A A A A A


തിരയുക

മത്തായി ൩:൬
അദ്ദേഹത്തിന്‍റെ അടുക്കല്‍ചെന്ന് തങ്ങളുടെ പാപം ഏറ്റുപറഞ്ഞ് അദ്ദേഹത്താല്‍ യോര്‍ദ്ദാന്‍നദിയില്‍ സ്നാപനം ചെയ്യപ്പെട്ടു.


മത്തായി ൫:൨൯
പാപം ചെയ്യുന്നതിനു നിന്‍റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവന്‍ നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്.


മത്തായി ൫:൩൦
നിന്‍റെ വലത്തു കൈ പാപം ചെയ്യാന്‍ കാരണമായിത്തീരുന്നുവെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനായി നരകത്തില്‍ തള്ളപ്പെടുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്.


മത്തായി ൨൭:൩
[3,4] യേശുവിനെ വധശിക്ഷയ്‍ക്കു വിധിച്ചു എന്നറിഞ്ഞപ്പോള്‍ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് പശ്ചാത്താപ പരവശനായിത്തീര്‍ന്നു. അയാള്‍ വാങ്ങിയ മുപ്പതു വെള്ളിനാണയങ്ങളുമായി മുഖ്യപുരോഹിതന്മാരുടെയും യെഹൂദപ്രമാണിമാരുടെയും അടുക്കല്‍ തിരിച്ചുചെന്നു നീട്ടിക്കൊണ്ട്, “ആ നിരപരാധനെ വധിക്കുന്നതിനുവേണ്ടി ഒറ്റിക്കൊടുത്തതുമൂലം ഞാന്‍ പാപം ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു. “അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്‍റെ കാര്യം” എന്ന് അവര്‍ മറുപടി പറഞ്ഞു.


അടയാളപ്പെടുത്തുക ൨:൭
“ഈ മനുഷ്യന്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്? ഇതു ദൈവദൂഷണമല്ലേ? ദൈവം ഒരുവനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കുവാന്‍ കഴിയുക.”


അടയാളപ്പെടുത്തുക ൪:൧൨
“അവര്‍ പിന്നെയും പിന്നെയും നോക്കും; പക്ഷേ കാണുകയില്ല; പിന്നെയും പിന്നെയും കേള്‍ക്കും; പക്ഷേ, ഗ്രഹിക്കുകയില്ല; അങ്ങനെ അല്ലായിരുന്നെങ്കില്‍ അവര്‍ ദൈവത്തിങ്കലേക്കു തിരിയുകയും അവരുടെ പാപം ക്ഷമിക്കപ്പെടുകയും ചെയ്യുമായിരുന്നു.”


അടയാളപ്പെടുത്തുക ൮:൩൮
വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാല്‍, തന്‍റെ പിതാവിന്‍റെ തേജസ്സില്‍ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോള്‍ മനുഷ്യപുത്രന്‍ അവനെക്കുറിച്ചും ലജ്ജിക്കും.”


അടയാളപ്പെടുത്തുക ൯:൪൨
“എന്നില്‍ വിശ്വസിക്കുന്ന ഈ എളിയവരില്‍ ഒരുവന്‍ പാപം ചെയ്യുന്നതിന് ആരു കാരണഭൂതനാകുന്നുവോ, അവന്‍റെ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലില്‍ എറിയുന്നതാണ് അവന് ഏറെ നല്ലത്.


അടയാളപ്പെടുത്തുക ൯:൪൩
പാപം ചെയ്യുന്നതിനു നിന്‍റെ കൈ കാരണമായി ഭവിക്കുന്നെങ്കില്‍ അതിനെ വെട്ടിക്കളയുക.


അടയാളപ്പെടുത്തുക ൯:൪൫
നിന്‍റെ കാല് പാപം ചെയ്യുന്നതിനു കാരണമായിത്തീര്‍ന്നാല്‍ അതു വെട്ടിക്കളയുക.


അടയാളപ്പെടുത്തുക ൯:൪൭
നിന്‍റെ കണ്ണു പാപംചെയ്യാന്‍ കാരണമായിത്തീര്‍ന്നാല്‍ അതു ചുഴന്നെടുത്തു കളയുക. രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ ഒരു കണ്ണുള്ളവനായി ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.


ലൂക്കോ ൧൮:൧൪
ഞാന്‍ നിങ്ങളോടു പറയുന്നു: പരീശനല്ല, ചുങ്കക്കാരനാണ് പാപം മോചിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങിപ്പോയത്. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.”


