A A A A A

മോശം പ്രതീകം: [അക്രമം]


൧ പത്രോസ് 3:9
തിന്‍മയ്‌ക്കു തിന്‍മയോ, നിന്‌ദനത്തിനു നിന്‌ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.

൧ തിമൊഥെയൊസ് 3:3
അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്‌; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം.

ഉൽപത്തി ൪:൭
ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന്‌ ഓര്‍ക്കണം. അതു നിന്നില്‍ താത്‌പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.

ഹെബ്രായർ 10:10
ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്‍െറ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.

ഹോസിയ 4:2
ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു. ഒന്നിനുപിറകേ ഒന്നായി കൊല പാതകം നടക്കുന്നു.

ഇസയ 60:18
നിന്‍െറ ദേശത്ത്‌ ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്‍െറ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടാവുകയില്ല; നിന്‍െറ മതിലുകളെ രക്‌ഷയെന്നും കവാടങ്ങളെ സ്‌തുതിയെന്നും നീ വിളിക്കും.

സുഭാഷിതങ്ങൾ ൩:൨൯
നിന്നെ വിശ്വസിച്ചു പാര്‍ക്കുന്നഅയല്‍ക്കാരനെ ദ്രാഹിക്കാന്‍ആലോചിക്കരുത്‌.

സുഭാഷിതങ്ങൾ ൩:൩൧
അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്‍െറ മാര്‍ഗം അവലംബിക്കുകയോഅരുത്‌.

സങ്കീർത്തനങ്ങൾ ൧൧:൫
കര്‍ത്താവു നീതിമാനെയുംദുഷ്‌ടനെയും പരിശോധിക്കുന്നു; അക്രമം ഇഷ്‌ടപ്പെടുന്നവനെഅവിടുന്നു വെറുക്കുന്നു.

സങ്കീർത്തനങ്ങൾ ൫൫:൧൫
അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ പാതാളത്തില്‍ പതിക്കട്ടെ! അവരുടെ ഭവനത്തില്‍, അവരുടെഹൃദയത്തില്‍, തിന്‍മ കുടികൊള്ളുന്നു.

സങ്കീർത്തനങ്ങൾ ൭൨:൧൪
പീഡനത്തില്‍നിന്നും അക്രമത്തില്‍നിന്നും അവരുടെ ജീവന്‍ അവന്‍ വീണ്ടെടുക്കും; അവരുടെ രക്‌തം അവനുവിലയേറിയതായിരിക്കും.

സങ്കീർത്തനങ്ങൾ ൧൪൪:൧
എന്‍െറ അഭയശിലയായ കര്‍ത്താവുവാഴ്‌ത്തപ്പെടട്ടെ! യുദ്‌ധംചെയ്യാന്‍ എന്‍െറ കൈകളെയും പടപൊരുതാന്‍ എന്‍െറ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു.

റോമർ ൧൩:൪
എന്തെന്നാല്‍, അവന്‍ നിന്‍െറ നന്‍മയ്‌ക്കുവേണ്ടി ദൈവത്തിന്‍െറ ശുശ്രൂഷകനാണ്‌. എന്നാല്‍, നീ തിന്‍മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി ദൈവത്തിന്‍െറ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.

റോമർ ൧൪:൧
വിശ്വാസത്തില്‍ ഉറപ്പില്ലാത്തവനെ സ്വീകരിക്കുവിന്‍; അത്‌ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്‌.

ടൈറ്റസ് ൩:൨
ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.

അടയാളപ്പെടുത്തുക ൭:൨൧-൨൨
[൨൧] എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്‌, മനുഷ്യന്‍െറ ഹൃദയത്തില്‍നിന്നാണ്‌ ദുശ്‌ചിന്ത, പരസംഗം, മോഷണം, കൊലപാതകം,[൨൨] വ്യഭിചാരം, ദുരാഗ്രഹം, ദുഷ്‌ടത, വഞ്ചന, ഭോഗാസക്‌തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്‌.

മത്തായി ൫:൩൮-൩൯
[൩൮] കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.[൩൯] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.

മത്തായി ൭:൧-൨
[൧] വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌.[൨] നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.

ഉൽപത്തി ൯:൫-൬
[൫] ജീവരക്‌തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്‍െറ ജീവനു ഞാന്‍ കണക്കു ചോദിക്കും.[൬] മനുഷ്യരക്‌തം ചൊരിയുന്നവന്‍െറ രക്‌തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്‍െറ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്‌ടിച്ചത്‌.

ഗലാത്തിയർ ൫:൧൯-൨൧
[൧൯] ജഡത്തിന്‍െറ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,[൨൦] വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,[൨൧] വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈ വരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

മത്തായി ൨൬:൫൨-൫൪
[൫൨] യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.[൫൩] എനിക്ക്‌ എന്‍െറ പിതാവിനോട്‌ അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന്‌ എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?[൫൪] അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്‌ധ ലിഖിതം എങ്ങനെ നിറവേറും?

റോമർ ൧൪:൧൦-൧൩
[൧൦] നീ എന്തിനു നിന്‍െറ സഹോദരനെ വിധിക്കുന്നു? അഥവാ നീ എന്തിനു നിന്‍െറ സഹോദരനെ നിന്‌ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്‍െറന്യായാസനത്തിന്‍മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ.[൧൧] ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്‍െറ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്‌ത്തുകയും ചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു.[൧൨] ആകയാല്‍, നാം ഓരോരുത്തരും ദൈവത്തിന്‍െറ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.[൧൩] തന്‍മൂലം, മേലില്‍ നമുക്കു പരസ്‌പരം വിധിക്കാതിരിക്കാം. സഹോദരന്‌ ഒരിക്കലും മാര്‍ഗതടസ്‌സമോ ഇടര്‍ച്ചയോ സൃഷ്‌ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്‌ഞ ചെയ്യുവിന്‍.

Malayalam Bible 2013
Malayalam Bible Version by P.O.C