A A A A A

ദൈവം: [ദൈവത്തിന്റെ പേരുകൾ]


പുറപ്പാട് ൩:൧൪-൧൫
[൧൪] ദൈവം മോശയോട്‌ അരുളിച്ചെയ്‌തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു.[൧൫] അവിടുന്നു വീണ്ടും അ രുളിച്ചെയ്‌തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്‌, അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും യാക്കോബിന്‍െറയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക്‌ അയച്ചിരിക്കുന്നു. ഇതാണ്‌ എന്നേക്കും എന്‍െറ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്‌മരിക്കപ്പെടണം.

പുറപ്പാട് ൨൦:൭
നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്‍െറ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല.

പുറപ്പാട് ൩൪:൧൪
മറ്റൊരു ദൈവത്തെയും ആരാധിക്കരുത്‌. എന്തെന്നാല്‍, അസഹിഷ്‌ണു എന്നു പേരുള്ള കര്‍ത്താവ്‌ അസഹിഷ്‌ണുവായ ദൈവംതന്നെ.

ഉൽപത്തി ൧:൧
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.

ഉൽപത്തി ൧൭:൧
അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്‌ഷപ്പെട്ട്‌ അവനോടരുളിച്ചെയ്‌തു: സര്‍വശക്‌തനായ ദൈവമാണ്‌ ഞാന്‍; എന്‍െറ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.

ഇസയ ൭:൧൪
അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.

ഇസയ ൪൨:൮
ഞാനാണു കര്‍ത്താവ്‌; അതാണ്‌ എന്‍െറ നാമം. എന്‍െറ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്‍െറ സ്‌തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.

ഇസയ ൪൫:൫
ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്‍െറ അര മുറുക്കും.

ഇസയ ൫൫:൬
കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.

ജെറേമിയ ൧൬:൨൧
അതുകൊണ്ട്‌ ഞാന്‍ അവരെ പഠിപ്പിക്കും. എന്‍െറ ശക്‌തിയും ബലവും അവരെ ഞാന്‍ ബോധ്യപ്പെടുത്തും. അപ്പോള്‍ കര്‍ത്താവെന്നാണ്‌ എന്‍െറ നാമമെന്ന്‌ അവര്‍ അറിയും.

ജോൺ 1:1
ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.

ജോൺ 14:6
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല.

ന്യായാധിപൻ‌മാർ ൧൩:൧൮
എന്‍െറ പേര്‌ അദ്‌ഭുത കരമായിരിക്കെ നീ അതു ചോദിക്കുന്നതെന്തിന്‌? അപ്പോള്‍, മനോവ ആട്ടിന്‍കുട്ടിയെകൊണ്ടുവന്ന്‌

ലേവ്യർ ൧൯:൧൨
എന്‍െറ നാമത്തില്‍ കള്ളസത്യം ചെയ്യരുത്‌. നിങ്ങളുടെ ദൈവത്തിന്‍െറ നാമം അശുദ്‌ധമാക്കുകയുമരുത്‌. ഞാനാണ്‌ കര്‍ത്താവ്‌.

മത്തായി ൬:൯
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.

മത്തായി ൨൮:൧൯
ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.

പ്രവൃത്തികൾ 4:12
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.

സുഭാഷിതങ്ങൾ 18:10
കര്‍ത്താവിന്‍െറ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്‌; നീതിമാന്‍ അതില്‍ ഓടിക്കയറിസുരക്‌ഷിതനായിക്കഴിയുന്നു.

സുഭാഷിതങ്ങൾ 30:4
സ്വര്‍ഗത്തിലേക്കു കയറുകയുംഇറങ്ങുകയും ചെയ്‌തത്‌ ആര്‌? കാറ്റിനെ മുഷ്‌ടിയില്‍ ഒതുക്കുന്നത്‌ ആര്‌? സമുദ്രങ്ങളെ വസ്‌ത്രത്തില്‍പൊതിഞ്ഞുവച്ചിരിക്കുന്നതാര്‌? ഭൂമിയുടെ അതിരുകള്‍ ഉറപ്പിച്ചതാര്‌? അവന്‍െറ പേരെന്ത്‌? അവന്‍െറ പുത്രന്‍െറ പേരെന്ത്‌? തീര്‍ച്ചയായും നിനക്കറിയാമല്ലോ.

സങ്കീർത്തനങ്ങൾ 61:8
അപ്പോള്‍, ഞാന്‍ അവിടുത്തെനാമത്തെ എന്നേക്കും പാടിപ്പുകഴ്‌ത്തും, അങ്ങനെ ഞാന്‍ എന്‍െറ നേര്‍ച്ചദിനംതോറും നിറവേറ്റും.

വെളിപ്പെടുന്ന 1:8
ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌.

റോമർ ൮:൧൫
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍െറ ആത്‌മാവിനെയല്ല, മറിച്ച്‌, പുത്രസ്വീകാരത്തിന്‍െറ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്‌. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്‌.

സങ്കീർത്തനങ്ങൾ ൨൦:൭-൮
[൭] ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായകര്‍ത്താവിന്‍െറ നാമത്തില്‍ അഭിമാനം കൊള്ളുന്നു.[൮] അവര്‍ തകര്‍ന്നുവീഴും, എന്നാല്‍, ഞങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും.

ഫിലിപ്പിയർ 2:10-11
[10] ഇത്‌, യേശുവിന്‍െറ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,[11] യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്‍െറ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌.

പുറപ്പാട് ൩:൧൩-൧൫
[൧൩] മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക്‌ അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന്‌ അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?[൧൪] ദൈവം മോശയോട്‌ അരുളിച്ചെയ്‌തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു.[൧൫] അവിടുന്നു വീണ്ടും അ രുളിച്ചെയ്‌തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്‌, അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും യാക്കോബിന്‍െറയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക്‌ അയച്ചിരിക്കുന്നു. ഇതാണ്‌ എന്നേക്കും എന്‍െറ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്‌മരിക്കപ്പെടണം.

Malayalam Bible 2013
Malayalam Bible Version by P.O.C