A A A A A

ക്രിസ്ത്യൻ പള്ളി: [യേശുവിൽ നിന്നുള്ള ഉപമകൾ]


മത്തായി ൫:൧൪-൧൬
[൧൪] നിങ്ങള്‍ ലോകത്തിന്‍െറ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.[൧൫] വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.[൧൬] അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.

മത്തായി ൭:൧-൫
[൧] വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌.[൨] നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.[൩] നീ സഹോദരന്‍െറ കണ്ണിലെ കരടു കാണുകയും നിന്‍െറ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്‌?[൪] അഥവാ, നിന്‍െറ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്‌, ഞാന്‍ നിന്‍െറ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന്‌ എങ്ങനെ പറയും?[൫] കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍െറ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.

മത്തായി ൯:൧൬-൧൭
[൧൬] ആരും പഴയ വസ്‌ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തയ്‌ച്ചുചേര്‍ത്ത തുണിക്കഷണം വസ്‌ത്രത്തില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.[൧൭] ആരും പുതിയ വീഞ്ഞ്‌ പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്‌ക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞ്‌ ഒഴുകിപ്പോവുകയും കുടങ്ങള്‍ നഷ്‌ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയ വീഞ്ഞ്‌ പുതിയ തോല്‍ക്കുടങ്ങളിലാണ്‌ ഒഴിച്ചുവയ്‌ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.

മത്തായി ൧൨:൨൪-൩൦
[൨൪] എന്നാല്‍, ഇതു കേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടുതന്നെയാണ്‌ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്‌.[൨൫] അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല.[൨൬] സാത്താന്‍ സാത്താനെ ബഹിഷ്‌കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്‌; ആ സ്‌ഥിതിക്ക്‌ അവന്‍െറ രാജ്യം എങ്ങനെ നിലനില്‍ക്കും?[൨൭] ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്‍മാര്‍ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്‌കരിക്കുന്നത്‌? അതുകൊണ്ട്‌ അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.[൨൮] എന്നാല്‍, ദൈവാത്‌മാവിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു.[൨൯] അഥവാ, ശക്‌തനായ ഒരു മനുഷ്യന്‍െറ ഭവനത്തില്‍ പ്രവേശിച്ച്‌ വസ്‌തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്‌ധിക്കാതെ സാധിക്കുമോ? ബന്‌ധിച്ചാല്‍ കവര്‍ ച്ചചെയ്യാന്‍ കഴിയും.[൩൦] എന്നോടുകൂടെയല്ലാത്തവന്‍ എന്‍െറ എതിരാളിയാണ്‌. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.

മത്തായി ൧൩:൧-൨൩
[൧] അന്നുതന്നെ യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്‌, കടല്‍ത്തീരത്ത്‌ ഇരുന്നു.[൨] വലിയ ജനക്കൂട്ടങ്ങള്‍ അവന്‍െറ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു.[൩] അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്‌ക്കാന്‍ പുറപ്പെട്ടു.[൪] അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്‌ഷികള്‍ വന്ന്‌ അതു തിന്നു.[൫] ചിലത്‌ മണ്ണ്‌ അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന്‌ ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന്‌ മുളച്ചുപൊങ്ങി.[൬] സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്‌തു.[൭] വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്‌ അതിനെ ഞെരുക്കിക്കളഞ്ഞു.[൮] മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി.[൯] ചെവിയുള്ളവന്‍കേള്‍ക്കട്ടെ.[൧൦] അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോട്‌ ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്‌?[൧൧] അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്‍െറ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ അതു ലഭിച്ചിട്ടില്ല.[൧൨] ഉള്ളവനുനല്‍കപ്പെടും. അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും.[൧൩] അതുകൊണ്ടാണ്‌ ഞാന്‍ അവരോട്‌ ഉപമകള്‍വഴി സംസാരിക്കുന്നത്‌. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.[൧൪] ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്‌സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.[൧൫] അവര്‍ കണ്ണുകൊണ്ടു കണ്ട്‌, കാതുകൊണ്ടു കേട്ട്‌, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ്‌ ഈ ജന തയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്‌ദീഭവിച്ചിരിക്കുന്നു; കണ്ണ്‌ അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.[൧൬] നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.[൧൭] സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.[൧൮] അതിനാല്‍, വിതക്കാരന്‍െറ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍:[൧൯] രാജ്യത്തിന്‍െറ[൨൦] വചനം കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്‌, അവന്‍െറ ഹൃദയത്തില്‍ വിതയ്‌ക്കപ്പെട്ടത്‌ ദുഷ്‌ടന്‍ വന്ന്‌ അപഹരിക്കുന്നു. ഇതാണ്‌ വഴിയരികില്‍ വീണ വിത്ത്‌.[൨൧] വചനം കേട്ടിട്ട്‌ ഉടനെ സസന്തോഷം സ്വീകരിക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്‌, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ തത്‌ക്‌ഷണം വീണുപോവുകയും ചെയ്യുന്നവനാണ്‌ പാറമേല്‍ വീണ വിത്ത്‌.[൨൨] ഒരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്‍െറ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്‌.[൨൩] വചനംകേട്ടു ഗ്രഹിക്കുന്നവനാണ്‌, നല്ല നിലത്തു വീണ വിത്ത്‌. അവന്‍ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു.

