൧ |
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍ |
൨ |
മനുഷ്യപുത്രാ, നീ യിസ്രായേല്പര്വ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവര്‍ക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതു |
൩ |
യിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങളുടെ നേരെ വാള് വരുത്തുംഞാന് നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും. |
൪ |
നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങള് തകര്‍ന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ വീഴിക്കും. |
൫ |
ഞാന്‍ യിസ്രായേല്‍മക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ ഇടും; ഞാന്‍ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും ചിതറിക്കും. |
൬ |
നിങ്ങളുടെ ബലിപീഠങ്ങള്‍ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികള്‍ നശിച്ചുപോകയും ചെയ്വാന് തക്കവണ്ണം നിങ്ങള്‍ പാര്ക്കുംന്നേടത്തൊക്കെയും പട്ടണങ്ങള്‍ പാഴായും പൂജാഗിരികള്‍ ശൂന്യമായും തീരും. |
൭ |
നിഹതന്മാര് നിങ്ങളുടെ നടുവില്‍ വീഴും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും. |
൮ |
എങ്കിലും നിങ്ങള്‍ ദേശങ്ങളില്‍ ചിതറിപ്പോകുമ്പോള് വാളിന്നു തെറ്റിപ്പോയവര്‍ ജാതികളുടെ ഇടയില്‍ നിങ്ങള്‍ക്കു ഉണ്ടാകേണ്ടതിന്നു ഞാന്‍ ഒരു ശേഷിപ്പിനെ വെച്ചേക്കും. |
൯ |
എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ തകര്‍ത്തുകളഞ്ഞശേഷം, നിങ്ങളില്‍ ചാടിപ്പോയവര്, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയില്‍വെച്ചു എന്നെ ഔര്‍ക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ നിമിത്തം അവര്‍ക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും. |
൧൦ |
ഞാന്‍ യഹോവ എന്നു അവര്‍ അറിയും; ഈ അനര്‍ത്ഥം അവര്‍ക്കും വരുത്തുമെന്നു വെറുതെയല്ല ഞാന്‍ അരുളിച്ചെയ്തിരിക്കുന്നതു. |
൧൧ |
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്ഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാല്‍കൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവര്‍ വാള്‍കൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും. |
൧൨ |
ദൂരത്തുള്ളവന് മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവന് വാള്‍കൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാന്‍ എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കും. |
൧൩ |
അവര്‍ തങ്ങളുടെ സകലവിഗ്രഹങ്ങള്‍ക്കും സൌരഭ്യവാസന അര്‍പ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്‍വ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിന് കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന് കീഴിലും അവരുടെ നിഹതന്മാര് അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയില്‍ വീണു കിടക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും. |
൧൪ |
ഞാന്‍ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാള് അധികം നിര്‍ജ്ജനവും ശൂന്യവുമാക്കും; അപ്പോള്‍ ഞാന്‍ യഹോവയെന്നു അവര്‍ അറിയും.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
എസേക്കിയൽ ൬:1 |
എസേക്കിയൽ ൬:2 |
എസേക്കിയൽ ൬:3 |
എസേക്കിയൽ ൬:4 |
എസേക്കിയൽ ൬:5 |
എസേക്കിയൽ ൬:6 |
എസേക്കിയൽ ൬:7 |
എസേക്കിയൽ ൬:8 |
എസേക്കിയൽ ൬:9 |
എസേക്കിയൽ ൬:10 |
എസേക്കിയൽ ൬:11 |
എസേക്കിയൽ ൬:12 |
എസേക്കിയൽ ൬:13 |
എസേക്കിയൽ ൬:14 |
|
|
|
|
|
|
എസേക്കിയൽ 1 / എസ 1 |
എസേക്കിയൽ 2 / എസ 2 |
എസേക്കിയൽ 3 / എസ 3 |
എസേക്കിയൽ 4 / എസ 4 |
എസേക്കിയൽ 5 / എസ 5 |
എസേക്കിയൽ 6 / എസ 6 |
എസേക്കിയൽ 7 / എസ 7 |
എസേക്കിയൽ 8 / എസ 8 |
എസേക്കിയൽ 9 / എസ 9 |
എസേക്കിയൽ 10 / എസ 10 |
എസേക്കിയൽ 11 / എസ 11 |
എസേക്കിയൽ 12 / എസ 12 |
എസേക്കിയൽ 13 / എസ 13 |
എസേക്കിയൽ 14 / എസ 14 |
എസേക്കിയൽ 15 / എസ 15 |
എസേക്കിയൽ 16 / എസ 16 |
എസേക്കിയൽ 17 / എസ 17 |
എസേക്കിയൽ 18 / എസ 18 |
എസേക്കിയൽ 19 / എസ 19 |
എസേക്കിയൽ 20 / എസ 20 |
എസേക്കിയൽ 21 / എസ 21 |
എസേക്കിയൽ 22 / എസ 22 |
എസേക്കിയൽ 23 / എസ 23 |
എസേക്കിയൽ 24 / എസ 24 |
എസേക്കിയൽ 25 / എസ 25 |
എസേക്കിയൽ 26 / എസ 26 |
എസേക്കിയൽ 27 / എസ 27 |
എസേക്കിയൽ 28 / എസ 28 |
എസേക്കിയൽ 29 / എസ 29 |
എസേക്കിയൽ 30 / എസ 30 |
എസേക്കിയൽ 31 / എസ 31 |
എസേക്കിയൽ 32 / എസ 32 |
എസേക്കിയൽ 33 / എസ 33 |
എസേക്കിയൽ 34 / എസ 34 |
എസേക്കിയൽ 35 / എസ 35 |
എസേക്കിയൽ 36 / എസ 36 |
എസേക്കിയൽ 37 / എസ 37 |
എസേക്കിയൽ 38 / എസ 38 |
എസേക്കിയൽ 39 / എസ 39 |
എസേക്കിയൽ 40 / എസ 40 |
എസേക്കിയൽ 41 / എസ 41 |
എസേക്കിയൽ 42 / എസ 42 |
എസേക്കിയൽ 43 / എസ 43 |
എസേക്കിയൽ 44 / എസ 44 |
എസേക്കിയൽ 45 / എസ 45 |
എസേക്കിയൽ 46 / എസ 46 |
എസേക്കിയൽ 47 / എസ 47 |
എസേക്കിയൽ 48 / എസ 48 |