൧ |
ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന് ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന് ജാതികളോടു ന്യായം പ്രസ്താവിക്കും. |
൨ |
അവന് നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല. |
൩ |
ചതഞ്ഞ ഔട അവന് ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന് സത്യത്തോടെ ന്യായം പ്രസ്താവിക്കും. |
൪ |
ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു. |
൫ |
ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതില്‍ നടക്കുന്നവര്‍ക്കും പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു |
൬ |
കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയില്‍ നിന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരെ കാരാഗൃഹത്തില്‍നിന്നും വിടുവിപ്പാനും |
൭ |
യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാന്‍ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. |
൮ |
ഞാന്‍ യഹോവ അതുതന്നേ എന്റെ നാമം; ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല. |
൯ |
പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു. |
൧൦ |
സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ . |
൧൧ |
മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുംന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള് ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്നു ആര്‍ക്കുംകയും ചെയ്യട്ടെ. |
൧൨ |
അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ. |
൧൩ |
യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന് ആര്‍ത്തുവിളിക്കും; അവന് ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും. |
൧൪ |
ഞാന്‍ ബഹുകാലം മിണ്ടാതെയിരുന്നു; ഞാന്‍ മൌനമായി അടങ്ങിപ്പാര്‍ത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാന്‍ ഞരങ്ങി നെടുവീര്‍പ്പിട്ടു കതെക്കും. |
൧൫ |
ഞാന്‍ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാന്‍ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും. |
൧൬ |
ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയില്‍ നടത്തും; അവര്‍ അറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും; ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും. |
൧൭ |
വിഗ്രഹങ്ങളില്‍ ആശ്രയിച്ചു ബിംബങ്ങളോടുനിങ്ങള് ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന് തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും. |
൧൮ |
ചെകിടന്മാരേ, കേള്‍പ്പിന്‍ ; കുരുടന്മാരേ, നോക്കിക്കാണ്മിന് ! |
൧൯ |
എന്റെ ദാസനല്ലാതെ കുരുടന് ആര്? ഞാന്‍ അയക്കുന്ന ദൂതനെപ്പോലെ ചെകിടന് ആര്? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന് ആര്? |
൨൦ |
പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവന് കേള്‍ക്കുന്നില്ല. |
൨൧ |
യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാന് പ്രസാദിച്ചിരിക്കുന്നു. |
൨൨ |
എന്നാല്‍ ഇതു മോഷ്ടിച്ചും കവര്‍ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളില്‍ കുടുങ്ങിയും കാരാഗൃഹങ്ങളില്‍ അടെക്കപ്പെട്ടുമിരിക്കുന്നു; അവര്‍ കവര്‍ച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവര്‍ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല. |
൨൩ |
നിങ്ങളില്‍ ആര് അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആര് ശ്രദ്ധിച്ചു കേള്‍ക്കും? |
൨൪ |
യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും ഏല്പിച്ചുകൊടുത്തവന് ആര്? യഹോവ തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളില്‍ നടപ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവര്‍ അനുസരിച്ചിട്ടുമില്ല. |
൨൫ |
അതുകൊണ്ടു അവന് തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേല്‍ പകര്‍ന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവര്‍ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
ഇസയ ൪൨:1 |
ഇസയ ൪൨:2 |
ഇസയ ൪൨:3 |
ഇസയ ൪൨:4 |
ഇസയ ൪൨:5 |
ഇസയ ൪൨:6 |
ഇസയ ൪൨:7 |
ഇസയ ൪൨:8 |
ഇസയ ൪൨:9 |
ഇസയ ൪൨:10 |
ഇസയ ൪൨:11 |
ഇസയ ൪൨:12 |
ഇസയ ൪൨:13 |
ഇസയ ൪൨:14 |
ഇസയ ൪൨:15 |
ഇസയ ൪൨:16 |
ഇസയ ൪൨:17 |
ഇസയ ൪൨:18 |
ഇസയ ൪൨:19 |
ഇസയ ൪൨:20 |
ഇസയ ൪൨:21 |
ഇസയ ൪൨:22 |
ഇസയ ൪൨:23 |
ഇസയ ൪൨:24 |
ഇസയ ൪൨:25 |
|
|
|
|
|
|
ഇസയ 1 / ഇസ 1 |
ഇസയ 2 / ഇസ 2 |
ഇസയ 3 / ഇസ 3 |
ഇസയ 4 / ഇസ 4 |
ഇസയ 5 / ഇസ 5 |
ഇസയ 6 / ഇസ 6 |
ഇസയ 7 / ഇസ 7 |
ഇസയ 8 / ഇസ 8 |
ഇസയ 9 / ഇസ 9 |
ഇസയ 10 / ഇസ 10 |
ഇസയ 11 / ഇസ 11 |
ഇസയ 12 / ഇസ 12 |
ഇസയ 13 / ഇസ 13 |
ഇസയ 14 / ഇസ 14 |
ഇസയ 15 / ഇസ 15 |
ഇസയ 16 / ഇസ 16 |
ഇസയ 17 / ഇസ 17 |
ഇസയ 18 / ഇസ 18 |
ഇസയ 19 / ഇസ 19 |
ഇസയ 20 / ഇസ 20 |
ഇസയ 21 / ഇസ 21 |
ഇസയ 22 / ഇസ 22 |
ഇസയ 23 / ഇസ 23 |
ഇസയ 24 / ഇസ 24 |
ഇസയ 25 / ഇസ 25 |
ഇസയ 26 / ഇസ 26 |
ഇസയ 27 / ഇസ 27 |
ഇസയ 28 / ഇസ 28 |
ഇസയ 29 / ഇസ 29 |
ഇസയ 30 / ഇസ 30 |
ഇസയ 31 / ഇസ 31 |
ഇസയ 32 / ഇസ 32 |
ഇസയ 33 / ഇസ 33 |
ഇസയ 34 / ഇസ 34 |
ഇസയ 35 / ഇസ 35 |
ഇസയ 36 / ഇസ 36 |
ഇസയ 37 / ഇസ 37 |
ഇസയ 38 / ഇസ 38 |
ഇസയ 39 / ഇസ 39 |
ഇസയ 40 / ഇസ 40 |
ഇസയ 41 / ഇസ 41 |
ഇസയ 42 / ഇസ 42 |
ഇസയ 43 / ഇസ 43 |
ഇസയ 44 / ഇസ 44 |
ഇസയ 45 / ഇസ 45 |
ഇസയ 46 / ഇസ 46 |
ഇസയ 47 / ഇസ 47 |
ഇസയ 48 / ഇസ 48 |
ഇസയ 49 / ഇസ 49 |
ഇസയ 50 / ഇസ 50 |
ഇസയ 51 / ഇസ 51 |
ഇസയ 52 / ഇസ 52 |
ഇസയ 53 / ഇസ 53 |
ഇസയ 54 / ഇസ 54 |
ഇസയ 55 / ഇസ 55 |
ഇസയ 56 / ഇസ 56 |
ഇസയ 57 / ഇസ 57 |
ഇസയ 58 / ഇസ 58 |
ഇസയ 59 / ഇസ 59 |
ഇസയ 60 / ഇസ 60 |
ഇസയ 61 / ഇസ 61 |
ഇസയ 62 / ഇസ 62 |
ഇസയ 63 / ഇസ 63 |
ഇസയ 64 / ഇസ 64 |
ഇസയ 65 / ഇസ 65 |
ഇസയ 66 / ഇസ 66 |