A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ Malov 2016

റോമർ ൧൫എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍തന്നെ പ്രസാദിക്കാതിരിക്കയും വേണം.
നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവര്‍ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം.
“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെമേല്‍ വീണു” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നില്‍ത്തന്നെ പ്രസാദിച്ചില്ല.
എന്നാല്‍ മുന്‍ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു.
എന്നാല്‍ നിങ്ങള്‍ ഐകമത്യപ്പെട്ട്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്ത്വീകരിക്കേണ്ടതിന്
സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങള്‍ക്കു ക്രിസ്തുയേശുവിന് അനുരൂപമായി തമ്മില്‍ ഏകചിന്തയോടിരിപ്പാന്‍ കൃപ നല്കുമാറാകട്ടെ.
അതുകൊണ്ടു ക്രിസ്തു ദൈവത്തിന്‍റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്‍വിന്‍.
പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്
ക്രിസ്തു ദൈവത്തിന്‍റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു.
൧൦
“അതുകൊണ്ട് ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെ വാഴ്ത്തി നിന്‍റെ നാമത്തിനു സ്തുതി പാടും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
൧൧
മറ്റൊരേടത്തു: “ജാതികളേ, അവന്‍റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിന്‍” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കര്‍ത്താവിനെ സ്തുതിപ്പിന്‍, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ“ എന്നും പറയുന്നു.
൧൨
“യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാന്‍ എഴുന്നേല്ക്കുന്നവനുമായവന്‍ ഉണ്ടാകും; അവനില്‍ ജാതികള്‍ പ്രത്യാശവയ്ക്കും” എന്നു യെശയ്യാവ് പറയുന്നു.
൧൩
എന്നാല്‍ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
൧൪
സഹോദരന്മാരേ, നിങ്ങള്‍തന്നെ ദയാപൂര്‍ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാന്‍ പ്രാപ്തരും ആകുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു.
൧൫
എങ്കിലും ജാതികള്‍ എന്ന വഴിപാട് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന്‍ ഞാന്‍ ദൈവത്തിന്‍റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ട് ജാതികളില്‍ ക്രിസ്തുയേശുവിന്‍റെ ശുശ്രൂഷകനായിരിക്കേണ്ടതിന്
൧൬
ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓര്‍മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്ത് അതിധൈര്യമായി നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.
൧൭
ക്രിസ്തുയേശുവില്‍ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ട്.
൧൮
ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍തുനിയുകയില്ല.
൧൯
അങ്ങനെ ഞാന്‍ യെരൂശലേംമുതല്‍ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്‍റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.
൨൦
ഞാന്‍ മറ്റൊരുവന്‍റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്‍റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
൨൧
“അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവര്‍ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും” എന്ന് എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിപ്പാന്‍ അഭിമാനിക്കുന്നത്.
൨൨
അതുകൊണ്ടുതന്നെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനു പലപ്പോഴും മുടക്കം വന്നു.
൨൩
ഇപ്പോഴോ എനിക്ക് ഈ ദിക്കുകളില്‍ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന്‍ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,
൨൪
ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്‍മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു.
൨൫
ഇപ്പോഴോ ഞാന്‍ വിശുദ്ധന്മാര്‍ക്കു ശുശ്രൂഷ ചെയ്‍വാന്‍ യെരൂശലേമിലേക്കു യാത്രയാകുന്നു.
२६
യെരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്ക് ഏതാനും ധര്‍മോപകാരം ചെയ്‍വാന്‍ മക്കെദോന്യയിലും അഖായയിലും ഉള്ളവര്‍ക്ക് ഇഷ്ടം തോന്നി.
२७
അവര്‍ക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവര്‍ക്കു കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കു ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ.
२८
ഞാന്‍ അതു നിവര്‍ത്തിച്ച് ഈ ഫലം അവര്‍ക്ക് ഏല്പിച്ചു ബോധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.
२९
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ ക്രിസ്തുവിന്‍റെ അനുഗ്രഹപൂര്‍ത്തിയോടെ വരും എന്നു ഞാന്‍ അറിയുന്നു.
३०
എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയില്‍നിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കു പ്രസാദമായിത്തീരേണ്ടതിനും
३१
ഇങ്ങനെ ഞാന്‍ ദൈവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിനും നിങ്ങള്‍ എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ എന്നോടുകൂടെ പോരാടേണം എന്ന്
३२
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്‍റെ സ്നേഹത്തെയും ഓര്‍പ്പിച്ചു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
३३
സമാധാനത്തിന്‍റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.റോമർ ൧൫:1

റോമർ ൧൫:2

റോമർ ൧൫:3

റോമർ ൧൫:4

റോമർ ൧൫:5

റോമർ ൧൫:6

റോമർ ൧൫:7

റോമർ ൧൫:8

റോമർ ൧൫:9

റോമർ ൧൫:10

റോമർ ൧൫:11

റോമർ ൧൫:12

റോമർ ൧൫:13

റോമർ ൧൫:14

റോമർ ൧൫:15

റോമർ ൧൫:16

റോമർ ൧൫:17

റോമർ ൧൫:18

റോമർ ൧൫:19

റോമർ ൧൫:20

റോമർ ൧൫:21

റോമർ ൧൫:22

റോമർ ൧൫:23

റോമർ ൧൫:24

റോമർ ൧൫:25

റോമർ ൧൫:26

റോമർ ൧൫:27

റോമർ ൧൫:28

റോമർ ൧൫:29

റോമർ ൧൫:30

റോമർ ൧൫:31

റോമർ ൧൫:32

റോമർ ൧൫:33റോമർ 1 / रोमी 1

റോമർ 2 / रोमी 2

റോമർ 3 / रोमी 3

റോമർ 4 / रोमी 4

റോമർ 5 / रोमी 5

റോമർ 6 / रोमी 6

റോമർ 7 / रोमी 7

റോമർ 8 / रोमी 8

റോമർ 9 / रोमी 9

റോമർ 10 / रोमी 10

റോമർ 11 / रोमी 11

റോമർ 12 / रोमी 12

റോമർ 13 / रोमी 13

റോമർ 14 / रोमी 14

റോമർ 15 / रोमी 15

റോമർ 16 / रोमी 16