A A A A A


തിരയുക

മത്തായി ൧൯:൧൧
അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.


ലൂക്കോ ൧:൨൮
ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!


ലൂക്കോ ൧:൩൦
ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.


ലൂക്കോ ൨:൧൪
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!


ലൂക്കോ ൨:൪൦
ശിശു വളര്‍ന്നു. ജ്‌ഞാനം നിറഞ്ഞു ശക്‌ത നായി; ദൈവത്തിന്‍െറ കൃപ അവന്‍െറ മേല്‍ ഉണ്ടായിരുന്നു.


ലൂക്കോ ൪:൨൨
എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്‍െറ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട്‌ അദ്‌ഭുതപ്പെടുകയും ചെയ്‌തു. ഇവന്‍ ജോസഫിന്‍െറ മകനല്ലേ എന്ന്‌ അവര്‍ ചോദിച്ചു.


ജോൺ ൧:൧൪
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍െറ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍െറ ഏകജാതന്‍േറതുമായ മഹത്വം.


ജോൺ ൧:൧൬
അവന്‍െറ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.


ജോൺ ൧:൧൭
എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്‌തുവഴി ഉണ്ടായി.


റോമർ ൧:൫
അവന്‍െറ നാമത്തെപ്രതി, വിശ്വാസത്തിന്‍െറ വിധേയത്വം സകല ജാതികളുടെയിടയിലും ഉളവാകേണ്ടതിന്‌, ഞങ്ങള്‍ കൃപയും അപ്പസ്‌തോലസ്‌ഥാനവും പ്രാപിച്ചിരിക്കുന്നു.


റോമർ ൧:൭
ദൈവത്തിന്‍െറ സ്‌നേ ഹഭാജനങ്ങളും വിശുദ്‌ധരാകാന്‍ വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും സമാധാനവും.


റോമർ ൩:൨൪
അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്‌തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.


റോമർ ൫:൨
നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക്‌ അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക്‌ അഭിമാനിക്കാം.


റോമർ ൫:൧൫
എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്‍െറ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്‍െറ കൃപാദാനവും അനേകര്‍ക്ക്‌ എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു!


റോമർ ൫:൧൬
ഒരുവന്‍െറ പാപത്തില്‍ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിന്‍െറ ഫലമായുണ്ടായ വിധി ശിക്‌ഷയ്‌ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി.


റോമർ ൫:൧൭
ഒരു മനുഷ്യന്‍െറ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്‍െറയും സമൃദ്‌ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്‌തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും!


റോമർ ൫:൨൦
പാപം വര്‍ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്‌തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത്‌ കൃപ അതിലേറെ വര്‍ധിച്ചു.


റോമർ ൫:൨൧
അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രി സ്‌തുവിലൂടെ നിത്യജീവനിലേക്ക്‌ നയിക്കാന്‍ ആധിപത്യം പുലര്‍ത്തും.


റോമർ ൬:൧
അപ്പോള്‍ നാം എന്താണു പറയേണ്ടത്‌? കൃപ സമൃദ്‌ധമാകാന്‍വേണ്ടി പാപത്തില്‍ തുടരണമോ?


Romans 6:14
പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌.


Romans 6:15
അതുകൊണ്ടെന്ത്‌? നാം നിയമത്തിനു കീഴ്‌പ്പെട്ടവരല്ല, കൃപയ്‌ക്കു കീഴ്‌പ്പെട്ടവരാണ്‌ എന്നതുകൊണ്ട്‌ നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല.


Romans 9:23
അത്‌, താന്‍മഹത്വത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന കൃപാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തന്‍െറ മഹത്വത്തിന്‍െറ സമ്പത്ത്‌ വെളിപ്പെടുത്താന്‍വേണ്ടിയാണ്‌.


Romans 11:5
അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്‌ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്‌.


Romans 11:6
അതു കൃപയാ ലാണെങ്കില്‍ പ്രവൃത്തികളില്‍ അധിഷ്‌ഠിത മല്ല. കൃപയാലല്ലെങ്കില്‍ കൃപ ഒരിക്കലും കൃപ ആയിരിക്കുകയില്ല.


Romans 11:22
അതുകൊണ്ട്‌ ദൈവത്തിന്‍െറ കാരുണ്യവും കാഠിന്യവും നിന്‍െറ ശ്രദ്‌ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്‍െറ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും.


Romans 11:30
ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു.


