മത്തായി ൧൩:൧൫ |
അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജന തയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
|
മത്തായി ൧൫:൮ |
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്.
|
മത്തായി ൨൬:൭൫ |
കോഴി കൂകുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് യേശു പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന് പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു.
|
അടയാളപ്പെടുത്തുക ൬:൫൨ |
കാരണം, അപ്പത്തെക്കുറിച്ച് അവര്‍ ഗ്രഹിച്ചിരുന്നില്ല. അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നു.
|
അടയാളപ്പെടുത്തുക ൭:൬ |
അവന് പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏ ശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന് എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്.
|
ലൂക്കോ ൨൪:൨൫ |
അപ്പോള്‍ അവന് അവരോടു പറഞ്ഞു: ഭോഷന്മാരേ, പ്രവാചകന്മാര് പറഞ്ഞിട്ടുള്ള തു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ,
|
ലൂക്കോ ൨൪:൩൨ |
അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍വച്ച് അവന് വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?
|
ജോൺ ൧൨:൪൦ |
അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ട തിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു.
|
ജോൺ ൧൪:൧ |
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
|
ജോൺ ൧൪:൨൭ |
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍െറ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
|
ജോൺ ൧൬:൬ |
ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു.
|
ജോൺ ൧൬:൨൨ |
അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തു കളയുകയുമില്ല.
|
പ്രവൃത്തികൾ ൨:൨൬ |
എന്‍െറ ഹൃദയം സന്തോഷിച്ചു; എന്‍െറ നാവു സ്തോത്രമാലപിച്ചു; എന്‍െറ ശരീരം പ്രത്യാശയില്‍ നിവസിക്കും.
|
പ്രവൃത്തികൾ ൨:൩൭ |
ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?
|
പ്രവൃത്തികൾ ൮:൨൧ |
നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്‍െറ ഹൃദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല.
|
പ്രവൃത്തികൾ ൧൬:൧൪ |
ഞങ്ങളുടെ വാക്കുകള്‍കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ പട്ടണത്തില്‍നിന്നു വന്ന പട്ടുവില്പനക്കാരിയും ദൈവഭക്തയുമായ ലീദിയാ എന്ന സ്ത്രീയുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞകാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു.
|
പ്രവൃത്തികൾ ൨൮:൨൭ |
അവര്‍ കണ്ണുകൊണ്ടു കാണുകയും കാതുകൊണ്ടുകേള്‍ക്കുകയും ഹൃദയംകൊണ്ടു മനസ്സിലാക്കുകയും മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യുക അ സാധ്യം. അത്രയ്ക്കും ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
|
റോമർ ൧:൨൧ |
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെയുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു.
|
റോമർ ൨:൫ |
എന്നാല്‍, ദൈവത്തിന്‍െറ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്‍െറ ദിനത്തിലേക്കു നീ നിന്‍െറ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.
|
റോമർ ൧൦:൧൦ |
എന്തുകൊണ്ടെന്നാല്‍, മനുഷ്യന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന് അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.
|
റോമർ ൧൧:൭ |
അതുകൊണ്ടെന്ത്? ഇസ്രായേല്‍ അന്വേഷിച്ചത് അവര്‍ക്കു ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതു ലഭിച്ചു. മറ്റുള്ളവരുടെ ഹൃദയം കഠിനമായിപ്പോയി.
|
൨ കൊരിന്ത്യർ ൫:൧൨ |
ഞങ്ങള്‍ വീണ്ടും ഞങ്ങളെത്തന്നെ നിങ്ങളുടെ മുമ്പാകെ പുകഴ്ത്തുകയല്ല; പ്രത്യുത, ഹൃദയംനോക്കാതെ, മുഖം നോക്കി പ്രശംസിക്കുന്നവര്‍ക്ക് ഉത്തരം നല്കാന് നിങ്ങള്‍ക്ക് കഴിയേണ്ടതിന് ഞങ്ങളെപ്പറ്റി അഭിമാനിക്കാന്‍ ഒര വസരം നല്‍കുകയാണ്.
|
൨ കൊരിന്ത്യർ ൬:൧൧ |
കോറിന്തോസുകാരേ, ഞങ്ങള്‍ നിങ്ങളോടു വളരെ തുറന്നു സംസാരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്നു.
|
൨ കൊരിന്ത്യർ ൬:൧൩ |
മക്കളോട് എന്നതുപോലെ ഞാന്‍ പറയുന്നു, നിങ്ങളും ഞങ്ങളോട് ഹൃദയം തുറന്നു പെരുമാറുവിന്‍.
|
൨ കൊരിന്ത്യർ ൧൧:൨൯ |
ആരു ബലഹീനനാകുമ്പോഴാണ് ഞാന്‍ ബലഹീനനാകാതിരിക്കുന്നത്? ആരുതെറ്റുചെയ്യുമ്പോഴാണ് എന്‍െറ ഹൃദയം കത്തിയെരിയാത്തത്?
|
ഫിലേമോൻ ൧:൧൨ |
അവനെ നിന്‍െറ അടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്‍െറ ഹൃദയം തന്നെയാണു ഞാന്‍ അയയ്ക്കുന്നത്.
|
ഹെബ്രായർ ൩:൮ |
ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
|
ഹെബ്രായർ ൩:൧൨ |
എന്‍െറ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
|
ഹെബ്രായർ ൩:൧൫ |
ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങള്‍ അവന്‍െറ സ്വരം ശ്രവിക്കുമ്പോള്‍ എതിര്‍പ്പിന്‍െറ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
|
ഹെബ്രായർ ൪:൭ |
അതിനാല്‍, അവിടുന്ന് ഒരു പ്രത്യേക ദിവസം അതായത്, ഇന്ന് നിശ്ചയിച്ചിരിക്കുന്നു. അവിടുന്നു മുന്‍പു പറഞ്ഞിട്ടുള്ളതുപോലെ ദാവീദുവഴി വീണ്ടും പറയുന്നു: ഇന്നെങ്കിലും നിങ്ങള്‍ അവന്‍െറ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ എത്രനന്നായിരുന്നു! നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
|
൧ യോഹ ൩:൧൭ |
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന് തന്‍െറ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും?
|
൧ യോഹ ൩:൨൦ |
നമ്മുടെ ഹൃദയം നമ്മെകുറ്റപ്പെടുത്തുന്നെങ്കില്ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
|
൧ യോഹ ൩:൨൧ |
പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെകുറ്റപ്പെടുത്തുന്നില്ലെങ്കില്, ദൈവത്തിന്‍െറ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
|
English Standard Version (ESV) |
The Holy Bible, English Standard Version. ESV® Permanent Text Edition® (2016). Copyright © 2001 by Crossway Bibles, a publishing ministry of Good News Publishers. |