മത്തായി ൧൩:൨൪-൩൦
[൨൪] മറ്റൊരുപമ അവന്‍ അവരോടു പറഞ്ഞു: ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്‌ക്കുന്നതിനോട്‌ സ്വര്‍ഗരാജ്യത്തെ ഉപമിക്കാം.[൨൫] ആളുകള്‍ ഉറക്കമായപ്പോള്‍ അവന്‍െറ ശത്രുവന്ന്‌, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു.[൨൬] ചെടികള്‍ വളര്‍ന്ന്‌ കതിരായപ്പോള്‍ കളകളും പ്രത്യക്‌ഷപ്പെട്ടു.[൨൭] വേലക്കാര്‍ ചെന്ന്‌ വീട്ടുടമസ്‌ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്‌? പിന്നെ കളകളുണ്ടായത്‌ എവിടെ നിന്ന്‌?[൨൮] അവന്‍ പറഞ്ഞു: ശത്രുവാണ്‌ ഇതുചെയ്‌തത്‌. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടട്ടേ?[൨൯] അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.[൩൦] കൊയ്‌ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്‌ത്തുകാലത്തു ഞാന്‍ കൊയ്‌ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്‌, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്‌ക്കുവിന്‍; ഗോതമ്പ്‌ എന്‍െറ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.

മത്തായി ൧൩:൩൧-൩൨
[൩൧] വേറൊരുപമ അവന്‍ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം ഒരുവന്‍ വയലില്‍ പാകിയ കടുകുമണിക്കു സദൃശം.[൩൨] അത്‌ എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്‌; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന്‌ അതിന്‍െറ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.

മത്തായി ൧൩:൩൩-൩൪
[൩൩] മറ്റൊരുപമ അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: മൂന്ന്‌ ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ്‌ സ്വര്‍ഗരാജ്യം.[൩൪] ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ്‌ ജനക്കൂട്ടത്തോട്‌ അരുളിച്ചെയ്‌തത്‌. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല.

മത്തായി ൧൩:൪൪
സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.

മത്തായി ൧൩:൪൫-൪൬
[൪൫] വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.[൪൬] അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു.

മത്തായി ൧൩:൪൭-൫൦
[൪൭] സ്വര്‍ഗരാജ്യം, എല്ലാത്തരം മത്‌സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്‌ക്കു തുല്യം.[൪൮] വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്‌ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്‌, നല്ല മത്‌സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്‌സ്യങ്ങള്‍ പുറത്തേക്ക്‌ എറിയുകയും ചെയ്‌തു.[൪൯] യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്‍മാര്‍ ദുഷ്‌ടന്‍മാരെ നീതിമാന്‍മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും.[൫൦] അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

മത്തായി ൧൫:൧൦-൨൦
[൧൦] അവന്‍ ജനങ്ങളെ തന്‍െറ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്‌സിലാക്കുവിന്‍;[൧൧] വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌.[൧൨] അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തുവന്നു പറഞ്ഞു: ഈ വചനം ഫരിസേയര്‍ക്ക്‌ ഇടര്‍ച്ചയുണ്ടാക്കിയെന്ന്‌ നീ അറിയുന്നുവോ?[൧൩] അവന്‍ മറുപടി പറഞ്ഞു: എന്‍െറ സ്വര്‍ഗീയ പിതാവ്‌ നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടും.[൧൪] അവരെ വിട്ടേക്കൂ; അവര്‍ അന്‌ധരെ നയിക്കുന്ന അന്‌ധരാണ്‌. അന്‌ധന്‍ അന്‌ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.[൧൫] ഈ ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തരണമേ എന്നു പത്രോസ്‌ അപേക്‌ഷിച്ചു.[൧൬] അവന്‍ ചോദിച്ചു: നിങ്ങള്‍ ഇപ്പോഴും ഗ്രഹണശക്‌തിയില്ലാത്തവരാണോ?[൧൭] വായില്‍ പ്രവേശിക്കുന്നവ ഉദരത്തിലേക്കുപോകുന്നെന്നും അവിടെനിന്ന്‌ അതു വിസര്‍ജിക്കപ്പെടുന്നെന്നും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?[൧൮] എന്നാല്‍, വായില്‍നിന്നു വരുന്നത്‌ ഹൃദയത്തില്‍ നിന്നാണു പുറപ്പെടുന്നത്‌. അതു മനുഷ്യനെ അശുദ്‌ധനാക്കുന്നു.[൧൯] ദുശ്‌ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ്‌ പുറപ്പെടുന്നത്‌.[൨൦] ഇവയാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌. കൈകഴുകാതെ ഭക്‌ഷണം കഴിക്കുന്നത്‌ ആരെയും അശുദ്‌ധനാക്കുന്നില്ല.