Romans 11:31
അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭി ച്ചകൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന്‌ ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.


Romans 11:32
എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.


Romans 12:3
എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്‌; മറിച്ച്‌, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്‍െറ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍.


Romans 12:6
നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്‌തങ്ങളാണ്‌. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും,


Romans 15:15
ദൈവം എനിക്കു നല്‍കിയ കൃപയാല്‍ ധൈര്യത്തോടെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍വേണ്ടിയാണു നിങ്ങള്‍ക്കു ഞാന്‍ എഴുതിയത്‌.


Romans 15:16
ദൈവത്തിന്‍െറ കൃപ എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്‌തുവിന്‍െറ ശുശ്രൂഷകനാക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്‌തു സ്വീകാര്യവും പരിശുദ്‌ധാത്‌മാവിനാല്‍ പവിത്രീ കൃതവും ആകാന്‍വേണ്ടി ഞാന്‍ ദൈവത്തിന്‍െറ സുവിശേഷത്തിനു പുരോഹിത ശുശ്രൂഷ ചെയ്യുന്നു.


Romans 16:20
സമാധാനത്തിന്‍െറ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!


൨ കൊരിന്ത്യർ ൧:൨
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.


൨ കൊരിന്ത്യർ ൧:൧൨
ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്‌ധിയോടും പരമാര്‍ ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മന സ്‌സാക്‌ഷിയാണ്‌ ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്‌ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്‌.


൨ കൊരിന്ത്യർ ൧:൧൫
ഈ വിശ്വാസത്തോടെയാണ്‌, നിങ്ങള്‍ക്കു വീണ്ടും കൃപ ലഭിക്കേണ്ടതിന്‌ നിങ്ങളുടെ അടുത്തുവരാമെന്നു ഞാന്‍ നേരത്തെനിശ്‌ചയിച്ചത്‌.


൨ കൊരിന്ത്യർ ൪:൧
ദൈവകൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ ഭഗ്നാശ രല്ല.


൨ കൊരിന്ത്യർ ൪:൧൫
അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്‌ധമാകുന്നതുവഴി ദൈവ മഹത്വത്തിനു കൂടുതല്‍ കൃതജ്‌ഞത അര്‍പ്പിക്കപ്പെടുന്നു.


൨ കൊരിന്ത്യർ ൬:൧
നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവ കൃപ വ്യര്‍ഥമാക്കരുതെന്ന്‌ അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു.


൨ കൊരിന്ത്യർ ൮:൧
സഹോദരരേ, മക്കെദോനിയായിലെ സഭകളില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ചു നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.


൨ കൊരിന്ത്യർ ൮:൯
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്‍െറ ദാരിദ്യ്രത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ.


൨ കൊരിന്ത്യർ ൯:൧൪
മാത്രമല്ല, നിങ്ങളില്‍ മികച്ചുനില്‍ക്കുന്നദൈവകൃപ നിമിത്തം അവര്‍ നിങ്ങളെ കാണാനാഗ്രഹിക്കുകയും നിങ്ങള്‍ക്കുവേണ്ടിപ്രാര്‍ഥിക്കുകയും ചെയ്യും.


൨ കൊരിന്ത്യർ ൧൨:൯
എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്‍െറ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്‍െറ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്‍െറ ശക്‌തി എന്‍െറ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍െറ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.


൨ കൊരിന്ത്യർ ൧൩:൧൩
കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപയും ദൈവത്തിന്‍െറ സ്‌നേഹവും പരിശുദ്‌ധാത്‌മാവിന്‍െറ സഹ വാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!


൨ കൊരിന്ത്യർ ൧൩:൧൪
കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!


ഗലാത്തിയർ ൧:൩
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.


ഗലാത്തിയർ ൧:൬
ക്രിസ്‌തുവിന്‍െറ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന്‌ ഉപേക്‌ഷിക്കുകയും വ്യത്യസ്‌തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക്‌ ആശ്‌ചര്യം തോന്നുന്നു.


ഗലാത്തിയർ ൧:൧൫
എന്നാല്‍, ഞാന്‍ മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്‍െറ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു.


ഗലാത്തിയർ ൨:൯
നേതൃസ്‌തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്‍െറ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന്‌ കണ്ട്‌ തങ്ങളുടെ കൂട്ടായ്‌മയുടെ വലത്തുകരം എനിക്കും ബാര്‍ണ ബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക്‌ ഞങ്ങളും പരിച്‌ഛേദിതരുടെ അടുത്തേക്ക്‌ അവരും പോകാന്‍ തീരുമാനമായി.


