A A A A A

മാലാഖമാരും ഭൂതങ്ങളും: [ഗാർഡിയൻ ഏഞ്ചൽസ്]


൧ കൊരിന്ത്യർ ൪:൯
ഞങ്ങള്‍ ലോകത്തിന്നു, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നേ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.

൧ യോഹ ൪:൧
പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ .

പ്രവൃത്തികൾ ൮:൨൬
അനന്തരം കര്‍ത്താവിന്റെ ദൂതന്‍ ഫിലിപ്പൊസിനോടുനീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍ നിന്നു ഗസെക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.

പ്രവൃത്തികൾ ൧൨:൧൫
അവര്‍ അവളോടുനിനക്കു ഭ്രാന്തുണ്ടു എന്നു പറഞ്ഞു; അവളോഅല്ല, ഉള്ളതു തന്നേ എന്നു ഉറപ്പിച്ചുപറയുമ്പോള്‍ അവന്റെ ദൂതന്‍ ആകുന്നു എന്നു അവര്‍ പറഞ്ഞു.

കൊളോസിയക്കാർ ൨:൧൮
താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്‍ശനങ്ങളില്‍ പ്രവേശിക്കയും തന്റെ ജഡമനസ്സിനാല്‍ വെറുതെ ചീര്‍ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന്‍ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.

ദാനിയേൽ ൯:൨൧
ഞാന്‍ എന്റെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ആദിയിങ്കല്‍ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തില്‍ കണ്ട ഗബ്രീയേല്‍ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.

ഹോസിയ ൧൦:൧൩
നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.

ഹോസിയ ൧൨:൧
എഫ്രയീം കാറ്റില്‍ ഇഷ്ടപ്പെട്ടു കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന്‍ ഇടവിടാതെ ഭോഷകും ശൂന്യവും വര്‍ദ്ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്‍യ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.

ഹെബ്രായർ ൧:൧൪
അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?

ഹെബ്രായർ ൧൩:൨
അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.

യൂദാ ൧:൬-൯
[൬] തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.[൭] അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കും സമമായി ദുര്‍ന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.[൮] അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.[൯] എന്നാല്‍ പ്രധാനദൂതനായ മിഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെകര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.

ലൂക്കോ ൧൬:൨൨
ആ ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.

മത്തായി ൧൮:൧൦
ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .

സങ്കീർത്തനങ്ങൾ ൩൪:൭
യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.

സങ്കീർത്തനങ്ങൾ ൯൧:൧൧
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;

സങ്കീർത്തനങ്ങൾ ൧൦൩:൨൦
യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.

വെളിപ്പെടുന്ന ൫:൧൧
പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.

വെളിപ്പെടുന്ന ൧൯:൧൦
അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; ഒരു വെള്ളകൂതിര പ്രത്യക്ഷമായി; അതിന്മേല്‍ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.

സഖറിയാ ൫:൯
ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, രണ്ടു സ്ത്രീകള്‍ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകില്‍ കാറ്റുണ്ടായിരുന്നു; അവര്‍ക്കും പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവര്‍ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.

Malayalam Bible 1992
Bible Society of India bible