A A A A A

അധിക: [തുളയ്ക്കൽ / കമ്മലുകൾ]


൧ കൊരിന്ത്യർ 9:27
മറ്റുള്ളവരോടു സുവിശേഷം പ്രസംഗി ച്ചഞാന്‍ തന്നെതിര സ്‌കൃതനാകാതിരിക്കുന്നതിന്‌ എന്‍െറ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.

൧ കൊരിന്ത്യർ 15:44
വിതയ്‌ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത്‌ ആത്‌മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്‌മീയശരീരവുമുണ്ട്‌.

൨ തിമൊഥെയൊസ് ൩:൧൬
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.

ആവർത്തനപുസ്തകം ൧൪:൧
നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ മക്കളാണു നിങ്ങള്‍. മരിച്ചവരെപ്രതി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ ശിരസ്‌സിന്‍െറ മുന്‍ഭാഗം മുണ്‍ഡനം ചെയ്യുകയോ അരുത്‌.

ആവർത്തനപുസ്തകം ൧൫:൧൭
അവനെ ഭവനവാതില്‍ക്കല്‍ കൊണ്ടുവന്ന്‌ ഒരു തോല്‍സൂചികൊണ്ട്‌ നീ അവന്‍െറ കാതു തുളയ്‌ക്കണം; അവന്‍ എന്നും നിന്‍െറ ദാസനായിരിക്കും. നിന്‍െറ ദാസിയോടും അപ്രകാരം ചെയ്യുക.

പുറപ്പാട് ൨൧:൬
യജമാനന്‍ അവനെ ദൈവസമക്‌ഷം കൊണ്ടു ചെന്ന്‌ കതകിന്‍െറ യോ കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്‍െറ കാത്‌ തോലുളികൊണ്ട്‌ തുളയ്‌ക്കണം. അവന്‍ എന്നേക്കും അവന്‍െറ അടിമയായിരിക്കും.

ലേവ്യർ ൧൯:൨൮
മരിച്ചവരെപ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌. ദേഹത്ത്‌ പ ച്ചകുത്തരുത്‌. ഞാനാണ്‌ കര്‍ത്താവ്‌.

മത്തായി ൫:൧൮
ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

൧ പത്രോസ് ൩:൩-൪
[൩] ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;[൪] പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌.

൧ കൊരിന്ത്യർ ൩:൧൬-൧൭
[൧൬] നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?[൧൭] ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍െറ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.

൧ കൊരിന്ത്യർ ൬:൧൯-൨൦
[൧൯] നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്‍െറ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.[൨൦] നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

Malayalam Bible 2013
Malayalam Bible Version by P.O.C