ഗലാത്തിയർ ൨:൨൧
ദൈവത്തിന്‍െറ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണ്‌ നീതികൈവരുന്നതെങ്കില്‍ ക്രിസ്‌തുവിന്‍െറ മരണത്തിനു നീതീകരണമൊന്നുമില്ല.


ഗലാത്തിയർ ൫:൪
നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത്‌ എന്നു കരുതുന്നെങ്കില്‍ ക്രിസ്‌തുവിനോടുള്ള നിങ്ങളുടെ ബന്‌ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്‌തിരിക്കുന്നു.


ഗലാത്തിയർ ൬:൧൮
സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളുടെ ആത്‌മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേന്‍.


എഫെസ്യർ ൧:൨
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!


എഫെസ്യർ ൧:൬
അവിടുന്ന്‌ ഇപ്രകാരം ചെയ്‌തത്‌ തന്‍െറ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞതന്‍െറ കൃപയുടെ മഹ ത്വത്തിനും പുകഴ്‌ചയ്‌ക്കും വേണ്ടിയാണ്‌.


എഫെസ്യർ ൧:൭
അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത്‌ നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്‍െറ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.


എഫെസ്യർ ൧:൮
ഈ കൃപയാകട്ടെ അവിടുന്നു തന്‍െറ ജ്‌ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്‌ധമായി ചൊരിഞ്ഞിരിക്കുന്നു.


എഫെസ്യർ ൨:൫
ക്രിസ്‌തുവിനോടുകൂടെ നമ്മെജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്‌ഷിക്കപ്പെട്ടു.


എഫെസ്യർ ൨:൭
അവിടുന്ന്‌ യേശുക്രിസ്‌തുവില്‍ നമ്മോടു കാണി ച്ചകാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്‍െറ അപരിമേയമായ കൃപാസമൃദ്‌ധിയെ വ്യക്‌തമാക്കാനാണ്‌ ഇപ്രകാരം ചെയ്‌തത്‌.


എഫെസ്യർ ൨:൮
വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്‍െറ ദാനമാണ്‌.


എഫെസ്യർ ൩:൨
പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.


എഫെസ്യർ ൩:൭
ദൈവത്തിന്‍െറ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്‍െറ ശുശ്രൂഷകനായി. അവിടുത്തെ ശക്‌തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്ര എനിക്ക്‌ ഈ കൃപാവരം നല്‍കപ്പെട്ടത്‌.


എഫെസ്യർ ൪:൭
നമുക്കോരോരുത്തര്‍ക്കും ക്രിസ്‌തുവിന്‍െറ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു.


എഫെസ്യർ ൬:൨൪
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കൃപയും നിത്യജീവനുമുണ്ടാകട്ടെ.


ഫിലിപ്പിയർ ൧:൨
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.


ഫിലിപ്പിയർ ൧:൭
നിങ്ങളെ എന്‍െറ ഹൃദയത്തില്‍ സംവഹിക്കുന്നതുകൊണ്ട്‌, നിങ്ങളെല്ലാവരെയുംകുറിച്ച്‌ ഞാന്‍ അപ്രകാരം വിചാരിക്കുന്നതുയുക്‌തമാണ്‌. കാരണം, നിങ്ങളെല്ലാവരും കൃപയില്‍ എന്‍െറ പങ്കുകാരാണ്‌; അതുപോലെ തന്നെ, എന്‍െറ ബന്‌ധനത്തിലും സുവിശേഷസംരക്‌ഷണത്തിലും സ്‌ഥിരീകരണത്തിലും.


ഫിലിപ്പിയർ ൪:൨൩
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളുടെ ആത്‌മാവോടുകൂടെ ഉണ്ടായിരിക്കട്ടെ.


കൊളോസിയക്കാർ ൧:൨
ക്രിസ്‌തുവില്‍ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌ എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും!


കൊളോസിയക്കാർ ൧:൬
നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്‍െറ കൃപ പൂര്‍ണമായി മനസ്‌സിലാക്കുകയുംചെയ്‌തനാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.


കൊളോസിയക്കാർ ൪:൧൮
പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്‍െറ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.


