A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

ഇസയ ൬൬യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വര്‍‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?
എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്‍‍ന്നവനും എന്റെ വചനത്തിങ്കല്‍ വിറെക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍ ‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവന്‍ ‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍‍പ്പിക്കയും ചെയ്യുന്നവന്‍ ‍, ധൂപം കാണിക്കയും മിത്ഥ്യാമൂര്‍‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍ ‍, ഇവര്‍‍ സ്വന്‍ തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു
അവര്‍‍ ഭയപ്പെടുന്നതു അവര്‍‍ക്കും വരുത്തും; ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും അവര്‍‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നേ
യഹോവയുടെ വചനത്തിങ്കല്‍ വിറെക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്‍വിന്‍ ‍; നിങ്ങളെ പകെച്ചു, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാര്‍‍ഞങ്ങള്‍ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിന്നു യഹോവ തന്നെത്താന്‍ മഹത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാല്‍ അവര്‍‍ ലജ്ജിച്ചുപോകും
നഗരത്തില്‍ നിന്നു ഒരു മുഴക്കം കേള്‍ക്കുന്നു; മന്‍ ദിരത്തില്‍ നിന്നു ഒരു നാദം കേള്‍ക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ
നോവു കിട്ടും മുന്‍ പെ അവള്‍ പ്രസവിച്ചു; വേദന വരും മുന്‍ പെ അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു
ഈവക ആര്‍‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര്‍‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടന്‍ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു
ഞാന്‍ പ്രസവദ്വാരത്തിങ്കല്‍ വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാന്‍ ഗര്‍‍ഭപാത്രം അടെച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു
൧൦
യെരൂശലേമിനെ സേ്നഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിന്‍ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍ ‍; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടു കൂടെ അത്യന്‍ തം ആനന്‍ ദിപ്പിന്‍ ‍
൧൧
അവളുടെ സാന്‍ ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും അവളുടെ തേജസ്സിന്‍ കുചാഗ്രങ്ങളെ നുകര്‍‍ന്നു രമിക്കയും ചെയ്വിന്‍ ‍
൧൨
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു കുടിപ്പാന്‍ വേണ്ടി ഞാന്‍ അവള്‍ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്‍‍ശ്വത്തില്‍ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേല്‍ ഇരുത്തി ലാളിക്കയും ചെയ്യും
൧൩
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങള്‍ യെരൂശലേമില്‍ ആശ്വാസം പ്രാപിക്കും
൧൪
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള്‍ ഇളന്‍ പുല്ലുപോലെ തഴെക്കും; യഹോവയുടെ കൈ തന്റെ ദാസന്മാര്‍‍കൂ വെളിപ്പെടും; ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും
൧൫
യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാന്‍ അഗ്നിയില്‍ പ്രത്യക്ഷമാകും; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയിരിക്കും
൧൬
യഹോവ അഗ്നികൊണ്ടും വാള്‍കൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാര്‍‍ വളരെ ആയിരിക്കും
൧൭
തോട്ടങ്ങളില്‍ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടേലി എന്നിവയെ തിന്നുകയും ചെയ്യുന്നവര്‍‍ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു
൧൮
ഞാന്‍ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാന്‍ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവര്‍‍ വന്നു എന്റെ മഹത്വം കാണും
൧൯
ഞാന്‍ അവരുടെ ഇടയില്‍ ഒരു അടയാളം പ്രവര്‍‍ത്തിക്കും; അവരില്‍ രക്ഷിക്കപ്പെട്ട ചിലരെ ഞാന്‍ തര്‍‍ശീശ്, വില്ലാളികളായ പൂല്‍ , ലൂദ് എന്നിവരും തൂബാല്‍ യാവാന്‍ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീര്‍‍ത്തി കേള്‍ക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവര്‍‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ പ്രസ്താവിക്കും;
൨൦
യിസ്രായേല്‍ മക്കള്‍ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളില്‍ വഴിപാടു കൊണ്ടുവരുന്നതുപോലെ അവര്‍‍ സകലജാതികളുടെയും ഇടയില്‍ നിന്നു നിങ്ങളുടെ സഹോദരന്മാരെ ഒക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍‍കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപര്‍‍വ്വതമായ യെരൂശലേമിലേക്കു യഹോവേക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു
൨൧
അവരില്‍ നിന്നും ചിലരെ ഞന്‍ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു
൨൨
ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുന്‍ പാകെ നിലനിലക്കുന്നതുപോലെ നിങ്ങളുടെ സന്‍ തതിയും നിങ്ങളുടെ പേരും നിലനിലക്കും എന്നു യഹോവയുടെ അരുളപ്പാടു
൨൩
പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയില്‍ നമസ്കരിപ്പാന്‍ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു
൨൪
അവര്‍‍ പുറപ്പെട്ടുചെന്നു, എന്നോടു അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍‍ സകലജഡത്തിന്നും അറെപ്പായിരിക്കുംഇസയ ൬൬:1

