A A A A A

അധിക: [സ്വയം പ്രതിരോധ]


ലൂക്കോ ൧൧:൨൧
ശക്‌തന്‍ ആയുധ ധാരിയായി തന്‍െറ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്‍െറ വസ്‌തുക്കള്‍ സുരക്‌ഷിതമാണ്‌.

പ്രവൃത്തികൾ ൧൨:൪
അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടന്‍മാര്‍ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. പെ സഹാ കഴിയുമ്പോള്‍ അവനെ ജനത്തിന്‍െറ മുമ്പില്‍കൊണ്ടുവരാമെന്നായിരുന്നു അവന്‍െറ ഉദ്‌ദേശ്യം.

ലൂക്കോ ൨൨:൫൨
അപ്പോള്‍ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖന്‍മാരോടും ദേവാലയ സേനാധിപന്‍മാരോടും ജനപ്രമാണികളോടും പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?

ലൂക്കോ ൧൦:൨൯-൩൭
[൨൯] എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച്‌ യേശുവിനോടു ചോദിച്ചു: ആരാണ്‌ എന്‍െറ അയല്‍ക്കാരന്‍?[൩൦] യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന്‌ ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്‍െറ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്‌, അവനെ പ്രഹരിച്ച്‌ അര്‍ധപ്രാണനാക്കിയിട്ടു പൊയ്‌ക്കളഞ്ഞു.[൩൧] ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട്‌ മറുവശത്തുകൂടെ കടന്നുപോയി.[൩൨] അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി.[൩൩] എന്നാല്‍, ഒരു സമരിയാക്കാരന്‍യാത്രാമധ്യേ അവന്‍ കിടന്ന സ്‌ഥലത്തു വന്നു. അവനെക്കണ്ട്‌ മനസ്‌സലിഞ്ഞ്‌,[൩൪] അടുത്തുചെന്ന്‌ എണ്ണയും വീഞ്ഞുമൊഴിച്ച്‌, അവന്‍െറ മുറിവുകള്‍ വച്ചു കെട്ടി, തന്‍െറ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.[൩൫] അടുത്ത ദിവസം അവന്‍ സത്രം സൂക്‌ഷിപ്പുകാരന്‍െറ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്‍െറ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.[൩൬] കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന്‌ ഈ മൂവരില്‍ ആരാണ്‌ അയല്‍ക്കാരനായി വര്‍ത്തിച്ചത്‌?[൩൭] അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.

