A A A A A

രഹസ്യങ്ങൾ: [ഏലിയൻസ്]


കൊളോസിയക്കാർ ൧:൧൬
അവന്‍ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താന്‍ മുമ്പനാകേണ്ടതിന്നു അവന്‍ ആരംഭവും മരിച്ചവരുടെ ഇടയില്‍ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.

ആവർത്തനപുസ്തകം ൪:൧൯
നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോള്‍ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്‍ കീഴെങ്ങുമുള്ള സര്‍വ്വജാതികള്‍ക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.

ആവർത്തനപുസ്തകം ൧൭:൩
ഞാന്‍ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയില്‍ കണ്ടുപിടിക്കയും

എഫെസ്യർ ൨:൧൯
ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു.

എഫെസ്യർ ൬:൧൨
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

പുറപ്പാട് ൧൨:൪൯
സ്വദേശിക്കും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിക്കും ഒരു ന്യായ പ്രമാണം തന്നേ ആയിരിക്കേണം; യിസ്രായേല്‍മക്കള്‍ ഒക്കെയും അങ്ങനെ ചെയ്തു.

പുറപ്പാട് ൨൨:൨൧
പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങള്‍ മിസ്രയീം ദേശത്തു പരദേശികള്‍ ആയിരുന്നുവല്ലോ.

പുറപ്പാട് ൨൩:൯
പരദേശിയെ ഉപദ്രവിക്കരുതുനിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

എസേക്കിയൽ ൧:൪-൭
[൪] ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവില്‍ നിന്നു, തീയുടെ നടുവില്‍നിന്നു തന്നേ, ശുക്ളസ്വര്‍ണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.[൫] അതിന്റെ നടുവില്‍ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോഅവേക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.[൬] ഔരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.[൭] അവയുടെ കാല്‍ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.

ഉൽപത്തി ൧:൨൬
അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

ഉൽപത്തി ൨:൧
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.

ഹെബ്രായർ ൧൧:൧൩
ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു.

ഹെബ്രായർ ൧൩:൨
അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.

ഇസയ ൧൩:൫
ദേശത്തെ ഒക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.

ഇസയ ൪൫:൧൨
ഞാന്‍ ഭൂമിയെ ഉണ്ടാക്കി അതില്‍ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാന്‍ കല്പിച്ചാക്കിയിരിക്കുന്നു.

ഇസയ ൬൦:൮
മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവര്‍‍ ആര്‍‍?

ലേവ്യർ ൨൪:൨൨
നിങ്ങള്‍ക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

നെഹമിയ ൯:൬
നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.

സങ്കീർത്തനങ്ങൾ ൯൭:൬
ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.

൧ പത്രോസ് ൨:൧൧
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും

പ്രവൃത്തികൾ ൧൯:൩൫
പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍?

വെളിപ്പെടുന്ന ൧൨:൧൨
ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു.

വെളിപ്പെടുന്ന ൧൩:൧
അപ്പോള്‍ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും തലയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു.

ആമോസ് ൯:൨-൩
[൨] അവര്‍ പാതാളത്തില്‍ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.[൩] അവര്‍ കര്‍മ്മേലിന്റെ കൊടുമുടിയില്‍ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവര്‍ എന്റെ ദൃഷ്ടിയില്‍നിന്നു സമുദ്രത്തിന്റെ അടിയില്‍ മറഞ്ഞിരുന്നാലും ഞാന്‍ അവിടെ സര്‍പ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.

ലേവ്യർ ൧൯:൩൩-൩൪
[൩൩] ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അന്യായം ചെയ്യരുതു.[൩൪] ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്കു ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

വെളിപ്പെടുന്ന ൯:൭-൧൧
[൭] വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയില്‍ പൊന്‍ കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.[൮] സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.[൯] ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഔടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.[൧൦] തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിന്നുള്ള ശക്തി വാലില്‍ ആയിരുന്നു.[൧൧] അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.

ഉൽപത്തി ൬:൧-൨൨
[൧] മനുഷ്യന്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി അവര്‍ക്കും പുത്രിമാര്‍ ജനിച്ചപ്പോള്‍[൨] ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.[൩] അപ്പോള്‍ യഹോവമനുഷ്യനില്‍ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.[൪] അക്കാലത്തു ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കല്‍ ചെന്നിട്ടു അവര്‍ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാര്‍, കീര്‍ത്തിപ്പെട്ട പുരുഷന്മാര്‍ തന്നേ.[൫] ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.[൬] താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി[൭] ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാന്‍ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.[൮] എന്നാല്‍ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.[൯] നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.[൧൦] ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.[൧൧] എന്നാല്‍ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.[൧൨] ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയില്‍ തന്റെ വഴി വഷളാക്കിയിരുന്നു.[൧൩] ദൈവം നോഹയോടു കല്പിച്ചതെന്തെന്നാല്‍സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പില്‍ വന്നിരിക്കുന്നു; ഭൂമി അവരാല്‍ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.[൧൪] നീ ഗോഫര്‍മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കുക; പെട്ടകത്തിന്നു അറകള്‍ ഉണ്ടാക്കി, അകത്തും പുറത്തും കീല്‍ തേക്കേണം.[൧൫] അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാല്‍പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.[൧൬] പെട്ടകത്തിന്നു കിളിവാതില്‍ ഉണ്ടാക്കേണം; മേല്‍നിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതില്‍ അതിന്റെ വശത്തുവെക്കേണംതാഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.[൧൭] ആകാശത്തിന്‍ കീഴില്‍നിന്നു ജീവശ്വാസമുള്ള സര്‍വ്വജഡത്തെയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.[൧൮] നിന്നോടോ ഞാന്‍ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കടക്കേണം.[൧൯] സകല ജീവികളില്‍നിന്നും, സര്‍വ്വജഡത്തില്‍നിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തില്‍ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.[൨൦] അതതു തരം പക്ഷികളില്‍നിന്നും അതതു തരം മൃഗങ്ങളില്‍നിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളില്‍നിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കല്‍ വരേണം.[൨൧] നീയോ സകലഭക്ഷണസാധനങ്ങളില്‍നിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവേക്കും ആഹാരമായിരിക്കേണം.[൨൨] ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവന്‍ ചെയ്തു.

എസേക്കിയൽ ൧:൧-൨൮
[൧] മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാന്‍ കെബാര്‍നദീതീരത്തു പ്രവാസികളുടെ ഇടയില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ഞാന്‍ ദിവ്യദര്‍ശനങ്ങളെ കണ്ടു.[൨] യെഹോയാഖീന്‍ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില്‍ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,[൩] കല്ദയദേശത്തു കെബാര്‍നദീതീരത്തുവെച്ചു ബൂസിയുടെ മകന്‍ യെഹെസ്കേല്‍ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേല്‍ വന്നു.[൪] ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവില്‍ നിന്നു, തീയുടെ നടുവില്‍നിന്നു തന്നേ, ശുക്ളസ്വര്‍ണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.[൫] അതിന്റെ നടുവില്‍ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോഅവേക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.[൬] ഔരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.[൭] അവയുടെ കാല്‍ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.[൮] അവേക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.[൯] അവയുടെ ചിറകുകള്‍ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോള്‍ അവ തിരിയാതെ ഔരോന്നും നേരെ മുമ്പോട്ടു പോകും.[൧൦] അവയുടെ മുഖരൂപമോഅവേക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.[൧൧] ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്‍; അവയുടെ ചിറകുകള്‍ മേല്‍ഭാഗം വിടര്‍ന്നിരുന്നു; ഈരണ്ടു ചിറകു തമ്മില്‍ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.[൧൨] അവ ഔരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോള്‍ അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.[൧൩] ജീവികളുടെ നടുവില്‍ കത്തിക്കൊണ്ടിരിക്കുന്ന തീക്കനല്‍പോലെയും പന്തങ്ങള്‍ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയില്‍നിന്നു മിന്നല്‍ പുറപ്പെട്ടുകൊണ്ടിരുന്നു.[൧൪] ജീവികള്‍ മിന്നല്‍പോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു.[൧൫] ഞാന്‍ ജീവികളെ നോക്കിയപ്പോള്‍ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഔരോ ചക്രം കണ്ടു.[൧൬] ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവേക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തില്‍കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.[൧൭] അവേക്കു നാലുഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ല.[൧൮] അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകള്‍ക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.[൧൯] ജീവികള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകള്‍ ഭൂമിയില്‍നിന്നു പൊങ്ങുമ്പോള്‍ ചക്രങ്ങളും പൊങ്ങും.[൨൦] ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളില്‍ ആയിരുന്നതുകൊണ്ടു ചക്രങ്ങള്‍ അവയോടുകൂടെ പൊങ്ങും.[൨൧] ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.[൨൨] വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകള്‍ നേക്കുനേരെ വിടര്‍ന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാന്‍ ഔരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.[൨൩] അവ പോകുമ്പോള്‍ ചിറകുകളുടെ ഇരെച്ചല്‍ വലിയ വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും സര്‍വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.[൨൪] അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേല്‍ നിന്നു ഒരു നാദം പുറപ്പെട്ടു; നിലക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.[൨൫] അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല്‍ അതിന്നു മീതെ മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപവും ഉണ്ടായിരുന്നു.[൨൬] അവന്റെ അരമുതല്‍ മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്‍ണ്ണംപോലെ ഞാന്‍ കണ്ടു; അവന്റെ അരമുതല്‍ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.[൨൭] അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.[൨൮] അവന്‍ എന്നോടുമനുഷ്യപുത്രാ, നിവിര്‍ന്നുനില്‍ക്ക; ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

Malayalam Bible 1992
Bible Society of India bible