A A A A A


തിരയുക

ലൂക്കോ ൯:൨൭
നിങ്ങളോടു ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്‌ക്കുന്നവരില്‍ ചിലര്‍ ദൈവരാജ്യം ദര്‍ശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.”


ജോൺ ൮:൫൧
എന്‍റെ വാക്ക് അനുസരിക്കുന്നവന്‍ മരണം എന്തെന്ന് ഒരിക്കലും അറിയുകയില്ല.”


ജോൺ ൧൧:൩൭
എന്നാല്‍ ചിലര്‍ ചോദിച്ചു: “അന്ധനു കാഴ്ചനല്‌കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്‍റെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ?”


ജോൺ ൧൨:൩൩
തനിക്കു സംഭവിക്കുവാന്‍ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്.


റോമർ ൫:൧൨
ഏക മനുഷ്യന്‍ മുഖാന്തരം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. എല്ലാവരും പാപം ചെയ്തതിനാല്‍ മരണം സകല മനുഷ്യരിലും വ്യാപിച്ചു.


റോമർ ൫:൧൪
ആദാമിന്‍റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം മനുഷ്യവര്‍ഗത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവര്‍പോലും മരണത്തിന്‍റെ ആധിപത്യത്തില്‍ അമര്‍ന്നിരുന്നു.


റോമർ ൫:൧൭
ഏക മനുഷ്യന്‍റെ പാപംമൂലം മരണം ഭരണം നടത്തിയെങ്കില്‍ കൃപാവരവും നീതി എന്ന ദാനവും സമൃദ്ധമായി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടി ജീവനില്‍ എത്രയധികമായി വാഴും!


റോമർ ൬:൨൩
പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.


൧ കൊരിന്ത്യർ ൧൫:൨൧
ഒരു മനുഷ്യന്‍ മുഖേന മരണം വന്നതുപോലെ തന്നെ, ഒരു മനുഷ്യന്‍ മുഖേന മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു.


൨ കൊരിന്ത്യർ ൪:൧൦
ഞങ്ങള്‍ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ മരണം സദാ വഹിക്കുന്നു. അവിടുത്തെ ജീവനും ഞങ്ങളുടെ ശരീരത്തില്‍ പ്രകാശിക്കണമല്ലോ.


ഗലാത്തിയർ ൨:൨൧
ദൈവകൃപ ഞാന്‍ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുമെങ്കില്‍ ക്രിസ്തുവിന്‍റെ മരണം വ്യര്‍ഥമാണല്ലോ.


ഗലാത്തിയർ ൩:൧
ബുദ്ധികെട്ട ഗലാത്യക്കാരേ! യേശുക്രിസ്തുവിന്‍റെ കുരിശിലെ മരണം നിങ്ങളുടെ കണ്‍മുമ്പില്‍ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കെ, ആരാണ് ക്ഷുദ്രപ്രയോഗം ചെയ്തു നിങ്ങളെ മയക്കിയത്?


ഫിലിപ്പിയർ ൧:൨൧
ക്രിസ്തുവാണ് എന്‍റെ ജീവന്‍; മരണം എനിക്കു ലാഭവും.


ഹെബ്രായർ ൧൦:൧൯
അതുകൊണ്ട് സഹോദരരേ, യേശുവിന്‍റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാന്‍ നമുക്ക് ആത്മധൈര്യം ഉണ്ട്.


ഹെബ്രായർ ൧൩:൧൨
അതുകൊണ്ട് യേശുവും തന്‍റെ സ്വന്തം രക്തത്താല്‍ ജനത്തെ ആകമാനം പാപത്തില്‍നിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്‍റെ പുറത്തുവച്ച് മരണംവരിച്ചു.


വെളിപ്പെടുന്ന ൩:൨
ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്‍റെ ദൈവത്തിന്‍റെ ദൃഷ്‍ടിയില്‍ നിന്‍റെ പ്രവൃത്തികള്‍ കുറ്റമറ്റതായി ഞാന്‍ കണ്ടില്ല.


വെളിപ്പെടുന്ന ൬:൮
അപ്പോള്‍ പാണ്ഡുരവര്‍ണമുള്ള ഒരു കുതിര കയറിവരുന്നതു കണ്ടു. അതിന്മേല്‍ ആരൂഢനായിരുന്ന ആളിന്‍റെ പേര് മരണം എന്നായിരുന്നു. പാതാളം അയാളെ അനുഗമിച്ചു. യുദ്ധം, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ വന്യമൃഗങ്ങള്‍ എന്നിവയാല്‍ സംഹാരം നടത്തുവാന്‍ ഭൂതലത്തിന്‍റെ നാലിലൊന്നിന്മേല്‍ അവര്‍ക്ക് അധികാരം ലഭിച്ചു.


വെളിപ്പെടുന്ന ൯:൬
ആ നാളുകളില്‍ മനുഷ്യന്‍ മരണത്തെ തേടും, പക്ഷേ കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും, എന്നാല്‍ മരണം അവരെ വിട്ട് ഓടിയകലും.


വെളിപ്പെടുന്ന ൧൮:൮
അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം മുതലായ ബാധകള്‍ ഒരു ദിവസംതന്നെ അവള്‍ക്കുണ്ടാകും; അവളെ തീയിലിട്ടു ചുട്ടുകളയും; അവളെ വിധിക്കുന്ന സര്‍വേശ്വരനായ ദൈവം മഹാശക്തനാണല്ലോ.”


വെളിപ്പെടുന്ന ൨൦:൧൪
പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.


വെളിപ്പെടുന്ന ൨൧:൮
എന്നാല്‍ ഭീരുക്കള്‍, അവിശ്വസ്തര്‍, കൊലപാതകികള്‍, മലിനസ്വഭാവികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍ എന്നിവര്‍ക്കും അസത്യവാദികള്‍ക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.”


Malayalam Bible BSI 2016
Copyright © 2016 by The Bible Society of India