മത്തായി ൧൦:൧൨ |
നിങ്ങള്‍ ഒരു ഭവനത്തില്‍ ചെല്ലുമ്പോള്‍ ആ ഭവനത്തിലുള്ളവര്‍ക്ക് സമാധാനം ആശംസിക്കുക.
|
മത്തായി ൧൦:൧൩ |
ആ ഭവനത്തിന് അര്‍ഹതയുണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അതിനുണ്ടാകട്ടെ. അതിന് അര്‍ഹതയില്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
|
മത്തായി ൧൦:൩൪ |
“ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ ഞാന്‍ വന്നു എന്നു നിങ്ങള്‍ കരുതേണ്ടാ; സമാധാനമല്ല, വാളത്രേ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്.
|
മത്തായി ൧൨:൩൬ |
“മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും ന്യായവിധിനാളില്‍ സമാധാനം പറയേണ്ടതായി വരുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
|
മത്തായി ൨൧:൨൫ |
സ്നാപനം നടത്തുവാനുള്ള അധികാരം യോഹന്നാന് എവിടെനിന്നാണു ലഭിച്ചത്? ദൈവത്തില്‍നിന്നോ? മനുഷ്യരില്‍നിന്നോ? അപ്പോള്‍ അവര്‍ അന്യോന്യം ആലോചിച്ചു: “നാം എന്തു സമാധാനം പറയും?
|
ലൂക്കോ ൨:൧൪ |
“സ്വര്‍ഗാതിസ്വര്‍ഗത്തില്‍ ദൈവത്തിനു മഹത്ത്വം! ഭൂമിയില്‍ ദൈവപ്രസാദം ലഭിച്ച മനുഷ്യര്‍ക്കു സമാധാനം!”
|
ലൂക്കോ ൧൦:൫ |
ഏതെങ്കിലും ഭവനത്തില്‍ നിങ്ങള്‍ പ്രവേശിച്ചാല്‍ ആദ്യം ‘ഈ വീടിനു സമാധാനം’ എന്ന് ആശംസിക്കണം.
|
ലൂക്കോ ൧൦:൬ |
അവിടെ ഒരു സമാധാനപ്രിയന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആശംസിച്ച സമാധാനം അവന്റെമേല്‍ ആവസിക്കും. അല്ലെങ്കില്‍ ആ സമാധാനം നിങ്ങളിലേക്കു തിരിച്ചുപോരും.
|
ലൂക്കോ ൧൨:൫൧ |
ഭൂമിയില്‍ സമാധാനം നല്കുവാന് ഞാന്‍ വന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? സമാധാനം അല്ല, പ്രത്യുത, ഭിന്നത വരുത്തുവാനത്രേ ഞാന്‍ വന്നിരിക്കുന്നത് എന്നു നിങ്ങളോടു പറയുന്നു.
|
ലൂക്കോ ൧൯:൩൮ |
“ദൈവത്തിന്റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍! സ്വര്‍ഗത്തില്‍ സമാധാനം! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം!”
|
ലൂക്കോ ൨൪:൩൬ |
ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നു, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു.
|
ജോൺ ൧൪:൨൭ |
“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടു പോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം നല്കുന്നതുപോലെയുള്ള സമാധാനമല്ല ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്.
|
ജോൺ ൧൬:൩൩ |
എന്നോടുള്ള ഐക്യത്തില്‍ നിങ്ങള്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്: ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടതയുണ്ട്; എന്നാല്‍ നിങ്ങള്‍ ധൈര്യപ്പെടുക; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.”
|
ജോൺ ൨൦:൨൧ |
യേശു വീണ്ടും അരുള്‍ചെയ്തു: “നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.”
|
ജോൺ ൨൦:൨൭ |
യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട്, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു.
|
പ്രവൃത്തികൾ ൧൯:൪൦ |
ഇന്നത്തെ ഈ ബഹളത്തിനു മതിയായ കാരണമില്ലാത്തതിനാല്‍, നമ്മുടെപേരില്‍ അധികാരികള്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട്. കൂട്ടംകൂടി നമ്മള് ബഹളം കൂട്ടിയതിനു സമാധാനം പറയുവാന്‍ ഒന്നുമില്ലല്ലോ.”
|
പ്രവൃത്തികൾ ൨൨:൧ |
“സഹോദരന്മാരേ, പിതാക്കന്മാരേ, എനിക്കു പറയാനുള്ള സമാധാനം കേട്ടാലും.”
|
പ്രവൃത്തികൾ ൨൪:൨ |
പൗലൊസിന്റെ പേരിലുള്ള ആരോപണങ്ങള്‍ വിശദീകരിച്ചുകൊണ്ട് തെര്‍ത്തുല്ലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “അഭിവന്ദ്യനായ ഫെലിക്സേ, അങ്ങു മുഖാന്തരം ഞങ്ങള്‍ വളരെയധികം സമാധാനം അനുഭവിക്കുന്നു. യെഹൂദജനതയുടെ ശ്രേയസ്സിന് ആവശ്യമുള്ള പരിഷ്കാരങ്ങള്‍ ദീര്‍ഘവീക്ഷണത്തോടുകൂടി അവിടുന്ന് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു.
|
പ്രവൃത്തികൾ ൨൫:൧൬ |
എന്നാല്‍ വാദിപ്രതികളെ അഭിമുഖമായി നിറുത്തി, പ്രതിയുടെ പേരില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കു സമാധാനം ബോധിപ്പിക്കുന്നതിന് അവസരം നല്‍കാതെ ശിക്ഷയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന പതിവു റോമാഗവര്മെന്റിനില്ലെന്നു ഞാന്‍ അവര്‍ക്കു മറുപടി നല്കി.
