A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ Malov 2016

൧ കൊരിന്ത്യർ ൧൩



ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല.
എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്ക് ഒരു പ്രയോജനവും ഇല്ല.
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ധിക്കുന്നില്ല.
സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു.
എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
൧൦
പൂര്‍ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
൧൧
ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാന്‍ ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു.
൧൨
ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെതന്നെ അറിയും,
൧൩
ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയില്‍ വലിയതോ സ്നേഹംതന്നെ.











൧ കൊരിന്ത്യർ ൧൩:1
൧ കൊരിന്ത്യർ ൧൩:2
൧ കൊരിന്ത്യർ ൧൩:3
൧ കൊരിന്ത്യർ ൧൩:4
൧ കൊരിന്ത്യർ ൧൩:5
൧ കൊരിന്ത്യർ ൧൩:6
൧ കൊരിന്ത്യർ ൧൩:7
൧ കൊരിന്ത്യർ ൧൩:8
൧ കൊരിന്ത്യർ ൧൩:9
൧ കൊരിന്ത്യർ ൧൩:10
൧ കൊരിന്ത്യർ ൧൩:11
൧ കൊരിന്ത്യർ ൧൩:12
൧ കൊരിന്ത്യർ ൧൩:13






൧ കൊരിന്ത്യർ 1 / ൧കെ 1
൧ കൊരിന്ത്യർ 2 / ൧കെ 2
൧ കൊരിന്ത്യർ 3 / ൧കെ 3
൧ കൊരിന്ത്യർ 4 / ൧കെ 4
൧ കൊരിന്ത്യർ 5 / ൧കെ 5
൧ കൊരിന്ത്യർ 6 / ൧കെ 6
൧ കൊരിന്ത്യർ 7 / ൧കെ 7
൧ കൊരിന്ത്യർ 8 / ൧കെ 8
൧ കൊരിന്ത്യർ 9 / ൧കെ 9
൧ കൊരിന്ത്യർ 10 / ൧കെ 10
൧ കൊരിന്ത്യർ 11 / ൧കെ 11
൧ കൊരിന്ത്യർ 12 / ൧കെ 12
൧ കൊരിന്ത്യർ 13 / ൧കെ 13
൧ കൊരിന്ത്യർ 14 / ൧കെ 14
൧ കൊരിന്ത്യർ 15 / ൧കെ 15
൧ കൊരിന്ത്യർ 16 / ൧കെ 16