A A A A A

ക്രിസ്ത്യൻ പള്ളി: [ആരാധന]


൨ ദിനവൃത്താന്തം ൧൬:൨൩-൩൧
[൨൩] അവര്‍ കര്‍ത്താവിന്‍െറ നിയമഗ്രന്‌ഥവുമായി യൂദാനഗരങ്ങളിലെല്ലാം ചെന്നുജനത്തെ പഠിപ്പിച്ചു.[൨൪] യൂദായ്‌ക്കു ചുറ്റുമുള്ള രാജ്യങ്ങളില്‍ കര്‍ത്താവിനെക്കുറിച്ചുള്ള ഭീതി പരന്നതിനാല്‍ അവരാരുംയഹോഷാഫാത്തിനെതിരേയുദ്‌ധത്തിനു പോയില്ല.[൨൫] ഫിലിസ്‌ത്യരില്‍ ചിലര്‍യഹോഷാഫാത്തിനു കാഴ്‌ചയായി ധാരാളം വെള്ളിയും മറ്റു സമ്മാനങ്ങളും കൊണ്ടു വന്നു. ഏഴായിരത്തിയെഴുനൂറു ചെമ്മരിയാടുകളെയും ഏഴായിരത്തിയെഴുനൂറു കോലാടുകളെയും അറബികള്‍ സമ്മാനിച്ചു.[൨൬] യഹോഷാഫാത്ത്‌ അടിക്കടി പ്രബലനായിക്കൊണ്ടിരുന്നു. യൂദായിലെങ്ങും കോട്ടകളും സംഭരണനഗരങ്ങളും പണിതു.[൨൭] അവിടെ ധാരാളം വിഭവങ്ങള്‍ ശേഖരിച്ചു. ജറുസലെമില്‍ വീരയോദ്‌ധാക്കളുടെ വ്യൂഹങ്ങളെ നിയോഗിച്ചു.[൨൮] ഗോത്രക്രമത്തില്‍ അവരുടെ പേരുവിവരം: യൂദാഗോത്രത്തിലെ സഹസ്രാധിപന്‍മാരുടെ തലവന്‍ അദ്‌നാ- അവന്‍െറ കീഴില്‍ മൂന്നു ലക്‌ഷം പടയാളികള്‍.[൨൯] രണ്ടാമന്‍,യഹോഹനാന്‍- അവന്‍െറ കീഴില്‍ രണ്ടു ലക്‌ഷത്തിയെണ്‍പതിനായിരം പേര്‍.[൩൦] മൂന്നാമന്‍ സിക്രിയുടെ മകന്‍ അമസിയാ- കര്‍ത്താവിന്‍െറ ശുശ്രൂഷയ്‌ക്കായി തന്നെത്തന്നെ സമര്‍പ്പി ച്ചഅവന്‍െറ കീഴില്‍ രണ്ടുലക്‌ഷം പേര്‍.[൩൧] ബഞ്ചമിന്‍ഗോത്രത്തിന്‍െറ സൈന്യാധിപന്‍ എലിയാദാ - വീരപരാക്രമിയായ അവന്‍െറ കീഴില്‍ പരിചയും വില്ലും ഉപയോഗിക്കുന്ന പടയാളികള്‍ രണ്ടുലക്‌ഷം.

ദാനിയേൽ ൨:൨൦
അവന്‍ പറഞ്ഞു: ദൈവത്തിന്‍െറ നാമം എന്നെന്നും വാഴ്‌ത്തപ്പെടട്ടെ! ജ്‌ഞാനവും ശക്‌തിയും അവിടുത്തേതാണ്‌.

ആവർത്തനപുസ്തകം ൧൦:൨൧
അവിടുന്നാണു നിങ്ങളുടെ അഭിമാനം. നിങ്ങളുടെ കണ്ണുകള്‍ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ ഈ പ്രവൃത്തികള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്‌ത നിങ്ങളുടെ ദൈവമാണ്‌ അവിടുന്ന്‌.

ജെറേമിയ ൨൦:൧൩
കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍; അവിടുത്തെ സ്‌തുതിക്കുവിന്‍. എന്തെന്നാല്‍, ദുഷ്‌ടരുടെ കൈയില്‍നിന്ന്‌ ദരിദ്രരുടെ ജീവനെ അവിടുന്ന്‌ രക്‌ഷിച്ചു.