൧ ശമുവേൽ ൧൭:൪൧-൫൪
[൪൧] ഗോലിയാത്ത്‌ ദാവീദിനോടടുത്തു. ആയുധവാഹകന്‍മുന്‍പേ നടന്നു.[൪൨] ദാവീദിനെ കണ്ടപ്പോള്‍ ഫിലിസ്‌ത്യന്‌ പുച്‌ഛം തോന്നി. എന്തെന്നാല്‍, അവന്‍ തുടുത്തു കോമളനായ ഒരു കുമാരന്‍മാത്രമായിരുന്നു.[൪൩] ഗോലിയാത്തു ദാവീദിനോടു ചോദിച്ചു: എന്‍െറ നേരേ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ? അവന്‍ ദേവന്‍മാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു.[൪൪] അവന്‍ ദാവീദിനോടു പറഞ്ഞു: വരൂ; ഞാന്‍ നിന്‍െറ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും.[൪൫] ദാവീദ്‌ പ്രതിവചിച്ചു: വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്‌ദി ച്ചഇസ്രായേല്‍സേനകളുടെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നാമത്തിലാണ്‌ വരുന്നത്‌.[൪൬] കര്‍ത്താവ്‌ നിന്നെ ഇന്ന്‌ എന്‍െറ കൈയില്‍ഏല്‍പിക്കും. ഞാന്‍ നിന്നെ വീഴ്‌ത്തും. നിന്‍െറ തല വെട്ടിയെടുക്കും. ഫിലിസ്‌ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകും. ഇസ്രായേലില്‍ ഒരു ദൈവമുണ്ടെന്ന്‌ ലോകമെല്ലാം അറിയും.[൪൭] കര്‍ത്താവ്‌ വാളും കുന്തവും കൊണ്ടല്ല രക്‌ഷിക്കുന്നതെന്ന്‌ ഈ ജനതതി മനസ്‌സിലാക്കും. ഈയുദ്‌ധം കര്‍ത്താവിന്‍േറതാണ്‌; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിലേല്‍പിക്കും.[൪൮] തന്നെ നേരിടാന്‍ ഫിലിസ്‌ത്യന്‍ അടുക്കുന്നതുകണ്ട്‌ ദാവീദ്‌ അവ നോടെതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി.[൪൯] ദാവീദ്‌ സഞ്ചിയില്‍നിന്ന്‌ ഒരു കല്ലെടുത്ത്‌ കവിണയില്‍വച്ച്‌ ഗോലിയാത്തിന്‍െറ നെറ്റിക്ക്‌ ആഞ്ഞെറിഞ്ഞു. കല്ല്‌ നെറ്റിയില്‍ത്തന്നെതറച്ചു കയറി. അവന്‍ മുഖം കുത്തി നിലംപതിച്ചു.[൫൦] അങ്ങനെ ദാവീദ്‌ കല്ലും കവിണയുമായി ഗോലിയാത്തിനെനേരിട്ട്‌ അവനെ എറിഞ്ഞു വീഴ്‌ത്തി. അവന്‍െറ കൈയില്‍ വാളില്ലായിരുന്നു.[൫൧] ദാവീദ്‌ ഓടിച്ചെന്ന്‌ ഗോലിയാത്തിന്‍െറ മേല്‍ കയറി നിന്ന്‌ അവന്‍െറ വാള്‌ ഉറയില്‍ നിന്ന്‌ വലിച്ചൂരി. അവനെ കഴുത്തു വെട്ടിമുറിച്ചു കൊന്നു. ഫിലിസ്‌ത്യര്‍ തങ്ങളുടെ മല്ലന്‍ വധിക്കപ്പെട്ടെന്നു കണ്ടപ്പോള്‍ ഓടിക്കളഞ്ഞു.[൫൨] ഇസ്രായേലിലെയും യൂദായിലെയും ആളുകള്‍ ആര്‍പ്പുവിളിച്ചുകൊണ്ട്‌ ഗത്ത്‌, എക്രാണിന്‍െറ കവാടങ്ങള്‍ എന്നിവിടംവരെ ഫിലിസ്‌ത്യരെ പിന്തുടര്‍ന്നു. ഷാറായിം മുതല്‍ ഗത്തും എക്രാണും വരെയുള്ള വഴികളില്‍ ഫിലിസ്‌ത്യര്‍ മുറിവേറ്റു വീണു.[൫൩] ഫിലിസ്‌ത്യരെ അനുധാവനം ചെയ്‌തു മടങ്ങിവന്നതിനുശേഷം ഇസ്രായേല്യര്‍ അവരുടെ പാളയം കൊള്ളയടിച്ചു.[൫൪] ദാവീദ്‌ ഗോലിയാത്തിന്‍െറ തല ജറുസലേമിലേക്ക്‌ കൊണ്ടുവന്നു; കവചം കൂടാരത്തില്‍ സൂക്‌ഷിച്ചു.

ലൂക്കോ ൨൨:൩൬
അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്‌ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്‍ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ്‌ വാള്‍ വാങ്ങട്ടെ.

പുറപ്പാട് ൨൨:൨-൩
[൨] ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്‍െറ രക്‌തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.[൩] എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ്‌ ഇതു സംഭവിക്കുന്നതെങ്കില്‍, അവന്‍െറ രക്‌തത്തിനു പ്രതികാരംചെയ്യണം.

പുറപ്പാട് ൨൦:൧൩
കൊല്ലരുത്‌.