മത്തായി ൧൮:൧൦-൧൪
[൧൦] ഈ ചെറിയവരില്‍ ആരെയും നിന്‌ദിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.[൧൧] സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.[൧൨] നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു, ഒരാള്‍ക്ക്‌ നൂറ്‌ ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന്‌ വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്‌, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ?[൧൩] കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്‌, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച്‌ എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന്‌ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.[൧൪] ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ ഇഷ്‌ടപ്പെടുന്നില്ല.

മത്തായി ൧൮:൨൩-൩൫
[൨൩] സ്വര്‍ഗരാജ്യം, തന്‍െറ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹി ച്ചഒരു രാജാവിനു സദൃശം.[൨൪] കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത്‌ കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്‍െറ മുമ്പില്‍ കൊണ്ടുവന്നു.[൨൫] അവന്‌ അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട്‌ അവനെയും ഭാര്യയെയും മക്കളെയും അവന്‍െറ സമസ്‌ത വസ്‌തുക്കളെയും വിറ്റു കടം വീട്ടാന്‍യജമാനന്‍ കല്‍പിച്ചു.[൨൬] അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം.[൨൭] ആ സേവകന്‍െറ യജമാനന്‍മനസ്‌സലിഞ്ഞ്‌ അവനെ വിട്ടയയ്‌ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്‌തു.[൨൮] അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്നതന്‍െറ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്‍െറ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: എനിക്ക്‌ തരാനുള്ളതു തന്നുതീര്‍ക്കുക.[൨൯] അപ്പോള്‍ ആ സഹസേവകന്‍ അവനോട്‌ വീണപേക്‌ഷിച്ചു: എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം.[൩൦] എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.[൩൧] സംഭവിച്ചതറിഞ്ഞ്‌ മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന്‌ നടന്നതെല്ലാംയജമാനനെ അറിയിച്ചു.[൩൨] യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്‌ടനായ സേവകാ, നീ എന്നോടു കേണപേക്‌ഷിച്ചതുകൊണ്ടു നിന്‍െറ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു.[൩൩] ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്‍െറ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?[൩൪] യജമാനന്‍ കോപിച്ച്‌ കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക്‌ ഏല്‍പിച്ചുകൊടുത്തു.[൩൫] നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.

മത്തായി ൨൦:൧-൧൬
[൧] സ്വര്‍ഗരാജ്യം, തന്‍െറ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്‌ഥനു സദൃശം.[൨] ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക്‌ അയച്ചു.[൩] മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്‌ഥലത്ത്‌ അലസരായി നില്‍ക്കുന്നതുകണ്ട്‌ അവരോടു പറഞ്ഞു:[൪] നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍;ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.[൫] ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെചെയ്‌തു.[൬] ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട്‌ അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്‌?[൭] ഞങ്ങളെ ആരും വേലയ്‌ക്കു വിളിക്കാത്തതുകൊണ്ട്‌ എന്ന്‌ അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.[൮] വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ കാര്യസ്‌ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച്‌ അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക.[൯] പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക്‌ ഓരോ ദനാറ ലഭിച്ചു.[൧൦] തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന്‌ ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.[൧൧] അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്‌ഥനെതിരേ പിറുപിറുത്തു-[൧൨] അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്‌തുള്ളൂ; എന്നിട്ടും പകലിന്‍െറ അധ്വാനവും ചൂടും സഹി ച്ചഞങ്ങളോട്‌ അവരെ നീ തുല്യരാക്കിയല്ലോ.[൧൩] അവന്‍ അവരിലൊരുവനോട്‌ ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട്‌ ഒരനീതിയുംചെയ്യുന്നില്ല. ഒരു ദനാറയ്‌ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്‌?[൧൪] നിനക്ക്‌ അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ്‌ എനിക്കിഷ്‌ടം.[൧൫] എന്‍െറ വസ്‌തുവകകള്‍കൊണ്ട്‌ എനിക്കിഷ്‌ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട്‌ നീ എന്തിന്‌ അസൂയപ്പെടുന്നു?[൧൬] ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും.

