A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

ഇസയ ൩൬ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടില്‍, അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
അന്നു അശ്ശൂര്‍രാജാവു രബ്ശാക്കേയെ ലാഖീശില്‍നിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കല്‍ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവന്‍ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു.
അപ്പോള്‍ ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കല്‍ പുറത്തു ചെന്നു.
രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ ഹിസ്കീയാവോടു പറയേണ്ടതുഅശ്ശൂര്‍ രാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നുനീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടു എന്നുള്ള വെറും വാക്കു അത്രേ എന്നു ഞാന്‍ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
ചതെഞ്ഞ ഔടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തന്‍ ഊന്നിയാല്‍, അവന്റെ ഉള്ളങ്കയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.
അല്ല നീ എന്നോടുഞങ്ങളുടെ ദൈവമായ യഹോവയില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കില്‍ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടുംനിങ്ങള്‍ ഈ യാഗപീഠത്തിന്റെ മുമ്പില്‍ നമസ്കരിപ്പിന്‍ എന്നു കല്പിച്ചതു?
ആകട്ടെ; എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതു കെട്ടുകതക്ക കുതിരച്ചേവകരെ കയറ്റുവാന്‍ നിനക്കു കഴിയുമെങ്കില്‍ ഞാന്‍ രണ്ടായിരം കുതിരയെ നിനക്കു തരാം.
നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില്‍ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.
൧൦
ഞാന്‍ ഇപ്പോള്‍ ഈ ദേശം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടുഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
൧൧
അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്ശാക്കേയോടുഅടിയങ്ങളോടു അരാംഭാഷയില്‍ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കു അറിയാം; മതിലിന്മേലുള്ള ജന കേള്‍ക്കേ ഞങ്ങളോടു യെഹൂദാഭാഷയില്‍ സംസാരിക്കരുതേ എന്നു പറഞ്ഞു.
൧൨
അതിന്നു രബ്-ശാക്കേനിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേല്‍ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍ അല്ലയോ എന്നു പറഞ്ഞു.
൧൩
അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാല്‍മഹാരാജാവായ അശ്ശൂര്‍രാജാവിന്റെ വാക്കു കേള്‍പ്പിന്‍ .
൧൪
രാജാവു ഇപ്രകാരം കല്പിക്കുന്നുഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; അവന്നു നിങ്ങളെ വിടുവിപ്പാന്‍ കഴികയില്ല.
൧൫
യഹോവ നമ്മെ നിശ്ചയിമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍ ആശ്രയിക്കുമാറാക്കുകയും അരുതു.
൧൬
ഹിസ്കീയാവിന്നു നിങ്ങള്‍ ചെവി കൊടുക്കരുതു; അശ്ശൂര്‍രാജാവു ഇപ്രകാരം കല്പിക്കുന്നുനിങ്ങള്‍ എന്നോടു സന്ധിചെയ്തു എന്റെ അടുക്കല്‍ പുറത്തുവരുവിന്‍ ; നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ .
൧൭
പിന്നെ ഞാന്‍ വന്നു, നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.
൧൮
യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരില്‍ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്‍ രാജാവിന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
൧൯
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെ ദേവന്മാരും എവിടെ? അവര്‍ ശമര്‍യ്യയെ എന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
൨൦
യഹോവ യെരൂശലേമിനെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തന്‍ തന്റെ ദേശത്തെ എന്റെ കയ്യില്‍ നിന്നു വിടുവിച്ചുവോ?
൨൧
എന്നാല്‍ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.
൨൨
ഹില്‍ക്കീയാവിന്റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്റെ മകന്‍ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല്‍ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.ഇസയ ൩൬:1

ഇസയ ൩൬:2

ഇസയ ൩൬:3

ഇസയ ൩൬:4

ഇസയ ൩൬:5

ഇസയ ൩൬:6

ഇസയ ൩൬:7

ഇസയ ൩൬:8

ഇസയ ൩൬:9

ഇസയ ൩൬:10

ഇസയ ൩൬:11

ഇസയ ൩൬:12

ഇസയ ൩൬:13

ഇസയ ൩൬:14

ഇസയ ൩൬:15

ഇസയ ൩൬:16

ഇസയ ൩൬:17

ഇസയ ൩൬:18

ഇസയ ൩൬:19

ഇസയ ൩൬:20

ഇസയ ൩൬:21

ഇസയ ൩൬:22ഇസയ 1 / ഇസ 1

ഇസയ 2 / ഇസ 2

ഇസയ 3 / ഇസ 3

ഇസയ 4 / ഇസ 4

ഇസയ 5 / ഇസ 5

ഇസയ 6 / ഇസ 6

ഇസയ 7 / ഇസ 7

ഇസയ 8 / ഇസ 8

ഇസയ 9 / ഇസ 9

ഇസയ 10 / ഇസ 10

ഇസയ 11 / ഇസ 11

ഇസയ 12 / ഇസ 12

ഇസയ 13 / ഇസ 13

ഇസയ 14 / ഇസ 14

ഇസയ 15 / ഇസ 15

ഇസയ 16 / ഇസ 16

ഇസയ 17 / ഇസ 17

ഇസയ 18 / ഇസ 18

ഇസയ 19 / ഇസ 19

ഇസയ 20 / ഇസ 20

ഇസയ 21 / ഇസ 21

ഇസയ 22 / ഇസ 22

ഇസയ 23 / ഇസ 23

ഇസയ 24 / ഇസ 24

ഇസയ 25 / ഇസ 25

ഇസയ 26 / ഇസ 26

ഇസയ 27 / ഇസ 27

ഇസയ 28 / ഇസ 28

ഇസയ 29 / ഇസ 29

ഇസയ 30 / ഇസ 30

ഇസയ 31 / ഇസ 31

ഇസയ 32 / ഇസ 32

ഇസയ 33 / ഇസ 33

ഇസയ 34 / ഇസ 34

ഇസയ 35 / ഇസ 35

ഇസയ 36 / ഇസ 36

ഇസയ 37 / ഇസ 37

ഇസയ 38 / ഇസ 38

ഇസയ 39 / ഇസ 39

ഇസയ 40 / ഇസ 40

ഇസയ 41 / ഇസ 41

ഇസയ 42 / ഇസ 42

ഇസയ 43 / ഇസ 43

ഇസയ 44 / ഇസ 44

ഇസയ 45 / ഇസ 45

ഇസയ 46 / ഇസ 46

ഇസയ 47 / ഇസ 47

ഇസയ 48 / ഇസ 48

ഇസയ 49 / ഇസ 49

ഇസയ 50 / ഇസ 50

ഇസയ 51 / ഇസ 51

ഇസയ 52 / ഇസ 52

ഇസയ 53 / ഇസ 53

ഇസയ 54 / ഇസ 54

ഇസയ 55 / ഇസ 55

ഇസയ 56 / ഇസ 56

ഇസയ 57 / ഇസ 57

ഇസയ 58 / ഇസ 58

ഇസയ 59 / ഇസ 59

ഇസയ 60 / ഇസ 60

ഇസയ 61 / ഇസ 61

ഇസയ 62 / ഇസ 62

ഇസയ 63 / ഇസ 63

ഇസയ 64 / ഇസ 64

ഇസയ 65 / ഇസ 65

ഇസയ 66 / ഇസ 66