മത്തായി ൧൩:൧൪ |
നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും. എന്നാല്‍ ഗ്രഹിക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും നോക്കും, എന്നാല്‍ കാണുകയില്ല; എന്തെന്നാല്‍ ഈ ജനത്തിന്റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവര്‍ അടച്ചിരിക്കുന്നു; അവര്‍ തങ്ങളുടെ കാതുകള്‍ അടയ്ക്കുകയും കണ്ണുകള്‍ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാന്‍ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവര്‍ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു.
|
ലൂക്കോ ൧:൪൬ |
ഇതു കേട്ടപ്പോള്‍ മറിയം ഇപ്രകാരം പാടി: “എന്റെ ഹൃദയം കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്നു;
|
ലൂക്കോ ൨൧:൩൪ |
“നിങ്ങള്‍ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓര്‍ത്തുകൊള്ളുക.
|
ലൂക്കോ ൨൪:൩൨ |
“വഴിയില്‍വച്ച് അവിടുന്ന് സംസാരിക്കുകയും വേദഭാഗങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരികയും ചെയ്തപ്പോള്‍ നമ്മുടെ ഹൃദയം ഉള്ളില്‍ കത്തി ജ്വലിക്കുകയായിരുന്നില്ലേ?” എന്നിങ്ങനെ അവര്‍ പരസ്പരം പറഞ്ഞു.
|
ജോൺ ൧൪:൧ |
“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തില്‍ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക.
|
ജോൺ ൧൪:൨൭ |
“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടു പോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം നല്കുന്നതുപോലെയുള്ള സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്.
|
ജോൺ ൧൬:൬ |
ഞാനിവയെല്ലാം നിങ്ങളോടു പറഞ്ഞതിനാല്‍ നിങ്ങളുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു.
|
പ്രവൃത്തികൾ ൨:൨൬ |
അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവ് ആഹ്ലാദപൂര്‍വം ആര്‍ത്തുവിളിച്ചു. മാത്രമല്ല, ഞാന്‍ മര്‍ത്യനെങ്കിലും പ്രത്യാശയോടെ ഇരിക്കും.
|
പ്രവൃത്തികൾ ൮:൨൧ |
നിന്റെ ഹൃദയം ദൈവത്തിന്റെ ദൃഷ്ടിയില് നേരുള്ളതല്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല.
|
പ്രവൃത്തികൾ ൧൬:൧൪ |
തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങള്‍ വില്‍ക്കുന്ന തൊഴിലില്‍ അവള് ഏര്‍പ്പെട്ടിരുന്നു. ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്ത്രീ. പൗലൊസിന്റെ പ്രഭാഷണം ശ്രദ്ധിക്കുവാന്‍ കര്‍ത്താവ് ലുദിയയുടെ ഹൃദയം തുറന്നു.
|
പ്രവൃത്തികൾ ൨൧:൧൩ |
അപ്പോള്‍ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങള്‍ എന്താണീ ചെയ്യുന്നത്? നിങ്ങള്‍ വിങ്ങിക്കരഞ്ഞ് എന്റെ ഹൃദയം തകര്‍ക്കുകയാണോ? കര്‍ത്താവായ യേശുവിനുവേണ്ടി യെരൂശലേമില്‍വച്ചു ബന്ധനസ്ഥനാകുവാന്‍ മാത്രമല്ല, മരിക്കുവാന്‍പോലും ഞാന്‍ തയ്യാറാണ്.”
|
റോമർ ൧:൨൧ |
അവര്‍ ദൈവത്തെ അറിഞ്ഞെങ്കിലും സര്വേശ്വരന് എന്ന നിലയില്‍, യഥോചിതം പ്രകീര്‍ത്തിക്കുകയോ, സ്തോത്രം അര്‍പ്പിക്കുകയോ ചെയ്തില്ല. അവരുടെ യുക്തിചിന്തകള്‍ മൂലം അവര്‍ വ്യര്‍ഥരായിത്തീരുന്നു. വിവേകരഹിതമായ അവരുടെ ഹൃദയം അന്ധകാരംകൊണ്ടു നിറഞ്ഞിരിക്കുന്നു.
|
റോമർ ൧൦:൧൦ |
ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.