മത്തായി 21:28-32
[28] നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്‍െറ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക.[29] ഞാന്‍ പോകാം എന്ന്‌ അവന്‍ പറഞ്ഞു; എങ്കിലും പോയില്ല.[30] അവന്‍ രണ്ടാമന്‍െറ അടുത്തുചെന്ന്‌ ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച്‌ അവന്‍ പോയി.[31] ഈ രണ്ടുപേരില്‍ ആരാണ്‌ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റിയത്‌? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.[32] എന്തെന്നാല്‍, യോഹന്നാന്‍ നീതിയുടെ മാര്‍ഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ വിശ്വസിച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ വിശ്വസിച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.

മത്തായി 21:33-45
[33] മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്‌ഥന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്‌ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്‌തു. അനന്തരം അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ പോയി.[34] വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്‍മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു.[35] എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്‍മാരില്‍ ഒരുവനെ പിടിച്ച്‌ അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്‌തു.[36] വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്‍മാരെ അയച്ചു. അവരോടും കൃഷിക്കാര്‍ അപ്രകാരംതന്നെപ്രവര്‍ത്തിച്ചു.[37] പിന്നീട്‌ അവന്‍, എന്‍െറ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ്‌ സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു.[38] അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; വരുവിന്‍ നമുക്കിവനെ കൊന്ന്‌ അവകാശം കരസ്‌ഥമാക്കാം.[39] അവര്‍ അവനെ പിടിച്ച്‌ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞുകൊന്നുകളഞ്ഞു.[40] അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട്‌ എന്തുചെയ്യും?[41] അവര്‍ പറഞ്ഞു: അവന്‍ ആദുഷ്‌ടരെ നിഷ്‌ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്‍പിക്കുകയും ചെയ്യും.[42] യേശു അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌. നമ്മുടെ ദൃഷ്‌ടികള്‍ക്ക്‌ ഇത്‌ അദ്‌ഭുതകരമായിരിക്കുന്നു എന്നു വിശുദ്‌ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?[43] അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍ നിന്ന്‌ എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്‌ക്കു നല്‍കപ്പെടും.[44] ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ന്നുപോകും. ഇത്‌ ആരുടെമേല്‍ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും.[45] പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്‍െറ ഉപമകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്‌സിലാക്കി.

മത്തായി 22:1-14
[1] യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു:[2] സ്വര്‍ഗരാജ്യം, തന്‍െറ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം.[3] വിവാഹവിരുന്നിനു ക്‌ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്‍മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു.[4] വീണ്ടും അവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്‌ജമായിരിക്കുന്നു; എന്‍െറ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന്‌ എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്‌ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിന്‍.[5] എന്നാല്‍, ക്‌ഷണിക്കപ്പെട്ടവര്‍ അതു വകവയ്‌ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്‌ക്കളഞ്ഞു.[6] മറ്റുള്ളവര്‍ ആ ഭൃത്യന്‍മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്‌തു.[7] രാജാവു ക്രുദ്‌ധനായി, സൈന്യത്തെ അയച്ച്‌ ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്‌നിക്കിരയാക്കി.[8] അനന്തരം, അവന്‍ ഭൃത്യന്‍മാരോടു പറഞ്ഞു: വിവാഹ വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്‌ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു.[9] അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന്‌ അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്‌ഷണിക്കുവിന്‍.[10] ആ ഭൃത്യന്‍മാര്‍ നിരത്തുകളില്‍ചെന്ന്‌ ദുഷ്‌ടരും ശിഷ്‌ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.[11] അതിഥികളെക്കാണാന്‍ രാജാവ്‌ എഴുന്നള്ളിയപ്പോള്‍ വിവാഹവസ്‌ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു.[12] രാജാവ്‌ അവനോടു ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്‌ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു.[13] അപ്പോള്‍ രാജാവ്‌ പരിചാരകന്‍മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്‌ധകാരത്തിലേക്ക്‌ വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.[14] എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

മത്തായി 24:32-35
[32] അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്‍െറ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നു.[33] അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്‌, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.[34] സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.[35] ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.