സങ്കീർത്തനങ്ങൾ ൭൫:൧
ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്‌ദി പറയുന്നു, ഞങ്ങള്‍ അങ്ങേക്കു കൃതജ്‌ഞത അര്‍പ്പിക്കുന്നു; ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കുകയുംഅങ്ങയുടെ അദ്‌ഭുത പ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

പുറപ്പാട് ൨൦:൨-൬
[൨] അടിമത്തത്തിന്‍െറ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്‍െറ ദൈവമായ കര്‍ത്താവ്‌.[൩] ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.[൪] മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;[൫] അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്‍െറ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.[൬] എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.

ജോൺ ൪:൨൧-൨൪
[൨൧] യേശു പറഞ്ഞു: സ്‌ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.[൨൨] നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്‌.[൨൩] എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്‌ ഇപ്പോള്‍ത്തന്നെയാണ്‌. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും.[൨൪] ദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌.

സങ്കീർത്തനങ്ങൾ ൯൯:൧-൯
[൧] കര്‍ത്താവു വാഴുന്നു; ജനതകള്‍വിറകൊള്ളട്ടെ; അവിടുന്നു കെരൂബുകളുടെമേല്‍ സിംഹാസനസ്‌ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ![൨] കര്‍ത്താവു സീയോനില്‍ വലിയവനാണ്‌; അവിടുന്നു സകല ജനതകളുടെയുംമേല്‍ ഉന്നതനാണ്‌.[൩] അവിടുത്തെ മഹത്തും ഭീതിജനകവുമായ നാമത്തെ അവര്‍ സ്‌തുതിക്കട്ടെ! അവിടുന്നു പരിശുദ്‌ധനാണ്‌.[൪] ശക്‌തനായരാജാവേ, നീതിയെസ്‌നേഹിക്കുന്നവനേ, അവിടുന്നുന്യായത്തെ സുസ്‌ഥാപിതമാക്കിയിരിക്കുന്നു; അവിടുന്നു യാക്കോബില്‍ നീതിയുംന്യായവും നടത്തി.[൫] നമ്മുടെ ദൈവമായ കര്‍ത്താവിനെപുകഴ്‌ത്തുവിന്‍; അവിടുത്തെ പാദപീഠത്തിങ്കല്‍ പ്രണമിക്കുവിന്‍;അവിടുന്നു പരിശുദ്‌ധനാണ്‌.[൬] മോശയും അഹറോനും അവിടുത്തെപുരോഹിതന്‍മാരില്‍പെട്ടവരാണ്‌; അവിടുത്തെനാമം വിളിച്ചപേക്‌ഷിച്ചവരില്‍ സാമുവേലും ഉള്‍പ്പെടുന്നു; അവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവര്‍ക്ക്‌ ഉത്തരമരുളി.[൭] മേഘസ്‌തംഭത്തില്‍നിന്ന്‌ അവിടുന്ന്‌അവരോടു സംസാരിച്ചു; അവര്‍ അവിടുത്തെ കല്‍പനകളും ചട്ടങ്ങളും അനുസരിച്ചു.[൮] ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ്‌ അവര്‍ക്ക്‌ ഉത്തരമരുളി; അങ്ങ്‌ അവര്‍ക്ക്‌ ക്‌ഷമിക്കുന്ന ദൈവമായിരുന്നു; തെറ്റുകള്‍ക്കു ശിക്‌ഷ നല്‍കുന്നവനും.[൯] ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍! അവിടുത്തെ വിശുദ്‌ധപര്‍വതത്തില്‍ ആരാധന അര്‍പ്പിക്കുവിന്‍; നമ്മുടെ ദൈവമായ കര്‍ത്താവു പരിശുദ്‌ധനാണ്‌.

ആവർത്തനപുസ്തകം ൨൯:൧൮
അവരുടെ ദേവന്‍മാരെ സേവിക്കാനായി നമ്മുടെ ദൈവമായ കര്‍ത്താവില്‍നിന്ന്‌ ഇന്നു തന്‍െറ ഹൃദയത്തെ അകറ്റുന്ന പുരുഷനോ സ്‌ത്രീയോ കുടുംബമോ ഗോത്രമോ നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത്‌. കയ്‌പുള്ള വിഷ ഫലം കായ്‌ക്കുന്ന മരത്തിന്‍െറ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്‌.

റോമർ ൧൨:൧-൨
[൧] ആകയാല്‍ സഹോദരരേ, ദൈവത്തിന്‍െറ കാരുണ്യം അനുസ്‌മരിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.[൨] നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്‍െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.