|
൧ കൊരിന്ത്യർ ൫:൨ |
എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! നിങ്ങളുടെ ഹൃദയം സങ്കടംകൊണ്ടു നിറയേണ്ടതല്ലേ? ഈ ദുഷ്കര്‍മം ചെയ്തവനെ നിങ്ങളുടെ സഭയില്‍നിന്നു ബഹിഷ്കരിക്കേണ്ടതാണ്.
|
൨ കൊരിന്ത്യർ ൬:൧൧ |
കൊരിന്തിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളോടു ഞങ്ങള്‍ തുറന്നു സംസാരിച്ചിരിക്കുന്നു; ഞങ്ങളുടെ ഹൃദയം തുറന്നു കാട്ടുകയും ചെയ്തു.
|
൨ കൊരിന്ത്യർ ൬:൧൨ |
ഞങ്ങളല്ല നിങ്ങളുടെ നേരേ ഹൃദയം കൊട്ടിയടച്ചത്; നിങ്ങള്‍തന്നെ നിങ്ങളുടെ ഹൃദയം ഞങ്ങളുടെ നേരേ അടച്ചുകളഞ്ഞു.
|
൨ കൊരിന്ത്യർ ൭:൧൦ |
എന്തുകൊണ്ടെന്നാല്‍ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു? എന്നാല്‍ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു.
|
൨ കൊരിന്ത്യർ ൧൧:൨൯ |
ആരെങ്കിലും ദുര്‍ബലനായിരിക്കുന്നുവെങ്കില്‍ ഞാന്‍ അവന്റെ ദൗര്‍ബല്യത്തില്‍ പങ്കാളിയാകാതിരിക്കുന്നുവോ? ആരെങ്കിലും പാപത്തിലേക്കു നയിക്കപ്പെടുന്നെങ്കില്‍ ദുഃഖംകൊണ്ട് എന്റെ ഹൃദയം കത്തിയെരിയാതിരിക്കുന്നുവോ?
|
൧ തെസ്സലൊനീക്യർ ൨:൪ |
പിന്നെയോ, സുവിശേഷം ഭരമേല്പിക്കുന്നതിനു ഞങ്ങള്‍ യോഗ്യരാണെന്നു ദൈവം പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നതിനാല്‍ ഞങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിക്കുന്നപ്രകാരം ഞങ്ങള്‍ സംസാരിക്കുന്നു. ഞങ്ങള്‍ മനുഷ്യരെയല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെയാണു പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.
|
൧ തെസ്സലൊനീക്യർ ൨:൧൭ |
സഹോദരരേ, ഞങ്ങള്‍ അല്പകാലത്തേക്കു ശരീരംകൊണ്ട് നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞിരുന്നു; എങ്കിലും ഹൃദയംകൊണ്ടു സമീപസ്ഥരായിരുന്നു. വീണ്ടും നിങ്ങളെ കാണാന്‍ എത്രവളരെ വാഞ്ഛിച്ചു!
|
ഹെബ്രായർ ൩:൮ |
ഇന്നു നിങ്ങള്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ദൈവത്തോടു മത്സരിച്ചപ്പോള്‍ ആയിരുന്നതുപോലെ കഠിനഹൃദയം ഉള്ളവരായിരിക്കരുത്. മരുഭൂമിയിലായിരുന്നപ്പോള്‍ അവര്‍ ദൈവത്തെ പരീക്ഷിച്ചുവല്ലോ.
|
ഹെബ്രായർ ൩:൧൨ |
സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക.
|
൧ പത്രോസ് ൧:൨൨ |
സത്യത്തെ അനുസരിക്കുന്നതിനാല്‍ ആത്മാവിനു നൈര്‍മ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അന്യോന്യം ഉറ്റുസ്നേഹിക്കുക.
|
൨ പത്രോസ് ൨:൧൪ |
അവരുടെ കണ്ണുകള്‍ കാമംകൊണ്ടു കലുഷിതമാണ്. പാപത്തിനുവേണ്ടിയുള്ള അവരുടെ വിശപ്പ് ഒന്നുകൊണ്ടും അടക്കാന്‍ ആവാത്തതാണ്. അസ്ഥിരമനസ്കരെ അവര്‍ വഴിതെറ്റിക്കുന്നു. ദ്രവ്യാഗ്രഹത്തോടുകൂടിയിരിക്കുവാന്‍ അവരുടെ ഹൃദയം പരിശീലിപ്പിക്കപ്പെടുന്നു.
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |