Instagram
English
A A A A A

ക്രിസ്ത്യൻ പള്ളി: [ഭാഷകളിൽ സംസാരിക്കുന്നു]
൧ കൊരിന്ത്യർ ൧:൫
എന്തുകൊണ്ടെന്നാല്‍, അവിടുന്ന്‌ എല്ലാവിധത്തിലും, പ്രത്യേകിച്ച്‌, വചനത്തിലും വിജ്‌ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി.

പ്രവൃത്തികൾ ২:৪
അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു. ആത്‌മാവുകൊടുത്ത ഭാഷണവരമനുസരിച്ച്‌ അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.

പ്രവൃത്തികൾ ൧൯:൬
പൗലോസ്‌ അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്‌ധാത്‌മാവ്‌ അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്‌തു.

ഗലാത്തിയർ ৫:২২
എന്നാല്‍, ആത്‌മാവിന്‍െറ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,

അടയാളപ്പെടുത്തുക ১৬:১৭
വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.

൧ കൊരിന്ത്യർ 14:2
ഭാഷാവരമുള്ളവന്‍മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്‌. അവന്‍ പറയുന്നത്‌ ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്‌മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്‌, പ്രവചിക്കുന്നവന്‍മനുഷ്യരോടു സംസാരിക്കുന്നു.

൧ കൊരിന്ത്യർ 14:23
ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അ ജ്‌ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന്‌ അവര്‍ പറയുകയില്ലേ?

൧ കൊരിന്ത്യർ ১৪:২৭-২৮
[২৭] ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേസംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം.[২৮] വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനം ദീക്‌ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ.

൧ കൊരിന്ത്യർ 12:8-11
[8] ഒരേ ആത്‌മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍െറ വചനവും മറ്റൊരാള്‍ക്കു ജ്‌ഞാനത്തിന്‍െറ വചനവും നല്‍കുന്നു.[9] ഒരേ ആത്‌മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്‍കുന്നു.[10] ഒരുവന്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്‌തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന്‌ ആത്‌മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന്‌ വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്‌മാവു തന്നെ നല്‍കുന്നു.[11] തന്‍െറ ഇ ച്‌ഛയ്‌ക്കൊത്ത്‌ ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്‌മാവിന്‍െറ തന്നെ പ്രവൃത്തിയാണ്‌ ഇതെല്ലാം.

൧ കൊരിന്ത്യർ ১৩:১-১৩
[১] ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്‌.[২] എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്‌ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.[৩] ഞാന്‍ എന്‍െറ സര്‍വസമ്പത്തും ദാനം ചെയ്‌താലും എന്‍െറ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക്‌ ഒരു പ്രയോജനവുമില്ല.[৪] സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.[৫] സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.[৬] അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.[৭] സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.[৮] സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്‌ഞാനം തിരോഭവിക്കും.[৯] നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്‌.[১০] പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്‌തമിക്കുന്നു.[১১] ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെയുക്‌തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.[১২] ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്‌തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.[১৩] എന്നാല്‍, സ്‌നേഹമാണ്‌ സര്‍വോത്‌കൃഷ്‌ടം.