يوحنا ۵:۱۴
പിന്നീട് യേശു അയാളെ ദേവാലയത്തില്‍വച്ചു കണ്ട് അയാളോട് “നോക്കൂ, നീ സുഖം പ്രാപിച്ചുവല്ലോ; ഇനിമേല്‍ പാപം ചെയ്യരുത്; ഇതിലേറെ ദോഷമായതു നിനക്കു സംഭവിക്കരുതല്ലോ” എന്നു പറഞ്ഞു.


يوحنا ۸:۱۱
“ഇല്ല പ്രഭോ” എന്ന് അവള്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേല്‍ പാപം ചെയ്യരുത്” എന്ന് അരുള്‍ചെയ്തു.


يوحنا ۸:۳۴
അതിന് യേശു ഉത്തരമരുളി: “ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്‍റെ അടിമയാകുന്നു.


يوحنا ۹:۲
“ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യന്‍ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?”


يوحنا ۹:۳
യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാള്‍ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്‍റെ പ്രവൃത്തികള്‍ ഇയാളില്‍ പ്രത്യക്ഷമാകേണ്ടതിനാണ്.


يوحنا ۹:۴۱
യേശു ഉത്തരമരുളി: “നിങ്ങള്‍ അന്ധന്മാരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു കുറ്റമില്ലായിരുന്നെനേ. കാഴ്ചയുണ്ടെന്നു നിങ്ങള്‍ പറയുന്നതിനാല്‍ നിങ്ങളുടെ പാപം നിലനില്‌ക്കുന്നു.”


റോമർ ൨:൧൨
യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവര്‍, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവര്‍ നിയമപ്രകാരം വിധിക്കപ്പെടും.


റോമർ ൩:൨൩
എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി.


റോമർ ൫:൧൨
ഏക മനുഷ്യന്‍ മുഖാന്തരം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. എല്ലാവരും പാപം ചെയ്തതിനാല്‍ മരണം സകല മനുഷ്യരിലും വ്യാപിച്ചു.


റോമർ ൫:൧൩
ധര്‍മശാസ്ത്രം നല്‌കപ്പെടുന്നതിനു മുമ്പുതന്നെ ലോകത്തില്‍ പാപം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് നിയമങ്ങള്‍ ഇല്ലാഞ്ഞതുകൊണ്ട് അത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല.


റോമർ ൫:൧൪
ആദാമിന്‍റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം മനുഷ്യവര്‍ഗത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദാം ദൈവകല്പന ലംഘിച്ചതുപോലെയുള്ള പാപം ചെയ്യാത്തവര്‍പോലും മരണത്തിന്‍റെ ആധിപത്യത്തില്‍ അമര്‍ന്നിരുന്നു.


റോമർ ൫:൧൬
ഏകമനുഷ്യന്‍ ചെയ്ത പാപത്തിന്‍റെ ഫലംപോലെയല്ല കൃപാവരം. ന്യായവിധിയില്‍ ഏകമനുഷ്യന്‍റെ പാപം ശിക്ഷാവിധി വരുത്തുന്നു. എന്നാല്‍ കൃപാവരത്താല്‍ മനുഷ്യന്‍ അനേകം പാപങ്ങളില്‍നിന്നു വിമോചിതനായി നിരപരാധന്‍ എന്നു വിധിക്കപ്പെടുന്നു.


റോമർ ൫:൧൭
ഏക മനുഷ്യന്‍റെ പാപംമൂലം മരണം ഭരണം നടത്തിയെങ്കില്‍ കൃപാവരവും നീതി എന്ന ദാനവും സമൃദ്ധമായി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏക മനുഷ്യനില്‍ കൂടി ജീവനില്‍ എത്രയധികമായി വാഴും!


റോമർ ൫:൧൮
അങ്ങനെ ഒരു മനുഷ്യന്‍റെ പാപം സകല മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചതുപോലെ നീതിയിലേക്കു നയിക്കുന്ന ഒരു പ്രവൃത്തിമൂലം എല്ലാവര്‍ക്കും ജീവന്‍ ലഭിക്കുകയും എല്ലാവരും കുറ്റമില്ലാത്തവരായി അംഗീകരിക്കപ്പെടുകയും ചെയ്തു.


