൧ |
എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന് കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്റെ പുത്രന്മാരായ ദാഥാന്‍ , അബീരാം, പേലെത്തിന്റെ മകനായ ഔന് എന്നിവര്‍ |
൨ |
യിസ്രായേല്‍മക്കളില്‍ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു. |
൩ |
അവന് മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടുമതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങള്‍ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയര്‍ത്തുന്നതു എന്തു? എന്നു പറഞ്ഞു. |
൪ |
ഇതു കേട്ടപ്പോള്‍ മോശെ കവിണ്ണുവീണു. |
൫ |
അവന് കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന് ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും. |
൬ |
കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള്‍ ഇതു ചെയ്വിന് |
൭ |
ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയില്‍ അതില്‍ തീയിട്ടു ധൂപവര്‍ഗ്ഗം ഇടുവിന്‍ ; യഹോവ തിരഞ്ഞെടുക്കുന്നവന് തന്നേ വിശുദ്ധന് ; ലേവിപുത്രന്മാരേ, മതി, മതി! |
൮ |
പിന്നെ മോശെ കോരഹിനോടു പറഞ്ഞതുലേവിപുത്രന്മാരേ, കേള്‍പ്പിന്‍ . |
൯ |
യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല്‍ വരുത്തേണ്ടതിന്നു യിസ്രായേല്‍സഭയില്‍നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്‍ക്കു പോരായോ? |
൧൦ |
അവന് നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങള്‍ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ? |
൧൧ |
ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാര് ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങള്‍ അഹരോന്റെ നേരെ പിറുപിറുപ്പാന്‍ തക്കവണ്ണം അവന് എന്തുമാത്രമുള്ളു? |
൧൨ |
പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന്‍ ആളയച്ചു; അതിന്നു അവര്‍ |
൧൩ |
ഞങ്ങള്‍ വരികയില്ല; മരുഭൂമിയില്‍ ഞങ്ങളെ കൊല്ലുവാന്‍ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്‍ക്കു അധിപതിയും ആക്കുന്നുവോ? |
൧൪ |
അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ വരികയില്ല എന്നു പറഞ്ഞു. |
൧൫ |
അപ്പോള്‍ മോശെ ഏറ്റവും കോപിച്ചു അവന് യഹോവയോടുഅവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന്‍ അവരുടെ പക്കല്‍നിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരില്‍ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു. |
൧൬ |
മോശെ കോരഹനോടുനീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയില്‍ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ. |
൧൭ |
നിങ്ങള്‍ ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു അവയില്‍ ധൂപവര്‍ഗ്ഗം ഇട്ടു ഒരോരുത്തന് ഔരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരുവിന്‍ ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു. |
൧൮ |
അങ്ങനെ അവര്‍ ഔരോരുത്തന് താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതില്‍ ധൂപവര്‍ഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്നിന്നു. |
൧൯ |
കോരഹ് അവര്‍ക്കും വിരോധമായി സര്‍വ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൂട്ടിവരുത്തി; അപ്പോള്‍ യഹോവയുടെ തേജസ്സു സര്‍വ്വസഭെക്കും പ്രത്യക്ഷമായി. |
൨൦ |
യഹോവ മോശെയോടും അഹരോനോടും |
൨൧ |
ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ; ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നു കല്പിച്ചു. |
൨൨ |
അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന് പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു. |
൨൩ |
അതിന്നു യഹോവ മോശെയോടു |
൨൪ |
കോരഹ്, ദാഥാന്‍ , അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊള്‍വിന്‍ എന്നു സഭയോടു പറക എന്നു കല്പിച്ചു. |
൨൫ |
മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കല്‍ ചെന്നു; യിസ്രായേല്‍മൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു. |
൨൬ |
അവന് സഭയോടുഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങള്‍ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കല്‍നിന്നു മാറിപ്പോകുവിന്‍ ; അവര്‍ക്കുംള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു. |
൨൭ |
അങ്ങനെ അവര്‍ കോരഹ്, ദാഥാന്‍ , അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാല്‍ ദാഥാനും അബീരാമും പുറത്തു വന്നുഅവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതില്ക്കല്നിന്നു. |
൨൮ |
അപ്പോള്‍ മോശെ പറഞ്ഞതുഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാന്‍ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള്‍ ഇതിനാല്‍ അറിയും |
൨൯ |
സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവര്‍ മരിക്കയോ സകലമനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെ ഇവര്‍ക്കും ഭവിക്കയോ ചെയ്താല്‍ യഹോവ എന്നെ അയച്ചിട്ടില്ല. |
൩൦ |
എന്നാല്‍ യഹോവ ഒരു അപൂര്‍വ്വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്നു അവരെയും അവര്‍ക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല്‍ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും. |
൩൧ |
അവന് ഈ വാക്കുകളെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍ അവരുടെ കീഴെ ഭൂമി പിളര്‍ന്നു. |
൩൨ |
ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. |
൩൩ |
അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല്‍ അടകയും അവര്‍ സഭയുടെ ഇടയില്‍നിന്നു നശിക്കയും ചെയ്തു. |
൩൪ |
അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യര്‍ ഒക്കെയും അവരുടെ നിലവിളി കേട്ടുഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഔടിപ്പോയി. |
൩൫ |
അപ്പോള്‍ യഹോവയിങ്കല്‍നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു. |
൩൬ |
യഹോവ മോശെയോടു അരുളിച്ചെയ്തതു |
൩൭ |
പുരോഹിതനായ അഹരോന്റെ മകന് എലെയാസാരിനോടു അവന് എരിതീയുടെ ഇടയില്‍നിന്നു ധൂപകലശങ്ങള്‍ എടുപ്പാന് പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക; |
൩൮ |
പാപം ചെയ്തു തങ്ങള്‍ക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങള്‍ യാഗപീഠം, പൊതിവാന്‍ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നതിനാല്‍ വിശുദ്ധമാകുന്നു; യിസ്രായേല്‍മക്കള്‍ക്കു അതു ഒരു അടയാളമായിരിക്കട്ടെ. |
൩൯ |
വെന്തുപോയവര്‍ ധൂപം കാട്ടിയ താമ്രകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ എടുത്തു |
൪൦ |
അഹരോന്റെ സന്തതിയില്‍ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍ മക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ. |
൪൧ |
പിറ്റെന്നാള്‍ യിസ്രായേല്‍മക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തുനിങ്ങള്‍ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. |
൪൨ |
ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോള്‍ അവര്‍ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കിമേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. |
൪൩ |
അപ്പോള്‍ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പില്‍ ചെന്നു. |
൪൪ |
യഹോവ മോശെയോടുഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍ ; |
൪൫ |
ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു. |
൪൬ |
മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില്‍ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവും ഇട്ടു വേഗത്തില്‍ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. |
൪൭ |
മോശെ കല്പിച്ചതുപോലെ അഹരോന് കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, |
൪൮ |
മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവില്‍ നിന്നപ്പോള്‍ ബാധ അടങ്ങി. |
൪൯ |
കോരഹിന്റെ സംഗതിവശാല്‍ മരിച്ചവരെ കൂടാതെ ബാധയാല്‍ മരിച്ചവര്‍ പതിന്നാലായിരത്തെഴുനൂറുപേര്‍ ആയിരുന്നു |
൫൦ |
പിന്നെ അഹരോന് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് മോശെയുടെ അടുക്കല്‍ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
|
Malayalam Bible 1992 |
Bible Society of India bible |