|
റോമർ ൧൪:൧൭ |
എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതിലല്ല ദൈവരാജ്യത്തിന്റെ അനുഭവം, പ്രത്യുത പരിശുദ്ധാത്മാവു നല്കുന്ന ആനന്ദം, നീതി, സമാധാനം എന്നിവയിലാകുന്നു.
|
റോമർ ൧൪:൧൯ |
അതുകൊണ്ട് സമാധാനം കൈവരുത്തുന്നതും അന്യോന്യം ബലപ്പെടുത്തുന്നതുമായ കാര്യങ്ങളായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം.
|
൧ കൊരിന്ത്യർ ൧൪:൩൩ |
സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിര്‍ത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.
|
ഗലാത്തിയർ ൫:൨൨ |
[22,23] എന്നാല്‍ ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്ക്കെതിരെ ഒരു നിയമവുമില്ല.
|
എഫെസ്യർ ൨:൧൪ |
യെഹൂദന്മാരെയും വിജാതീയരെയും ഒന്നാക്കിത്തീര്‍ത്തുകൊണ്ട് ക്രിസ്തുതന്നെ നമുക്കു സമാധാനം കൈവരുത്തി. അവരെ തമ്മില്‍ വേര്‍തിരിക്കുകയും ശത്രുക്കളായി അകറ്റി നിറുത്തുകയും ചെയ്ത ചുവര് അവിടുന്ന് ഇടിച്ചു നിരത്തി.
|
എഫെസ്യർ ൨:൧൫ |
തന്നോടുള്ള സംയോജനത്താല്‍ രണ്ടു വര്‍ഗങ്ങളില്‍നിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്റെ ആത്മപരിത്യാഗത്താല്‍ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു.
|
എഫെസ്യർ ൪:൩ |
നിങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്കുന്ന ഐക്യം നിലനിറുത്തുവാന്‍ പരമാവധി ശ്രമിക്കുക.
|
ഫിലിപ്പിയർ ൪:൭ |
അപ്പോള്‍ മനുഷ്യന്റെ എല്ലാ ധാരണാശക്തിക്കും അതീതമായ ദൈവത്തിന്റെ സമാധാനം, നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും ക്രിസ്തുയേശുവില്‍ ലയിപ്പിച്ച് ഭദ്രമായി കാത്തുകൊള്ളും.
|
കൊളോസിയക്കാർ ൧:൧൯ |
[19,20] പുത്രനില്‍ തന്റെ ഭാവം സമ്പൂര്‍ണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രന് മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താല്‍ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു.
|
കൊളോസിയക്കാർ ൩:൧൫ |
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. ഈ സമാധാനത്തിലേക്കാണ് ദൈവം നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ അവിടുത്തോടു നന്ദിയുള്ളവരായിരിക്കുക.
|
൧ തെസ്സലൊനീക്യർ ൫:൨൩ |
നമുക്കു സമാധാനം നല്കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനവേളയില്‍ തികച്ചും കുറ്റമറ്റതായിരിക്കുവാന്‍ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ.
|
൨ തെസ്സലൊനീക്യർ ൩:൧൬ |
സമാധാനത്തിന്റെ ഉറവിടമായ കര്‍ത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങള്‍ക്കു സമാധാനം നല്കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ.
|
൨ തിമൊഥെയൊസ് ൨:൨൨ |
അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക.
|
ഹെബ്രായർ ൧൨:൧൧ |
ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാല്‍ ശിക്ഷണത്തിനു വിധേയരാകുന്നവര്‍ക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തില്‍ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തില്‍ ലഭിക്കും.
|
ജെയിംസ് ൩:൧൮ |
സമാധാനം ഉണ്ടാക്കുന്നവന് സമാധാനം വിതച്ച് നന്മ കൊയ്തെടുക്കുന്നു.
|
൧ പത്രോസ് ൩:൧൧ |
അവന് തിന്മ വിട്ടകന്ന് നന്മ പ്രവര്‍ത്തിക്കട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
|
൧ പത്രോസ് ൫:൧൪ |
സ്നേഹത്തിന്റെ ചുംബനത്താല്‍ നിങ്ങള്‍ അന്യോന്യം അഭിവാദനം ചെയ്യുക. ക്രിസ്തുവിനുള്ളവരായ നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ലഭിക്കട്ടെ.
|
൩ യോഹ ൧:൧൫ |
താങ്കള്‍ക്കു സമാധാനം. സ്നേഹിതന്മാര് താങ്കള്‍ക്കു വന്ദനം പറയുന്നു. അവിടെയുള്ള സഹോദരന്മാര് ഓരോരുത്തര്‍ക്കും വന്ദനം പറയുക.
|
വെളിപ്പെടുന്ന ൬:൪ |
അപ്പോള്‍ ജ്വലിക്കുന്ന ചെമപ്പുനിറമുള്ള മറ്റൊരു കുതിര കയറിവന്നു; മനുഷ്യര്‍ അന്യോന്യം ഹിംസിക്കുവാന് ഇടയാകുമാറ് ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയുവാന്‍ അശ്വാരൂഢന് അധികാരം കൊടുത്തു. ഒരു വലിയ വാളും അയാള്‍ക്കു നല്കി.
|
Malayalam Bible BSI 2016 |
Copyright © 2016 by The Bible Society of India |