A A A A A


തിരയുക

ലൂക്കോ ൨:൧൧
ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.


ലൂക്കോ ൧൯:൯
യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്‍െറ പുത്രനാണ്‌.


പ്രവൃത്തികൾ ൨൮:൨൯
ദൈവത്തില്‍ നിന്നുളള ഈ രക്ഷ വിജാതീയരുടെ പക്കലേക്ക്‌ അയയ്‌ക്കപ്പെട്ടിരിക്കുന്നു. അവര്‍ കേള്‍ക്കുകയും ചെയ്യും.


റോമർ ൫:൯
ആകയാല്‍, ഇപ്പോള്‍ അവന്‍െറ രക്‌തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.


ഗലാത്തിയർ ൩:൧൩
ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്‍െറ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ്‌ എന്ന്‌ എഴുതിയിരിക്കുന്നു.


൨ തെസ്സലൊനീക്യർ ൩:൨
പ്രചാരവും മഹത്ത്വവും ലഭിക്കുന്നതിനും ദുഷ്ടന്മാരും അധര്‍മ്മികളുമായ മനുഷ്യരില്‍ നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.


൧ തിമൊഥെയൊസ് ൧:൧
നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്‌തുവിന്റെയും കല്‍പനയാല്‍ യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായ പൗലോസ്‌,


൧ തിമൊഥെയൊസ് ൧:൧൫
യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. പാപികളില്‍ ഒന്നാമനാണു ഞാന്‍.


൧ തിമൊഥെയൊസ് ൨:൩
ഇത്‌ ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്ര.


൧ തിമൊഥെയൊസ് ൨:൪
എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.


൧ തിമൊഥെയൊസ് ൨:൧൫
എങ്കിലും, സ്‌ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‌ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും.


൧ തിമൊഥെയൊസ് ൪:൧൦
ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്‌ നാം അധ്വാനിക്കുന്നതും പോരാടുന്നതെന്നും. എല്ലാമനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണു നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്‌


൧ തിമൊഥെയൊസ് ൪:൧൬
നിന്നെ കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്‌ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രാതാക്കളെയും രക്ഷിക്കും.


൨ തിമൊഥെയൊസ് ൧:൯
അവിടുന്നു നമ്മെരക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെവിളിക്കുകയും ചെയ്‌തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുംയുഗങ്ങള്‍ക്കുമുമ്പ്‌ യേശുക്രിസ്‌തുവില്‍ നമുക്കു നല്‌കിയ കൃപാവരമനുസരിച്ചുമാണ്‌.


൨ തിമൊഥെയൊസ് ൧:൧൦
ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.


൨ തിമൊഥെയൊസ് ൨:൧൦
അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്‌തുവില്‍ ശാശ്വതവും മഹത്വപൂര്‍ണ്ണവുമായരക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു.


൨ തിമൊഥെയൊസ് ൨:൨൬
പിശാചു തന്റെ ഇഷ്ടനിര്‍ഋഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും അവന്‍ സുബോധം വീണ്ടെടുത്ത്‌ ആ കെണിയില്‍നിന്നും രക്ഷപ്പെട്ടേക്കാം.


൨ തിമൊഥെയൊസ് ൩:൧൧
ഞാന്‍ സഹി ച്ചപീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്‌ത്രായിലും എനിക്കു സഹിക്കേണ്ടിവന്ന മര്‍ദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്‌. അവയില്‍നിന്നെല്ലാം കര്‍ത്താവ്‌ എന്നെ രക്ഷിച്ചു.


൨ തിമൊഥെയൊസ് ൩:൧൫
യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ.


൨ തിമൊഥെയൊസ് ൪:൧൭
എന്നാല്‍, കര്‍ത്താവ്‌ എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേള്‍ക്കത്തക്കവിധം വചനം പൂര്‍ണ്ണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടുന്ന്‌ എനിക്കു നല്‌കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നും രക്ഷിക്കപ്പെട്ടു.


Malayalam Bible 2013
Malayalam Bible Version by P.O.C