മത്തായി ൫:൩൯
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.

പുറപ്പാട് ൨൨:൨
ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്‍െറ രക്‌തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.

സങ്കീർത്തനങ്ങൾ ൮൨:൪
ദുര്‍ബലരെയും പാവപ്പെട്ടവരെയുംരക്‌ഷിക്കുവിന്‍; ദുഷ്‌ടരുടെ കെണികളില്‍ നിന്ന്‌ അവരെ മോചിപ്പിക്കുവിന്‍.

റോമർ ൧൨:൧൯
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍െറ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്‌; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

മത്തായി ൫:൩൮-൩൯
[൩൮] കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.[൩൯] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.

റോമർ ൧൩:൪
എന്തെന്നാല്‍, അവന്‍ നിന്‍െറ നന്‍മയ്‌ക്കുവേണ്ടി ദൈവത്തിന്‍െറ ശുശ്രൂഷകനാണ്‌. എന്നാല്‍, നീ തിന്‍മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി ദൈവത്തിന്‍െറ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.

ലൂക്കോ ൨൨:൩൬-൩൮
[൩൬] അവന്‍ പറഞ്ഞു: എന്നാല്‍, ഇപ്പോള്‍ മടിശ്‌ശീലയുള്ളവന്‍ അതെടുക്കട്ടെ; അതുപോലെതന്നെ ഭാണ്‍ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ്‌ വാള്‍ വാങ്ങട്ടെ.[൩൭] ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ നിയമലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത്‌ എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതു പൂര്‍ത്തിയാകേണ്ടതാണ്‌.[൩൮] അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്‌. അവന്‍ പറഞ്ഞു: മതി.

സങ്കീർത്തനങ്ങൾ ൧൪൪:൧
എന്‍െറ അഭയശിലയായ കര്‍ത്താവുവാഴ്‌ത്തപ്പെടട്ടെ! യുദ്‌ധംചെയ്യാന്‍ എന്‍െറ കൈകളെയും പടപൊരുതാന്‍ എന്‍െറ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു.

൧ തിമൊഥെയൊസ് ൫:൮
ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച്‌ തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്‌.

റോമർ ൧൨:൧൮
സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.

സുഭാഷിതങ്ങൾ ൨൪:൧൧
കൊലയ്‌ക്കു കൊണ്ടുപോകുന്നവരെമോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്‌ക്കപ്പെടുന്നവരെ രക്‌ഷപെടുത്തുക.

മത്തായി ൨൬:൫൧
യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ സേവകനെ വെട്ടി, അവന്‍െറ ചെവി ഛേദിച്ചുകളഞ്ഞു.

ജോൺ ൧൮:൧൦
ശിമയോന്‍ പത്രോസ്‌ വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ ഭൃത്യനെ വെട്ടി അവന്‍െറ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്‍െറ പേര്‌ മല്‍ക്കോസ്‌ എന്നായിരുന്നു.

മത്തായി ൫:൯
സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.

മത്തായി ൨൬:൫൨-൫൪
[൫൨] യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.[൫൩] എനിക്ക്‌ എന്‍െറ പിതാവിനോട്‌ അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന്‌ എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?[൫൪] അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്‌ധ ലിഖിതം എങ്ങനെ നിറവേറും?

മത്തായി 24:43
കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന്‌ ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്‍െറ ഭവനം കവര്‍ ച്ചചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു.

ഉൽപത്തി ൯:൫-൬
[൫] ജീവരക്‌തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്‍െറ ജീവനു ഞാന്‍ കണക്കു ചോദിക്കും.[൬] മനുഷ്യരക്‌തം ചൊരിയുന്നവന്‍െറ രക്‌തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്‍െറ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്‌ടിച്ചത്‌.

