൧ |
അനന്തരം ശമൂവേല്‍ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ എന്നോടു പറഞ്ഞതില്‍ ഒക്കെയും ഞാന്‍ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങള്‍ക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു. |
൨ |
ഇപ്പോള്‍ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കള്‍ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യം മുതല്‍ ഇന്നുവരെയും ഞാന്‍ നിങ്ങള്‍ക്കു നായകനായിരുന്നു. |
൩ |
ഞാന്‍ ഇതാ, ഇവിടെ നിലക്കുന്നുഞാന്‍ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവന്റെയും കയ്യില്‍നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിന്‍ ; ഞാന്‍ അതു മടക്കിത്തരാം. |
൪ |
അതിന്നു അവര്‍നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യില്‍നിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു. |
൫ |
അവന് പിന്നെയും അവരോടുനിങ്ങള് എന്റെ പേരില്‍ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു. |
൬ |
അപ്പോള്‍ ശമൂവേല്‍ ജനത്തോടു പറഞ്ഞതെന്തെന്നാല്‍മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവന് യഹോവ തന്നേ. |
൭ |
ആകയാല്‍ ഇപ്പോള്‍ ഒത്തുനില്പിന്‍ ; യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്ക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാന്‍ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും. |
൮ |
യാക്കോബ് മിസ്രയീമില്‍ചെന്നു പാര്‍ത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര് യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവര്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാര്‍ക്കുംമാറാക്കി. |
൯ |
എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോള്‍ അവന് അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവര്‍ അവരോടു യുദ്ധം ചെയ്തു. |
൧൦ |
അപ്പോള്‍ അവര്‍ യഹോവയോടു നിലവിളിച്ചുഞങ്ങള് യഹോവയെ ഉപേക്ഷിച്ചു ബാല്‍വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞങ്ങളെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കേണമേ; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കും എന്നു പറഞ്ഞു. |
൧൧ |
എന്നാറെ യഹോവ യെരുബ്ബാല്‍, ബെദാന്‍ , യിഫ്താഹ്, ശമൂവേല്‍ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യില്‍നിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു. |
൧൨ |
പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങള്‍ കണ്ടപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു രാജാവായിരിക്കെ നിങ്ങള്‍ എന്നോടുഒരു രാജാവു ഞങ്ങളുടെമേല്‍ വാഴേണം എന്നു പറഞ്ഞു. |
൧൩ |
ഇപ്പോള്‍ ഇതാ, നിങ്ങള്‍ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങള്‍ക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു. |
൧൪ |
നിങ്ങള്‍ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേര്‍ന്നിരിക്കയും ചെയ്താല്‍ കൊള്ളാം. |
൧൫ |
എന്നാല്‍ നിങ്ങള്‍ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താല്‍ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാര്ക്കും വിരോധമായിരുന്നതുപോലെ നിങ്ങള്‍ക്കും വിരോധമായിരിക്കും. |
൧൬ |
ആകയാല്‍ ഇപ്പോള്‍ നിന്നു യഹോവ നിങ്ങള്‍ കാണ്‍കെ ചെയ്വാന് പോകുന്ന ഈ വലിയ കാര്യം കണ്ടുകൊള്‍വിന്‍ . |
൧൭ |
ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാന്‍ യഹോവയോടു അപേക്ഷിക്കും; അവന് ഇടിയും മഴയും അയക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാല്‍ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങള്‍ അതിനാല്‍ കണ്ടറിയും. |
൧൮ |
അങ്ങനെ ശമൂവേല്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു. |
൧൯ |
ജനമെല്ലാം ശമൂവേലിനോടുഅടിയങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണമേ; ഞങ്ങള്‍ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതില്‍ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങള്‍ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു. |
൨൦ |
ശമൂവേല്‍ ജനത്തോടു പറഞ്ഞതുഭയപ്പെടായ്‍വിന്‍ ; നിങ്ങള്‍ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിന്‍ . |
൨൧ |
വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാന്‍ കഴിയാത്തവയുമായ മിത്ഥ്യാമൂര്‍ത്തികളോടു നിങ്ങള്‍ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ. |
൨൨ |
യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊള്‍വാന്‍ യഹോവേക്കു ഇഷ്ടം തോന്നിയിരിക്കുന്നു. |
൨൩ |
ഞാനോ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനാല്‍ യഹോവയോടു പാപം ചെയ്വാന് ഇടവരരുതേ; ഞാന്‍ നിങ്ങള്‍ക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും. |
൨൪ |
യഹോവയെ ഭയപ്പെട്ടു പൂര്‍ണ്ണഹൃദയത്തോടും പരമാര്‍ത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്വിന് ; അവന് നിങ്ങള്‍ക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഔര്ത്തുകൊള്വിന് . |
൨൫ |
എന്നാല്‍ നിങ്ങള്‍ ഇനിയും ദോഷം ചെയ്താല്‍ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.
|
Malayalam Bible 1992 |
Bible Society of India bible |