുവെന്നേയുള്ളൂ.

പ്രവൃത്തികൾ ൨:൩൮
പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്‍െറ ദാനം നിങ്ങള്‍ക്കു ലഭിക്കും.

റോമർ ൩:൨൭
അതുകൊണ്ട്‌, നമ്മുടെ വന്‍പുപറ ച്ചില്‍ എവിടെ? അതിനു സ്‌ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്‌ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്‌ഥാനത്തിലോ? അല്ല, വിശ്വാസത്തിന്‍െറ അടിസ്‌ഥാനത്തില്‍.

ജെയിംസ് ൨:൧൨
സ്വാതന്ത്യ്രത്തിന്‍െറ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുവിന്‍.

റോമർ ൭:൧൨
നിയമം വിശുദ്‌ധംതന്നെ; കല്‍പന വിശുദ്‌ധവുംന്യായ വും നല്ലതുമാണ്‌.

റോമർ ൧:൧൬
സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്‌ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്‌.

Malayalam Bible 2013
Malayalam Bible Version by P.O.C