A A A A A

കണക്ക് അടയാളങ്ങൾ: [നമ്പർ ൫]


വെളിപ്പെടുന്ന 13:5-18
[5] വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു.[6] അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിന്നായി വായ്തുറന്നു.[7] വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.[8] ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും.[9] ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.[10] അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം.[11] മറ്റൊരു മൃഗം ഭൂമിയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സര്‍പ്പം എന്നപോലെ സംസാരിച്ചു.[12] അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.[13] അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള്‍ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു.[14] മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു.[15] അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും[16] മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്‍വാന്‍ വഹിയാതെയും ആക്കുന്നു.[17] ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെഅതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.[18] പിന്നെ ഞാന്‍ സീയോന്‍ മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു.

മത്തായി ൧൯:൯
ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”

വെളിപ്പെടുന്ന ൧൧:൨-൩
[൨] ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.[൩] അന്നു ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്കും വരം നലകും; അവര്‍ തട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.

മത്തായി ൫:൩൨
ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു.

൨ തിമൊഥെയൊസ് ൩:൧൬
ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

വെളിപ്പെടുന്ന ൪:൬-൮
[൬] സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിന്നൊത്ത കണ്ണാടിക്കടല്‍; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികള്‍; അവേക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.[൭] ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.[൮] നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ എന്നു അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.

സംഖ്യാപുസ്തകം ൫:൧൧-൩൧
[൧൧] നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,[൧൨] ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭര്‍ത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവള്‍ അശുദ്ധയാകയും അവള്‍ക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും[൧൩] അവള്‍ ക്രിയയില്‍ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയായിരിക്കയും ചെയ്താല്‍, അല്ലെങ്കില്‍ ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയല്ലാതിരിക്കയും ചെയ്താല്‍[൧൪] ആ പുരുഷന്‍ ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.[൧൫] പുരോഹിതന്‍ അവളെ അടുക്കല്‍ വരുത്തി യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.[൧൬] പുരോഹിതന്‍ ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുക്കേണം; പുരോഹിതന്‍ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തില്‍ ഇടേണം.[൧൭] പുരോഹിതന്‍ സ്ത്രീയെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യില്‍ വെക്കേണം; പുരോഹിതന്റെ കയ്യില്‍ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.[൧൮] പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതുആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില്‍ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.[൧൯] എന്നാല്‍ നിനക്കു ഭാര്‍ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ -[൨൦] അപ്പോള്‍ പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടുയഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയില്‍ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.[൨൧] ശാപകരമായ ഈ വെള്ളം നിന്റെ കുടലില്‍ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന്‍ , ആമെന്‍ എന്നു പറയേണം.[൨൨] പുരോഹിതന്‍ ഈ ശാപങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി കൈപ്പുവെള്ളത്തില്‍ കഴുകി കലക്കേണം.[൨൩] അവന്‍ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും;[൨൪] പുരോഹിതന്‍ സ്ത്രീയുടെ കയ്യില്‍നിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്തു യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.[൨൫] പിന്നെ പുരോഹിതന്‍ ഭോജനയാഗത്തില്‍ ഒരു പിടി എടുത്തു യാഗപീഠത്തിന്മേല്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.[൨൬] അവള്‍ അശുദ്ധയായി തന്റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയില്‍ ശാപഗ്രസ്തയായിരിക്കയും ചെയ്യും.[൨൭] എന്നാല്‍ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കില്‍ അവള്‍ക്കു ദോഷം വരികയില്ല; അവള്‍ ഗര്‍ഭം ധരിക്കും.[൨൮] ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;[൨൯] ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവന്‍ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തുമ്പോള്‍ പുരോഹിതന്‍ ഈ പ്രമാണമൊക്കെയും അവളില്‍ നടത്തേണം.[൩൦] എന്നാല്‍ പുരുഷന്‍ അകൃത്യത്തില്‍ ഔഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.[൩൧] യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

൧ രാജാക്കൻ‌മാർ ൭:൨൩
അവന്‍ ഒരു കടല്‍ വാര്‍ത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടു വകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതുമുഴം നൂലളവും ഉണ്ടായിരുന്നു.

ആവർത്തനപുസ്തകം ൬:൪
യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ.

മലാക്കി ൩:൧൦
എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍ . ഞാന്‍ നിങ്ങള്‍ക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല്‍ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

സങ്കീർത്തനങ്ങൾ ൧൦൪:൯
ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.

ഉൽപത്തി ൬:൧൨
ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയില്‍ തന്റെ വഴി വഷളാക്കിയിരുന്നു.

ഉൽപത്തി ൭:൨൦
പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവേക്കു മീതെ പൊങ്ങി.

ഉൽപത്തി ൮:൫-൯
[൫] പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പര്‍വ്വതശിഖരങ്ങള്‍ കാണായി.[൬] നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന്‍ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു.[൭] അവന്‍ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയില്‍ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.[൮] ഭൂമിയില്‍ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവന്‍ ഒരു പ്രാവിനെയും തന്റെ അടുക്കല്‍നിന്നു പുറത്തു വിട്ടു.[൯] എന്നാല്‍ സര്‍വ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാല്‍ വെപ്പാന്‍ സ്ഥലം കാണാതെ അവന്റെ അടുക്കല്‍ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന്‍ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കല്‍ പെട്ടകത്തില്‍ ആക്കി.

ഉൽപത്തി ൯:൧൧
ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന്‍ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.

ഉൽപത്തി ൧:൩൧
താന്‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.

ഉൽപത്തി ൩:൧൫
ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.

൧ കൊരിന്ത്യർ ൧൦:൧൩
മനുഷ്യര്‍ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍ ; നിങ്ങള്‍ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.

പുറപ്പാട് ൨൦:൧൩
കുല ചെയ്യരുതു.

Malayalam Bible 1992
Bible Society of India bible