റോമർ ൫:൨൦
പാപം വര്‍ധിക്കുവാനാണ് നിയമം ആവിര്‍ഭവിച്ചത്. എന്നാല്‍ പാപം വര്‍ധിച്ചപ്പോള്‍ അതിലധികമായി കൃപ പെരുകി.


റോമർ ൫:൨൧
മരണത്തിലൂടെ പാപം വാണതുപോലെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനത്തിലൂടെ അനശ്വരജീവന്‍ കൈവരുത്തുന്നതിനായി കൃപയും വാണരുളും.


റോമർ ൬:൧൨
മോഹങ്ങള്‍ക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേല്‍ നിങ്ങളുടെ മര്‍ത്യശരീരത്തില്‍ വാഴരുത്;


റോമർ ൬:൧൪
നിയമത്തിനല്ല, ദൈവകൃപയ്‍ക്കത്രേ നിങ്ങള്‍ വിധേയരായിരിക്കുന്നത്; അതുകൊണ്ട് പാപം ഇനിമേല്‍ നിങ്ങളെ ഭരിക്കുകയില്ല.


റോമർ ൬:൧൫
പിന്നെയെന്ത്? നാം നിയമത്തിനല്ല, പ്രത്യുത ദൈവകൃപയ്‍ക്കു കീഴിലുള്ളവരായതുകൊണ്ട് പാപം ചെയ്യാമെന്നോ? ഒരിക്കലുമരുത്!


റോമർ ൬:൨൩
പാപം അതിന്‍റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാല്‍ ദൈവത്തിന്‍റെ കൃപാവരം നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവില്‍ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.


റോമർ ൭:൭
അപ്പോള്‍ നാം എന്താണു പറയുക? നിയമസംഹിത പാപകരമാണെന്നോ? ഒരിക്കലുമല്ല! എന്നാല്‍ പാപം എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിയമമാണ്. ‘മോഹിക്കരുത്’ എന്ന് നിയമം അനുശാസിക്കാതിരുന്നെങ്കില്‍ മോഹം എന്താണെന്നു ഞാന്‍ അറിയുമായിരുന്നില്ല.


റോമർ ൭:൮
ആ കല്പനയാല്‍ എല്ലാവിധത്തിലുമുള്ള മോഹവും എന്നില്‍ ഉണര്‍ത്തുന്നതിന് പാപം അവസരം കണ്ടെത്തി. നിയമം ഇല്ലെങ്കില്‍ പാപം നിര്‍ജീവമാകുന്നു.


റോമർ ൭:൯
ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍ കല്പന ആവിര്‍ഭവിച്ചപ്പോള്‍ പാപം എന്നില്‍ സജീവമായിത്തീരുകയും ഞാന്‍ മരിക്കുകയും ചെയ്തു.


റോമർ ൭:൧൧
എന്തുകൊണ്ടെന്നാല്‍ പാപം കല്പനയില്‍ കൂടി അവസരം കണ്ടെത്തി എന്നെ വഞ്ചിച്ചു. മാത്രമല്ല, അതില്‍ കൂടി എന്നെ കൊലപ്പെടുത്തുകയും ചെയ്തു.


റോമർ ൭:൧൩
അപ്പോള്‍ ഉല്‍കൃഷ്ടമായത് എന്‍റെ മരണത്തിന് ഹേതുകമായിത്തീര്‍ന്നുവെന്നോ? ഒരിക്കലുമല്ല! പാപം അതിന്‍റെ തനിനിറത്തില്‍ വെളിപ്പെടുവാന്‍ ഉല്‍കൃഷ്ടമായതിലൂടെ അത് എനിക്കു മരണഹേതുവായി പരിണമിച്ചു. അങ്ങനെ കല്പന മുഖാന്തരം പാപത്തിന്‍റെ പാപാത്മകത എത്ര ഗുരുതരമാണെന്നു വെളിപ്പെടുന്നു.


റോമർ ൮:൧൦
എന്നാല്‍ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മര്‍ത്യമാണെങ്കിലും ക്രിസ്തു നിങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ രക്ഷകപ്രവര്‍ത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങള്‍ക്കു ജീവനായിരിക്കും.


൧ കൊരിന്ത്യർ ൬:൧൮
ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന്‍ ചെയ്യുന്ന മറ്റൊരു പാപവും അവന്‍റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.


