A A A A A
×

മലയാളം ബൈബിൾ 1992

൧ ശമുവേൽ ൧൦

അപ്പോള്‍ ശമൂവേല്‍ തൈലപാത്രം എടുത്തു അവന്റെ തലയില്‍ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതുയഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോള്‍ ബെന്യാമീന്റെ അതിരിങ്കലെ സെല്‍സഹില്‍ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പന്‍ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടുഎന്റെ മകന്നുവേണ്ടി ഞാന്‍ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവര്‍ നിന്നോടു പറയും.
അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്നു ആട്ടിന്‍ കുട്ടിയെയും വേറൊരുത്തന്‍ മൂന്നു അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലില്‍ ദൈവത്തിന്റെ അടുക്കല്‍ പോകുന്നതായി നിനക്കു എതിര്‍പെടും.
അവര്‍ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യില്‍നിന്നു വാങ്ങിക്കൊള്ളേണം.
അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തില്‍ കടക്കുമ്പോള്‍ മുമ്പില്‍ വീണ, തപ്പു, കുഴല്‍, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയില്‍നിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേല്‍ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആള്‍ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.
ഈ അടയാളങ്ങള്‍ നിനക്കു സംഭവിക്കുമ്പോള്‍ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.
എന്നാല്‍ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാന്‍ ഞാന്‍ നിന്റെ അടുക്കല്‍ വരും; ഞാന്‍ നിന്റെ അടുക്കല്‍ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
ഇങ്ങനെ അവന്‍ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോള്‍ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.
൧൦
അവര്‍ അവിടെ ഗിരിയിങ്കല്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍ വന്നു; അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു.
൧൧
അവനെ മുമ്പെ അറിഞ്ഞവര്‍ ഒക്കെയും അവന്‍ പ്രവാചകന്മാരുടെ കൂട്ടത്തില്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തില്‍ ആയോ എന്നു ജനം തമ്മില്‍ തമ്മില്‍ പറഞ്ഞു.
൧൨
അതിന്നു അവിടത്തുകാരില്‍ ഒരുത്തന്‍ ആരാകുന്നു അവരുടെ ഗുരുനാഥന്‍ എന്നു പറഞ്ഞു. ആകയാല്‍ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍ എന്നുള്ളതു പഴഞ്ചൊല്ലായി തീര്‍ന്നു.
൧൩
അവന്‍ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയില്‍ എത്തി.
൧൪
ശൌലിന്റെ ഇളയപ്പന്‍ അവനോടും അവന്റെ ഭൃത്യനോടുംനിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്റെ അടുക്കല്‍ പോയി എന്നു അവന്‍ പറഞ്ഞു.
൧൫
ശമൂവേല്‍ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പന്‍ പറഞ്ഞു.
൧൬
ശൌല്‍ തന്റെ ഇളയപ്പനോടുകഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവന്‍ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേല്‍ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവന്‍ അവനോടു അറിയിച്ചില്ല.
൧൭
അനന്തരം ശമൂവേല്‍ ജനത്തെ മിസ്പയില്‍ യഹോവയുടെ സന്നിധിയില്‍ വിളിച്ചുകൂട്ടി,
