A A A A A

ക്രിസ്ത്യൻ പള്ളി: [ബൈബിളിൽ മിശിഹാ]


പ്രവൃത്തികൾ ൨:൩൮
പത്രോസ്‌ പറഞ്ഞു: നിങ്ങള്‍ പശ്‌ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്‌ധാത്‌മാവിന്‍െറ ദാനം നിങ്ങള്‍ക്കു ലഭിക്കും.

ആവർത്തനപുസ്തകം ൧൮:൧൫
നിന്‍െറ ദൈവമായ കര്‍ത്താവു നിന്‍െറ സഹോദരങ്ങളുടെ ഇടയില്‍നിന്ന്‌ എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്‌ക്കും. അവന്‍െറ വാക്കാണു നീ ശ്രവിക്കേണ്ടത്‌.

ഉൽപത്തി ൩:൧൫
നീയും സ്‌ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്‍പിക്കും.

ഉൽപത്തി ൪൯:൧൦
ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല; അതിന്‍െറ അവകാശി വന്നുചേരുംവരെ അധികാരദണ്‍ഡ്‌ അവന്‍െറ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെ അനുസരിക്കും.

ഇസയ ൭:൧൪
അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക്‌ അടയാളം തരും.യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.

ഇസയ 11:1
ജസ്‌സെയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിര്‍ത്തുവരും; അവന്‍െറ വേരില്‍നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.

ജോൺ ൧:൪൧
അവന്‍ ആദ്യമേ തന്‍െറ സഹോദരനായ ശിമയോനെ കണ്ട്‌ അവനോട്‌, ഞങ്ങള്‍ മിശിഹായെ - ക്രിസ്‌തുവിനെ - കണ്ടു എന്നു പറഞ്ഞു.

ജോൺ ൪:൨൫
ആ സ്‌ത്രീ പറഞ്ഞു: മിശിഹാ - ക്രിസ്‌തു - വരുമെന്ന്‌ എനിക്ക്‌ അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.

ജോൺ ൧൪:൬
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല.

മലാക്കി 3:1
ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്‍െറ ദൂതനെ അയയ്‌ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍ തന്നെ തന്‍െറ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

മിക്കാ ൫:൨
ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്‌.

സഖറിയാ 9:9
സീയോന്‍ പുത്രീ, അതിയായി ആനന്‌ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്‍െറ രാജാവ്‌ നിന്‍െറ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്‌. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്‌, കഴുതക്കുട്ടിയുടെ പുറത്ത്‌, കയറിവരുന്നു.

ജോൺ 4:25-26
[25] ആ സ്‌ത്രീ പറഞ്ഞു: മിശിഹാ - ക്രിസ്‌തു - വരുമെന്ന്‌ എനിക്ക്‌ അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.[26] യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ്‌ അവന്‍.

ഇസയ 9:5-7
[5] അട്ടഹാസത്തോടെ മുന്നേറുന്ന യോദ്‌ധാവിന്‍െറ ചെരിപ്പും രക്‌തം പുരണ്ട വസ്‌ത്രവും വിറകുപോലെ അഗ്‌നിയില്‍ ദഹിക്കും;[6] എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍െറ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്‍െറ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും.[7] ദാവീദിന്‍െറ സിംഹാസനത്തിലും അവന്‍െറ രാജ്യത്തിലും അവന്‍െറ ആധിപത്യം നിസ്‌സീമമാണ്‌; അവന്‍െറ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ തീക്‌ഷ്‌ണത ഇതു നിറവേറ്റും.

സങ്കീർത്തനങ്ങൾ ൨൨:൧൬-൧൮
[൧൬] നായ്‌ക്കള്‍ എന്‍െറ ചുറ്റും കൂടിയിരിക്കുന്നു; അധര്‍മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്‍െറ കൈകാലുകള്‍ കുത്തിത്തുളച്ചു;[൧൭] എന്‍െറ അസ്‌ഥികള്‍ എനിക്ക്‌എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെതുറിച്ചുനോക്കുന്നു;[൧൮] അവര്‍ എന്‍െറ വസ്‌ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്‍െറ അങ്കിക്കായി അവര്‍ നറുക്കിടുന്നു.

Malayalam Bible 2013
Malayalam Bible Version by P.O.C