A A A A A
മലയാളം ബൈബിൾ 1992

ഇസയ ൫൧നീതിയെ പിന്‍ ‍തുടരുന്നവരും യഹോവയെ അന്‍ ‍വേഷിക്കുന്നവരും ആയുള്ളോരേ, എന്‍ ‍റെ വാക്കു കേള്‍പ്പിന്‍ ‍‍; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍‍‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിന്‍ ‍‍.
നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിന്‍ ‍; ഞാന്‍ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വര്‍‍ദ്ധിപ്പിച്ചിരിക്കുന്നു.
യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവന്‍ അതിന്റെ സകലശൂന്‍ യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിര്‍‍ജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്‍ ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതില്‍ ഉണ്ടാകും.
എന്റെ ജനമേ, എന്റെ വാക്കു കേള്‍പ്പിന്‍ ‍; എന്റെ ജാതിയേ, എനിക്കു ചെവിതരുവിന്‍ ‍; ഉപദേശം എങ്കല്‍ നിന്നു പുറപ്പെടും; ഞാന്‍ എന്റെ ന്‍ യായത്തെ വംശങ്ങള്‍ക്കു പ്രകാശമായി സ്ഥാപിക്കും
എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങള്‍ വംശങ്ങള്‍ക്കു ന്‍ യായം വിധിക്കും; ദ്വീപുകള്‍ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തില്‍ അവര്‍‍ ആശ്രയിക്കുന്നു
നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയര്‍ത്തുവിന്‍ ‍; താഴെ ഭൂമിയെ നോക്കുവിന്‍ ‍; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിനെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും; എന്നാല്‍ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല
നീതിയെ അറിയുന്നവരും ഹൃദയത്തില്‍ എന്റെ ന്‍ യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ‍; നിങ്ങള്‍ മനുഷ്യരുടെ നിന്‍ ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു
പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കന്‍ പിളിയെപ്പോലെ തിന്നുകളയും; എന്നാല്‍ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും
യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്‍ക; പൂര്‍‍വ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്‍‍പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?
൧൦
സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നേ, വറ്റിച്ചുകളകയും വീണ്ടേടുക്കപ്പെട്ടവര്‍‍ കടന്നുപോകേണ്ടതിന്നു സമുദ്രത്തിന്റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?
൧൧
യഹോവയുടെ വിമുക്തന്മാര്‍‍ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്‍ ദം അവരുടെ തലയില്‍ ഉണ്ടായിരിക്കും; അവര്‍‍ ആനന്‍ ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഔടിപ്പോകും
൧൨
ഞാന്‍ ‍, ഞാന്‍ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍ ‍; എന്നാല്‍ മരിച്ചുപോകുന്ന മര്‍‍ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന്‍ നീ ആര്‍‍?
൧൩
ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകന്‍ നശിപ്പിപ്പാന്‍ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്‍ തു?
൧൪
പീഡകന്റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തില്‍ അഴിച്ചുവിടും; അവന്‍ കുണ്ടറയില്‍ മരിക്കയില്ല; അവന്റെ ആഹാരത്തിന്നു മുട്ടുവരികയുമില്ല
൧൫
തിരകള്‍ അലറുവാന്‍ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; സൈന്‍ യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം
൧൬
ഞാന്‍ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടുനീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാന്‍ എന്റെ വചനങ്ങളെ നിന്റെ വായില്‍ ആക്കി എന്റെ കയ്യുടെ നിഴലില്‍ നിന്നെ മറെച്ചിരിക്കുന്നു
൧൭
യഹോവയുടെ കയ്യില്‍ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്‍ റേ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു
൧൮
അവള്‍ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവള്‍ വളര്‍‍ത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈകൂ പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല
൧൯
ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആര്‍‍ സഹതാപം കാണിക്കും? ശൂന്‍ യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാന്‍ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?
൨൦
നിന്റെ മക്കള്‍ ബോധംകെട്ടു വലയില്‍ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര്‍‍ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭര്‍‍ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു
൨൧
ആകയാല്‍ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊള്‍ക
൨൨
നിന്റെ കര്‍‍ത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യില്‍ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;
൨൩
നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കയ്യില്‍ ഞാന്‍ അതു കൊടുക്കും അവര്‍‍ നിന്നോടുകുനിയുക; ഞങ്ങള്‍ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവര്‍‍കൂ നീ നിന്റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവെക്കേണ്ടിവന്നു