നെഹമിയ 4:14
ഞാന്‍ ചുറ്റും നോക്കി, ശ്രഷ്‌ഠന്‍മാരോടും നായകന്‍മാരോടും ജനത്തോടും പറഞ്ഞു: അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ സഹോദരന്‍മാര്‍, പുത്രീപുത്രന്‍മാര്‍, ഭാര്യമാര്‍ എന്നിവര്‍ക്കും നിങ്ങളുടെ ഭവനങ്ങള്‍ക്കും വേണ്ടി പോരാടുന്ന ഉന്നതനും ഭീതികരനുമായ കര്‍ത്താവിനെ ഓര്‍ക്കുവിന്‍.

ജോൺ 18:10-11
[10] ശിമയോന്‍ പത്രോസ്‌ വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ ഭൃത്യനെ വെട്ടി അവന്‍െറ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്‍െറ പേര്‌ മല്‍ക്കോസ്‌ എന്നായിരുന്നു.[11] യേശു പത്രോസിനോടു പറഞ്ഞു: വാള്‍ ഉറയിലിടുക. പിതാവ്‌ എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?

സുഭാഷിതങ്ങൾ 25:21-22
[21] ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവുംദാഹത്തിന്‌ ജലവും കൊടുക്കുക:[22] അത്‌ അവന്‍െറ തലയില്‍പശ്‌ചാത്താപത്തിന്‍െറ തീക്കനല്‍ കൂട്ടും; കര്‍ത്താവ്‌ നിനക്ക്‌ പ്രതിഫലംനല്‍കുകയും ചെയ്യും.

റോമർ 12:17
തിന്‍മയ്‌ക്കു പകരം തിന്‍മ ചെയ്യരുത്‌; ഏവരുടെയും ദൃഷ്‌ടിയില്‍ ശ്രഷ്‌ഠമായതു പ്രവര്‍ത്തിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.

മത്തായി 26:51-54
[51] യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ സേവകനെ വെട്ടി, അവന്‍െറ ചെവി ഛേദിച്ചുകളഞ്ഞു.[52] യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.[53] എനിക്ക്‌ എന്‍െറ പിതാവിനോട്‌ അപേക്‌ഷിക്കാന്‍ കഴിയുകയില്ലെന്നും ഉടന്‍ തന്നെ അവിടുന്ന്‌ എനിക്കു തന്‍െറ ദൂതന്‍മാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ?[54] അങ്ങനെയെങ്കില്‍, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്‌ധ ലിഖിതം എങ്ങനെ നിറവേറും?

മത്തായി 5:38-44
[38] കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.[39] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.[40] നിന്നോടു വ്യവഹരിച്ച്‌ നിന്‍െറ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക.[41] ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.[42] ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌.[43] അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.[44] എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.

എസേക്കിയൽ 33:11
അവരോടു പറയുക, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, ദുഷ്‌ടന്‍മരിക്കുന്നതിലല്ല, അവന്‍ ദുഷ്‌ടമാര്‍ഗത്തില്‍നിന്ന്‌ പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ്‌ എനിക്കു സന്തോഷം. പിന്തിരിയുവിന്‍; തിന്‍മയില്‍നിന്നു നിങ്ങള്‍ പിന്തിരിയുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ എന്തിനു മരിക്കണം?

റോമർ 12:18-21
[18] സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.[19] പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍െറ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്‍േറതാണ്‌; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.[20] മാത്രമല്ല, നിന്‍െറ ശത്രുവിനു വിശക്കുന്നെങ്കില്‍ ഭക്‌ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്‍െറ ശിരസ്‌സില്‍ തീക്കനലുകള്‍ കൂനകൂട്ടും.[21] തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍.

