മത്തായി ൬:൧൨ |
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
|
മത്തായി ൬:൧൪ |
നിങ്ങള്‍ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.
|
മത്തായി ൬:൧൫ |
നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
|
മത്തായി ൭:൧൭ |
നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.
|
മത്തായി ൭:൧൯ |
നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയില്‍ ഇടുന്നു.
|
മത്തായി ൧൨:൩൧ |
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
|
മത്തായി ൧൨:൩൨ |
ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാല്‍ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
|
മത്തായി ൧൩:൩൨ |
അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്ന് അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായിത്തീരുന്നു.
|
മത്തായി ൧൮:൨൧ |
അപ്പോള്‍ പത്രൊസ് അവന്റെ അടുക്കല്‍ വന്ന്: കര്‍ത്താവേ, സഹോദരന് എത്ര വട്ടം എന്നോട് പിഴച്ചാല്‍ ഞാന്‍ ക്ഷമിക്കേണം? ഏഴു വട്ടം മതിയോ എന്നു ചോദിച്ചു.
|
മത്തായി ൧൮:൨൬ |
അതുകൊണ്ട് ആ ദാസന് വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ സകലവും തന്നു തീര്‍ക്കാം എന്നു പറഞ്ഞു.
|
മത്തായി ൧൮:൨൯ |
അവന്റെ കൂട്ടുദാസന്‍: എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ തന്നു തീര്‍ക്കാം എന്ന് അവനോട് അപേക്ഷിച്ചു.
|
മത്തായി ൧൮:൩൫ |
നിങ്ങള്‍ ഓരോരുത്തന് സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല് സ്വര്‍ഗസ്ഥനായ എന്റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും.
|
മത്തായി ൨൭:൫൩ |
അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില്‍ ചെന്നു പലര്‍ക്കും പ്രത്യക്ഷമായി.
|
അടയാളപ്പെടുത്തുക ൩:൨൮ |
മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചുപറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
|
അടയാളപ്പെടുത്തുക ൩:൨൯ |
പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
|
അടയാളപ്പെടുത്തുക ൪:൧൨ |
അവര്‍ മനം തിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
|
അടയാളപ്പെടുത്തുക ൯:൪ |
അപ്പോള്‍ ഏലീയാവും മോശെയും അവര്‍ക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചുകൊണ്ടിരുന്നു.
|
അടയാളപ്പെടുത്തുക ൧൧:൨൫ |
നിങ്ങള്‍ പ്രാര്‍ഥിപ്പാന്‍ നില്ക്കുമ്പോള് സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍.
|
അടയാളപ്പെടുത്തുക ൧൧:൨൬ |
നിങ്ങള്‍ ക്ഷമിക്കാഞ്ഞാലോ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
|
ലൂക്കോ ൬:൪൩ |
ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ല ഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.
|
ലൂക്കോ ൮:൧൫ |
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നെ.
|
ലൂക്കോ ൧൧:൪ |
ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ; [ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ].
|
ലൂക്കോ ൧൨:൧൦ |
മനുഷ്യപുത്രന്റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
|
ലൂക്കോ ൧൩:൧൯ |
ഒരു മനുഷ്യന് എടുത്തു തന്റെ തോട്ടത്തില്‍ ഇ” കടുകുമണിയോട് അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്റെ കൊമ്പുകളില്‍ വസിച്ചു.
|
ലൂക്കോ ൧൪:൧൮ |
എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവന് അവനോട്: ഞാന്‍ ഒരു നിലം കൊണ്ടതിനാല്‍ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
|
ലൂക്കോ ൧൪:൧൯ |
മറ്റൊരുത്തന്: ഞാന്‍ അഞ്ചേര്‍ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്വാന് പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
|
ലൂക്കോ ൧൭:൩ |
സൂക്ഷിച്ചുകൊള്വിന്; സഹോദരന് പിഴച്ചാല്‍ അവനെ ശാസിക്ക; അവന് മാനസാന്തരപ്പെട്ടാല്‍ അവനോട് ക്ഷമിക്ക.
|
ലൂക്കോ ൧൭:൪ |
ദിവസത്തില്‍ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോട് ക്ഷമിക്ക.
|
ലൂക്കോ ൧൮:൭ |
ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
|
ലൂക്കോ ൨൧:൧൯ |
നിങ്ങള്‍ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
|
ലൂക്കോ ൨൩:൩൪ |
എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു.
|
പ്രവൃത്തികൾ ൨:൩ |
അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കു പ്രത്യക്ഷമായി അവരില്‍ ഓരോരുത്തന്റെമേല്‍ പതിഞ്ഞു.
|
പ്രവൃത്തികൾ ൪:൧൬ |
ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവര്ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന് നമുക്കു കഴിവില്ല.
|
പ്രവൃത്തികൾ ൮:൨൨ |
നീ ഈ വഷളത്തം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ഥിക്ക; പക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
|
പ്രവൃത്തികൾ ൧൦:൩൪ |
അപ്പോള്‍ പത്രൊസ് വായ് തുറന്നു പറഞ്ഞുതുടങ്ങിയത്: ദൈവത്തിനു മുഖപക്ഷമില്ല എന്നും
|
പ്രവൃത്തികൾ ൧൮:൧൪ |
പൗലൊസ് വായ്തുറപ്പാന് ഭാവിക്കുമ്പോള്‍ ഗല്ലിയോന് യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.