൧ കൊരിന്ത്യർ ১৪:১-৪০
[১] സ്‌നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്‌മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച്‌ പ്രവചനവരത്തിനായി, തീക്‌ഷ്‌ണതയോടെ ആഗ്രഹിക്കുവിന്‍.[২] ഭാഷാവരമുള്ളവന്‍മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്‌. അവന്‍ പറയുന്നത്‌ ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്‌മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്‌, പ്രവചിക്കുന്നവന്‍മനുഷ്യരോടു സംസാരിക്കുന്നു.[৩] അത്‌ അവരുടെ ഉത്‌കര്‍ഷത്തിനും പ്രാത്‌സാഹത്തിനും ആശ്വാസത്തിനും ഉ പകരിക്കുന്നു.[৪] ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്‌ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്‌ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്ര ഹിക്കുന്നു.[৫] എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്‍െറ വാക്കുകള്‍ സഭയുടെ ഉത്‌ കര്‍ഷത്തിനുതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ്‌ അവനെക്കാള്‍ വലിയവന്‍.[৬] സഹോദരരേ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചുകൊണ്ട്‌ നിങ്ങളുടെ അടുക്കലേക്കു വരുകയും എന്തെങ്കിലും വെളിപാടോ വിജ്‌ഞാനമോ പ്രവചനമോ പ്രബോധനമോ നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ്‌ താല്‍ നിങ്ങള്‍ക്ക്‌ എന്തു പ്രയോജനം?[৭] വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍പോലും വ്യതിരിക്‌ത മായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ?[৮] കാഹളധ്വനി അസ്‌പഷ്‌ടമാണെങ്കില്‍ ആരെങ്കിലുംയുദ്‌ധത്തിനു തയ്യാറാകുമോ?[৯] അതുപോലെതന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരം കൊണ്ട്‌ അവ്യക്‌തമായി സംസാരിച്ചാല്‍ ആര്‍ക്ക്‌ എന്തു മനസ്‌സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്‌.[১০] അര്‍ഥമുള്ള അനേകം ശബ്‌ദങ്ങള്‍ലോകത്തില്‍ ഉണ്ട്‌.[১১] എന്നാല്‍, ഭാഷയുടെ അര്‍ഥം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ സംസാരിക്കുന്നവനു ഞാനും എനിക്ക്‌ അവനും അന്യനായിരിക്കും.[১২] നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിങ്ങള്‍ ആത്‌മീയകാര്യങ്ങളില്‍ ഉത്‌സുകരായിരിക്കുന്നതുകൊണ്ട്‌ സഭയുടെ ഉത്‌കര്‍ഷത്തിനായിയത്‌നിക്കുവിന്‍.[১৩] അതിനാല്‍, ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ വ്യാഖ്യാനത്തിനുള്ള കഴിവിനായി പ്രാര്‍ഥിക്കണം.[১৪] ഞാന്‍ ഭാഷാവരത്തോടെ പ്രാര്‍ഥിക്കുമ്പോള്‍ എന്‍െറ ആത്‌മാവു പ്രാര്‍ഥിക്കുന്നു. എന്നാല്‍, എന്‍െറ മനസ്‌സ്‌ ഫലരഹിതമായിരിക്കും.[১৫] ഞാനെന്താണു ചെയ്യേണ്ടത്‌? ഞാന്‍ എന്‍െറ ആത്‌മാവുകൊണ്ടും മനസ്‌സുകൊണ്ടും പ്രാര്‍ ഥിക്കും; ആത്‌മാവുകൊണ്ടും മനസ്‌സുകൊണ്ടും പാടുകയും ചെയ്യും.[১৬] നേരേമറിച്ച്‌, നീ ആത്‌മാവുകൊണ്ടു മാത്രം സ്‌തോത്രം ചെയ്‌താല്‍ നിന്‍െറ വാക്കുകള്‍ ഗ്രഹിക്കാന്‍ ത്രാണിയില്ലാത്ത അന്യന്‍ നിന്‍െറ കൃതജ്‌ഞതാസ്‌തോത്രത്തിന്‌ എങ്ങനെ ആമേന്‍ പറയും?[১৭] നീ ഉചിതമായി കൃതജ്‌ഞതയര്‍പ്പിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, അപരന്‌ അതു പരിപോഷകമാകുന്നില്ല.[১৮] നിങ്ങളെല്ലാവരെയുംകാള്‍ കൂടുതലായി ഞാന്‍ ഭാഷാവരത്തോടെ സംസാരിക്കുന്നുണ്ട്‌ എന്നതില്‍ ഞാന്‍ ദൈവത്തിനു നന്‌ദി പറയുന്നു.[১৯] എങ്കിലും, സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന്‌ അഞ്ചുവാക്കുകള്‍ ബോധ പൂര്‍വം സംസാരിക്കുന്നതാണ്‌.[২০] സഹോദരരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളായിരിക്കരുത്‌. തിന്‍മയെ സംബന്‌ധിച്ചിടത്തോളം നിങ്ങള്‍ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയും ആയിരിക്കുവിന്‍.[২১] നിയമത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേനയും അന്യദേശക്കാരുടെ അധരങ്ങള്‍ മുഖേനയും ഞാന്‍ ഈ ജനത്തോടു സംസാരിക്കും; എന്നാലും അവര്‍ എന്നെ കേള്‍ക്കാന്‍ കൂട്ടാക്കുകയില്ല എന്നു കര്‍ത്താവ്‌ പറയുന്നു.[২২] ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്‌. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും.[২৩] ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കേ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അ ജ്‌ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന്‌ അവര്‍ പറയുകയില്ലേ?[২৪] എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ്‌ ഒരു അവിശ്വാസിയോ അജ്‌ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്താനും നിങ്ങള്‍ അവനു കാരണമാകും.[২৫] അങ്ങനെ അവന്‍ സാഷ്‌ടാംഗപ്രണാമം ചെയ്‌ത്‌ ദൈവത്തെ ആരാധിക്കാനും ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു പ്രഖ്യാപിക്കാനും ഇടയാകും.[২৬] സഹോദരരേ, ആകയാല്‍ എന്തുവേണം? നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സങ്കീര്‍ത്തനമോ, സാരോപദേശമോ വെളിപാടോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം ആത്‌മീയോത്‌കര്‍ഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ.[২৭] ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേസംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം.[২৮] വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനം ദീക്‌ഷിക്കുകയും ഓരോരുത്തരും തങ്ങളോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ.[২৯] രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അതു വിവേചിക്കുകയും ചെയ്യട്ടെ.[৩০] കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാട്‌ ഉണ്ടായാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശ്‌ശ ബ്‌ദനാകണം.[৩১] അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറിപ്രവചിക്കാനും പഠിക്കാനും പ്രാത്‌സാഹനം ലഭിക്കാനും ഇടയാകും.[৩২] പ്രവാചകരുടെ ആത്‌മാവ്‌ പ്രവാചകര്‍ക്കു വിധേയമാണ്‌.[৩৩] എന്തെന്നാല്‍, ദൈവം കോലാഹലത്തിന്‍െറ ദൈവമല്ല, സമാധാനത്തിന്‍െറ ദൈവമാണ്‌.[৩৪] വിശുദ്‌ധരുടെ എല്ലാ സഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്‌ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്ക്‌ അനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ.[৩৫] അവര്‍ എന്തെങ്കിലും പഠിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്‍മാരോടു ചോദിച്ചുകൊള്ളട്ടെ. സഭയില്‍ സംസാരിക്കുന്നത്‌ സ്‌ത്രീക്ക്‌ ഉചിതമല്ല.[৩৬] എന്ത്‌! നിങ്ങളില്‍ നിന്നാണോ ദൈവവചനത്തിന്‍െറ ഉദ്‌ഭവം? അതോ, ദൈവവചനം സ്വീകരിക്കാന്‍ സാധിച്ചത്‌ നിങ്ങള്‍ക്കു മാത്രമാണോ?[৩৭] പ്രവാചകനെന്നോ ആത്‌മീയ മനുഷ്യനെന്നോ ആരെങ്കിലും തന്നെത്തന്നെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ കര്‍ത്താവിന്‍െറ കല്‍പനയായി അവന്‍ അംഗീകരിക്കണം.[৩৮] ആരെങ്കിലും ഇത്‌ അംഗീകരിക്കുന്നില്ലെങ്കില്‍ അവനും അംഗീകരിക്കപ്പെടുകയില്ല.[৩৯] ആകയാല്‍, എന്‍െറ സഹോദരരേ, പ്രവ ചനവരത്തിനായി തീവ്രമായി അഭിലഷിക്കുവിന്‍. ഭാഷാവരത്തോടെ സംസാരിക്കുന്നവരെ നിരോധിക്കേണ്ടാ. എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍.[৪০] സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്‌ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്‌ഷപ്രദാനം ചെയ്‌തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ്‌ നിങ്ങളോടു പ്രസംഗിച്ചതെന്ന്‌ ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം.

Malayalam Bible 2013
Malayalam Bible Version by P.O.C