൧ കൊരിന്ത്യർ ൭:൨൮
എന്നാല്‍ നീ വിവാഹം കഴിക്കുന്നെങ്കില്‍, നീ ചെയ്യുന്നത് പാപമല്ല; ഒരു കന്യക വിവാഹിതയാകുന്നെങ്കിലും, അവളും പാപം ചെയ്യുന്നില്ല. എങ്കിലും വിവാഹിതരുടെ ജീവിതത്തിലെ വിഷമതകള്‍ നിങ്ങള്‍ക്കുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.


൧ കൊരിന്ത്യർ ൮:൧൨
ഈ വിധത്തില്‍ നിന്‍റെ സഹോദരന്‍റെ ദുര്‍ബലമനസ്സാക്ഷിയെ ക്ഷതപ്പെടുത്തി അവനെതിരെ പാപം ചെയ്യുന്നതുകൊണ്ട് ക്രിസ്തുവിനെതിരെ നീ പാപം ചെയ്യുന്നു.


൧ കൊരിന്ത്യർ ൧൫:൫൬
വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്‍റെ ശക്തി നിയമംമൂലവും.


൨ കൊരിന്ത്യർ ൧൨:൨൧
അടുത്ത തവണ ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ മുമ്പില്‍വച്ച് എന്‍റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാര്‍ഗികമായ നടപടികള്‍, വിഷയാസക്തി, ലൈംഗികമായ പാപങ്ങള്‍ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാന്‍ ഭയപ്പെടുന്നു.


൨ കൊരിന്ത്യർ ൧൩:൨
മുമ്പ് പാപം ചെയ്തവര്‍ക്കും മറ്റുള്ള എല്ലാവര്‍ക്കും ഞാന്‍ നല്‌കിയ മുന്നറിയിപ്പ് മുമ്പത്തെപ്പോലെതന്നെ ആവര്‍ത്തിക്കുന്നു; രണ്ടാമത്തെ സന്ദര്‍ശനവേളയില്‍ ഞാന്‍ നേരിട്ട് ആ മുന്നറിയിപ്പു നല്‌കി. ഇപ്പോള്‍ അകലെയിരുന്നുകൊണ്ടാണ് അത് ആവര്‍ത്തിക്കുന്നത്. ഞാന്‍ വീണ്ടും വരുമ്പോള്‍ ആരോടും ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല.


കൊളോസിയക്കാർ ൧:൧൪
ആ പുത്രന്‍ മുഖേനയാണല്ലോ നാം സ്വതന്ത്രരാക്കപ്പെട്ടത്, അഥവാ നമ്മുടെ പാപം ക്ഷമിക്കപ്പെട്ടത്.


൧ തിമൊഥെയൊസ് ൫:൨൦
പാപം ചെയ്തുകൊണ്ടിരിക്കുന്നവരെ പരസ്യമായി ശാസിക്കുക. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഭയമുണ്ടാകുമല്ലോ.


ടൈറ്റസ് ൩:൧൧
അയാള്‍ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചവനാണ്. അയാള്‍ പാപം ചെയ്തു കുറ്റവാളിയെന്നു സ്വയം വിധിച്ചിരിക്കുന്നു.


ഹെബ്രായർ ൩:൧൭
ആരോടാണു ദൈവം നാല്പതു വര്‍ഷം കോപത്തോടുകൂടി വര്‍ത്തിച്ചത്? പാപം ചെയ്ത് മരുഭൂമിയില്‍ മരിച്ചുവീണ ജനത്തോടുതന്നെ.


ഹെബ്രായർ ൯:൨൬
അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കില്‍ പ്രപഞ്ചോല്‍പത്തിമുതല്‍ അനേകം പ്രാവശ്യം അവിടുന്നു കഷ്ടതയനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ച് പാപം നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടി ഒരിക്കല്‍മാത്രം, കാലത്തിന്‍റെ സമ്പൂര്‍ണതയില്‍ അവിടുന്നു പ്രത്യക്ഷനായി.


ഹെബ്രായർ ൧൦:൨൬
സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂര്‍വം പാപം ചെയ്തുകൊണ്ടിരുന്നാല്‍ പാപപരിഹാരാര്‍ഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല.


ജെയിംസ് ൧:൧൫
മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചയിലെത്തുമ്പോള്‍ മരണത്തെ ഉളവാക്കുന്നു.


ജെയിംസ് ൨:൯
എന്നാല്‍ നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ പാപം ചെയ്യുന്നു. നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു.


ജെയിംസ് ൫:൧൫
വിശ്വാസത്തോടുകൂടിയ പ്രാര്‍ഥന രോഗിയെ രക്ഷിക്കും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുകയും ചെയ്യും.