|
പ്രവൃത്തികൾ ൨൪:൪ |
എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്ന് അപേക്ഷിക്കുന്നു.
|
പ്രവൃത്തികൾ ൨൬:൩ |
വിശേഷാല്‍ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തര്‍ക്കങ്ങളും എല്ലാം അറിയുന്നവന് ആകയാല്‍ ഞാന്‍ ഭാഗ്യവാന് എന്ന് നിരൂപിക്കുന്നു; അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേള്‍ക്കേണമെന്ന് അപേക്ഷിക്കുന്നു.
|
റോമർ ൨:൪ |
അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്ന് അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
|
റോമർ ൮:൨൫ |
നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.
|
റോമർ ൯:൨൪ |
തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്ത്?
|
൧ കൊരിന്ത്യർ ൧൩:൪ |
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ധിക്കുന്നില്ല.
|
൨ കൊരിന്ത്യർ ൨:൭ |
അവന് അതിദുഃഖത്തില്‍ മുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങള്‍ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നെ വേണ്ടത്.
|
൨ കൊരിന്ത്യർ ൨:൧൦ |
നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു.
|
൨ കൊരിന്ത്യർ ൬:൬ |
നിര്‍മ്മലത, പരിജ്ഞാനം, ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവ്, നിര്‍വ്യാജസ്നേഹം,
|
൨ കൊരിന്ത്യർ ൧൨:൧൩ |
ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്ന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാള് നിങ്ങള്‍ക്ക് ഏതൊന്നില് കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊള്വിന്.
|
൨ കൊരിന്ത്യർ ൧൩:൨ |
ഞാന്‍ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍: ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍കൂട്ടി പറയുന്നു.
|
ഗലാത്തിയർ ൫:൨൨ |
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത,
|
എഫെസ്യർ ൪:൨ |
പൂര്‍ണവിനയത്തോടും സൗമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കയും
|
എഫെസ്യർ ൪:൩൨ |
നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍.
|
കൊളോസിയക്കാർ ൧:൧൧ |
സകല സഹിഷ്ണുതയ്ക്കും ദീര്‍ഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂര്‍ണശക്തിയോടെ ബലപ്പെടേണമെന്നും
|
കൊളോസിയക്കാർ ൨:൧൪ |
അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശില്‍ തറച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു;
|
കൊളോസിയക്കാർ ൩:൧൨ |
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും
|
കൊളോസിയക്കാർ ൩:൧൩ |
ഒരുവനോടു ഒരുവന് വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്വിന്; കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിന്.
|
൧ തെസ്സലൊനീക്യർ ൫:൧൪ |
സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍; ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍; ബലഹീനരെ താങ്ങുവിന്‍; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍.
|
൧ തിമൊഥെയൊസ് ൧:൧൬ |
എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നില്‍ വിശ്വസിപ്പാനുള്ളവര്‍ക്ക് ദൃഷ്ടാന്തത്തിനായി സകല ദീര്‍ഘക്ഷമയും ഒന്നാമനായ എന്നില്‍ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.
|
൧ തിമൊഥെയൊസ് ൫:൨൧ |
നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ട് സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
|
൧ തിമൊഥെയൊസ് ൬:൧൧ |
നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.
|
൨ തിമൊഥെയൊസ് ൩:൧൦ |
നീയോ എന്റെ ഉപദേശം, നടപ്പ്, ഉദ്ദേശ്യം,വിശ്വാസം, ദീര്‍ഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും
|
൨ തിമൊഥെയൊസ് ൪:൨ |
വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജനം ചെയ്ക; പ്രബോധിപ്പിക്ക.
|
ഹെബ്രായർ ൬:൧൨ |
അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
|
൧ പത്രോസ് ൩:൧൯ |
ആത്മാവില്‍ അവന് ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
|
൨ പത്രോസ് ൩:൯ |
ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവ് തന്റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന് ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളൂ.
|
൨ പത്രോസ് ൩:൧൪ |
അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള്‍ ഇവയ്ക്കായി കാത്തിരിക്കയാല്‍ അവന് നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാന് ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന്.
|
൧ യോഹ ൧:൨ |
ജീവന് പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു-
|
൧ യോഹ ൧:൯ |
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന് നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
|
൧ യോഹ ൩:൨ |
പ്രിയമുള്ളവരേ, നാം ഇപ്പോള്‍ ദൈവമക്കള് ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവന് പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാര് ആകും എന്നു നാം അറിയുന്നു.
|
൧ യോഹ ൪:൯ |
ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിനു ലോകത്തിലേക്ക് അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
|
വെളിപ്പെടുന്ന ൧൧:൧൯ |
അപ്പോള്‍ സ്വര്‍ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപെട്ടകം അവന്റെ ആലയത്തില്‍ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
|
വെളിപ്പെടുന്ന ൧൯:൧൧ |
അനന്തരം സ്വര്‍ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേല് ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേര്. അവന് നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |