A A A A A


തിരയുക

മത്തായി ൧:൧
അബ്രാഹത്തിന്‍െറ പുത്രനായ ദാവീദിന്‍െറ പുത്രന്‍ യേശുക്രിസ്‌തുവിന്‍െറ വംശാവലി ഗ്രന്‌ഥം.


മത്തായി ൧:൧൬
യാക്കോബ്‌ മറിയത്തിന്‍െറ ഭര്‍ത്താവായ ജോസഫിന്‍െറ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.


മത്തായി ൧:൧൮
യേശുക്രിസ്‌തുവിന്‍െറ ജനനം ഇപ്രകാരമായിരുന്നു: അവന്‍െറ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.


മത്തായി ൧:൨൧
അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന്‍ തന്‍െറ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.


മത്തായി ൧:൨൫
പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.


മത്തായി ൨:൧
ഹേറോദേസ്‌ രാജാവിന്‍െറ കാലത്ത്‌യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്‌ത്യദേശത്തുനിന്നു ജ്‌ഞാനികള്‍ ജറുസലെമിലെത്തി.


മത്തായി ൩:൧൩
യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍െറ അടുത്തേക്കുവന്നു.


മത്തായി ൩:൧൫
എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക്‌ ഉചിതമാണ്‌. അവന്‍ സമ്മതിച്ചു.


മത്തായി ൩:൧൬
സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.


മത്തായി ൪:൧
അനന്തരം, പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന്‌ യേശുവിനെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു.


മത്തായി ൪:൨
യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.


മത്തായി ൪:൭
യേശു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത്‌ എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.


മത്തായി ൪:൧൦
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.


മത്തായി ൪:൧൨
യോഹന്നാന്‍ ബന്‌ധനസ്‌ഥനായെന്നുകേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി.


മത്തായി ൪:൧൭
അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.


മത്തായി ൫:൧
ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.


മത്തായി ൭:൨൮
യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്‍െറ പ്രബോധനത്തെപ്പറ്റി വിസ്‌മയിച്ചു. അവരുടെ നിയമജ്‌ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ്‌ അവന്‍ പഠിപ്പിച്ചത്‌.


മത്തായി ൮:൧
യേശു മലയില്‍നിന്ന്‌ ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.


മത്തായി ൮:൩
യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്‌, അരുളിച്ചെയ്‌തു: എനിക്കു മനസ്സുണ്ട്‌, നിനക്കു ശുദ്‌ധിവരട്ടെ. തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധി വന്നു.


മത്തായി ൮:൪
യേശു അവനോടു പറഞ്ഞു: നീ ഇത്‌ ആരോടും പറയരുത്‌. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്‌ച ജനത്തിന്‍െറ സാക്‌ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.


മത്തായി ൮:൫
യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്‍െറ അടുക്കല്‍ വന്ന്‌യാചിച്ചു:


മത്തായി ൮:൭
യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന്‌ അവനെ സുഖപ്പെടുത്താം.


മത്തായി ൮:൧൦
യേശു ഇതുകേട്ട്‌ ആശ്‌ചര്യപ്പെട്ട്‌, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല.


മത്തായി ൮:൧൩
യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു.


മത്തായി ൮:൧൪
യേശു പത്രോസിന്‍െറ വീട്ടിലെത്തിയപ്പോള്‍ അവന്‍െറ അമ്മായിയമ്മപനിപിടിച്ചു കിടക്കുന്നതു കണ്ടു.


മത്തായി ൮:൧൮
തന്‍െറ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്‌ക്കു പോകാന്‍ യേശു കല്‍പിച്ചു.


മത്തായി ൮:൨൦
യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്‌; എന്നാല്‍, മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല.


മത്തായി ൮:൨൨
യേശു പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ.


മത്തായി ൮:൨൩
യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു.


മത്തായി ൮:൨൮
യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന്‌ ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു.


മത്തായി ൮:൩൪
അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന്‌ അപേക്‌ഷിച്ചു.


മത്തായി ൯:൧
യേശു തോണിയില്‍കയറി കടല്‍ കടന്ന്‌ സ്വന്തം പട്ടണത്തിലെത്തി.


മത്തായി ൯:൪
അവരുടെ വിചാരങ്ങള്‍ ഗ്രഹി ച്ചയേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്‌?


മത്തായി ൯:൯
യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു.


മത്തായി ൯:൧൦
യേശു അവന്‍െറ ഭവനത്തില്‍ ഭക്‌ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്‌, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്‌ഷണത്തിനിരുന്നു.


മത്തായി ൯:൧൪
യോഹന്നാന്‍െറ ശിഷ്യന്‍മാര്‍ യേശുവിന്‍െറ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്‍െറ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌?


മത്തായി ൯:൧൯
യേശുവും ശിഷ്യന്‍മാരും അവനോടൊപ്പം പോയി.


മത്തായി ൯:൨൨
യേശു തിരിഞ്ഞ്‌ അവളെ നോക്കി അരുളിച്ചെയ്‌തു: മകളേ, ധൈര്യമായിരിക്കുക; നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.


മത്തായി ൯:൨൩
യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്‌ക്കുന്ന ജനങ്ങളെയും കണ്ട്‌ പറഞ്ഞു:


മത്തായി ൯:൨൭
യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട്‌ അന്‌ധന്മാര്‍, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്‌ഷിച്ചുകൊണ്ട്‌ അവനെ അനുഗമിച്ചു.


മത്തായി ൯:൨൮
അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്‌ധന്‍മാര്‍ അവന്‍െറ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക്‌ ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്‌, കര്‍ത്താവേ, എന്ന്‌ അവര്‍ മറുപടി പറഞ്ഞു.


മത്തായി ൯:൩൦
അവരുടെ കണ്ണുകള്‍ തുറന്നു. ഇത്‌ ആരും അറിയാനിടയാകരുത്‌ എന്ന്‌ യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു.


മത്തായി ൯:൩൫
യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.


മത്തായി ൯:൩൬
ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന്‌ അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു.


മത്തായി ൧൦:൪
കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെഒറ്റിക്കൊടുത്ത യൂദാസ്‌ സ്‌കറിയോത്താ.


മത്തായി ൧൦:൫
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്‌; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്‌.


മത്തായി ൧൧:൧
യേശു പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതിനുശേഷം, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.


മത്തായി ൧൧:൪
യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക.


മത്തായി ൧൧:൭
അവര്‍ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. എന്തു കാണാനാണു നിങ്ങള്‍ മരുഭൂമിയിലേക്കുപോയത്‌? കാറ്റത്തുലയുന്ന ഞാങ്ങണയോ?


മത്തായി ൧൧:൨൦
യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തി ച്ചനഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി:


മത്തായി ൧൧:൨൫
യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.


മത്തായി ൧൨:൧
അക്കാലത്ത്‌, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്‍െറ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.


മത്തായി ൧൨:൯
യേശു അവിടെനിന്നുയാത്രതിരിച്ച്‌ അവരുടെ സിനഗോഗിലെത്തി.


മത്തായി ൧൨:൧൦
അവിടെ കൈ ശോഷി ച്ചഒരുവന്‍ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ അവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത്‌ അനുവദനീയമാണോ?


മത്തായി ൧൨:൧൫
ഇതു മനസ്‌സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി.


മത്തായി ൧൨:൨൨
അനന്തരം, അന്‌ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്‍െറ അടുത്തുകൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്‌തു.


മത്തായി ൧൨:൨൫
അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല.


മത്തായി ൧൨:൪൮
8യേശു അവനോടു പറഞ്ഞു: ആരാണ്‌ എന്‍െറ അമ്മ? ആരാണ്‌ എന്‍െറ സഹോദരര്‍?


മത്തായി ൧൩:൧
അന്നുതന്നെ യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്‌, കടല്‍ത്തീരത്ത്‌ ഇരുന്നു.


മത്തായി ൧൩:൩൪
ഇതെല്ലാം യേശു ഉപമകള്‍ വഴിയാണ്‌ ജനക്കൂട്ടത്തോട്‌ അരുളിച്ചെയ്‌തത്‌. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല.


മത്തായി ൧൩:൫൩
യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്‌,


മത്തായി ൧൩:൫൭
അവര്‍ക്ക്‌ അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.


മത്തായി ൧൪:൧
അക്കാലത്ത്‌, സാമന്തരാജാവായഹേറോദേസ്‌ യേശുവിന്‍െറ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്‌,


മത്തായി ൧൪:൧൨
അവന്‍െറ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.


മത്തായി ൧൪:൧൩
യേശു ഇതുകേട്ട്‌ അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച്‌ ഒരു വിജനസ്‌ഥലത്തേക്കുപോയി. ഇതറിഞ്ഞജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു.


മത്തായി ൧൪:൧൬
എന്നാല്‍ യേശു പറഞ്ഞു:


മത്തായി ൧൪:൨൨
ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേവഞ്ചിയില്‍ കയറി മറുകരയ്‌ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.


മത്തായി ൧൪:൨൯
പത്രോസ്‌ വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്‍െറ അടുത്തേക്കു നടന്നു ചെന്നു.


മത്തായി ൧൪:൩൧
ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്‌?


മത്തായി ൧൫:൧
അനന്തരം ജറുസലെമില്‍നിന്നു ഫരിസേയരും നിയമജ്‌ഞരും യേശുവിന്‍െറ അടുത്തുവന്നുപറഞ്ഞു:


മത്തായി ൧൫:൨൧
യേശു അവിടെ നിന്നു പുറപ്പെട്ട്‌ ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി.


മത്തായി ൧൫:൨൮
യേശു പറഞ്ഞു: സ്‌ത്രീയേ, നിന്‍െറ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.


മത്തായി ൧൫:൨൯
യേശു അവിടെനിന്നു പുറപ്പെട്ട്‌ ഗലീലിക്കടലിന്‍െറ തീരത്തുവന്ന്‌ ഒരു മലയില്‍ കയറി അവിടെ ഇരുന്നു.


മത്തായി ൧൫:൩൨
യേശു ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക്‌ അനുകമ്പതോന്നുന്നു. മൂന്നു ദിവസമായി അവര്‍ എന്നോടുകൂടെയാണ്‌; അവര്‍ക്കു ഭക്‌ഷിക്കാന്‍യാതൊന്നുമില്ല. വഴിയില്‍ അവര്‍ തളര്‍ന്നു വീഴാനിടയുള്ളതിനാല്‍ ആഹാരം നല്‍കാതെ അവരെ പറഞ്ഞയയ്‌ക്കാന്‍ എനിക്കു മനസ്‌സുവരുന്നില്ല.


മത്തായി ൧൫:൩൪
യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്‌? അവര്‍ പറഞ്ഞു: ഏഴ്‌, കുറെ ചെറിയ മത്‌സ്യവും ഉണ്ട്‌.


മത്തായി ൧൬:൧
ഫരിസേയരും സദുക്കായരും യേശുവിനെ പരീക്‌ഷിക്കാന്‍ വന്നു. തങ്ങള്‍ക്കു സ്വര്‍ഗത്തില്‍നിന്ന്‌ ഒരടയാളം നല്‍കണമെന്ന്‌ അവര്‍ അവനോട്‌ ആവശ്യപ്പെട്ടു.


മത്തായി ൧൬:൬
യേശു പറഞ്ഞു: ശ്രദ്‌ധിക്കുവിന്‍; ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്‌ഷിച്ചുകൊള്ളുവിന്‍.


മത്തായി ൧൬:൮
യേശു ഇതറിഞ്ഞ്‌ അവരോടുചോദിച്ചു: അല്‍പവിശ്വാസികളേ, അപ്പം ഇല്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്‌പരം സംസാരിക്കുന്നതെന്തിന്‌?


മത്തായി ൧൬:൧൩
യേശു കേസറിയാഫിലിപ്പിപ്രദേശത്ത്‌ എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌?


മത്തായി ൧൬:൧൭
യേശു അവനോട്‌ അരുളിച്ചെയ്‌തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്‌തങ്ങളല്ല, സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവാണ്‌ നിനക്ക്‌ ഇതു വെളിപ്പെടുത്തിത്തന്നത്‌.


മത്തായി ൧൬:൨൧
അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രഷ്‌ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്‌ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി.


മത്തായി ൧൬:൨൩
യേശു തിരിഞ്ഞ്‌ പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്‍െറ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്‌ധമാണ്‌. നിന്‍െറ ചിന്തദൈവികമല്ല, മാനുഷികമാണ്‌.


മത്തായി ൧൬:൨൪
യേശു ശിഷ്യന്‍മാരോട്‌ അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്‍െറ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ.


മത്തായി ൧൭:൧
യേശു, ആറു ദിവസം കഴിഞ്ഞ്‌ പത്രോസ്‌, യാക്കോബ്‌, അവന്‍െറ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട്‌ ഒരു ഉയര്‍ന്ന മലയിലേക്കുപോയി.


മത്തായി ൧൭:൪
പത്രോസ്‌ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്‌. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്നു നിനക്ക്‌, ഒന്നു മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌.


മത്തായി ൧൭:൭
യേശു സമീപിച്ച്‌ അവരെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ.


മത്തായി ൧൭:൮
അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.


മത്തായി ൧൭:൯
മലയില്‍നിന്ന്‌ ഇറങ്ങുമ്പോള്‍ യേശു അവരോട്‌ ആജ്‌ഞാപിച്ചു: മനുഷ്യപുത്രന്‍മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്‌.


മത്തായി ൧൭:൧൭
യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്‌ഷമിച്ചിരിക്കും! അവനെ ഇവിടെ എന്‍െറ അടുത്തു കൊണ്ടുവരിക.


മത്തായി ൧൭:൧൮
യേശു അവനെ ശാസിച്ചു. പിശാച്‌ അവനെ വിട്ടുപോയി. തത്‌ക്‌ഷണം ബാലന്‍ സുഖംപ്രാപിച്ചു.


മത്തായി ൧൭:൧൯
അനന്തരം ശിഷ്യന്‍മാര്‍ തനിച്ച്‌ യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ്‌ അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്‌?


മത്തായി ൧൭:൨൦
യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്‌, ഇവിടെ നിന്നു മാറി മറ്റൊരു സ്‌ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും.


മത്തായി ൧൭:൨൨
അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.


മത്തായി ൧൭:൨൫
അവന്‍ പറഞ്ഞു: ഉവ്വ്‌. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്‍മാര്‍ ആരില്‍ നിന്നാണ്‌ നികുതിയോചുങ്കമോ പിരിക്കുന്നത്‌? തങ്ങളുടെ പുത്രന്‍മാരില്‍ നിന്നോ, അന്യരില്‍ നിന്നോ?


മത്തായി ൧൭:൨൬
അന്യരില്‍ നിന്ന്‌ വ പത്രോസ്‌ മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ;


മത്തായി ൧൮:൧
ശിഷ്യന്‍മാര്‍ യേശുവിനെ സമീപിച്ചുചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്‌?


മത്തായി ൧൮:൨
യേശു ഒരു ശിശുവിനെ വിളിച്ച്‌ അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട്‌ അരുളിച്ചെയ്‌തു:


മത്തായി ൧൮:൨൨
യേശു അരുളിച്ചെയ്‌തു: ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.


മത്തായി ൧൯:൧
ഈ വാക്കുകള്‍ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട്‌ ജോര്‍ദാന്‌ അക്കരെയൂദയായുടെ അതിര്‍ത്തിയിലെത്തി.


മത്തായി ൧൯:൧൩
യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്‍െറ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു.


മത്തായി ൧൯:൧൮
അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്‌, വ്യഭിചാരം ചെയ്യരുത്‌, മോഷ്‌ടിക്കരുത്‌, കള്ളസാക്ഷ്യം നല്‍കരുത്‌.


മത്തായി ൧൯:൨൧
യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക.


മത്തായി ൧൯:൨൩
യേശു ശിഷ്യന്‍മാരോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്‌കരമാണ്‌.


മത്തായി ൧൯:൨൬
യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യര്‍ക്ക്‌ ഇത്‌ അസാധ്യമാണ്‌; എന്നാല്‍, ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌.


മത്തായി ൧൯:൨൮
യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്‍െറ മഹത്വത്തിന്‍െറ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകുമ്പോള്‍, എന്നെ അനുഗമി ച്ചനിങ്ങള്‍ ഇസ്രായേലിന്‍െറ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട്‌ പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും.


മത്തായി ൨൦:൧൭
യേശു തന്‍െറ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട്‌ ജറുസലെമിലേക്കുയാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച്‌ അരുളിച്ചെയ്‌തു:


മത്തായി ൨൦:൨൨
യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.


മത്തായി ൨൦:൨൫
എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്‌ ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.


മത്തായി ൨൦:൩൦
യേശു ആ വഴി കടന്നുപോകുന്നെന്നു കേട്ടപ്പോള്‍, വഴിയരികിലിരുന്ന രണ്ട്‌ അന്‌ധന്‍മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ!


മത്തായി ൨൦:൩൨
യേശു അവിടെ നിന്ന്‌ അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക്‌ എന്തുചെയ്യണമെന്നാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?


മത്തായി ൨൦:൩൪
യേശു ഉള്ളലിഞ്ഞ്‌ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. തത്‌ക്‌ഷണം അവര്‍ക്കു കാഴ്‌ചകിട്ടി. അവരും അവനെ അനുഗമിച്ചു.


മത്തായി ൨൧:൧
അവര്‍ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്‌ക്കരികെയുള്ള ബഥ്‌ഫഗെയിലെത്തി. അപ്പോള്‍ യേശു തന്‍െറ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:


മത്തായി ൨൧:൬
ശിഷ്യന്‍മാര്‍പോയി യേശു കല്‍പിച്ചതുപോലെ ചെയ്‌തു.


മത്തായി ൨൧:൯
യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്‍െറ പുത്രനു ഹോസാന! കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!


മത്തായി ൨൧:൧൧
ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്‌.


മത്തായി ൨൧:൧൨
യേശു ദേവാലയത്തില്‍ പ്രവേശിച്ച്‌ അവിടെ ക്രയവിക്രയം ചെയ്‌തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു.


മത്തായി ൨൧:൧൬
അവര്‍ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന്‌ നീ കേള്‍ക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്‌; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്‌തുതി ഒരുക്കി എന്ന്‌ നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?


മത്തായി ൨൧:൨൧
യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താല്‍ അത്തിവൃക്‌ഷത്തോടു ഞാന്‍ ചെയ്‌തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട്‌ ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും.


മത്തായി ൨൧:൨൪
യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ എന്നോട്‌ ഉത്തരം പറഞ്ഞാല്‍ എന്തധികാരത്താലാണ്‌ ഞാന്‍ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.


മത്തായി ൨൧:൨൭
അതിനാല്‍, അവര്‍ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ അവന്‍ പറഞ്ഞു: എന്തധികാരത്താലാണ്‌ ഞാന്‍ ഇതു ചെയ്യുന്നതെന്ന്‌ നിങ്ങളോടു ഞാനും പറയുന്നില്ല.


മത്തായി ൨൧:൩൧
ഈ രണ്ടുപേരില്‍ ആരാണ്‌ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റിയത്‌? അവര്‍ പറഞ്ഞു: രണ്ടാമന്‍. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേസ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.


മത്തായി ൨൧:൪൨
യേശു അവരോടുചോദിച്ചു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌. നമ്മുടെ ദൃഷ്‌ടികള്‍ക്ക്‌ ഇത്‌ അദ്‌ഭുതകരമായിരിക്കുന്നു എന്നു വിശുദ്‌ധലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?


മത്തായി ൨൨:൧
യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു:


മത്തായി ൨൨:൧൫
അപ്പോള്‍ ഫരിസേയര്‍ പോയി, യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന്‌ ആലോചന നടത്തി.


മത്തായി ൨൨:൧൮
അവരുടെ ദുഷ്‌ടത മനസ്‌സിലാക്കിക്കൊണ്ട്‌ യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്‌ഷിക്കുന്നതെന്ത്‌?


മത്തായി ൨൨:൨൦
യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്‌?


മത്തായി ൨൨:൨൯
യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു.


മത്തായി ൨൨:൩൪
യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി.


മത്തായി ൨൨:൪൧
ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു:


മത്തായി ൨൩:൧
യേശു ജനക്കൂട്ടത്തോടും തന്‍െറ ശിഷ്യന്‍മാരോടും അരുളിച്ചെയ്‌തു:


മത്തായി ൨൪:൧
യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്‍െറ പണികള്‍ അവനു കാണിച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.


മത്തായി ൨൪:൪
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.


മത്തായി ൨൬:൧
യേശു ഈ വചനങ്ങളെല്ലാം അവസാനിപ്പിച്ചശേഷം ശിഷ്യന്‍മാരോടു പറഞ്ഞു:


മത്തായി ൨൬:൪
യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടതെങ്ങനെയെന്ന്‌ ആലോചിച്ചു.


മത്തായി ൨൬:൬
യേശു ബഥാനിയായില്‍ കുഷ്‌ഠരോഗിയായ ശിമയോന്‍െറ ഭവനത്തില്‍ ഇരിക്കുമ്പോള്‍,


മത്തായി ൨൬:൧൦
യേശു ഇതുഗ്രഹിച്ച്‌ അവരോടു പറഞ്ഞു: എന്തിനു നിങ്ങള്‍ ഈ സ്‌ത്രീയെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കു വേണ്ടി ഒരു നല്ല കാര്യം ചെയ്‌തിരിക്കുന്നു.


മത്തായി ൨൬:൧൬
അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.


മത്തായി ൨൬:൧൭
പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ഒന്നാം ദിവസം ശിഷ്യന്‍മാര്‍ യേശുവിന്‍െറ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?


മത്തായി ൨൬:൧൯
യേശു നിര്‍ദേശിച്ചതുപോലെ ശിഷ്യന്‍മാര്‍ പെസഹാ ഒരുക്കി.


മത്തായി ൨൬:൨൬
അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത്‌ ആശീര്‍വദിച്ചു മുറിച്ച്‌ ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: വാങ്ങി ഭക്‌ഷിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌.


മത്തായി ൨൬:൩൧
യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു.


മത്തായി ൨൬:൩൪
യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിനുമുമ്പു നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചു പറയും.


മത്തായി ൨൬:൩൬
അനന്തരം യേശു അവരോടൊത്ത്‌ ഗത്‌സേമനി എന്ന സ്‌ഥലത്തെത്തി. അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: ഞാന്‍ പോയി പ്രാര്‍ഥിക്കുവോളം നിങ്ങള്‍ ഇവിടെ ഇരിക്കുക.


മത്തായി ൨൬:൪൯
അവന്‍ പെട്ടെന്ന്‌ യേശുവിന്‍െറ അടുത്തുചെന്ന്‌, ഗുരോ, സ്വസ്‌തി എന്നു പറഞ്ഞ്‌ അവനെ ചുംബിച്ചു.


മത്തായി ൨൬:൫൦
യേശു അവനോടു ചോദിച്ചു: സ്‌നേഹിതാ, നീ എന്തിനാണു വന്നത്‌? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന്‌ യേശുവിനെ പിടിച്ചു.


മത്തായി ൨൬:൫൧
യേശുവിനോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈനീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ സേവകനെ വെട്ടി, അവന്‍െറ ചെവി ഛേദിച്ചുകളഞ്ഞു.


മത്തായി ൨൬:൫൨
യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും.


മത്തായി ൨൬:൫൫
യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങള്‍ എന്നെ ബന്‌ധിക്കുവാന്‍ വന്നിരിക്കുന്നുവോ? ഞാന്‍ ദിവസവും ദേവാലയത്തിലിരുന്നു നിങ്ങളെ പഠിപ്പിച്ചിരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല.


മത്തായി ൨൬:൫൭
യേശുവിനെ പിടിച്ചു ബന്‌ധിച്ചവര്‍ പ്രധാന പുരോഹിതനായ കയ്യാഫാസിന്‍െറ അടുത്തേക്ക്‌ അവനെ കൊണ്ടുപോയി. അവിടെ നിയമജ്‌ഞരും ശ്രഷ്‌ഠന്‍മാരും സമ്മേളിച്ചിരുന്നു.


മത്തായി ൨൬:൫൯
പ്രധാനപുരോഹിതന്‍മാരുംന്യായാധിപസംഘം മുഴുവനും യേശുവിനെ മരണത്തിനേല്‍പിച്ചുകൊടുക്കേണ്ടതിന്‌ അവനെതിരെ കള്ളസാക്‌ഷ്യം അന്വേഷിച്ചു.


മത്തായി ൨൬:൬൩
യേശുവാകട്ടെ നിശ്‌ശബ്‌ദനായിരുന്നു. അപ്പോള്‍ പ്രധാന പുരോഹിതന്‍ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തിന്‍െറ നാമത്തില്‍ ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്‌തുവാണോ എന്നു ഞങ്ങളോടു പറയുക.


മത്തായി ൨൬:൬൪
യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ശക്‌തിയുടെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.


മത്തായി ൨൬:൬൯
പത്രോസ്‌ പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്‌, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.


മത്തായി ൨൬:൭൧
അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്‍െറ കൂടെയായിരുന്നു.


മത്തായി ൨൬:൭൫
കോഴി കൂകുന്നതിനുമുമ്പ്‌ മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന്‌ യേശു പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ്‌ ഓര്‍മിച്ചു. അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു.


മത്തായി ൨൭:൧
പ്രഭാതമായപ്പോള്‍ പ്രധാന പുരോഹിതന്‍മാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന്‌ അവനെതിരേ ആലോചന നടത്തി.


മത്തായി ൨൭:൧൧
യേശു ദേശാധിപതിയുടെ മുമ്പില്‍ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദന്‍മാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ.


മത്തായി ൨൭:൧൭
അതുകൊണ്ട്‌, അവര്‍ഒരുമിച്ചു കൂടിയപ്പോള്‍ പീലാത്തോസ്‌ ചോദിച്ചു: ഞാന്‍ ആരെ വിട്ടുതരണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്‌, ബറാബ്ബാസിനെയോ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?


മത്തായി ൨൭:൨൦
പ്രധാനപുരോഹിതന്‍മാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാന്‍ ജനങ്ങളെ പ്രരിപ്പിച്ചു.


മത്തായി ൨൭:൨൨
അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ്‌ അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക.


മത്തായി ൨൭:൨൬
അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച്‌ ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു.


മത്തായി ൨൭:൨൭
അനന്തരം, ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കുകൊണ്ടു പോയി, സൈന്യവിഭാഗത്തെ മുഴുവന്‍ അവനെതിരേ അണിനിരത്തി,


മത്തായി ൨൭:൩൨
അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്‍െറ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു.


മത്തായി ൨൭:൩൭
ഇവന്‍ യഹൂദരുടെ രാജാവായ യേശുവാണ്‌ എന്ന ആരോപണം അവര്‍ അവന്‍െറ ശിരസ്‌സിനു മുകളില്‍ എഴുതിവച്ചു.


മത്തായി ൨൭:൪൬
ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്‌മാ സബക്‌ഥാനി. അതായത്‌, എന്‍െറ ദൈവമേ, എന്‍െറ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു?


മത്തായി ൨൭:൫൦
യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.


മത്തായി ൨൭:൫൪
യേശുവിന്‌ കാവല്‍ നിന്നിരുന്ന ശതാധിപനും അവന്‍െറ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട്‌ അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.


മത്തായി ൨൭:൫൫
ഗലീലിയില്‍നിന്ന്‌ യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്‌തിരുന്നവരുമായ അനേകം സ്‌ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.


മത്തായി ൨൭:൫൭
വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ്‌ എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.


മത്തായി ൨൭:൫൮
അവന്‍ പീലാത്തോസിന്‍െറ അടുത്തുചെന്ന്‌ യേശുവിന്‍െറ ശരീരം ചോദിച്ചു. അത്‌ അവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ്‌ കല്‍പിച്ചു.


മത്തായി ൨൮:൫
ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.


മത്തായി ൨൮:൯
അപ്പോള്‍ യേശു എതിരേ വന്ന്‌ അവരെ അഭിവാദനംചെയ്‌തു. അവര്‍ അവനെ സമീപിച്ച്‌ പാദങ്ങളില്‍ കെട്ടിപ്പിടിച്ച്‌ ആരാധിച്ചു.


മത്തായി ൨൮:൧൦
യേശു അവരോട്‌ പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങള്‍ ചെന്ന്‌ എന്‍െറ സഹോദരന്‍മാരോടു ഗലീലിയിലേക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.


മത്തായി ൨൮:൧൬
യേശു നിര്‍ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്‍മാരും ഗലീലിയിലെ മലയിലേക്കു പോയി.


മത്തായി ൨൮:൧൮
യേശു അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു.


അടയാളപ്പെടുത്തുക ൧:൧
ദൈവപുത്രനായ യേശുക്രിസ്‌തുവിന്‍െറ സുവിശേഷത്തിന്‍െറ ആരംഭം.


അടയാളപ്പെടുത്തുക ൧:൯
അന്നൊരിക്കല്‍, യേശു ഗലീലിയിലെ നസറത്തില്‍നിന്നു വന്ന്‌, ജോര്‍ദാനില്‍വച്ച്‌ യോഹന്നാനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.


അടയാളപ്പെടുത്തുക ൧:൧൪
യോഹന്നാന്‍ ബന്‌ധനസ്‌ഥനായപ്പോള്‍ യേശു ദൈവത്തിന്‍െറ സുവിശേഷം പ്രസംഗിച്ചുകൊണ്ട്‌ ഗലീലിയിലേക്കു വന്നു.


അടയാളപ്പെടുത്തുക ൧:൧൭
യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.


അടയാളപ്പെടുത്തുക ൧:൨൪
അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം - ദൈവത്തിന്‍െറ പരിശുദ്‌ധന്‍.


അടയാളപ്പെടുത്തുക ൧:൨൫
യേശു അവനെ ശാസിച്ചു: നിശ്ശബ്‌ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക.


അടയാളപ്പെടുത്തുക ൧:൨൯
യേശു സിനഗോഗില്‍നിന്ന്‌ ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്‍െറയും അന്ത്രയോസിന്‍െറയും ഭവനത്തിലെത്തി.


അടയാളപ്പെടുത്തുക ൧:൪൩
യേശു അവനെ കര്‍ശനമായി താക്കീതുചെയ്‌തു പറഞ്ഞയച്ചു:


അടയാളപ്പെടുത്തുക ൧:൪൫
എന്നാല്‍, അവന്‍ പുറത്തുചെന്ന്‌ വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്‌ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട്‌ പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത്‌ വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലുംനിന്ന്‌ അവന്‍െറ അടുത്തു വന്നുകൊണ്ടിരുന്നു.


അടയാളപ്പെടുത്തുക ൨:൧
കുറെ ദിവസങ്ങള്‍ കഴിഞ്ഞ്‌, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട്‌ എന്ന വാര്‍ത്ത പ്രചരിച്ചു.


അടയാളപ്പെടുത്തുക ൨:൫
അവരുടെ വിശ്വാസം കണ്ട്‌ യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.


അടയാളപ്പെടുത്തുക ൨:൮
അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്‌?


അടയാളപ്പെടുത്തുക ൨:൧൩
യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്‍െറ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു.


അടയാളപ്പെടുത്തുക ൨:൧൪
അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതുകണ്ട്‌ അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു.


അടയാളപ്പെടുത്തുക ൨:൧൭
ഇതു കേട്ട്‌ യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട്‌ ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്‌.


അടയാളപ്പെടുത്തുക ൨:൧൮
യോഹന്നാന്‍െറ ശിഷ്യന്‍മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന്‌ യേശുവിനോടു ചോദിച്ചു: യോഹന്നാന്‍െറയും ഫരിസേയരുടെയും ശി ഷ്യന്‍മാര്‍ ഉപവസിക്കുകയും നിന്‍െറ ശിഷ്യന്‍മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌?


അടയാളപ്പെടുത്തുക ൨:൧൯
യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക്‌ ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക്‌ ഉപവസിക്കാനാവില്ല.


അടയാളപ്പെടുത്തുക ൩:൧
യേശു വീണ്ടും സിനഗോഗില്‍ പ്രവേ ശിച്ചു. കൈ ശോഷി ച്ചഒരാള്‍ അവിടെ ഉണ്ടായിരുന്നു.


അടയാളപ്പെടുത്തുക ൩:൨
യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന്‌ അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു.


അടയാളപ്പെടുത്തുക ൩:൫
അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച്‌ അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്‌, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു.


അടയാളപ്പെടുത്തുക ൩:൬
ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ്‌പക്‌ഷക്കാരുമായി ആലോചന നടത്തി.


അടയാളപ്പെടുത്തുക ൩:൭
യേശു ശിഷ്യന്‍മാരോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍നിന്ന്‌ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.


അടയാളപ്പെടുത്തുക ൩:൧൯
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്‌ സ്‌കറിയോത്താ.


അടയാളപ്പെടുത്തുക ൪:൧
കടല്‍ത്തീരത്തുവച്ച്‌ യേശു വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാല്‍, കടലില്‍ കിടന്ന ഒരു വഞ്ചിയില്‍ അവന്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയില്‍ കടലിനഭിമുഖമായി നിന്നു.


അടയാളപ്പെടുത്തുക ൪:൩൮
യേശു അമരത്തു തലയണവച്ച്‌ ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?


അടയാളപ്പെടുത്തുക ൫:൬
അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്‌, ഓടിവന്ന്‌ അവനെ പ്രണമിച്ചു.


അടയാളപ്പെടുത്തുക ൫:൭
ഉച്ചത്തില്‍നില വിളിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്‍െറ പുത്രാ, യേശുവേ, അങ്ങ്‌ എന്‍െറ കാര്യത്തില്‍ എന്തിന്‌ ഇടപെടുന്നു? ദൈവത്തെക്കൊണ്ട്‌ ആണയിട്ട്‌ ഞാന്‍ അങ്ങയോട്‌ അപേക്‌ഷിക്കുന്നു: അങ്ങ്‌ എന്നെ പീഡിപ്പിക്കരുതേ!


അടയാളപ്പെടുത്തുക ൫:൮
കാരണം, അശുദ്‌ധാത്‌മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന്‌ യേശു ആജ്‌ഞാപിച്ചിരുന്നു.


അടയാളപ്പെടുത്തുക ൫:൯
നിന്‍െറ പേരെന്താണ്‌? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്‍െറ പേര്‌ ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്‌.


അടയാളപ്പെടുത്തുക ൫:൧൫
അവര്‍ യേശുവിന്‍െറ അടുത്തെത്തി, ലെഗിയോന്‍ ആവേ ശിച്ചിരുന്ന പിശാചുബാധിതന്‍ വസ്‌ത്രം ധരിച്ച്‌, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു.


അടയാളപ്പെടുത്തുക ൫:൧൭
തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന്‌ അവര്‍ യേശുവിനോട്‌ അപേക്‌ഷിച്ചു.


അടയാളപ്പെടുത്തുക ൫:൧൯
എന്നാല്‍, യേശു അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കര്‍ത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക.


അടയാളപ്പെടുത്തുക ൫:൨൦
അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന്‌ ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അദ്‌ഭു തപ്പെട്ടു.


അടയാളപ്പെടുത്തുക ൫:൨൧
യേശു വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനുചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു.


അടയാളപ്പെടുത്തുക ൫:൨൨
അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌ റോസ്‌ അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട്‌ കാല്‍ക്കല്‍ വീണ്‌ അപേക്‌ഷിച്ചു:


അടയാളപ്പെടുത്തുക ൫:൨൪
യേശു അവന്‍െറ കൂടെപോയി.


അടയാളപ്പെടുത്തുക ൫:൨൭
അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്‍െറ പിന്നില്‍ചെന്ന്‌, വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചു.


അടയാളപ്പെടുത്തുക ൫:൩൦
യേശുവാകട്ടെ, തന്നില്‍നിന്നു ശക്‌തി പുറപ്പെട്ടെന്ന്‌ അറിഞ്ഞ്‌, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ്‌ എന്‍െറ വസ്‌ത്രത്തില്‍ സ്‌പര്‍ശിച്ചത്‌?


അടയാളപ്പെടുത്തുക ൫:൩൫
യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന്‌ ചിലര്‍വന്നു പറഞ്ഞു: നിന്‍െറ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്‌ധിമുട്ടിക്കുന്നു?


അടയാളപ്പെടുത്തുക ൫:൩൬
അതുകേട്ട്‌ യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.


അടയാളപ്പെടുത്തുക ൫:൪൩
ആരും ഈ വിവരം അറിയരുത്‌ എന്ന്‌ യേശു അവര്‍ക്കു കര്‍ശനമായ ആജ്‌ഞ നല്‍കി. അവള്‍ക്കു ഭക്‌ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.


അടയാളപ്പെടുത്തുക ൬:൧
യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്‍മാര്‍ അവനെ അനുഗമിച്ചു.


അടയാളപ്പെടുത്തുക ൬:൪
യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല.


അടയാളപ്പെടുത്തുക ൬:൧൪
ഹേറോദേസ്‌ രാജാവും ഇക്കാര്യങ്ങള്‍ കേട്ടു. യേശുവിന്‍െറ പേര്‌ പ്രസിദ്‌ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: സ്‌നാപകയോഹന്നാന്‍മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്‌ അദ്‌ഭുത കരമായ ഈ ശക്‌തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്‌.


അടയാളപ്പെടുത്തുക ൬:൩൦
അപ്പസ്‌തോലന്‍മാര്‍ യേശുവിന്‍െറ അടുത്ത്‌ ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്‌തതും പഠിപ്പിച്ചതും അറിയിച്ചു.


അടയാളപ്പെടുത്തുക ൭:൧
ഫരിസേയരും ജറുസലെമില്‍നിന്നു വന്ന ചില നിയമജ്‌ഞരും യേശുവിനുചുറ്റും കൂടി.


അടയാളപ്പെടുത്തുക ൭:൩൩
യേശു അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്‍െറ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട്‌ അവന്‍െറ നാവില്‍ സ്‌പര്‍ശിച്ചു.


അടയാളപ്പെടുത്തുക ൮:൧൭
ഇതു മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക്‌ അപ്പമില്ലാത്തതിനെക്കുറിച്ച്‌ എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്‌ദീഭവിച്ചിരിക്കുന്നുവോ?


അടയാളപ്പെടുത്തുക ൮:൨൨
പിന്നീട്‌ അവന്‍ ബേത്‌സയ്‌ദായിലെത്തി. കുറെപ്പേര്‍ ഒരു അന്‌ധനെ അവന്‍െറ യടുത്തു കൊണ്ടുവന്ന്‌, അവനെ സ്‌പര്‍ശിക്കണമെന്ന്‌ യേശുവിനോട്‌ അപേക്‌ഷിച്ചു.


അടയാളപ്പെടുത്തുക ൮:൨൫
വീണ്ടും യേശു അവന്‍െറ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്‌ഷിച്ചു നോക്കി; കാഴ്‌ച തിരിച്ചുകിട്ടുകയുംചെയ്‌തു. അവന്‍ എല്ലാ വസ്‌തുക്കളും വ്യക്‌തമായി കണ്ടു.


അടയാളപ്പെടുത്തുക ൮:൨൬
ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുത്‌ എന്നു പറഞ്ഞ്‌ യേശു അവനെ വീട്ടിലേക്ക്‌ അയച്ചു.


അടയാളപ്പെടുത്തുക ൮:൨൭
യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ്‌ ആളുകള്‍ പറയുന്നത്‌?


അടയാളപ്പെടുത്തുക ൮:൩൩
യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതു കണ്ട്‌ പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്‍െറ മുമ്പില്‍നിന്നു പോകൂ. നിന്‍െറ ചിന്തദൈവികമല്ല, മാനുഷികമാണ്‌.


അടയാളപ്പെടുത്തുക ൯:൨
ആറു ദിവസം കഴിഞ്ഞ്‌, പത്രോസ്‌, യാക്കോബ്‌, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട്‌ യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.


അടയാളപ്പെടുത്തുക ൯:൪
ഏലിയായും മോശയും പ്രത്യക്‌ഷപ്പെട്ട്‌ യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.


അടയാളപ്പെടുത്തുക ൯:൫
അപ്പോള്‍, പത്രോസ്‌ യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്‌. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന്‌ നിനക്ക്‌, ഒന്ന്‌ മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌.


അടയാളപ്പെടുത്തുക ൯:൮
അവര്‍ ചുറ്റുംനോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല.


അടയാളപ്പെടുത്തുക ൯:൨൧
യേശു അവന്‍െറ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട്‌ എത്ര കാലമായി? അവന്‍ പറഞ്ഞു: ശൈശവം മുതല്‍.


അടയാളപ്പെടുത്തുക ൯:൨൩
യേശു പറഞ്ഞു: കഴിയുമെങ്കിലെ ന്നോ! വിശ്വസിക്കുന്നവന്‌ എല്ലാക്കാര്യങ്ങളും സാധിക്കും.


അടയാളപ്പെടുത്തുക ൯:൨൫
ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട്‌ യേശു അശുദ്‌ധാത്‌മാ വിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്‌മാവേ, നിന്നോടു ഞാന്‍ ആജ്‌ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്ക രുത്‌.


അടയാളപ്പെടുത്തുക ൯:൨൭
യേശു അവനെ കൈയ്‌ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു.


അടയാളപ്പെടുത്തുക ൯:൨൮
യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്‍മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ്‌ അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്‌?


അടയാളപ്പെടുത്തുക ൯:൩൯
യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന്‌ എന്‍െറ നാമത്തില്‍ അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉട നെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല.


അടയാളപ്പെടുത്തുക ൧൦:൫
യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ്‌ മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്‌.


അടയാളപ്പെടുത്തുക ൧൦:൧൪
ഇതു കണ്ടപ്പോള്‍ യേശു കോപിച്ച്‌ അവരോടു പറഞ്ഞു: ശിശുക്കള്‍ എന്‍െറ യടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്‌.


അടയാളപ്പെടുത്തുക ൧൦:൧൭
യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന്‌ അവന്‍െറ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?


അടയാളപ്പെടുത്തുക ൧൦:൧൮
യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ്‌ നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്‌? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.


അടയാളപ്പെടുത്തുക ൧൦:൨൧
യേശു സ്‌നേഹപൂര്‍വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക്‌ ഒരു കുറവുണ്ട്‌. പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക.


അടയാളപ്പെടുത്തുക ൧൦:൨൩
യേശു ചുറ്റും നോക്കി ശിഷ്യരോടു പറഞ്ഞു: സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്രപ്രയാസം!


അടയാളപ്പെടുത്തുക ൧൦:൨൪
അവന്‍െറ വാക്കു കേട്ടു ശിഷ്യന്‍മാര്‍ വിസ്‌മയിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: മക്കളേ, ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം!


അടയാളപ്പെടുത്തുക ൧൦:൨൭
യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന്‌ ഇത്‌ അസാധ്യമാണ്‌; ദൈവത്തിന്‌ അങ്ങനെയല്ല. അവിടുത്തേക്ക്‌ എല്ലാം സാധിക്കും.


അടയാളപ്പെടുത്തുക ൧൦:൨൯
യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും


അടയാളപ്പെടുത്തുക ൧൦:൩൨
അവര്‍ ജറുസലെമിലേക്കുള്ള വഴിയെ നടന്നുപോവുകയായിരുന്നു. യേശു അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്‌മയി ച്ചു. അനുയാത്ര ചെയ്‌തിരുന്നവര്‍ ഭയപ്പെടുകയും ചെയ്‌തു. അവന്‍ പന്ത്രണ്ടുപേരെയും അടുത്തു വിളിച്ച്‌, തനിക്കു സംഭവിക്കുവാ നിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.


അടയാളപ്പെടുത്തുക ൧൦:൩൮
യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത്‌ എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ?


അടയാളപ്പെടുത്തുക ൧൦:൩൯
ഞങ്ങള്‍ക്കു കഴിയും എന്ന്‌ അവര്‍ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം നിങ്ങള്‍ സ്വീകരിക്കും.


അടയാളപ്പെടുത്തുക ൧൦:൪൨
യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.


അടയാളപ്പെടുത്തുക ൧൦:൪൭
നസറായനായ യേശുവാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്‍െറ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!


അടയാളപ്പെടുത്തുക ൧൦:൪൯
യേശു പെട്ടെന്ന്‌ നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്‌ധനെ വിളിച്ച്‌ അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; യേശു നിന്നെ വിളിക്കുന്നു.


അടയാളപ്പെടുത്തുക ൧൦:൫൦
അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്‌, കുതിച്ചുചാടി യേശുവിന്‍െറ അടുത്തെത്തി.


അടയാളപ്പെടുത്തുക ൧൦:൫൧
യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടിഎന്തുചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌? അന്‌ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.


അടയാളപ്പെടുത്തുക ൧൦:൫൨
യേശു പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. തത്‌ക്‌ഷണം അവനു കാഴ്‌ച ലഭിച്ചു. അവന്‍ യേശുവിനെ അനുഗമിച്ചു.


അടയാളപ്പെടുത്തുക ൧൧:൬
യേശു പറഞ്ഞതുപോലെ ശിഷ്യന്‍മാര്‍ മറുപടി പറഞ്ഞു. അതിനെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചു.


അടയാളപ്പെടുത്തുക ൧൧:൭
അവര്‍ കഴുതക്കുട്ടിയെ യേശുവിന്‍െറ അ ടുത്തു കൊണ്ടുവന്ന്‌, അതിന്‍െറ പുറത്ത്‌ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറിയിരുന്നു.


അടയാളപ്പെടുത്തുക ൧൧:൨൨
യേശു പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വസിക്കുക.


അടയാളപ്പെടുത്തുക ൧൧:൨൯
യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിക്കാം. എന്നോട്‌ ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ്‌ ഞാന്‍ ഇവ ചെയ്യുന്നതെന്ന്‌ അപ്പോള്‍ പറയാം.


അടയാളപ്പെടുത്തുക ൧൧:൩൩
അതിനാല്‍, അവര്‍ യേശുവിനോടു പറഞ്ഞു: ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ്‌ ഞാന്‍ ഇവ ചെയ്യുന്നതെന്ന്‌ ഞാനും നിങ്ങളോടു പറയുന്നില്ല.


അടയാളപ്പെടുത്തുക ൧൨:൧
യേശു അവരോട്‌ ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്‌ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ അവിടെനിന്നു പോയി.


അടയാളപ്പെടുത്തുക ൧൨:൧൭
യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവര്‍ അവനെക്കുറിച്ച്‌ വിസ്‌മയിച്ചു.


അടയാളപ്പെടുത്തുക ൧൨:൨൪
യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?


അടയാളപ്പെടുത്തുക ൧൨:൨൯
യേശു പ്രതിവചിച്ചു: ഇതാണ്‌ ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ്‌ ഏക കര്‍ത്താവ്‌.


അടയാളപ്പെടുത്തുക ൧൨:൩൪
അവന്‍ ബുദ്‌ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന്‌ അകലെയല്ല. പിന്നീട്‌ യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.


അടയാളപ്പെടുത്തുക ൧൨:൩൫
ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ചോദിച്ചു: ക്രിസ്‌തു ദാവീദിന്‍െറ പുത്രനാണെന്ന്‌ നിയമജ്‌ഞര്‍ പറയുന്നതെങ്ങനെ?


അടയാളപ്പെടുത്തുക ൧൩:൧
യേശു ദേവാലയത്തില്‍നിന്നു പുറത്തുവന്നപ്പോള്‍, ശിഷ്യന്‍മാരില്‍ ഒരുവന്‍ പറഞ്ഞു: ഗുരോ, നോക്കൂ, എത്ര വലിയ കല്ലുകള്‍! എത്ര വിസ്‌മയകരമായ സൗധങ്ങള്‍!


അടയാളപ്പെടുത്തുക ൧൩:൫
യേശു അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.


അടയാളപ്പെടുത്തുക ൧൪:൧
പെസഹായ്‌ക്കും പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത്‌ എങ്ങനെയെന്ന്‌ പ്രധാന പുരോഹിതന്‍മാരും നിയമജ്‌ഞരും ആലോചിച്ചുകൊണ്ടിരുന്നു.


അടയാളപ്പെടുത്തുക ൧൪:൬
യേശു പറഞ്ഞു: ഇവളെ സ്വൈരമായി വിടുക, എന്തിന്‌ ഇവളെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്‌തിരിക്കുന്നു.


അടയാളപ്പെടുത്തുക ൧൪:൧൦
പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ്‌ സ്‌ക്കറിയോത്താ യേശുവിനെ ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്‍മാരുടെ അടുത്തു ചെന്നു.


അടയാളപ്പെടുത്തുക ൧൪:൧൨
പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ഒന്നാം ദിവസം, ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?


അടയാളപ്പെടുത്തുക ൧൪:൧൮
അവര്‍ ഭക്‌ഷണത്തിനിരിക്കുമ്പോള്‍ യേശു പറഞ്ഞു: ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്‌ഷണം കഴിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും. അവര്‍ ദുഃഖിതരായി.


അടയാളപ്പെടുത്തുക ൧൪:൨൨
അവര്‍ ഭക്‌ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്‌, ആശീര്‍വദിച്ച്‌, മുറിച്ച്‌, അവര്‍ക്കു നല്‍കിക്കൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു സ്വീകരിക്കുവിന്‍; ഇത്‌ എന്‍െറ ശരീരമാണ്‌.


അടയാളപ്പെടുത്തുക ൧൪:൨൭
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോ കും എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.


അടയാളപ്പെടുത്തുക ൧൪:൩൦
യേശു അവനോടു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഇന്ന്‌, ഈ രാത്രിയില്‍ത്തന്നെ, കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ്‌ നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിച്ചു പറയും.


അടയാളപ്പെടുത്തുക ൧൪:൪൫
അവന്‍ യേശുവിനെ സമീപിച്ച്‌, ഗുരോ! എന്നു വിളിച്ചുകൊണ്ട്‌ അവനെ ഗാഢമായി ചുംബിച്ചു.


അടയാളപ്പെടുത്തുക ൧൪:൪൮
യേശു അവരോടു പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നതുപോലെ, വാളും വടിയുമായി എന്നെ ബന്‌ധിക്കാന്‍ നിങ്ങള്‍ വന്നിരിക്കുന്നുവോ?


അടയാളപ്പെടുത്തുക ൧൪:൫൩
അവര്‍ യേശുവിനെ പ്രധാന പുരോഹിതന്‍െറ അടുത്തേക്കു കൊണ്ടുപോയി. എല്ലാ പുരോഹിതപ്രമുഖന്‍മാരും ജനപ്രമാണികളും നിയമജ്‌ഞരും ഒരുമിച്ചുകൂടി.


അടയാളപ്പെടുത്തുക ൧൪:൫൫
പുരോഹിതപ്രമുഖന്‍മാരുംന്യായാധിപസംഘം മുഴുവനും യേശുവിനെ വധിക്കുന്നതിന്‌ അവനെതിരേ സാക്‌ഷ്യം അന്വേഷിച്ചു. പക്‌ഷേ, അവര്‍ കണ്ടെത്തിയില്ല.


അടയാളപ്പെടുത്തുക ൧൪:൬൦
പ്രധാന പുരോഹിതന്‍മധ്യത്തില്‍ എഴുന്നേറ്റുനിന്ന്‌ യേശുവിനോടു ചോദിച്ചു: ഇവര്‍ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തുന്നതിന്‌ നിനക്കു മറുപടിയൊന്നും പറയാനില്ലേ?


അടയാളപ്പെടുത്തുക ൧൪:൬൨
യേശു പറഞ്ഞു: ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്‌തിയുടെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും.


അടയാളപ്പെടുത്തുക ൧൪:൬൭
അവന്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നതു കണ്ട്‌ അവനെ നോക്കിപ്പറഞ്ഞു: നീയും നസറായനായ യേശുവിന്‍െറ കൂടെയായിരുന്നല്ലോ.


അടയാളപ്പെടുത്തുക ൧൪:൭൨
ഉടന്‍തന്നെ കോഴി രണ്ടാം പ്രാവശ്യം കൂവി. കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനുമുമ്പ്‌ നീ മൂന്നു പ്രാവശ്യം എന്നെ നിഷേധിക്കുമെന്ന്‌ യേശു പറഞ്ഞവാക്ക്‌ അപ്പോള്‍ പത്രോസ്‌ ഓര്‍മിച്ചു. അവന്‍ ഉള്ളുരുകിക്കരഞ്ഞു.


അടയാളപ്പെടുത്തുക ൧൫:൧
അതിരാവിലെതന്നെ, പുരോഹിതപ്രമുഖന്‍മാര്‍ ജനപ്രമാണികളോടും നിയമജ്‌ഞരോടുംന്യായാധിപസംഘം മുഴുവനോടും ചേര്‍ന്ന്‌ ആലോചന നടത്തി. അവര്‍ യേശുവിനെ ബന്‌ധിച്ചു കൊണ്ടുപോയി പീലാത്തോസിനെ ഏല്‍പിച്ചു.


അടയാളപ്പെടുത്തുക ൧൫:൫
എന്നാല്‍, യേശു മറുപടി ഒന്നും പറഞ്ഞില്ല. തന്‍മൂലം പീലാത്തോസ്‌ വിസ്‌മയിച്ചു.


അടയാളപ്പെടുത്തുക ൧൫:൧൫
അ പ്പോള്‍, പീലാത്തോസ്‌ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട്‌, ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്‌തു.


അടയാളപ്പെടുത്തുക ൧൫:൧൬
അനന്തരം, പടയാളികള്‍ യേശുവിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി.


അടയാളപ്പെടുത്തുക ൧൫:൨൧
അലക്‌സാണ്ടറിന്‍െറയും റൂഫസിന്‍െറയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്‌, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്‍െറ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്‌ധിച്ചു.


അടയാളപ്പെടുത്തുക ൧൫:൩൪
ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്‌, എലോയ്‌, ലാമാ സബക്ക്‌ത്താനി? അതായത്‌, എന്‍െറ ദൈവമേ, എന്‍െറ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത്‌ എന്തുകൊണ്ട്‌?


അടയാളപ്പെടുത്തുക ൧൫:൩൭
യേശു ഉച്ചത്തില്‍ നിലവിളിച്ച്‌ ജീവന്‍ വെടിഞ്ഞു.


അടയാളപ്പെടുത്തുക ൧൫:൪൧
യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌ത വരാണ്‌ ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്‌ത്രീകളും അവിടെ ഉണ്ടായിരുന്നു.


അടയാളപ്പെടുത്തുക ൧൫:൪൩
അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായജോസഫ്‌ ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗ വും ദൈവരാജ്യം പ്രതീക്‌ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്‍െറ അടു ത്തെത്തി യേശുവിന്‍െറ ശരീരം ചോദിച്ചു.


അടയാളപ്പെടുത്തുക ൧൬:൬
അവര്‍ വിസ്‌മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ അദ്‌ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്‌ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവ നെ സംസ്‌കരി ച്ചസ്‌ഥലം.


അടയാളപ്പെടുത്തുക ൧൬:൯
ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്‌ദലേനമറിയത്തിനു പ്രത്യക്‌ഷപ്പെട്ടു. ഇവളില്‍നിന്നാണ്‌ അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്‌.


അടയാളപ്പെടുത്തുക ൧൬:൧൯
കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.


ലൂക്കോ ൧:൩൧
നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.


ലൂക്കോ ൨:൨൧
ശിശുവിന്‍െറ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്‌, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര്‌ അവനു നല്‍കി.


ലൂക്കോ ൨:൨൭
പരിശുദ്‌ധാത്‌മാവിന്‍െറ പ്രരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.


ലൂക്കോ ൨:൪൧
യേശുവിന്‍െറ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന്‌ ജറുസലെമില്‍ പോയിരുന്നു.


ലൂക്കോ ൨:൪൩
തിരുനാള്‍ കഴിഞ്ഞ്‌ അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി; മാതാപിതാക്കന്മാര്‍ അത്‌ അറിഞ്ഞില്ല.


ലൂക്കോ ൨:൪൫
അന്വേഷിച്ചിട്ടു കാണായ്‌കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി.


ലൂക്കോ ൨:൫൨
യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.


ലൂക്കോ ൩:൨൧
ജനം സ്‌നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവും വന്ന്‌ സ്‌നാനമേറ്റു. അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു.


ലൂക്കോ ൩:൨൩
പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന്‌ ഏകദേശം മുപ്പതു വയസ്‌സുപ്രായമായിരുന്നു. അവന്‍ ജോസഫിന്‍െറ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ്‌ ഹേലിയുടെ പുത്രനായിരുന്നു.


ലൂക്കോ ൪:൧
യേശു പരിശുദ്‌ധാത്‌മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്‌മാവ്‌ അവനെ മരുഭൂമിയിലേക്കു നയിച്ചു.


ലൂക്കോ ൪:൪
യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.


ലൂക്കോ ൪:൮
യേശു മറുപടി പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു.


ലൂക്കോ ൪:൧൨
യേശു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനെ പരീ ക്‌ഷിക്കരുത്‌ എന്നും പറയപ്പെട്ടിരിക്കുന്നു.


ലൂക്കോ ൪:൧൪
യേശു ആത്‌മാവിന്‍െറ ശക്‌തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്‍െറ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.


ലൂക്കോ ൪:൧൬
യേശു താന്‍ വളര്‍ന്ന സ്‌ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച്‌ വായിക്കാന്‍ എഴുന്നേറ്റുനിന്നു.


ലൂക്കോ ൪:൩൪
നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം. ദൈവത്തിന്‍െറ പരിശുദ്‌ധന്‍.


ലൂക്കോ ൪:൩൫
യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്‌, അവനെ വിട്ടുപോകൂ. ആ പിശാച്‌ ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക്‌ അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി.


ലൂക്കോ ൫:൩
ശിമയോന്‍െറ തായിരുന്നു വള്ളങ്ങളില്‍ ഒന്ന്‌. യേശു അതില്‍ കയറി. കരയില്‍ നിന്ന്‌ അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട്‌ യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന്‌ അവന്‍ ജനങ്ങളെ പഠിപ്പിച്ചു.


ലൂക്കോ ൫:൮
ശിമയോന്‍പത്രോസ്‌ ഇതു കണ്ടപ്പോള്‍ യേശുവിന്‍െറ കാല്‍ക്കല്‍ വീണ്‌, കര്‍ത്താവേ, എന്നില്‍നിന്ന്‌ അകന്നുപോ കണമേ; ഞാന്‍ പാപിയാണ്‌ എന്നുപറഞ്ഞു.


ലൂക്കോ ൫:൧൦
അതുപോലെതന്നെ, അവന്‍െറ പങ്കുകാരായ സെബദീപുത്രന്മാര്‍ വ യാക്കോബും യോഹന്നാനുംവ വിസ്‌മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും.


ലൂക്കോ ൫:൧൨
പിന്നീടൊരിക്കല്‍ യേശു ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ഒരു കുഷ്‌ഠരോഗി വന്ന്‌ അവനെക്കണ്ട്‌ സാഷ്‌ടാംഗം വീണു പ്രാര്‍ഥിച്ചു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.


ലൂക്കോ ൫:൧൩
യേശു കൈ നീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്‌; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ! തത്‌ക്‌ഷണം കുഷ്‌ഠം അവനെ വിട്ടുമാറി.


ലൂക്കോ ൫:൧൪
യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്‌. ഠപായി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചു കൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ളതനുസരിച്ച്‌ ജനങ്ങള്‍ക്കു സാക്‌ഷ്യത്തിനായി ശുദ്‌ധീ കരണക്കാഴ്‌ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.


ലൂക്കോ ൫:൧൫
എന്നാല്‍, യേശുവിന്‍െറ കീര്‍ത്തി പൂര്‍വാധികം വ്യാപിച്ചതേയുള്ളു. അവന്‍െറ വാക്കു കേള്‍ക്കുന്നതിനും രോഗശാന്തി നേ ടുന്നതിനും വേണ്ടി വളരെ ആളുകള്‍ തിങ്ങിക്കൂടി.


ലൂക്കോ ൫:൧൭
ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാഗ്രാമങ്ങളില്‍നിന്നുംയൂദയായില്‍നിന്നും ജറൂസലെമില്‍നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്‍െറ ശക്‌തി അവനില്‍ ഉണ്ടായിരുന്നു.


ലൂക്കോ ൫:൧൮
അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത്‌ യേശുവിന്‍െറ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു.


ലൂക്കോ ൫:൧൯
ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്‌, അവര്‍ പുരമുകളില്‍ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്‍െറ മുമ്പിലേക്ക്‌ ഇറക്കി.


ലൂക്കോ ൫:൨൨
അവരുടെ വിചാരം മനസ്‌സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ്‌ നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്‌?


ലൂക്കോ ൫:൨൪
ഭൂമിയില്‍ പാപങ്ങള്‍ ക്‌ഷമിക്കാന്‍മനുഷ്യപുത്രന്‌ അധികാരമുണ്ട്‌ എന്നു നിങ്ങള്‍ അറിയേണ്ടതിന്‌ യേശു തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ്‌ കിടക്കയുമെടുത്ത്‌ വീട്ടിലേക്കു പോവുക.


ലൂക്കോ ൫:൨൭
ഇതിനുശേഷം, അവന്‍ പോകുംവഴിലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസ്‌ഥ ലത്ത്‌ ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന്‌ യേശു അവനോടു പറഞ്ഞു.


ലൂക്കോ ൫:൩൦
ഫരിസേയരും നിയമജ്‌ഞരും പിറുപിറുപ്പോടെ അവന്‍െറ ശിഷ്യരോടു പറഞ്ഞു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത്‌ തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്‌? യേശു അവരോടു പറഞ്ഞു:


ലൂക്കോ ൫:൩൪
യേശു അവരോട്‌ പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട്‌ ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ?


ലൂക്കോ ൬:൧
ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്‍െറ ശിഷ്യന്‍മാര്‍ കതിരുകള്‍ പറിച്ച്‌ കൈകൊണ്ടു തിരുമ്മി തിന്നു.


ലൂക്കോ ൬:൭
നിയമജ്‌ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്നു ശ്രദ്‌ധിച്ചുകൊണ്ടിരുന്നു.


ലൂക്കോ ൬:൯
യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്‍മചെയ്യുന്നതോ തിന്‍മ ചെയ്യുന്നതോ ജീവനെ രക്‌ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ്‌ അനുവദനീയം?


ലൂക്കോ ൬:൧൧
അവര്‍ രോഷാകുലരായി, യേശുവിനോട്‌ എന്താണു ചെയ്യേണ്ടതെന്നു പരസ്‌പരം ആലോചിച്ചു.


ലൂക്കോ ൭:൧
യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച്‌ കഫര്‍ണാമിലേക്കുപോയി.


ലൂക്കോ ൭:൩
ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്‌, തന്‍െറ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്‌ അപേക്‌ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്‍െറ അടുത്ത്‌ അയച്ചു.


ലൂക്കോ ൭:൪
അവര്‍ യേശുവിന്‍െറ അടുത്തുവന്ന്‌ കേണപേക്‌ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്‌തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്‌.


ലൂക്കോ ൭:൫
എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക്‌ ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്‌തിട്ടുണ്ട്‌. യേശു അവരോടൊപ്പം പുറപ്പെട്ടു.


ലൂക്കോ ൭:൯
യേശു ഇതു കേട്ട്‌ അവനെപ്പറ്റി വിസ്‌മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ്‌ അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇതുപോലുളള വി ശ്വാസം ഞാന്‍ കണ്ടിട്ടില്ല.


ലൂക്കോ ൭:൧൫
മരിച്ചവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. യേശു അവനെ അമ്മയ്‌ക്ക്‌ ഏല്‍പിച്ചു കൊടുത്തു


ലൂക്കോ ൭:൨൧
അപ്പോള്‍ യേശു വളരെപ്പേരെ രോഗങ്ങളില്‍നിന്നും പീഡകളില്‍നിന്നും അശുദ്‌ധാത്‌മാക്കളില്‍നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്‍മാര്‍ക്ക്‌ കാഴ്‌ചകൊടുക്കുകയും ചെയ്‌തു.


ലൂക്കോ ൭:൨൪
യോഹന്നാന്‍െറ ദൂതന്‍മാര്‍ പോയപ്പോള്‍ യേശു അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ എന്തു കാണാനാണ്‌ മരുഭൂമിയിലേക്ക്‌ പോയത്‌? കാ റ്റത്തുലയുന്ന ഞാങ്ങണയോ?


ലൂക്കോ ൭:൩൬
ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്‌ഷണം കഴിക്കാന്‍ അവനെ ക്‌ഷണിച്ചു. യേശു അവന്‍െറ വീട്ടില്‍ പ്രവേശിച്ചു ഭക്‌ഷണത്തിനിരുന്നു.


ലൂക്കോ ൭:൪൦
യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട്‌ ഒരു കാര്യം പറയാനുണ്ട്‌. ഗുരോ, അരുളിച്ചെയ്‌താലും എന്ന്‌ അവന്‍ പറഞ്ഞു.


ലൂക്കോ ൭:൪൪
അനന്തരം യേശു ആ സ്‌ത്രീയുടെനേരേ തിരിഞ്ഞ്‌ ശിമയോനോടു പറഞ്ഞു: നീ ഈ സ്‌ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്‍െറ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട്‌ എന്‍െറ കാലു കഴുകുകയും തലമുടികൊണ്ട്‌ തുടയ്‌ക്കുകയുംചെയ്‌തു.


ലൂക്കോ ൮:൧
അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്‍െറ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു.


ലൂക്കോ ൮:൨൨
ഒരു ദിവസം യേശുവും ശിഷ്യന്‍മാരും വഞ്ചിയില്‍ കയറി. നമുക്ക്‌ തടാകത്തിന്‍െറ മറുകരയ്‌ക്കു പോകാം എന്ന്‌ അവന്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു.


ലൂക്കോ ൮:൨൮
യേശുവിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട്‌ അവന്‍െറ മുമ്പില്‍ വീണ്‌ ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്‍െറ പുത്രാ, നീ എന്തിന്‌ എന്‍െറ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന്‌ ഞാന്‍ നിന്നോടപേക്‌ഷിക്കുന്നു.


ലൂക്കോ ൮:൨൯
എന്തെന്നാല്‍, അവനില്‍നിന്നു പുറത്തുപോകാന്‍ അശുദ്‌ധാത്‌മാവിനോട്‌ യേശു കല്‍പിച്ചു. പലപ്പോഴും അശുദ്‌ധാത്‌മാവ്‌ അവനെ പിടികൂടിയിരുന്നു. ചങ്ങല കളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്‌ധിച്ചാണ്‌ അവനെ സൂക്‌ഷിച്ചിരുന്നത്‌. എന്നാല്‍, അവന്‍ അതെല്ലാം തകര്‍ക്കുകയും വിജനസ്‌ഥലത്തേക്കു പിശാച്‌ അവനെകൊണ്ടുപോവുകയും ചെയ്യുമായിരുന്നു.


ലൂക്കോ ൮:൩൦
യേശു അവനോട്‌ നിന്‍െറ പേരെന്ത്‌ എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന്‌ അവന്‍ പറഞ്ഞു. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു.


ലൂക്കോ ൮:൩൫
സംഭവിച്ചതെ ന്തെന്നു കാണാന്‍ ജനങ്ങള്‍ പുറപ്പെട്ട്‌ യേശുവിന്‍െറ അടുത്തുവന്നു. പിശാചുബാധയില്‍നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്‌ത്രം ധരിച്ച്‌ സുബോധത്തോടെ യേശുവിന്‍െറ കാല്‍ക്കല്‍ ഇരിക്കുന്നതുകണ്ട്‌ അവര്‍ക്കു ഭയമായി.


ലൂക്കോ ൮:൩൮
പിശാചുബാധയൊഴിഞ്ഞആ മനുഷ്യന്‍ അവന്‍െറ കൂടെയായിരിക്കാന്‍ അനുവാദം ചോദിച്ചു. എന്നാല്‍, അവനെ തിരിച്ചയച്ചുകൊണ്ടു യേശു പറഞ്ഞു:


ലൂക്കോ ൮:൩൯
നീ വീട്ടിലേക്കു തിരിച്ചു പോയി ദൈവം നിനക്കു ചെയ്‌തതെന്തെന്ന്‌ അറിയിക്കുക. അവന്‍ പോയി യേശു തനിക്കുവേണ്ടി ചെയ്‌ത കാര്യങ്ങള്‍ പട്ടണം മുഴുവന്‍ പ്രസിദ്‌ധമാക്കി.


ലൂക്കോ ൮:൪൦
യേശു തിരിച്ചുവന്നപ്പോള്‍ ജനക്കൂട്ടം അവനെ സ്വാഗതം ചെയ്‌തു.


ലൂക്കോ ൮:൪൧
എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗിലെ ഒരധികാരിയായ ജായ്‌റോസ്‌ യേശുവിന്‍െറ കാല്‍ക്കല്‍ വീണ്‌, തന്‍െറ വീട്ടിലേക്കുചെല്ലണമെന്ന്‌ അപേക്‌ഷിച്ചു.


ലൂക്കോ ൮:൪൫
യേശു ചോദിച്ചു: ആരാണ്‌ എന്നെ സ്‌പര്‍ശിച്ചത്‌്‌? ആരും മിണ്ടിയില്ല. അപ്പോള്‍ പത്രോസ്‌ പറഞ്ഞു: ഗുരോ, ജനക്കൂട്ടം ചുറ്റുംകൂടി നിന്നെതിക്കുകയാണല്ലോ.


ലൂക്കോ ൮:൪൬
യേശു പറഞ്ഞു: ആരോ എന്നെ സ്‌പര്‍ശിച്ചു. എന്നില്‍നിന്നു ശക്‌തി നിര്‍ഗമിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.


ലൂക്കോ ൮:൫൦
യേശു ഇതുകേട്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക, അവള്‍ സുഖം പ്രാപിക്കും.


ലൂക്കോ ൯:൧൦
അപ്പസ്‌തോലന്‍മാര്‍ മടങ്ങിവന്ന്‌ തങ്ങള്‍ ചെയ്‌തതെല്ലാം യേശുവിനെ അറിയിച്ചു. അവന്‍ ബേത്‌സയ്‌ദാ എന്ന പട്ടണത്തിലേക്ക്‌ അവരെ കൂട്ടിക്കൊണ്ടു പോയി.


ലൂക്കോ ൯:൩൩
അവര്‍ പിരിഞ്ഞുപോകുമ്പോള്‍ പത്രോസ്‌ യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെ ആയിരിക്കുന്നതു നല്ലതാണ്‌. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം. ഒന്നു നിനക്ക്‌, ഒന്നു മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌. താന്‍ എന്താണു പറയുന്നതെന്ന്‌ അവനുതന്നെ നിശ്‌ചയമില്ലായിരുന്നു.


ലൂക്കോ ൯:൩൬
സ്വരം നിലച്ചപ്പോള്‍ യേശു മാത്രം കാണപ്പെട്ടു. ശിഷ്യന്‍മാര്‍ മൗനം അവലംബിച്ചു; തങ്ങള്‍ കണ്ടതൊന്നും ആദിവസങ്ങളില്‍ അവര്‍ ആരോടും പറഞ്ഞില്ല.


ലൂക്കോ ൯:൪൧
യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴ ച്ചതലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും? നിന്‍െറ മകനെ ഇവിടെ കൊണ്ടുവരുക.


ലൂക്കോ ൯:൪൨
യേശുവിന്‍െറ അടുത്തേക്കു വരുമ്പോള്‍ത്തന്നെ പിശാച്‌ അവനെ നിലത്തുവീഴ്‌ത്തി പീഡിപ്പിച്ചു. യേശു അശുദ്‌ധാത്‌മാവിനെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്‍പിക്കുകയും ചെയ്‌തു.


ലൂക്കോ ൯:൪൭
അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത്‌ അടുത്തുനിറുത്തി,


ലൂക്കോ ൯:൫൦
യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്‌.


ലൂക്കോ ൯:൫൮
യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്‌ഷികള്‍ക്കു കൂടുകളും ഉണ്ട്‌; മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല.


ലൂക്കോ ൯:൬൨
യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.


ലൂക്കോ ൧൦:൨൯
എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച്‌ യേശുവിനോടു ചോദിച്ചു: ആരാണ്‌ എന്‍െറ അയല്‍ക്കാരന്‍?


ലൂക്കോ ൧൦:൩൦
യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന്‌ ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്‍െറ വസ്‌ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്‌, അവനെ പ്രഹരിച്ച്‌ അര്‍ധപ്രാണനാക്കിയിട്ടു പൊയ്‌ക്കളഞ്ഞു.


ലൂക്കോ ൧൦:൩൭
അവനോടു കരുണ കാണിച്ചവന്‍ എന്ന്‌ ആ നിയമജ്‌ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.


ലൂക്കോ ൧൨:൧൪
യേശു അവനോ ടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെന്യായാധിപനോ സ്വത്തു ഭാഗിക്കുന്ന വനോ ആയി ആരു നിയമിച്ചു?


ലൂക്കോ ൧൩:൧൨
യേശു അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്‌ത്രീയേ, നിന്‍െറ രോഗത്തില്‍നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു.


ലൂക്കോ ൧൩:൧൪
യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച്‌ സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങള്‍ ഉണ്ട്‌. ആദിവസങ്ങളില്‍ വന്ന്‌ രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല.


ലൂക്കോ ൧൪:൩
യേശു നിയമജ്‌ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത്‌ അ നുവദനീയമോ അല്ലയോ?


ലൂക്കോ ൧൪:൪
അവര്‍ നിശ്‌ശ ബ്‌ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു.


ലൂക്കോ ൧൪:൧൬
അപ്പോള്‍ യേശു അവനോടു പറഞ്ഞു: ഒരുവന്‍ ഒരിക്കല്‍ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്‌ഷണിക്കുകയും ചെയ്‌തു.


ലൂക്കോ ൧൬:൧
യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന്‌ ഒരു കാര്യസ്‌ഥന്‍ ഉണ്ടായിരുന്നു. അവന്‍ സ്വത്ത്‌ ദുര്‍വ്യയം ചെയ്യുന്നുവെന്ന്‌യജമാനനു പരാതി ലഭിച്ചു.


ലൂക്കോ ൧൭:൧൩
അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന്‌ അപേക്‌ഷിച്ചു.


ലൂക്കോ ൧൭:൧൬
അവന്‍ യേശുവിന്‍െറ കാല്‍ക്കല്‍ സാഷ്‌ടാംഗം പ്രണമിച്ചു നന്‌ദി പറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു.


ലൂക്കോ ൧൭:൧൭
യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?


ലൂക്കോ ൧൭:൧൯
അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു.


ലൂക്കോ ൧൮:൧
ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:


ലൂക്കോ ൧൮:൧൬
എന്നാല്‍, യേശു അവരെ തന്‍െറ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്‍െറ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്‌.


ലൂക്കോ ൧൮:൧൯
യേശു പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്‌? ദൈവം അല്ലാതെ നല്ലവനായി മറ്റാരുമില്ല.


ലൂക്കോ ൧൮:൨൨
അതുകേട്ട്‌ യേശു പറഞ്ഞു: ഇനിയും നിനക്ക്‌ ഒരു കുറവുണ്ട്‌. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന്‌ എന്നെ അനുഗമിക്കുക.


ലൂക്കോ ൧൮:൨൪
യേശു അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്‌ എത്ര ദുഷ്‌കരം!


ലൂക്കോ ൧൮:൨൯
യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്‌ഷിച്ചവ രിലാര്‍ക്കും,


ലൂക്കോ ൧൮:൩൭
നസറായനായ യേശു കടന്നുപോകുന്നു എന്ന്‌ അവര്‍ പറഞ്ഞു.


ലൂക്കോ ൧൮:൩൮
അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്‍െറ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!


ലൂക്കോ ൧൮:൪൦
യേശു അവിടെ നിന്നു; അവനെ തന്‍െറ അടുത്തേക്കുകൊണ്ടുവരാന്‍ കല്‍പിച്ചു.


ലൂക്കോ ൧൮:൪൧
അവന്‍ അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു:ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്‌? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്‌ച വീണ്ടുകിട്ടണം.


ലൂക്കോ ൧൮:൪൨
യേശു പറഞ്ഞു: നിനക്കു കാഴ്‌ചയുണ്ടാകട്ടെ. നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു.


ലൂക്കോ ൧൮:൪൩
തത്‌ക്‌ഷണം അവനു കാഴ്‌ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്‌ യേശുവിന്‍െറ പിന്നാലെ പോയി. ഇതുകണ്ട്‌ എല്ലാവരും ദൈവത്തെ സ്‌തുതിച്ചു.


ലൂക്കോ ൧൯:൧
യേശു ജറീക്കോയില്‍ പ്രവേശിച്ച്‌ അതിലൂടെ കടന്നുപോവുകയായിരുന്നു.


ലൂക്കോ ൧൯:൩
യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട്‌ അതു സാധ്യമായിരുന്നില്ല.


ലൂക്കോ ൧൯:൪
യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയ റിയിരുന്നു. യേശു അതിലേയാണ്‌ കടന്നുപോകാനിരുന്നത്‌.


ലൂക്കോ ൧൯:൯
യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്‍െറ പുത്രനാണ്‌.


ലൂക്കോ ൧൯:൩൨
അയയ്‌ക്കപ്പെട്ട വര്‍ പോയി യേശു പറഞ്ഞതുപോലെ കണ്ടു.


ലൂക്കോ ൧൯:൩൫
അവര്‍ അതിനെ യേശുവിന്‍െറ അടുക്കല്‍ കൊണ്ടുവന്നു. തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുതക്കുട്ടിയുടെ പുറത്തു വിരിച്ച്‌ അവര്‍ യേശുവിനെ ഇരുത്തി.


ലൂക്കോ ൨൦:൮
അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ്‌ ഞാന്‍ ഇതു ചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.


ലൂക്കോ ൨൦:൧൭
യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നതെന്താണ്‌?


ലൂക്കോ ൨൦:൩൪
യേശു അവരോടു പറഞ്ഞു: ഈയുഗത്തിന്‍െറ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്‌തു കൊടുക്കുകയും ചെയ്യുന്നു.


ലൂക്കോ ൨൨:൪
അവന്‍ പുരോഹിതപ്രമുഖന്‍മാരെയും സേനാധിപന്‍മാരെയും സമീപിച്ച്‌ എങ്ങനെയാണ്‌ യേശുവിനെ അവര്‍ക്ക്‌ ഒറ്റിക്കൊടുക്കേണ്ടത്‌ എന്ന്‌ ആലോചിച്ചു.


ലൂക്കോ ൨൨:൮
യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസ ഹാ ഭക്‌ഷിക്കേണ്ടതിന്‌ ഒരുക്കങ്ങള്‍ ചെയ്യുവിന്‍.


ലൂക്കോ ൨൨:൪൭
അവന്‍ ഇതു പറഞ്ഞുകൊണ്ടിരിക്കു മ്പോള്‍ ഒരു ജനക്കൂട്ടം അവിടെ വന്നു. പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസാണ്‌ അവരുടെ മുമ്പില്‍ നടന്നിരുന്നത്‌. യേശുവിനെ ചുംബിക്കാന്‍ അവന്‍ മുമ്പോട്ടുവന്നു.


ലൂക്കോ ൨൨:൪൮
യേശു അവനോടു ചോദിച്ചു: യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്‌?


ലൂക്കോ ൨൨:൪൯
എന്താണു സംഭ വിക്കാന്‍ പോകുന്നത്‌ എന്നു കണ്ടപ്പോള്‍ യേശുവിനോടു കൂടെയുണ്ടായിരുന്നവര്‍, കര്‍ത്താവേ, ഞങ്ങള്‍ വാളെടുത്തു വെട്ടട്ടെയോ എന്നുചോദിച്ചു.


ലൂക്കോ ൨൨:൫൧
അതുകണ്ട്‌ യേശു പറഞ്ഞു: നിര്‍ത്തൂ! അനന്തരം, യേശു അവന്‍െറ ചെവി തൊട്ട്‌ അവനെ സുഖപ്പെടുത്തി.


ലൂക്കോ ൨൨:൫൨
അപ്പോള്‍ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖന്‍മാരോടും ദേവാലയ സേനാധിപന്‍മാരോടും ജനപ്രമാണികളോടും പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ?


ലൂക്കോ ൨൨:൬൩
യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്‌തു.


ലൂക്കോ ൨൩:൮
ഹേറോദേസ്‌ യേശുവിനെക്കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. എന്തെന്നാല്‍, അവന്‍ യേശുവിനെപ്പറ്റി കേട്ടിരുന്നതുകൊണ്ട്‌ അവനെ കാണാന്‍ ആഗ്രഹിച്ചിരുന്നു; അവന്‍ ചെയ്യുന്ന ഏതെങ്കിലും ഒരദ്‌ഭുതം കാണാമെന്നു പ്രതീക്‌ഷിക്കുകയും ചെയ്‌തിരുന്നു.


ലൂക്കോ ൨൩:൧൧
ഹേറോദേസ്‌ പടയാളികളോടു ചേര്‍ന്ന്‌ അവനോടു നിന്‌ദ്യമായി പെരുമാറുകയും അവനെ അധിക്‌ഷേപിക്കുകയും ചെയ്‌തു. അവന്‍ യേശുവിനെ പകിട്ടേറിയ വസ്‌ത്രം ധരിപ്പിച്ച്‌ പീലാത്തോസിന്‍െറ അടുത്തേക്കു തിരിച്ചയച്ചു.


ലൂക്കോ ൨൩:൨൦
യേശുവിനെ വിട്ടയയ്‌ക്കണം എന്നാഗ്രഹിച്ചുകൊണ്ട്‌ പീലാത്തോസ്‌ ഒരിക്കല്‍കൂടി അവരോടു സംസാരിച്ചു.


ലൂക്കോ ൨൩:൨൫
അവര്‍ ആവശ്യപ്പെട്ട മനുഷ്യനെ വ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെട്ടിരുന്നവനെ വ അവന്‍ വിട്ടയയ്‌ക്കുകയും യേശുവിനെ അവരുടെ ഇംഗിതത്തിന്‌ ഏല്‍പിച്ചു കൊടുക്കുകയും ചെയ്‌തു.


ലൂക്കോ ൨൩:൨൬
അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന്‌ ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ്‌ ചുമലില്‍വച്ച്‌ യേശുവിന്‍െറ പുറകേ ചുമന്നുകൊണ്ടുവ രാന്‍ നിര്‍ബന്‌ധിച്ചു.


ലൂക്കോ ൨൩:൨൭
ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും യേശുവിന്‍െറ പിന്നാലെ പോയിരുന്നു.


ലൂക്കോ ൨൩:൨൮
അവരുടെ നേരേ തിരിഞ്ഞ്‌ യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.


ലൂക്കോ ൨൩:൩൪
യേശു പറഞ്ഞു: പിതാവേ, അവരോടു ക്‌ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല. അവന്‍െറ വസ്‌ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു.


ലൂക്കോ ൨൩:൪൨
അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്‍െറ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!


ലൂക്കോ ൨൩:൪൩
യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.


ലൂക്കോ ൨൩:൪൬
യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു.


ലൂക്കോ ൨൩:൫൨
അവന്‍ പീലാത്തോസിന്‍െറ അടുത്തെത്തി യേശുവിന്‍െറ ശരീരം ചോദിച്ചു.


ലൂക്കോ ൨൩:൫൫
ഗലീലിയില്‍നിന്ന്‌ യേശുവിനോടൊപ്പം വന്നിരുന്ന സ്‌ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്‍െറ ശരീരം എങ്ങനെ സംസ്‌ കരിച്ചു എന്നും കണ്ടു.


ലൂക്കോ ൨൪:൩
അവര്‍ അകത്തുകടന്നു നോക്കിയപ്പോള്‍ കര്‍ത്താവായ യേശുവിന്‍െറ ശരീരം കണ്ടില്ല.


ലൂക്കോ ൨൪:൧൫
അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്‌തു കൊണ്ടുപോകുമ്പോള്‍ യേശുവും അടുത്തെത്തി അവരോടൊപ്പംയാത്ര ചെയ്‌തു.


ലൂക്കോ ൨൪:൧൯
അവന്‍ ചോദിച്ചു: ഏതു കാര്യങ്ങള്‍? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്‍െറയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്‌തനായ പ്രവാചകനായിരുന്നു.


ലൂക്കോ ൨൪:൩൬
അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്‌ഷ നായി അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു.


ജോൺ ൧:൧൭
എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്‌തുവഴി ഉണ്ടായി.


ജോൺ ൧:൨൯
അടുത്ത ദിവസം യേശു തന്‍െറ അടുത്തേക്കു വരുന്നതു കണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്‍െറ പാപം നീക്കുന്ന ദൈവത്തിന്‍െറ കുഞ്ഞാട്‌.


ജോൺ ൧:൩൬
യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്‍െറ കുഞ്ഞാട്‌!


ജോൺ ൧:൩൭
അവന്‍ പറഞ്ഞതു കേട്ട്‌ ആ രണ്ടു ശിഷ്യന്‍മാര്‍ യേശുവിനെ അനുഗമിച്ചു.


ജോൺ ൧:൩൮
യേശു തിരിഞ്ഞ്‌, അവര്‍ തന്‍െറ പിന്നാലെ വരുന്നതുകണ്ട്‌, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്‌ബീ - ഗുരു. എന്നാണ്‌ ഇതിനര്‍ഥം - അങ്ങ്‌ എവിടെയാണു വസിക്കുന്നത്‌?


ജോൺ ൧:൪൨
അവനെ യേശുവിന്‍െറ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്‍െറ പുത്രനായ ശിമയോനാണ്‌. കേപ്പാ - പാറ - എന്നു നീ വിളിക്കപ്പെടും.


ജോൺ ൧:൪൩
പിറ്റേദിവസം അവന്‍ ഗലീലിയിലേക്കു പോകാനൊരുങ്ങി. പീലിപ്പോസിനെക്കണ്ടപ്പോള്‍ യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക.


ജോൺ ൧:൪൫
പീലിപ്പോസ്‌ നഥാനയേലിനെക്കണ്ട്‌ അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്‌ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്‍െറ മകന്‍, നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു.


ജോൺ ൧:൪൭
നഥാനയേല്‍ തന്‍െറ അടുത്തേക്കു വരുന്നതു കണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍!


ജോൺ ൧:൪൮
അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ്‌ നിന്നെ വിളിക്കുന്നതിനുമുമ്പ്‌, നീ അത്തിമരത്തിന്‍െറ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.


ജോൺ ൧:൫൦
യേശു പറഞ്ഞു: അത്തിമരത്തിന്‍െറ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട്‌ നീ എന്നില്‍ വിശ്വസിക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും.


ജോൺ ൨:൧
മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍െറ അമ്മഅവിടെയുണ്ടായിരുന്നു.


ജോൺ ൨:൨
യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്‌ഷണിക്കപ്പെട്ടിരുന്നു.


ജോൺ ൨:൩
അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍െറ അമ്മഅവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.


ജോൺ ൨:൪
യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്‍െറ സമയം ഇനിയും ആയിട്ടില്ല.


ജോൺ ൨:൭
ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.


ജോൺ ൨:൧൧
യേശു തന്‍െറ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തി ച്ചഅടയാളങ്ങളുടെ ആരംഭമാണ്‌, ഗലീലിയിലെ കാനായില്‍ ചെയ്‌ത ഈ അദ്‌ഭുതം. അവന്‍െറ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു.


ജോൺ ൨:൧൩
യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി.


ജോൺ ൨:൧൯
യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും.


ജോൺ ൨:൨൨
അവന്‍ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്‍െറ ശിഷ്യന്‍മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന്‌ ഓര്‍മിക്കുകയും അങ്ങനെ, വിശുദ്‌ധ ലിഖിതവും യേശു പ്രസ്‌താവിച്ചവച നവും വിശ്വസിക്കുകയും ചെയ്‌തു.


ജോൺ ൨:൨൪
യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു.


ജോൺ ൩:൨
അവന്‍ രാത്രി യേശുവിന്‍െറ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ്‌ ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.


ജോൺ ൩:൩
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.


ജോൺ ൩:൫
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.


ജോൺ ൩:൧൦
യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്‌സിലാകുന്നില്ലേ?


ജോൺ ൩:൨൨
ഇതിനുശേഷം യേശുവും ശിഷ്യന്‍മാരുംയൂദയാദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച്‌ സ്‌നാനം നല്‍കി.


ജോൺ ൪:൨
വാസ്‌തവത്തില്‍, ശിഷ്യന്‍മാരല്ലാതെ യേശു നേരിട്ട്‌ ആരെയും സ്‌നാനപ്പെടുത്തിയില്ല.


ജോൺ ൪:൬
യാക്കോബിന്‍െറ കിണര്‍ അവിടെയാണ്‌. യാത്രചെയ്‌തു ക്ഷീണി ച്ചയേശു ആ കിണറിന്‍െറ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.


ജോൺ ൪:൭
ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട്‌ എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു.


ജോൺ ൪:൧൦
യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍െറ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട്‌ ആവശ്യപ്പെടുന്നത്‌ ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.


ജോൺ ൪:൧൩
യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും.


ജോൺ ൪:൧൭
എനിക്കു ഭര്‍ത്താവില്ല എന്ന്‌ ആ സ്‌ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്‌.


ജോൺ ൪:൨൧
യേശു പറഞ്ഞു: സ്‌ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.


ജോൺ ൪:൨൬
യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ്‌ അവന്‍.


ജോൺ ൪:൩൪
യേശു പറഞ്ഞു: എന്നെ അയച്ചവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും അവന്‍െറ ജോലി പൂര്‍ത്തിയാക്കുകയുമാണ്‌ എന്‍െറ ഭക്‌ഷണം.


ജോൺ ൪:൪൪
പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന്‌ യേശുതന്നെ സാക്‌ഷ്യപ്പെടുത്തിയിരുന്നു.


ജോൺ ൪:൪൭
യേശുയൂദയായില്‍ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന്‌ തന്‍െറ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന്‌ അവനോട്‌ അപേക്‌ഷിച്ചു.


ജോൺ ൪:൪൮
അപ്പോള്‍ യേശു പറഞ്ഞു: അടയാളങ്ങളും അദ്‌ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ.


ജോൺ ൪:൪൯
അപ്പോള്‍, ആ രാജസേവകന്‍ അവനോട്‌ അപേക്‌ഷിച്ചു: കര്‍ത്താവേ, എന്‍െറ മകന്‍ മരിക്കുംമുമ്പ്‌ വരണമേ! യേശു പറഞ്ഞു:പൊയ്‌ക്കൊള്ളുക. നിന്‍െറ മകന്‍ ജീവിക്കും.


ജോൺ ൪:൫൦
യേശു പറഞ്ഞവചനം വിശ്വസിച്ച്‌ അവന്‍ പോയി.


ജോൺ ൪:൫൩
നിന്‍െറ മകന്‍ ജീവിക്കും എന്ന്‌ യേശു പറഞ്ഞത്‌ ആ മണിക്കൂറില്‍ത്തന്നെയാണെന്ന്‌ ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു.


ജോൺ ൪:൫൪
ഇത്‌യൂദയായില്‍നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തി ച്ചരണ്ടാമത്തെ അടയാളമാണ്‌.


ജോൺ ൫:൧
ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന്‌ യേശു ജറുസലെമിലേക്കു പോയി.


ജോൺ ൫:൬
അവന്‍ അവിടെ കിടക്കുന്നത്‌ യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന്‌ അറിഞ്ഞ്‌ യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക്‌ ആഗ്രഹമുണ്ടോ?


ജോൺ ൫:൮
യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.


ജോൺ ൫:൧൩
അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ അവന്‍ ആരാണെന്നു സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല.


ജോൺ ൫:൧൪
പിന്നീട്‌ യേശു ദേവാലയത്തില്‍വച്ച്‌ അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യ രുത്‌.


ജോൺ ൫:൧൫
അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന്‌ യഹൂദരെ അ റിയിച്ചു.


ജോൺ ൫:൧൬
സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു.


ജോൺ ൫:൧൭
യേശു അവരോടു പറഞ്ഞു: എന്‍െറ പിതാവ്‌ ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്‌; ഞാനും പ്രവര്‍ത്തിക്കുന്നു.


ജോൺ ൫:൧൯
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്‌തുകാണുന്നതല്ലാതെ പുത്രന്‌ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു.


ജോൺ ൬:൧
യേശു തിബേരിയാസ്‌ എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്‍െറ മറുകരയിലേക്കു പോയി.


ജോൺ ൬:൩
യേശു മലയിലേക്കു കയറി ശിഷ്യന്‍മാരോടുകൂടെ അവിടെയിരുന്നു.


ജോൺ ൬:൫
യേശു കണ്ണുകളുയര്‍ത്തി ഒരു വലിയ ജനതതി തന്‍െറ അടുത്തേക്കു വരുന്നതു കണ്ടു. അവന്‍ പീലിപ്പോസിനോടു ചോദിച്ചു: ഇവര്‍ക്കു ഭക്‌ഷിക്കുവാന്‍ നാം എവിടെനിന്ന്‌ അപ്പം വാങ്ങും?


ജോൺ ൬:൬
അവനെ പരീക്‌ഷിക്കാനാണ്‌ യേശു ഇങ്ങനെ ചോദിച്ചത്‌. എന്തു ചെയ്യണമെന്ന്‌ യേശു നേരത്തെ മനസ്‌സില്‍ കരുതിയിരുന്നു.


ജോൺ ൬:൧൦
യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്‌ഷണത്തിനിരുത്തുവിന്‍. ആ സ്‌ഥലത്തു പുല്ലു തഴച്ചുവളര്‍ന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷന്‍മാര്‍ അവിടെ ഇരുന്നു.


ജോൺ ൬:൧൧
അനന്തരം യേശു അപ്പമെടുത്ത്‌ കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അവര്‍ക്കു വിതരണം ചെയ്‌തു; അതുപോലെതന്നെ മീനും വേണ്ടത്രനല്‍കി.


ജോൺ ൬:൧൫
അവര്‍ വന്നു തന്നെ രാജാവാക്കാന്‍വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസ്‌സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്കു പിന്‍മാറി.


ജോൺ ൬:൧൭
അവര്‍ ഒരു വള്ളത്തില്‍ കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.


ജോൺ ൬:൧൯
ഇരുപത്തഞ്ചോ മുപ്പതോ സ്‌താദിയോണ്‍ ദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്ന്‌ വളളത്തെ സമീപിക്കുന്നതു കണ്ട്‌ അവര്‍ ഭയപ്പെട്ടു.


ജോൺ ൬:൨൨
അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്‍മാരോടുകൂടി യേശു അതില്‍ കയറിയിരുന്നില്ല എന്നും ശിഷ്യന്‍മാര്‍ തനിയേ ആണു പോയതെന്നും കടലിന്‍െറ മറുകരെ നിന്ന ആളുകള്‍ പിറ്റെദിവസം മനസ്‌സിലാക്കി.


ജോൺ ൬:൨൪
യേശുവോ ശിഷ്യന്‍മാരോ അവിടെയില്ലെന്നു കണ്ടപ്പോള്‍ ജനക്കൂട്ടം വള്ളങ്ങളില്‍ കയറി യേശുവിനെത്തിരക്കി കഫര്‍ണാമിലെത്തി.


ജോൺ ൬:൨൫
യേശുവിനെ കടലിന്‍െറ മറുകരയില്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ചോദിച്ചു: റബ്‌ബീ, അങ്ങ്‌ എപ്പോള്‍ ഇവിടെയെത്തി?


ജോൺ ൬:൨൬
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്‌ഷിച്ചു തൃപ്‌തരായതുകൊണ്ടാണ്‌ നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്‌.


ജോൺ ൬:൨൯
യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി - അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക.


ജോൺ ൬:൩൨
യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍നിന്ന്‌ അപ്പം തന്നത്‌; എന്‍െറ പിതാവാണ്‌ സ്വര്‍ഗത്തില്‍നിന്ന്‌ നിങ്ങള്‍ക്കുയഥാര്‍ഥമായ അപ്പം തരുന്നത്‌.


ജോൺ ൬:൩൫
യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്‍െറ അപ്പം. എന്‍െറ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല.


ജോൺ ൬:൪൨
അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്‍െറ മകനായ യേശുവല്ലേ? ഇവന്‍െറ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്‌, ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നു എന്ന്‌ ഇവന്‍ പറയുന്നത്‌?


ജോൺ ൬:൪൩
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്‌പരം പിറുപിറുക്കേണ്ടതില്ല.


ജോൺ ൬:൫൩
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍െറ ശരീരം ഭക്‌ഷിക്കുകയും അവന്‍െറ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.


ജോൺ ൬:൬൧
തന്‍െറ ശിഷ്യന്‍മാര്‍ പിറുപിറുക്കുന്നു എന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങള്‍ക്ക്‌ ഇടര്‍ച്ചവരുത്തുന്നുവോ?


ജോൺ ൬:൬൭
യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?


ജോൺ ൬:൭൦
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന്‍ പിശാചാണ്‌.


ജോൺ ൬:൭൧
അവന്‍ ഇതു പറഞ്ഞത്‌ ശിമയോന്‍ സ്‌ക റിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്‌. എന്തെന്നാല്‍, പന്ത്രണ്ടുപേരിലൊരുവനായ അവനാണ്‌ യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്നത്‌.


ജോൺ ൭:൧
യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്‌ടപ്പെട്ടില്ല.


ജോൺ ൭:൬
യേശു പറഞ്ഞു: എന്‍െറ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.


ജോൺ ൭:൧൪
തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുതുടങ്ങി.


ജോൺ ൭:൧൬
യേശു പറഞ്ഞു: എന്‍െറ പ്രബോധനം എന്‍െറ സ്വന്തമല്ല, എന്നെ അയച്ചവന്‍േറതത്ര.


ജോൺ ൭:൨൧
യേശു പ്രതിവചിച്ചു: ഞാന്‍ ഒരു പ്രവൃത്തി ചെയ്‌തു. അതില്‍ നിങ്ങളെല്ലാവരും ആശ്‌ചര്യപ്പെടുന്നു.


ജോൺ ൭:൨൮
ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്‌. അവിടുത്തെനിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ.


ജോൺ ൭:൩൩
യേശു പറഞ്ഞു: അല്‍പസമയംകൂടി ഞാന്‍ നിങ്ങളോടുകൂടെയുണ്ട്‌. അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്‍െറ അടുത്തേക്കു പോകും.


ജോൺ ൭:൩൭
തിരുനാളിന്‍െറ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍െറ അടുക്കല്‍ വന്നു കുടിക്കട്ടെ.


ജോൺ ൭:൩൯
അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്‌മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.


ജോൺ ൭:൫൦
മുമ്പൊരിക്കല്‍ യേശുവിന്‍െറ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ്‌ അപ്പോള്‍ അവരോടു ചോദിച്ചു:


ജോൺ ൮:൧
യേശു ഒലിവുമലയിലേക്കു പോയി.


ജോൺ ൮:൬
ഇത്‌, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചതാണ്‌. യേശുവാകട്ടെ, കുനിഞ്ഞ്‌ വിരല്‍കൊണ്ടു നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു.


ജോൺ ൮:൯
എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്‌ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്‌ത്രീയും മാത്രം ശേഷിച്ചു.


ജോൺ ൮:൧൦
യേശു നിവര്‍ന്ന്‌ അവളോടു ചോദിച്ചു: സ്‌ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?


ജോൺ ൮:൧൧
അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്‌.


ജോൺ ൮:൧൨
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്‍െറ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍െറ പ്രകാശമുണ്ടായിരിക്കും.


ജോൺ ൮:൧൪
യേശു പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്‌ഷ്യം നല്‍കിയാലും എന്‍െറ സാക്‌ഷ്യം സത്യമാണ്‌. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല.


ജോൺ ൮:൧൯
അപ്പോള്‍ അവര്‍ ചോദിച്ചു: നിന്‍െറ പിതാവ്‌ എവിടെയാണ്‌? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്‍െറ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്‍െറ പിതാവിനെയും അറിയുമായിരുന്നു.


ജോൺ ൮:൨൧
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.


ജോൺ ൮:൨൫
അപ്പോള്‍ അവര്‍ ചോദിച്ചു: നീ ആരാണ്‌? യേശു പറഞ്ഞു: ആരംഭം മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ.


ജോൺ ൮:൨൮
അതുകൊണ്ട്‌ യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്‍െറ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്‌.


ജോൺ ൮:൩൧
തന്നില്‍ വിശ്വസി ച്ചയഹൂദരോട്‌ യേശു പറഞ്ഞു: എന്‍െറ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്‍െറ ശിഷ്യരാണ്‌.


ജോൺ ൮:൩൪
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്‍െറ അടിമയാണ്‌.


ജോൺ ൮:൩൯
അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്‌. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്‍െറ മക്കളാണെങ്കില്‍ അബ്രാഹത്തിന്‍െറ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.


ജോൺ ൮:൪൨
യേശു അവരോടു പറഞ്ഞു: ദൈവം ആണ്‌ നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്‌. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന്‌ എന്നെ അയച്ചതാണ്‌.


ജോൺ ൮:൪൯
യേശു പറഞ്ഞു: എനിക്കു പിശാചില്ല. ഞാന്‍ എന്‍െറ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെ അപമാനിക്കുന്നു.


ജോൺ ൮:൫൪
യേശു പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്‍െറ മഹത്വത്തിനു വിലയില്ല.


ജോൺ ൮:൫൮
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ്‌ ഞാന്‍ ഉണ്ട്‌.


ജോൺ ൮:൫൯
അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ്‌ ദേവാലയത്തില്‍നിന്നു പുറത്തു പോയി.


ജോൺ ൯:൨
ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്‌ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌, ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ?


ജോൺ ൯:൩
യേശു മറുപടി പറഞ്ഞു: ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍െറ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌.


ജോൺ ൯:൧൧
അവന്‍ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്‍െറ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്കു കാഴ്‌ച ലഭിച്ചു.


ജോൺ ൯:൧൪
യേശു ചെളിയുണ്ടാക്കി അവന്‍െറ കണ്ണുകള്‍ തുറന്നത്‌ ഒരു സാബത്തു ദിവസമാണ്‌.


ജോൺ ൯:൨൨
അവന്‍െറ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത്‌ യഹൂദരെ ഭയന്നിട്ടാണ്‌. കാരണം, യേശുവിനെ ക്രിസ്‌തു എന്ന്‌ ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്ന്‌ യഹൂദര്‍ തീരുമാനിച്ചിരുന്നു.


ജോൺ ൯:൩൫
അവര്‍ അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?


ജോൺ ൯:൩൭
യേശു പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍തന്നെയാണ്‌ അവന്‍.


ജോൺ ൯:൩൮
കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവന്‍ യേശുവിനെ പ്രണമിച്ചു.


ജോൺ ൯:൩൯
യേശു പറഞ്ഞു: കാഴ്‌ചയില്ലാത്ത വര്‍ കാണുകയും കാഴ്‌ചയുള്ളവര്‍ അന്‌ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ന്യായവിധിക്കായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്‌.


ജോൺ ൯:൪൧
യേശു അവരോടു പറഞ്ഞു: അന്‌ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു.


ജോൺ ൧൦:൬
യേശു അവരോട്‌ ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞത്‌ എന്തെന്ന്‌ അവര്‍ മനസ്‌സിലാക്കിയില്ല.


ജോൺ ൧൦:൭
അതുകൊണ്ട്‌ യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ്‌ ആടുകളുടെ വാതില്‍.


ജോൺ ൧൦:൨൩
യേശു ദേവാലയത്തില്‍ സോളമന്‍െറ മണ്‌ഡപത്തില്‍ നടക്കുമ്പോള്‍


ജോൺ ൧൦:൨൫
യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്‍െറ പിതാവിന്‍െറ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു.


ജോൺ ൧൦:൩൨
യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ്‌ നിങ്ങള്‍ എന്നെ കല്ലെറിയുന്നത്‌?


ജോൺ ൧൦:൩൪
യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?


ജോൺ ൧൧:൪
അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്‍െറ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്‌.


ജോൺ ൧൧:൫
യേശു മര്‍ത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.


ജോൺ ൧൧:൬
എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്‌ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു.


ജോൺ ൧൧:൯
യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്‍െറ പ്രകാശം അവന്‍ കാണുന്നു.


ജോൺ ൧൧:൧൩
യേശു അവന്‍െറ മരണത്തെക്കുറിച്ചാണു സംസാരിച്ചത്‌. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെന്ന്‌ അവര്‍ വിചാരിച്ചു.


ജോൺ ൧൧:൧൪
അപ്പോള്‍ യേശു വ്യക്‌തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി.


ജോൺ ൧൧:൧൭
ലാസര്‍ സംസ്‌കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന്‌ യേശു അവിടെയെത്തിയപ്പോള്‍ അറിഞ്ഞു.


ജോൺ ൧൧:൨൦
യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന്‌ അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു.


ജോൺ ൧൧:൨൧
മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍െറ സഹോദരന്‍മരിക്കുകയില്ലായിരുന്നു.


ജോൺ ൧൧:൨൩
യേശു പറഞ്ഞു: നിന്‍െറ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.


ജോൺ ൧൧:൨൫
യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും.


ജോൺ ൧൧:൩൦
യേശു അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ കണ്ട സ്‌ഥലത്തുതന്നെ അവന്‍ നില്‍ക്കുകയായിരുന്നു.


ജോൺ ൧൧:൩൨
മറിയം യേശു നിന്നിരുന്നിടത്തു വന്ന്‌, അവനെക്കണ്ടപ്പോള്‍ കാല്‍ക്കല്‍ വീണു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍െറ സഹോദരന്‍മരിക്കുമായിരുന്നില്ല.


ജോൺ ൧൧:൩൩
അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശു ആത്‌മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട്‌്‌ അസ്വസ്‌ഥനായി ചോദിച്ചു:


ജോൺ ൧൧:൩൫
യേശു കണ്ണീര്‍ പൊഴിച്ചു.


ജോൺ ൧൧:൩൮
യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അത്‌ ഒരു ഗുഹയായിരുന്നു. അതിന്‍മേല്‍ ഒരു കല്ലും വച്ചിരുന്നു.


ജോൺ ൧൧:൩൯
യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്‌ധം ഉണ്ടായിരിക്കും. ഇത്‌ നാലാം ദിവസമാണ്‌.


ജോൺ ൧൧:൪൦
യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?


ജോൺ ൧൧:൪൧
അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ്‌ എന്‍െറ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു.


ജോൺ ൧൧:൪൪
അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്‍െറ കൈകാലുകള്‍ നാടകള്‍കൊണ്ട്‌ ബന്‌ധിക്കപ്പെട്ടും മുഖം തുണികൊണ്ട്‌ ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്‍െറ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.


ജോൺ ൧൧:൪൬
എന്നാല്‍, അവരില്‍ ചിലര്‍ ചെന്ന്‌ യേശു പ്രവര്‍ത്തി ച്ചകാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു.


ജോൺ ൧൧:൫൧
അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു-


ജോൺ ൧൧:൫൪
അതുകൊണ്ട്‌ യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.


ജോൺ ൧൧:൫൬
അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട്‌ ദേവാലയത്തില്‍വച്ചു പരസ്‌പരം ചോദിച്ചു: നിങ്ങള്‍ എന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?


ജോൺ ൧൨:൧
മരിച്ചവരില്‍നിന്നു താന്‍ ഉയിര്‍പ്പി ച്ചലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്‌ക്ക്‌ ആറു ദിവസം മുമ്പ്‌ യേശു വന്നു.


ജോൺ ൧൨:൩
മറിയം വിലയേറിയതും ശുദ്‌ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്‌ധതൈലമെടുത്ത്‌ യേശുവിന്‍െറ പാദങ്ങളില്‍ പൂശുകയും തന്‍െറ തലമുടികൊണ്ട്‌ അവന്‍െറ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തു. തൈലത്തിന്‍െറ പരിമളംകൊണ്ടു വീടു നിറഞ്ഞു.


ജോൺ ൧൨:൭
യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്‍െറ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്‌തുവെന്ന്‌ അവള്‍ കരുതിക്കൊള്ളട്ടെ.


ജോൺ ൧൨:൯
അവന്‍ അവിടെയുണ്ടെന്നറിഞ്ഞ്‌ വലിയ ഒരു ഗണം യഹൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത്‌ യേശുവിനെ ഉദ്‌ദേശിച്ചുമാത്രമല്ല; അവന്‍ മരിച്ചവരില്‍നിന്നുയിര്‍പ്പി ച്ചലാസറിനെ കാണാന്‍കൂടിയാണ്‌.


ജോൺ ൧൨:൧൧
എന്തെന്നാല്‍, അവന്‍ നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെ വിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു.


ജോൺ ൧൨:൧൨
അടുത്ത ദിവസം, തിരുനാളിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു ജറുസലെമിലേക്കു വരുന്നെന്നു കേട്ട്‌,


ജോൺ ൧൨:൧൪
യേശു ഒരു കഴുതക്കുട്ടിയെക്കണ്ട്‌ അതിന്‍െറ പുറത്തു കയറിയിരുന്നു.


ജോൺ ൧൨:൧൬
അവന്‍െറ ശിഷ്യന്‍മാര്‍ക്ക്‌ ആദ്യം ഇതു മനസ്‌സിലായില്ല. എന്നാല്‍, യേശു മഹത്വം പ്രാപിച്ചപ്പോള്‍ അവനെപ്പറ്റി ഇക്കാര്യങ്ങള്‍ എഴുതപ്പെട്ടിരുന്നുവെന്നും അവനുവേണ്ടി ഇവയെല്ലാം ചെയ്‌തുവെന്നും അവര്‍ അനുസ്‌മരിച്ചു.


ജോൺ ൧൨:൨൧
ഇവര്‍ ഗലീലിയിലെ ബേത്‌സയ്‌ദായില്‍നിന്നുള്ള പീലിപ്പോസിന്‍െറ അടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെ കാണാന്‍ ആഗ്രഹിക്കുന്നു.


ജോൺ ൧൨:൨൨
പീലിപ്പോസ്‌ പോയി അന്ത്രയോസിനോടു പറഞ്ഞു: അന്ത്രയോസും പീലിപ്പോസും കൂടി യേശുവിനെ വിവരമറിയിച്ചു.


ജോൺ ൧൨:൨൩
യേശു പറഞ്ഞു: മനുഷ്യപുത്രന്‍മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.


ജോൺ ൧൨:൩൦
യേശു പറഞ്ഞു: ഈ സ്വരമുണ്ടായത്‌ എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്‌.


ജോൺ ൧൨:൩൫
യേശു അവരോടു പറഞ്ഞു: അല്‍പസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്‌. അന്‌ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്‌ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ്‌ പോകുന്നതെന്ന്‌ അറിയുന്നില്ല.


ജോൺ ൧൨:൩൭
ഇതു പറഞ്ഞതിനുശേഷം യേശു അവരില്‍നിന്നു പോയി രഹസ്യമായി പാര്‍ത്തു. അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ വിശ്വസിച്ചില്ല.


ജോൺ ൧൨:൪൪
യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്‌.


ജോൺ ൧൩:൧
ഈ ലോകം വിട്ട്‌ പിതാവിന്‍െറ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന്‌ പെസഹാത്തിരുനാളിനു മുമ്പ്‌ യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.