ഇസയ ൬൬:2

ഇസയ ൬൬:3

ഇസയ ൬൬:4

ഇസയ ൬൬:5

ഇസയ ൬൬:6

ഇസയ ൬൬:7

ഇസയ ൬൬:8

ഇസയ ൬൬:9

ഇസയ ൬൬:10

ഇസയ ൬൬:11

ഇസയ ൬൬:12

ഇസയ ൬൬:13

ഇസയ ൬൬:14

ഇസയ ൬൬:15

ഇസയ ൬൬:16

ഇസയ ൬൬:17

ഇസയ ൬൬:18

ഇസയ ൬൬:19

ഇസയ ൬൬:20

ഇസയ ൬൬:21

ഇസയ ൬൬:22

ഇസയ ൬൬:23

ഇസയ ൬൬:24ഇസയ 1 / ഇസ 1

ഇസയ 2 / ഇസ 2

ഇസയ 3 / ഇസ 3

ഇസയ 4 / ഇസ 4

ഇസയ 5 / ഇസ 5

ഇസയ 6 / ഇസ 6

ഇസയ 7 / ഇസ 7

ഇസയ 8 / ഇസ 8

ഇസയ 9 / ഇസ 9

ഇസയ 10 / ഇസ 10

ഇസയ 11 / ഇസ 11

ഇസയ 12 / ഇസ 12

ഇസയ 13 / ഇസ 13

ഇസയ 14 / ഇസ 14

ഇസയ 15 / ഇസ 15

ഇസയ 16 / ഇസ 16

ഇസയ 17 / ഇസ 17

ഇസയ 18 / ഇസ 18

ഇസയ 19 / ഇസ 19

ഇസയ 20 / ഇസ 20

ഇസയ 21 / ഇസ 21

ഇസയ 22 / ഇസ 22

ഇസയ 23 / ഇസ 23

ഇസയ 24 / ഇസ 24

ഇസയ 25 / ഇസ 25

ഇസയ 26 / ഇസ 26

ഇസയ 27 / ഇസ 27

ഇസയ 28 / ഇസ 28

ഇസയ 29 / ഇസ 29

ഇസയ 30 / ഇസ 30

ഇസയ 31 / ഇസ 31

ഇസയ 32 / ഇസ 32

ഇസയ 33 / ഇസ 33

ഇസയ 34 / ഇസ 34

ഇസയ 35 / ഇസ 35

ഇസയ 36 / ഇസ 36

ഇസയ 37 / ഇസ 37

ഇസയ 38 / ഇസ 38

ഇസയ 39 / ഇസ 39

ഇസയ 40 / ഇസ 40

ഇസയ 41 / ഇസ 41

ഇസയ 42 / ഇസ 42

ഇസയ 43 / ഇസ 43

ഇസയ 44 / ഇസ 44

ഇസയ 45 / ഇസ 45

ഇസയ 46 / ഇസ 46

ഇസയ 47 / ഇസ 47

ഇസയ 48 / ഇസ 48

ഇസയ 49 / ഇസ 49

ഇസയ 50 / ഇസ 50

ഇസയ 51 / ഇസ 51

ഇസയ 52 / ഇസ 52

ഇസയ 53 / ഇസ 53

ഇസയ 54 / ഇസ 54

ഇസയ 55 / ഇസ 55

ഇസയ 56 / ഇസ 56

ഇസയ 57 / ഇസ 57

ഇസയ 58 / ഇസ 58

ഇസയ 59 / ഇസ 59

ഇസയ 60 / ഇസ 60

ഇസയ 61 / ഇസ 61

ഇസയ 62 / ഇസ 62

ഇസയ 63 / ഇസ 63

ഇസയ 64 / ഇസ 64

ഇസയ 65 / ഇസ 65

ഇസയ 66 / ഇസ 66