൧ |
ദൈവേഷ്ടത്താല് ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവില്‍ വിശ്വസ്ത സഹോദരന്മാരുമായവര്ക്ക് എഴുതുന്നത്: |
൨ |
നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. |
൩ |
സുവിശേഷത്തിന്റെ സത്യവചനത്തില്‍ നിങ്ങള്‍ മുമ്പു കേട്ടതായി സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം, |
൪ |
ക്രിസ്തുയേശുവില്‍ നിങ്ങളുടെ വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടു നിങ്ങള്‍ക്കുവേണ്ടി പ്രാര്ഥിക്കയില്, |
൫ |
എപ്പോഴും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. |
൬ |
ആ സുവിശേഷം സര്‍വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വലോകത്തിലും ഫലം കായിച്ചും വര്‍ധിച്ചും വരുന്നു. |
൭ |
ഇങ്ങനെ നിങ്ങള്‍ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; |
൮ |
അവന് നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങള്‍ക്ക് ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. |
൯ |
അതുകൊണ്ടു ഞങ്ങള്‍ അതു കേട്ട നാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കുന്നു. |
൧൦ |
നിങ്ങള്‍ പൂര്‍ണപ്രസാദത്തിനായി കര്‍ത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും, സകല സല്‍പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും |
൧൧ |
സകല സഹിഷ്ണുതയ്ക്കും ദീര്‍ഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂര്‍ണശക്തിയോടെ ബലപ്പെടേണമെന്നും |
൧൨ |
വിശുദ്ധന്മാര്‍ക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും |
൧൩ |
നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്ത പിതാവിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. |
൧൪ |
അവനില്‍ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. |
൧൫ |
അവന് അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സര്‍വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. |
൧൬ |
സ്വര്‍ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ ആകട്ടെ സകലവും അവന് മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന് മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. |
൧൭ |
അവന് സര്‍വത്തിനും മുമ്പേയുള്ളവന്; അവന് സകലത്തിനും ആധാരമായിരിക്കുന്നു. |
൧൮ |
അവന് സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താന്‍ മുമ്പനാകേണ്ടതിന് അവന് ആരംഭവും മരിച്ചവരുടെ ഇടയില്‍നിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. |
൧൯ |
അവനില്‍ സര്‍വസമ്പൂര്‍ണതയും വസിപ്പാനും |
൨൦ |
അവന് ക്രൂശില്‍ ചൊരിഞ്ഞ രക്തംകൊണ്ട് അവന് മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്‍ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി. |
൨൧ |
മുമ്പേ ദുഷ്പ്രവൃത്തികളാല്‍ മനസ്സുകൊണ്ട് അകന്നവരും ശത്രുക്കളുമായിരുന്ന |
൨൨ |
നിങ്ങളെ അവന്റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവന് ഇപ്പോള്‍ തന്റെ ജഡശരീരത്തില്‍ തന്റെ മരണത്താല്‍ നിരപ്പിച്ചു. |
൨൩ |
ആകാശത്തിന്‍കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ ഘോഷിച്ചും പൗലൊസ് എന്ന ഞാന്‍ ശുശ്രൂഷകനായിത്തീര്‍ന്നും നിങ്ങള്‍ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയില്‍നിന്നു നിങ്ങള്‍ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തില്‍ നിലനിന്നുകൊണ്ടാല്‍ അങ്ങനെ അവന്റെ മുമ്പില്‍ നില്ക്കും. |
൨൪ |
ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ കുറവായുള്ളത് എന്റെ ജഡത്തില്‍ സഭയായ അവന്റെ ശരീരത്തിനുവേണ്ടി പൂരിപ്പിക്കുന്നു. |
൨൫ |
നിങ്ങള്‍ക്കുവേണ്ടി ദൈവം എനിക്കു നല്‍കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്‍ത്തിക്കേണ്ടതിനു ഞാന്‍ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. |
൨൬ |
അതു പൂര്വകാലങ്ങള്ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മം എങ്കിലും ഇപ്പോള്‍ അവന്റെ വിശുദ്ധന്മാര്‍ക്കു വെളിപ്പെട്ടിരിക്കുന്നു. |
൨൭ |
അവരോടു ജാതികളുടെ ഇടയില്‍ ഈ മര്‍മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാന്‍ ദൈവത്തിന് ഇഷ്ടമായി; ആ മര്‍മം മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതുതന്നെ. |
൨൮ |
അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു. |
൨൯ |
അതിനായി ഞാന്‍ എന്നില്‍ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അധ്വാനിക്കുന്നു.
|
Malayalam Bible Malov 2016 |
Malayalam O.V. Bible - സത്യവേദപുസ്തകം O.V |
|
|
|
|
|
|
|
|
|
|
കൊളോസിയക്കാർ ൧:1 |
കൊളോസിയക്കാർ ൧:2 |
കൊളോസിയക്കാർ ൧:3 |
കൊളോസിയക്കാർ ൧:4 |
കൊളോസിയക്കാർ ൧:5 |
കൊളോസിയക്കാർ ൧:6 |
കൊളോസിയക്കാർ ൧:7 |
കൊളോസിയക്കാർ ൧:8 |
കൊളോസിയക്കാർ ൧:9 |
കൊളോസിയക്കാർ ൧:10 |
കൊളോസിയക്കാർ ൧:11 |
കൊളോസിയക്കാർ ൧:12 |
കൊളോസിയക്കാർ ൧:13 |
കൊളോസിയക്കാർ ൧:14 |
കൊളോസിയക്കാർ ൧:15 |
കൊളോസിയക്കാർ ൧:16 |
കൊളോസിയക്കാർ ൧:17 |
കൊളോസിയക്കാർ ൧:18 |
കൊളോസിയക്കാർ ൧:19 |
കൊളോസിയക്കാർ ൧:20 |
കൊളോസിയക്കാർ ൧:21 |
കൊളോസിയക്കാർ ൧:22 |
കൊളോസിയക്കാർ ൧:23 |
കൊളോസിയക്കാർ ൧:24 |
കൊളോസിയക്കാർ ൧:25 |
കൊളോസിയക്കാർ ൧:26 |
കൊളോസിയക്കാർ ൧:27 |
കൊളോസിയക്കാർ ൧:28 |
കൊളോസിയക്കാർ ൧:29 |
|
|
|
|
|
|
കൊളോസിയക്കാർ 1 / കൊ 1 |
കൊളോസിയക്കാർ 2 / കൊ 2 |
കൊളോസിയക്കാർ 3 / കൊ 3 |
കൊളോസിയക്കാർ 4 / കൊ 4 |