൧൮
യിസ്രായേല്‍മക്കളോടു പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യില്‍നിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യില്‍നിന്നും നിങ്ങളെ വിടുവിച്ചു.
൧൯
നിങ്ങളോ സകല അനര്‍ത്ഥങ്ങളില്‍നിന്നും കഷ്ടങ്ങളില്‍നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചുഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയില്‍ നില്പിന്‍ .
൨൦
അങ്ങനെ ശമൂവേല്‍ യിസ്രായേല്‍ഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീന്‍ ഗോത്രത്തിന്നു ചീട്ടു വീണു.
൨൧
അവന്‍ ബെന്യാമീന്‍ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവര്‍ അവനെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.
൨൨
അവര്‍ പിന്നെയും യഹോവയോടുആയാള്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവഅവന്‍ സാമാനങ്ങളുടെ ഇടയില്‍ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.
൨൩
അവര്‍ ഔടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തില്‍ എല്ലാവരെക്കാളും തോള്‍മുതല്‍ പൊക്കമേറിയവനായിരുന്നു.
൨൪
അപ്പോള്‍ ശമൂവേല്‍ സര്‍വ്വജനത്തോടുംയഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാംരാജാവേ, ജയ ജയ എന്നു ആര്‍ത്തു.
൨൫
അതിന്റെ ശേഷം ശമൂവേല്‍ രാജധര്‍മ്മം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; അതു ഒരു പുസ്തകത്തില്‍ എഴുതി യഹോവയുടെ സന്നിധിയില്‍ വെച്ചു. പിന്നെ ശമൂവേല്‍ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.
൨൬
ശൌലും ഗിബെയയില്‍ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സില്‍ തോന്നിച്ച ഒരു ആള്‍ക്കൂട്ടവും അവനോടുകൂടെ പോയി.
൨൭
എന്നാല്‍ ചില നീചന്മാര്‍ഇവന്‍ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല .
൧ ശമുവേൽ ൧൦:1
൧ ശമുവേൽ ൧൦:2
൧ ശമുവേൽ ൧൦:3
൧ ശമുവേൽ ൧൦:4
൧ ശമുവേൽ ൧൦:5
൧ ശമുവേൽ ൧൦:6
൧ ശമുവേൽ ൧൦:7
൧ ശമുവേൽ ൧൦:8
൧ ശമുവേൽ ൧൦:9
൧ ശമുവേൽ ൧൦:10
൧ ശമുവേൽ ൧൦:11
൧ ശമുവേൽ ൧൦:12
൧ ശമുവേൽ ൧൦:13
൧ ശമുവേൽ ൧൦:14
൧ ശമുവേൽ ൧൦:15
൧ ശമുവേൽ ൧൦:16
൧ ശമുവേൽ ൧൦:17
൧ ശമുവേൽ ൧൦:18
൧ ശമുവേൽ ൧൦:19
൧ ശമുവേൽ ൧൦:20
൧ ശമുവേൽ ൧൦:21
൧ ശമുവേൽ ൧൦:22
൧ ശമുവേൽ ൧൦:23
൧ ശമുവേൽ ൧൦:24
൧ ശമുവേൽ ൧൦:25
൧ ശമുവേൽ ൧൦:26
൧ ശമുവേൽ ൧൦:27
൧ ശമുവേൽ 1 / ൧ശമു 1
൧ ശമുവേൽ 2 / ൧ശമു 2
൧ ശമുവേൽ 3 / ൧ശമു 3
൧ ശമുവേൽ 4 / ൧ശമു 4
൧ ശമുവേൽ 5 / ൧ശമു 5
൧ ശമുവേൽ 6 / ൧ശമു 6
൧ ശമുവേൽ 7 / ൧ശമു 7
൧ ശമുവേൽ 8 / ൧ശമു 8
൧ ശമുവേൽ 9 / ൧ശമു 9
൧ ശമുവേൽ 10 / ൧ശമു 10
൧ ശമുവേൽ 11 / ൧ശമു 11
൧ ശമുവേൽ 12 / ൧ശമു 12
൧ ശമുവേൽ 13 / ൧ശമു 13
൧ ശമുവേൽ 14 / ൧ശമു 14
൧ ശമുവേൽ 15 / ൧ശമു 15
൧ ശമുവേൽ 16 / ൧ശമു 16
൧ ശമുവേൽ 17 / ൧ശമു 17
൧ ശമുവേൽ 18 / ൧ശമു 18
൧ ശമുവേൽ 19 / ൧ശമു 19
൧ ശമുവേൽ 20 / ൧ശമു 20
൧ ശമുവേൽ 21 / ൧ശമു 21
൧ ശമുവേൽ 22 / ൧ശമു 22
൧ ശമുവേൽ 23 / ൧ശമു 23
൧ ശമുവേൽ 24 / ൧ശമു 24
൧ ശമുവേൽ 25 / ൧ശമു 25
൧ ശമുവേൽ 26 / ൧ശമു 26
൧ ശമുവേൽ 27 / ൧ശമു 27
൧ ശമുവേൽ 28 / ൧ശമു 28
൧ ശമുവേൽ 29 / ൧ശമു 29
൧ ശമുവേൽ 30 / ൧ശമു 30
൧ ശമുവേൽ 31 / ൧ശമു 31