൧ ശമുവേൽ ൧൭:൩൧-൩൭
[൩൧] ദാവീദിന്‍െറ വാക്കു കേട്ടവര്‍ സാവൂളിനെ അതറിയിച്ചു. രാജാവ്‌ അവനെ വിളിപ്പിച്ചു.[൩൨] ദാവീദ്‌ സാവൂളിനോടു പറഞ്ഞു: അവനെയോര്‍ത്ത്‌ ആരും അധൈര്യപ്പെടേണ്ടാ: ഈ ഫിലിസ്‌ത്യനോട്‌ അങ്ങയുടെ ദാസന്‍യുദ്‌ധം ചെയ്യാം.[൩൩] സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്‌ത്യനെ നേരിടാന്‍ നീ ശക്‌തനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ ചെറുപ്പം മുതല്‍ യോദ്‌ധാവാണ്‌.[൩൪] ദാവീദ്‌ വീണ്ടും പറഞ്ഞു: പിതാവിന്‍െറ ആടുകളെ മേയിക്കുന്നവനാണ്‌ അങ്ങയുടെ ഈ ദാസന്‍.[൩൫] സിംഹമോ കരടിയോ വന്ന്‌ ആട്ടിന്‍പറ്റത്തില്‍നിന്ന്‌ ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, ഞാന്‍ അതിനെ പിന്തുടര്‍ന്ന്‌ ആട്ടിന്‍ കുട്ടിയെരക്‌ഷിക്കും. അത്‌ എന്നെ എതിര്‍ത്താല്‍ ഞാന്‍ അതിന്‍െറ ജടയ്‌ക്കുപിടിച്ച്‌ അടിച്ച്‌ കൊല്ലും.[൩൬] അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്‌. ജീവിക്കുന്ന ദൈവത്തിന്‍െറ സൈന്യത്തെ അപമാനിക്കുന്ന അപരിച്‌ഛേദിതനായ ഈ ഫിലിസ്‌ത്യനും അവയിലൊന്നിനെപ്പോലെയാകും.[൩൭] സിംഹത്തിന്‍െറയും കരടിയുടെയും കൈയില്‍നിന്ന്‌ എന്നെ രക്‌ഷി ച്ചകര്‍ത്താവ്‌ ഈ ഫിലിസ്‌ത്യന്‍െറ കൈയില്‍നിന്നും എന്നെ രക്‌ഷിക്കും. സാവൂള്‍ ദാവീദിനോടു പറഞ്ഞു: പോവുക; കര്‍ത്താവ്‌ നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!

ലൂക്കോ 22:50
അവരിലൊരുവന്‍ പ്രധാന പുരോഹിതന്‍െറ സേവകനെ വെട്ടി അവന്‍െറ വലത്തുചെവി ഛേദിച്ചു.

പുറപ്പാട് ൨൧:൨൨-൨൫
[൨൨] ആളുകള്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്കു ദേഹോപദ്രവമേല്‍ക്കുകയാല്‍ ഗര്‍ഭച്‌ഛിദ്രത്തിനിടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്‌ഷം അവളുടെ ഭര്‍ത്താവ്‌ ആവശ്യപ്പെടുകയുംന്യായാധിപന്‍മാര്‍ നിശ്‌ചയിക്കുകയും ചെയ്യുന്നതുക അവളെ ഉപദ്രവി ച്ചആള്‍ പിഴയായി നല്‍കണം.[൨൩] എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനു പകരം ജീവന്‍ കൊടുക്കണം.[൨൪] കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌, കൈക്കു പകരം കൈ; കാലിനു പകരം കാല്‌.[൨൫] പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്‌, പ്രഹരത്തിനു പകരം പ്രഹരം.

എസേക്കിയൽ ൩൩:൬
വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളം മുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പു കിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്‍െറ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്‍െറ രക്‌തത്തിനു കാവല്‍ക്കാരനോട്‌ ഞാന്‍ പകരം ചോദിക്കും.

പുറപ്പാട് ൨൨:൩
എന്നാല്‍, സൂര്യോദയത്തിനു ശേഷമാണ്‌ ഇതു സംഭവിക്കുന്നതെങ്കില്‍, അവന്‍െറ രക്‌തത്തിനു പ്രതികാരംചെയ്യണം.

Malayalam Bible 2013
Malayalam Bible Version by P.O.C