ജെയിംസ് ൫:൧൬
നിങ്ങള്‍ക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവന്‍ പ്രാര്‍ഥിക്കുക. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു.


൨ പത്രോസ് ൨:൪
പാപം ചെയ്ത മാലാഖമാരെ ദൈവം വെറുതെ വിട്ടില്ല. അവരെ നരകത്തിലേക്ക് എറിഞ്ഞു; അന്ത്യവിധിനാളിനുവേണ്ടി കാത്തുകൊണ്ട് അധോലോകത്തിലെ അന്ധകാരാവൃതമായ ഗര്‍ത്തങ്ങളില്‍ അന്ത്യവിധിനാള്‍വരെ, അവരെ ബന്ധനസ്ഥരായി സൂക്ഷിക്കുവാന്‍ ഏല്പിച്ചിരിക്കുന്നു.


൧ യോഹ ൧:൮
നമുക്കു പാപം ഇല്ലെന്നു നാം പറയുന്നെങ്കില്‍, നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലെന്നു സ്പഷ്ടം.


൧ യോഹ ൧:൧൦
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നെങ്കില്‍ നാം ദൈവത്തെ അസത്യവാദിയാക്കുന്നു; അവിടുത്തെ വചനം നമ്മിലുണ്ടായിരിക്കുകയില്ല.


൧ യോഹ ൨:൧
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍വേണ്ടിയാണ് ഞാന്‍ ഇത് എഴുതുന്നത്. എന്നാല്‍ ആരെങ്കിലും പാപം ചെയ്യുന്നെങ്കില്‍, പിതാവിന്‍റെ സന്നിധിയില്‍ നമുക്കുവേണ്ടി വാദിക്കുന്ന ഒരു മധ്യസ്ഥന്‍ നമുക്കുണ്ട് - നീതിമാനായ യേശുക്രിസ്തു.


൧ യോഹ ൩:൪
പാപം ചെയ്യുന്ന ഏതൊരുവനും നിയമലംഘനംമൂലം കുറ്റക്കാരനായിത്തീരുന്നു; പാപം നിയമലംഘനം തന്നെ.


൧ യോഹ ൩:൫
പാപത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ക്രിസ്തു പ്രത്യക്ഷനായി. ക്രിസ്തുവില്‍ പാപം ഉണ്ടായിരുന്നില്ല.


൧ യോഹ ൩:൬
ക്രിസ്തുവില്‍ നിവസിക്കുന്നവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല. പാപം ചെയ്തുകൊണ്ടിരിക്കുന്ന ഒരുവനും അവിടുത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല.


൧ യോഹ ൩:൮
പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകനാകുന്നു. ആദിമുതല്‍തന്നെ പാപംചെയ്തവനാണല്ലോ പിശാച്. പിശാചിന്‍റെ പ്രവൃത്തികളെ തകര്‍ക്കുവാനാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്.


൧ യോഹ ൩:൯
ദൈവത്തില്‍നിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്‍റെ സത്ത അവനില്‍ കുടികൊള്ളുന്നു. താന്‍ ദൈവത്തില്‍നിന്നു ജനിച്ചവനാകയാല്‍ അവനു പാപത്തില്‍ ജീവിക്കുവാന്‍ സാധ്യമല്ല.


൧ യോഹ ൫:൧൬
ഒരു സഹോദരന്‍ മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാല്‍ അവന്‍ ആ സഹോദരനുവേണ്ടി പ്രാര്‍ഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു ദൈവം ജീവന്‍ പ്രദാനം ചെയ്യും. എന്നാല്‍ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.


൧ യോഹ ൫:൧൭
എല്ലാ അധര്‍മവും പാപംതന്നെ. എന്നാല്‍ മരണത്തിലേക്കു നയിക്കാത്ത പാപമുണ്ട്.


൧ യോഹ ൫:൧൮
ദൈവത്തില്‍നിന്നു ജനിച്ചവന്‍ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുകയുമില്ല.


വെളിപ്പെടുന്ന ൧൮:൫
അവളുടെ പാപം ആകാശം മുട്ടെയുള്ള കൂമ്പാരമായിത്തീര്‍ന്നിരിക്കുന്നു! ദൈവം അവളുടെ അധര്‍മങ്ങള്‍ വിസ്മരിക്കുന്നില്ല.


Malayalam Bible BSI 2016
Copyright © 2016 by The Bible Society of India