൧ ശമുവേൽ ൧൫:൨൨
സാമുവല്‍ പറഞ്ഞു: തന്‍െറ കല്‍പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്‍പ്പിക്കുന്നതോ കര്‍ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള്‍ ശ്രഷ്‌ഠം; മു ട്ടാടുകളുടെ മേദസ്‌സിനെക്കാള്‍ ഉത്‌കൃ ഷ്‌ടം.

വെളിപ്പെടുന്ന ൪:൮-൧൧
[൮] ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍ വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവ ഉദ്‌ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ്‌ പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, പരിശുദ്‌ധന്‍.[൯] ആ ജീവികള്‍ സിംഹാസന സ്‌ഥന്‌, നിത്യം ജീവിക്കുന്നവന്‌, മഹത്വവും ബഹുമാനവും സ്‌തുതിയും നല്‍കിയപ്പോഴെല്ലാം[൧൦] ആ ഇരുപത്തിനാലു ശ്രഷ്‌ഠന്‍മാര്‍ സിംഹാസനസ്‌ഥന്‍െറ മുമ്പില്‍ വീണ്‌, നിത്യം ജീവിക്കുന്നവനെ സാഷ്‌ടാംഗംപ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറയുകയുംചെയ്‌തിരുന്നു:[൧൧] ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹ ത്വവും ബഹുമാനവും ശക്‌തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്‌. അങ്ങു സര്‍വ്വവും സൃഷ്‌ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച്‌ അവയ്‌ക്ക്‌ അസ്‌തിത്വം ലഭിക്കുകയും അവ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു.

ഇസയ ൨൯:൧൩
കര്‍ത്താവ്‌ അരുളിച്ചെയ്‌തു: ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരംകൊണ്ടു മാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നില്‍നിന്ന്‌ അകന്നിരിക്കുന്നു. എന്‍െറ നേര്‍ക്കുള്ള ഇവരുടെ ഭക്‌തി, മനഃപാഠമാക്കിയ മാനുഷികനിയമമാണ്‌.

സങ്കീർത്തനങ്ങൾ ൨൯:൧-൧൧
[൧] സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍: മഹത്വവും ശക്‌തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.[൨] കര്‍ത്താവിന്‍െറ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍; വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍.[൩] കര്‍ത്താവിന്‍െറ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കുമീതേമഹത്വത്തിന്‍െറ ദൈവം ഇടിനാദം മുഴക്കുന്നു.[൪] കര്‍ത്താവിന്‍െറ സ്വരം ശക്‌തി നിറഞ്ഞതാണ്‌; അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.[൫] കര്‍ത്താവിന്‍െറ സ്വരം ദേവദാരുക്കളെതകര്‍ക്കുന്നു; കര്‍ത്താവു ലബനോനിലെദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു.[൬] അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും.[൭] കര്‍ത്താവിന്‍െറ സ്വരം അഗ്‌നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.[൮] കര്‍ത്താവിന്‍െറ സ്വരം മരുഭൂമിയെവിറകൊള്ളിക്കുന്നു; കര്‍ത്താവു കാദെഷ്‌മരുഭൂമിയെ നടുക്കുന്നു.[൯] കര്‍ത്താവിന്‍െറ സ്വരം ഓക്കുമരങ്ങളെചുഴറ്റുന്നു; അതു വനങ്ങളെ വൃക്‌ഷരഹിതമാക്കുന്നു; അവിടുത്തെ ആലയത്തില്‍ മഹത്വം എന്ന്‌ എല്ലാവരും പ്രഘോഷിക്കുന്നു.[൧൦] കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍സിംഹാസനസ്‌ഥനായിരിക്കുന്നു. അവിടുന്ന്‌ എന്നേക്കും രാജാവായിസിംഹാസനത്തില്‍ വാഴുന്നു.[൧൧] കര്‍ത്താവു തന്‍െറ ജനത്തിനുശക്‌തിപ്രദാനംചെയ്യട്ടെ! അവിടുന്നു തന്‍െറ ജനത്തെസമാധാനംനല്‍കി അനുഗ്രഹിക്കട്ടെ!

ഹെബ്രായർ 12:28-29
[28] സുസ്‌ഥിരമായ ഒരു രാജ്യം ലഭി ച്ചതില്‍ നമുക്കു നന്‌ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്‌ത്യാദരങ്ങളോടെ സമര്‍പ്പിക്കാം.[29] കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌.

നെഹമിയ 9:5-6
[5] അനന്തരം, ലേവ്യരായയഷുവ, കദ്‌മിയേല്‍, ബാനി, ഹഷബ്‌നയാ, ഷെറെബിയാ, ഹോദിയാ, ഷബാനിയ, പത്താഹിയാ എന്നിവര്‍ ജനത്തെ ആഹ്വാനം ചെയ്‌തു: എഴുന്നേറ്റു നിന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നേക്കും സ്‌തുതിക്കുവിന്‍. എല്ലാ സ്‌തോത്രങ്ങള്‍ക്കും അതീതനായ അവിടുത്തെ മഹ നീയ നാമം സ്‌തുതിക്കപ്പെടട്ടെ![6] എസ്രാ തുടര്‍ന്നു: അവിടുന്ന്‌ മാത്രമാണ്‌ കര്‍ത്താവ്‌. അവിടുന്ന്‌ ആകാശത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും ആകാശസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; അവിടുന്ന്‌ അവയെ സംരക്‌ഷിക്കുന്നു. ആകാശഗോളങ്ങള്‍ അവിടുത്തെ ആരാധിക്കുന്നു.

സങ്കീർത്തനങ്ങൾ 86:9-10
[9] കര്‍ത്താവേ, അങ്ങു സൃഷ്‌ടി ച്ചജനതകള്‍വന്ന്‌ അങ്ങയെ കുമ്പിട്ട്‌ആരാധിക്കും; അവര്‍ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.[10] എന്തെന്നാല്‍, അങ്ങു വലിയവനാണ്‌. വിസ്‌മയകരമായ കാര്യങ്ങള്‍അങ്ങു നിര്‍വഹിക്കുന്നു; അങ്ങുമാത്രമാണു ദൈവം.

൨ രാജാക്കൻ‌മാർ 17:38-39
[38] ഞാന്‍ നിങ്ങളുമായി ചെയ്‌ത ഉടമ്പടി വിസ്‌മരിക്ക രുത്‌. അന്യദേവന്‍മാരെ ആദരിക്കരുത്‌.[39] നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആദരിക്കണം; അവിടുന്ന്‌ നിങ്ങളെ ശത്രുക്കളില്‍നിന്നു രക്‌ഷിക്കും.

സങ്കീർത്തനങ്ങൾ ൧൦൦:൧-൫
[൧] കൃതജ്‌ഞതാബലിക്കുള്ള സങ്കീര്‍ത്തനം. ഭൂമി മുഴുവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ ആനന്‌ദഗീതം ഉതിര്‍ക്കട്ടെ.[൨] സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.[൩] കര്‍ത്താവു ദൈവമാണെന്ന്‌ അറിയുവിന്‍; അവിടുന്നാണു നമ്മെസൃഷ്‌ടിച്ചത്‌;നമ്മള്‍ അവിടുത്തേതാണ്‌; നാം അവിടുത്തെ ജനവും അവിടുന്നു മേയ്‌ക്കുന്ന അജഗണവുമാകുന്നു.[൪] കൃതജ്‌ഞതാഗീതത്തോടെഅവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്‌തുതികള്‍ ആലപിച്ചുകൊണ്ട്‌ അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്‌ദിപറയുവിന്‍;അവിടുത്തെനാമം വാഴ്‌ത്തുവിന്‍.[൫] കര്‍ത്താവു നല്ലവനാണ്‌, അവിടുത്തെകാരുണ്യം ശാശ്വതമാണ്‌; അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും.

ദാനിയേൽ ൩:൧൬-൧൮
[൧൬] ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും രാജാവിനോടു പറഞ്ഞു: അല്ലയോ, നബുക്കദ്‌നേസര്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഉത്തരം പറയേണ്ടതില്ല.[൧൭] രാജാവേ, ഞങ്ങള്‍ സേവിക്കുന്ന ഞങ്ങളുടെ ദൈവം എരിയുന്നതീച്ചൂളയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കാന്‍ കഴിവുള്ളവനാണ്‌. അവിടുന്ന്‌ ഞങ്ങളെ നിന്‍െറ കൈയില്‍നിന്നു മോചിപ്പിക്കും.[൧൮] ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവിടുന്ന്‌ ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍പ്പോലും ഞങ്ങള്‍ നിന്‍െറ ദേവന്‍മാരെയോ നീ നിര്‍മി ച്ചസ്വര്‍ണ ബിംബത്തെയോ ആരാധിക്കുകയില്ല.

വെളിപ്പെടുന്ന ൧൪:൭
അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്‌ടിച്ചവനെ ആരാധിക്കുവിന്‍.

Malayalam Bible 2013
Malayalam Bible Version by P.O.C