ജോൺ ൧൩:൨
അത്താഴ സമയത്ത്‌ പിശാച്‌ ശിമയോന്‍െറ പുത്രനായ യൂദാസ്‌ സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.


ജോൺ ൧൩:൩
പിതാവ്‌ സകലതും തന്‍െറ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.


ജോൺ ൧൩:൭
യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന്‌ ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട്‌ അറിയും.


ജോൺ ൧൩:൮
പത്രോസ്‌ പറഞ്ഞു: നീ ഒരിക്കലും എന്‍െറ പാദം കഴുക രുത്‌. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക്‌ എന്നോടുകൂടെ പങ്കില്ല.


ജോൺ ൧൩:൧൦
യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്‍െറ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്‌ധിയുള്ളവരാണ്‌; എന്നാല്‍ എല്ലാവരുമല്ല.


ജോൺ ൧൩:൨൧
ഇതു പറഞ്ഞപ്പോള്‍ യേശു ആത്‌മാവില്‍ അസ്വസ്‌ഥനായി. അവന്‍ വ്യക്‌തമായി പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.


ജോൺ ൧൩:൨൩
ശിഷ്യന്‍മാരില്‍ യേശു സ്‌നേഹിച്ചിരുന്നവന്‍ അവന്‍െറ വക്‌ഷസ്‌സിലേക്കു ചാരിക്കിടന്നിരുന്നു.


ജോൺ ൧൩:൨൫
യേശുവിന്‍െറ വക്‌ഷസ്‌സില്‍ ചേര്‍ന്നു കിടന്നുകൊണ്ട്‌ അവന്‍ ചോദിച്ചു: കര്‍ത്താവേ, ആരാണത്‌?


ജോൺ ൧൩:൨൭
അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന്‌ സാത്താന്‍ അവനില്‍ പ്രവേശിച്ചു. യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക.


ജോൺ ൧൩:൨൯
പണസഞ്ചി യൂദാസിന്‍െറ പക്കലായിരുന്നതിനാല്‍, നമുക്കു തിരുനാളിനാവശ്യമുള്ളതു വാങ്ങുക എന്നോ ദരിദ്രര്‍ക്ക്‌ എന്തെങ്കിലും കൊടുക്കുക എന്നോ ആയിരിക്കാം യേശു അവനോട്‌ ആവശ്യപ്പെട്ടതെന്നു ചിലര്‍ വിചാരിച്ചു.


ജോൺ ൧൩:൩൧
അവന്‍ പുറത്തു പോയിക്കഴിഞ്ഞപ്പോള്‍ യേശു പറഞ്ഞു: ഇപ്പോള്‍ മനുഷ്യപുത്രന്‍മഹത്വപ്പെട്ടിരിക്കുന്നു. അവനില്‍ ദൈവവും മഹത്വപ്പെട്ടിരിക്കുന്നു.


ജോൺ ൧൩:൩൬
ശിമയോന്‍ പത്രോസ്‌ ചോദിച്ചു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക്‌ ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും.


ജോൺ ൧൩:൩൮
യേശു പ്രതിവചിച്ചു: നീ എനിക്കുവേണ്ടി ജീവന്‍ ത്യജിക്കുമെന്നോ? സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയുന്നതുവരെ കോഴി കൂവുകയില്ല.


ജോൺ ൧൪:൬
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍െറ അടുക്കലേക്കു വരുന്നില്ല.


ജോൺ ൧൪:൯
യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?


ജോൺ ൧൪:൨൩
യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍െറ വചനം പാലിക്കും. അപ്പോള്‍ എന്‍െറ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍െറ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.


ജോൺ ൧൬:൧൯
ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്‌സി ലാക്കി യേശു പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്‌പരം ചോദിക്കുന്നുവോ?


ജോൺ ൧൬:൩൧
യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?


ജോൺ ൧൭:൧
ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന്‍ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്‌ പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ!


ജോൺ ൧൭:൩
ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ചയേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍.


ജോൺ ൧൮:൧
ഇതു പറഞ്ഞശേഷം യേശു ശിഷ്യന്‍മാരോടുകൂടെ കെദ്രാണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യന്‍മാരും അതില്‍ പ്രവേശിച്ചു.


ജോൺ ൧൮:൨
അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്‌ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യന്‍മാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു.


ജോൺ ൧൮:൪
തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന്‌ അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണ്‌ അന്വേഷിക്കുന്നത്‌?


ജോൺ ൧൮:൫
അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അതു ഞാനാണ്‌. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു.


ജോൺ ൧൮:൭
അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ ആരെ അന്വേഷിക്കുന്നു? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ.


ജോൺ ൧൮:൮
യേശു പ്രതിവചിച്ചു: ഞാനാണ്‌ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെയാണ്‌ അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ.


ജോൺ ൧൮:൧൧
യേശു പത്രോസിനോടു പറഞ്ഞു: വാള്‍ ഉറയിലിടുക. പിതാവ്‌ എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?


ജോൺ ൧൮:൧൨
അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്‌ധിച്ചു.


ജോൺ ൧൮:൧൫
ശിമയോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്‍െറ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.


ജോൺ ൧൮:൧൯
പ്രധാനപുരോഹിതന്‍ യേശുവിനെ അവന്‍െറ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്‌തു.


ജോൺ ൧൮:൨൦
യേശു മറുപടി പറഞ്ഞു: ഞാന്‍ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്‌. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ്‌ എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്‌. രഹസ്യമായി ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല.


ജോൺ ൧൮:൨൨
അവന്‍ ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന സേവകന്‍മാരിലൊരുവന്‍, ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത്‌ എന്നു ചോദിച്ചുകൊണ്ട്‌ യേശുവിനെ അടിച്ചു.


ജോൺ ൧൮:൨൩
യേശു അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?


ജോൺ ൧൮:൨൪
അപ്പോള്‍ അന്നാസ്‌ യേശുവിനെ ബന്‌ധിച്ചു കയ്യാഫാസിന്‍െറ അടുക്കലേക്കയച്ചു.


ജോൺ ൧൮:൨൮
യേശുവിനെ അവര്‍ കയ്യാഫാസിന്‍െറ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്‌ധരാകാതെ പെസഹാ ഭക്‌ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.


ജോൺ ൧൮:൩൨
ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ യേശു പറഞ്ഞവചനം പൂര്‍ത്തിയാകാനാണ്‌ ഇതു സംഭവിച്ചത്‌.


ജോൺ ൧൮:൩൩
പീലാത്തോസ്‌ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച്‌ യേശുവിനെ വിളിച്ച്‌ അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?


ജോൺ ൧൮:൩൪
യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?


ജോൺ ൧൮:൩൬
യേശു പറഞ്ഞു: എന്‍െറ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക്‌ ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്‍െറ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍െറ രാജ്യം ഐഹികമല്ല.


ജോൺ ൧൮:൩൭
പീലാത്തോസ്‌ ചോദിച്ചു: അപ്പോള്‍ നീ രാജാവാണ്‌ അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്‌. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്‌. ഇതിനുവേണ്ടിയാണ്‌ ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്‍െറ സ്വരം കേള്‍ക്കുന്നു.


ജോൺ ൧൯:൧
പീലാത്തോസ്‌ യേശുവിനെ ചമ്മട്ടികൊണ്ട്‌ അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്‍െറ തലയില്‍ വച്ചു;


ജോൺ ൧൯:൫
മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച്‌്‌ യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ്‌ അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!


ജോൺ ൧൯:൯
അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച്‌ യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്‌? യേശു മറുപടിയൊന്നും പറഞ്ഞില്ല.


ജോൺ ൧൯:൧൧
യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്‍െറ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചുതന്നവന്‍െറ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്‌.


ജോൺ ൧൯:൧൩
ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ്‌ യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്‌, കല്‍ത്തളം - ഹെബ്രായ ഭാഷയില്‍ ഗബ്‌ബാത്ത - എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്ത്‌ന്യായാസനത്തില്‍ ഇരുന്നു.


ജോൺ ൧൯:൧൬
അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.


ജോൺ ൧൯:൧൭
അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട്‌ തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്‌ഥലത്തേക്കു പോയി.


ജോൺ ൧൯:൧൮
അവിടെ അവര്‍ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.


ജോൺ ൧൯:൧൯
പീലാത്തോസ്‌ ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത്‌ ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്‌.


ജോൺ ൧൯:൨൦
യേശുവിനെ ക്രൂശി ച്ചസ്‌ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത്‌ ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു.


ജോൺ ൧൯:൨൩
പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്‍െറ വസ്‌ത്രങ്ങള്‍ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്‍െറ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്‌തുണ്ടാക്കിയതായിരുന്നു.


ജോൺ ൧൯:൨൫
പടയാളികള്‍ ഇപ്രകാരം ചെയ്‌തത്‌. യേശുവിന്‍െറ കുരിശിനരികെ അവന്‍െറ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍െറ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.


ജോൺ ൧൯:൨൬
യേശു തന്‍െറ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട്‌ അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്‍െറ മകന്‍.


ജോൺ ൧൯:൨൮
അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന്‌ അറിഞ്ഞ്‌ തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു.


ജോൺ ൧൯:൩൦
യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്‌ച്ച്‌ ആത്‌മാവിനെ സമര്‍പ്പിച്ചു.


ജോൺ ൧൯:൩൩
അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്‍െറ കാലുകള്‍ തകര്‍ത്തില്ല.


ജോൺ ൧൯:൩൮
യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍െറ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ്‌ യേശുവിന്‍െറ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട്‌്‌ അനുവാദം ചോദിച്ചു. പീലാത്തോസ്‌ അനുവാദം നല്‍കി. അവന്‍ വന്ന്‌ ശരീരം എടുത്തു മാറ്റി.


ജോൺ ൧൯:൩൯
യേശുവിനെ ആദ്യം രാത്രിയില്‍ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവുംചേര്‍ന്ന ഏകദേശം നൂറു റാത്തല്‍ സുഗന്‌ധദ്രവ്യവും അവന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.


ജോൺ ൧൯:൪൦
അവര്‍ യേശുവിന്‍െറ ശരീരമെടുത്തു യഹൂദരുടെ ശവസംസ്‌കാരരീതിയനുസരിച്ചു സുഗന്‌ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞു.


ജോൺ ൧൯:൪൨
യഹൂദരുടെ ഒരുക്കത്തിന്‍െറ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു.


ജോൺ ൨൦:൨
അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്‍െറയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്‍െറയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ.


ജോൺ ൨൦:൧൨
വെള്ളവസ്‌ത്രം ധരി ച്ചരണ്ടു ദൂതന്‍മാര്‍ യേശുവിന്‍െറ ശരീരം വച്ചിരുന്നിടത്ത്‌, ഒരുവന്‍ തലയ്‌ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത്‌ അവള്‍ കണ്ടു.


ജോൺ ൨൦:൧൪
ഇതു പറഞ്ഞിട്ട്‌ പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത്‌ അവള്‍ കണ്ടു. എന്നാല്‍, അത്‌ യേശുവാണെന്ന്‌ അവള്‍ക്കു മനസ്‌സിലായില്ല.


ജോൺ ൨൦:൧൫
യേശു അവളോടു ചോദിച്ചു: സ്‌ത്രീയേ, എന്തിനാണ്‌ നീ കരയുന്നത്‌? നീ ആരെയാണ്‌ അന്വേഷിക്കുന്നത്‌? അതു തോട്ടക്കാരനാണെന്നു വിചാരിച്ച്‌ അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ്‌ അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന്‌ എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്‌ക്കൊള്ളാം.


ജോൺ ൨൦:൧൬
യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ്‌ റബ്‌ബോനി എന്ന്‌ ഹെബ്രായ ഭാഷയില്‍ വിളിച്ചു വേഗുരു എന്നര്‍ഥം.


ജോൺ ൨൦:൧൭
യേശു പറഞ്ഞു: നീ എന്നെതടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്‍െറ അടുത്തേക്ക്‌ ഇതുവരെയും കയറിയിട്ടില്ല. നീ എന്‍െറ സഹോദരന്‍മാരുടെ അടുത്തുചെന്ന്‌ അവരോട്‌ ഞാന്‍ എന്‍െറ പിതാവിന്‍െറയും നിങ്ങളുടെ പിതാവിന്‍െറയും എന്‍െറ ദൈവത്തിന്‍െറയും നിങ്ങളുടെദൈവത്തിന്‍െറയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക.


ജോൺ ൨൦:൧൯
ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!


ജോൺ ൨൦:൨൧
യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.


ജോൺ ൨൦:൨൪
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ്‌ എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.


ജോൺ ൨൦:൨൬
എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്‍െറ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന്‌ അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!


ജോൺ ൨൦:൨൯
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.


ജോൺ ൨൦:൩൦
ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.


ജോൺ ൨൦:൩൧
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്‍െറ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌.


ജോൺ ൨൧:൧
ഇതിനുശേഷം യേശു തിബേരിയാസ്‌ കടല്‍ത്തീരത്തുവച്ച്‌ ശിഷ്യന്‍മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത്‌ ഇപ്രകാരമാണ്‌:


ജോൺ ൨൧:൪
ഉഷസ്‌സായപ്പോള്‍ യേശു ക ടല്‍ക്കരയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്‍മാര്‍ അറിഞ്ഞില്ല.


ജോൺ ൨൧:൫
യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന്‌ അവര്‍ ഉത്തരം പറഞ്ഞു.


ജോൺ ൨൧:൭
യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്‌. അതു കര്‍ത്താവാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ്‌ താന്‍ നഗ്‌നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.


ജോൺ ൨൧:൧൦
യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടി ച്ചമത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.


ജോൺ ൨൧:൧൨
യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്‍മാരിലാരും അവനോട്‌ നീ ആരാണ്‌ എന്നു ചോദിക്കാന്‍മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന്‌ അവര്‍ അറിഞ്ഞിരുന്നു.


ജോൺ ൨൧:൧൩
യേശു വന്ന്‌ അപ്പമെടുത്ത്‌ അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്‌സ്യവും.


ജോൺ ൨൧:൧൪
യേശു മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്‍മാര്‍ക്കു പ്രത്യക്‌ഷപ്പെടുന്നത്‌ ഇതു മൂന്നാം പ്രാവശ്യമാണ്‌.


ജോൺ ൨൧:൧൫
അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേശു ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്‍െറ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ്‌ കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്‍െറ ആടുകളെ മേയിക്കുക.


ജോൺ ൨൧:൧൭
അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്‍െറ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ അവന്‍ ചോദിച്ചതുകൊണ്ട്‌ പത്രോസ്‌ ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്‍െറ കുഞ്ഞാടുകളെ മേയിക്കുക.


ജോൺ ൨൧:൧൯
ഇത്‌ അവന്‍ പറഞ്ഞത്‌, ഏതു വിധത്തിലുള്ള മരണത്താല്‍ പത്രോസ്‌ ദൈവത്തെ മഹത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്‌. അതിനുശേഷം യേശു അവനോട്‌ എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.


ജോൺ ൨൧:൨൦
പത്രോസ്‌ തിരിഞ്ഞു നോക്കിയപ്പോള്‍ യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ്‌ അത്താഴസമയത്ത്‌ യേശുവിന്‍െറ വക്‌ഷസ്‌സില്‍ ചാരിക്കിടന്നുകൊണ്ട്‌, കര്‍ത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത്‌ എന്നു ചോദിച്ചത്‌.


ജോൺ ൨൧:൨൧
അവനെ കണ്ടപ്പോള്‍ പത്രോസ്‌ യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്‍െറ കാര്യം എന്ത്‌?


ജോൺ ൨൧:൨൨
യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ്‌ എന്‍െറ ഹിതമെങ്കില്‍ നിനക്കെന്ത്‌? നീ എന്നെ അനുഗമിക്കുക.


ജോൺ ൨൧:൨൩
ആ ശിഷ്യന്‍മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്‌; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ്‌ എന്‍െറ ഹിതമെങ്കില്‍ നിനക്കെന്ത്‌ എന്നാണ്‌.


ജോൺ ൨൧:൨൫