൧ തെസ്സലൊനീക്യർ ൧:൧
പൗലോസും സില്‍വാനോസും തിമോത്തേയോസും ചേര്‍ന്ന്‌, പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്‌തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെ ഴുതുന്നത്‌. നിങ്ങള്‍ക്കു കൃപയും സമാധാനവും!


൧ തെസ്സലൊനീക്യർ ൫:൨൮
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളോടുകൂടെ.


൨ തെസ്സലൊനീക്യർ ൧:൨
പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.


൨ തെസ്സലൊനീക്യർ ൧:൧൨
അങ്ങനെ, നമ്മുടെദൈവത്തിന്‍െറയും കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറയും കൃപയ്‌ക്കനുസൃതം അവന്‍െറ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!


൨ തെസ്സലൊനീക്യർ ൨:൧൬
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവും, നമ്മെസ്‌നേഹിക്കുകയും നമുക്കു തന്‍െറ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്‌ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും


൨ തെസ്സലൊനീക്യർ ൩:൧൮
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.


൧ തിമൊഥെയൊസ് ൧:൨
വിശ്വാസത്തില്‍ എന്റെയഥാര്‍ത്‌ഥസന്താനമായ തിമോത്തേയോസിന്‌: പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍ നിന്നും കൃപയും കരുണയും സമാധാനവും!


൧ തിമൊഥെയൊസ് ൧:൧൪
കര്‍ത്താവിന്റെ കൃപ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.


൧ തിമൊഥെയൊസ് ൪:൧൪
പ്രവചനപ്രകാരവും സഭാശ്രഷ്ടന്മാരുടെ കൈവയ്‌പൂവഴിയും നിനക്കു നല്‌കപ്പെട്ട കൃപാവരം അവഗണിക്കരുത്‌.


൧ തിമൊഥെയൊസ് ൬:൨൧
ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്‌. ദൈവത്തിന്റെ കൃപ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ.


൨ തിമൊഥെയൊസ് ൧:൨
പ്രഷ്‌ഠപുത്രനായ തിമോത്തേയോസിന്‌ പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.


൨ തിമൊഥെയൊസ് ൧:൯
അവിടുന്നു നമ്മെരക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെവിളിക്കുകയും ചെയ്‌തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുംയുഗങ്ങള്‍ക്കുമുമ്പ്‌ യേശുക്രിസ്‌തുവില്‍ നമുക്കു നല്‌കിയ കൃപാവരമനുസരിച്ചുമാണ്‌.


൨ തിമൊഥെയൊസ് ൧:൧൦
ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.


൨ തിമൊഥെയൊസ് ൨:൧
എന്റെ മകനേ നീ യേശുക്രിസ്‌തുവിന്റെ കൃപാവരത്തില്‍നിന്നും ശക്തി സ്വീകരിക്കുക.


൨ തിമൊഥെയൊസ് ൪:൨൨
കര്‍ത്താവു നിന്റെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടെ.


ടൈറ്റസ് ൧:൪
നമ്മുടെ രക്‌ഷകനായദൈവത്തിന്‍െറ കല്‍പനയാല്‍ ഈ പ്രഘോ ഷണത്തിനു നിയുക്‌തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസം വഴിയഥാര്‍ഥത്തില്‍ എന്‍െറ പുത്രനായ തീത്തോസിന്‌ എഴുതുന്നത്‌. പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്‌ഷകനായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.


ടൈറ്റസ് ൨:൧൧
എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്‍െറ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.


ടൈറ്റസ് ൩:൭
അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തത്‌.


ടൈറ്റസ് ൩:൧൫
എന്‍െറ കൂടെയുള്ളവരെല്ലാം നിനക്ക്‌ അഭിവാദനങ്ങളയയ്‌ക്കുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അഭിവാദനങ്ങളര്‍പ്പിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവകൃപ ഉണ്ടായിരിക്കട്ടെ!


ഫിലേമോൻ ൧:൩
നമ്മുടെ പിതാവായദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!


ഫിലേമോൻ ൧:൨൫
കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ കൃപാവരം നിങ്ങളുടെ ആത്‌മാവോടുകൂടെ ഉണ്ടായിരിക്കട്ടെ.


ഹെബ്രായർ ൪:൧൬
അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്‍െറ സിംഹാസനത്തെ സമീപിക്കാം.


ഹെബ്രായർ ൯:൫
പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്‌ത്തിയിരുന്ന മഹത്വത്തിന്‍െറ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല.