മത്തായി 24:45-51
[45] തന്‍െറ ഭവനത്തിലുള്ളവര്‍ക്ക്‌ കൃത്യസമയത്തു ഭക്‌ഷണം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്‌തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്‌?[46] യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍.[47] സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്‍െറ വസ്‌തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും.[48] എന്നാല്‍, ദുഷ്‌ടനായ ഭൃത്യന്‍ എന്‍െറ യജമാനന്‍ താമസിച്ചേവരൂ എന്നു പറഞ്ഞ്‌[49] തന്‍െറ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്‌ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍[50] പ്രതീക്‌ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനന്‍ വന്ന്‌, അവനെ ശിക്‌ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും.[51] അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

മത്തായി 25:1-13
[1] സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത്‌ മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തുകന്യകമാര്‍ക്കു സദൃശം.[2] അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു.[3] വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല.[4] വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു.[5] മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി.[6] അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന്‌ അവനെ എതിരേല്‍ക്കുവിന്‍! എന്ന്‌ ആര്‍പ്പുവിളിയുണ്ടായി.[7] ആ കന്യകമാരെല്ലാം ഉണര്‍ന്ന്‌ വിളക്കുകള്‍ തെളിച്ചു.[8] വിവേക ശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക.[9] വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍.[10] അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു.[11] പിന്നീട്‌ മറ്റു കന്യകമാര്‍ വന്ന്‌, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന്‌ അപേക്‌ഷിച്ചു.[12] അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല.[13] അതുകൊണ്ട്‌ ജാഗരൂകരായിരിക്കുവിന്‍. ആദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.

മത്തായി 25:14-30
[14] ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ ഭൃത്യന്‍മാരെ വിളിച്ച്‌ തന്‍െറ സമ്പത്ത്‌ അവരെ ഭരമേല്‍പിച്ചതുപോലെയാണ്‌ സ്വര്‍ഗരാജ്യം.[15] അവന്‍ ഓരോരുത്തന്‍െറയും കഴിവനുസരിച്ച്‌ ഒരുവന്‌ അഞ്ചു താലന്തും മറ്റൊരുവന്‌ രണ്ടും വേറൊരുവന്‌ ഒന്നും കൊടുത്തശേഷംയാത്ര പുറപ്പെട്ടു.[16] അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്‌ത്‌ അഞ്ചു താലന്തു കൂടി സമ്പാദിച്ചു.[17] രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി.[18] എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച്‌യജമാനന്‍െറ പണം മറച്ചുവച്ചു.[19] ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്‍മാരുടെയജമാനന്‍ വന്ന്‌ അവരുമായി കണക്കുതീര്‍ത്തു.[20] അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്‌, അഞ്ചു കൂടി സമര്‍പ്പിച്ച്‌,യജ മാനനേ, നീ എനിക്ക്‌ അഞ്ചു താലന്താണല്ലോ നല്‍കിയത്‌. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.[21] യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍െറ യജമാനന്‍െറ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.[22] രണ്ടു താലന്തു കിട്ടിയ വനും വന്നുപറഞ്ഞു:യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്‌. ഇതാ, ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു.[23] യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍െറ യജമാനന്‍െറ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.[24] ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു:യജമാനനേ, നീ വിതയ്‌ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന്‌ ഞാന്‍ മനസ്‌സിലാക്കി.[25] അതിനാല്‍ ഞാന്‍ ഭയപ്പെട്ട്‌ നിന്‍െറ താലന്ത്‌ മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്‍േറ ത്‌ എടുത്തുകൊളളുക.[26] യജമാനന്‍ പറഞ്ഞു: ദുഷ്‌ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്‌ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്ന്‌ ശേഖരിക്കുന്നവനും ആണെന്നു നീ മനസ്‌സിലാക്കിയിരുന്നല്ലോ.[27] എന്‍െറ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്‌ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന്‌ എന്‍െറ പണം പലിശ സഹിതം വാങ്ങുമായിരുന്നു.[28] ആ താലന്ത്‌ അവനില്‍ നിന്നെടുത്ത്‌, പത്തു താലന്തുള്ളവനുകൊടുക്കുക.[29] ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന്‌ ഉള്ളതുപോലും എടുക്കപ്പെടും.[30] പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത്‌ അന്‌ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

Malayalam Bible 2013
Malayalam Bible Version by P.O.C