A A A A A

നല്ല പ്രതീകം: [വർജ്ജിക്കുക]


൨ കൊരിന്ത്യർ ൧൨:൨൧
ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്‍യ്യവും ഉറപ്പാകും”

൨ തിമൊഥെയൊസ് ൨:൨൨
യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.

പ്രവൃത്തികൾ ൧൫:൨൦
അവര്‍ വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വര്‍ജ്ജിച്ചിരിപ്പാന്‍ നാം അവര്‍ക്കും എഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.

കൊളോസിയക്കാർ ൩:൫
ആകയാല്‍ ദുര്‍ന്നടപ്പു, അശുദ്ധി, അതിരാഗം, ദുര്‍മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍ .

എഫെസ്യർ ൫:൩
ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറകപോലും അരുതു;

ഗലാത്തിയർ ൫:൧൯
ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,

൧ കൊരിന്ത്യർ ൬:൧൮-൧൯
[൧൮] ദുര്‍ന്നടപ്പു വിട്ടു ഔടുവിന്‍ . മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.[൧൯] ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?

൧ കൊരിന്ത്യർ ൭:൨
എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഔരോരുത്തന്നു സ്വന്തഭാര്‍യ്യയും ഔരോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.

൧ കൊരിന്ത്യർ ൧൦:൧൩
മനുഷ്യര്‍ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍ ; നിങ്ങള്‍ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.

൧ പത്രോസ് ൨:൧൧
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും

ഹെബ്രായർ ൧൩:൪
വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

യൂദാ ൧:൭
അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.

മത്തായി ൫:൮
ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.

സുഭാഷിതങ്ങൾ ൩൧:൩൦
ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.

റോമർ ൧൨:൧
സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവു ഔര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതുനിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍ .

റോമർ ൧൩:൧൩
പകല്‍സമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.

൧ തെസ്സലൊനീക്യർ ൪:൩-൪
[൩] ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങള്‍ ദുര്‍ന്നടപ്പു വിട്ടൊഴിഞ്ഞു[൪] ഔരോരുത്തന്‍ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,

ഗലാത്തിയർ ൫:൧൯-൨൧
[൧൯] ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,[൨൦] ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,[൨൧] ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍ കൂട്ടി പറയുന്നു.

ഉൽപത്തി ൩൯:൭-൧൦
[൭] യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേല്‍ കണ്ണു പതിച്ചുഎന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.[൮] അവന്‍ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടുഇതാ, വീട്ടില്‍ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനന്‍ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.[൯] ഈ വീട്ടില്‍ എന്നെക്കാള്‍ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാല്‍ നിന്നെയല്ലാതെ മറ്റു യാതൊന്നും അവന്‍ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.[൧൦] അവള്‍ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന്‍ അവളെ അനുസരിച്ചില്ല.

Malayalam Bible 1992
Bible Society of India bible