ഹെബ്രായർ ൧൦:൨൯
ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ്‌ നിങ്ങള്‍ വിചാരിക്കുന്നത്‌? പ്രതികാരം എന്‍േറതാണ്‌.


ഹെബ്രായർ ൧൨:൧൫
ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. വിദ്വേഷത്തിന്‍െറ വേരു വളര്‍ന്ന്‌ ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്‌ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്‌ധരായിത്തീരുന്നു.


ഹെബ്രായർ ൧൩:൯
വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്‌. ഭക്‌ഷണത്താലല്ല കൃപാവരത്താല്‍ ഹൃദയത്തെ ശക്‌തമാക്കുന്നതാണ്‌ ഉചിതം; ഭക്‌ഷണത്തില്‍ ശ്രദ്‌ധിക്കുന്നവര്‍ക്ക്‌ ഒരു പ്രയോജനവും ലഭിക്കുന്നില്ല.


ഹെബ്രായർ ൧൩:൨൫
ദൈവത്തിന്‍െറ കൃപാവരം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.


ജെയിംസ് ൪:൬
അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ്‌ ഇങ്ങനെ എഴുതിയിരിക്കുന്നത്‌: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.


൧ പത്രോസ് ൧:൨
നിങ്ങള്‍ക്ക്‌ കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.


൧ പത്രോസ് ൧:൧൦
നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുന്‍കൂട്ടി അറിയി ച്ചപ്രവാചകന്‍മാര്‍ ഈ രക്‌ഷയെക്കുറിച്ച്‌ ആരായുകയും അന്വേഷിക്കുകയും ചെയ്‌തു.


൧ പത്രോസ് ൧:൧൩
ആകയാല്‍, നിങ്ങള്‍ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിന്‍. യേശുക്രിസ്‌തുവിന്‍െറ പ്രത്യാഗമനത്തില്‍ നിങ്ങള്‍ക്കു ലഭിക്കാനിരിക്കുന്ന കൃപയില്‍ പ്രത്യാശയര്‍പ്പിക്കുകയും ചെയ്യുവിന്‍.


൧ പത്രോസ് ൩:൭
ഇങ്ങനെതന്നെ ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്‌ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്‌ക്കു തുല്യ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇ തു നിങ്ങളുടെ പ്രാര്‍ഥനയ്‌ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്‌.


൧ പത്രോസ് ൫:൫
അപ്രകാരംതന്നെ യുവാക്കന്‍മാരേ, നിങ്ങള്‍ ശ്രഷ്‌ഠന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്‌പരവിനയത്തിന്‍െറ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്‍കുകയും ചെയ്യുന്നു.


൧ പത്രോസ് ൫:൧൨
നിങ്ങള്‍ അവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്ന്‌ ഉപദേശിക്കാനും സാക്‌ഷ്യപ്പെടുത്താനുമായി വിശ്വസ്‌തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതിയിരിക്കുന്നു.


൨ പത്രോസ് ൧:൨
ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്‌ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ!


൨ പത്രോസ് ൩:൧൮
നമ്മുടെ കര്‍ത്താവും രക്‌ഷകനുമായ യേശുക്രിസ്‌തുവിന്‍െറ കൃപയിലും അവനെക്കുറിച്ചുള്ള അറിവിലും നിങ്ങള്‍ വളരുവിന്‍. അവന്‌ ഇപ്പോഴും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.


൨ യോഹ ൧:൩
പിതാവായ ദൈവത്തില്‍ നിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവില്‍ നിന്നുമുള്ള കൃപയും കരുണയും സമാധാന വും സത്യത്തിലും സ്‌നേഹത്തിലും നമ്മോടുകൂടെ ഉണ്ടായിരിക്കും.


യൂദാ ൧:൪
പണ്ടുതന്നെ ശിക്‌ഷയ്‌ക്കായി നിശ്‌ചയിക്കപ്പെട്ടിരുന്ന ചില ദുഷ്‌ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്‌. അവര്‍ നമ്മുടെ ദൈവത്തിന്‍െറ കൃപയെ തങ്ങളുടെ അശുദ്‌ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്‌തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.


വെളിപ്പെടുന്ന ൧:൫
വിശ്വസ്‌തസാക്‌ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അ ധിപതിയുമായ യേശുക്രിസ്‌തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.


വെളിപ്പെടുന്ന ൨൨:൨൧
കര്‍ത്താവായ യേശുവിന്‍െറ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!


Malayalam Bible 2013
Malayalam Bible Version by P.O.C