A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

സുഭാഷിതങ്ങൾ ൯



ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു.
അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
അവള്‍ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളില്‍നിന്നു വിളിച്ചു പറയിക്കുന്നതു
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നതു;
വരുവിന്‍ , എന്റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍ !
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .
പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.
ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്‍ദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.
൧൦
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
൧൧
ഞാന്‍ മുഖാന്തരം നിന്റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.
൧൨
നീ ജ്ഞാനിയാകുന്നുവെങ്കില്‍ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
൧൩
ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
൧൪
തങ്ങളുടെ പാതയില്‍ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
൧൫
അവള്‍ പട്ടണത്തിലെ മേടകളില്‍ തന്റെ വീട്ടുവാതില്‍ക്കല്‍ ഒരു പീഠത്തിന്മേല്‍ ഇരിക്കുന്നു.
൧൬
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;
൧൭
മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
൧൮
എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.











സുഭാഷിതങ്ങൾ ൯:1

സുഭാഷിതങ്ങൾ ൯:2

സുഭാഷിതങ്ങൾ ൯:3

സുഭാഷിതങ്ങൾ ൯:4

സുഭാഷിതങ്ങൾ ൯:5

സുഭാഷിതങ്ങൾ ൯:6

സുഭാഷിതങ്ങൾ ൯:7

സുഭാഷിതങ്ങൾ ൯:8

സുഭാഷിതങ്ങൾ ൯:9

സുഭാഷിതങ്ങൾ ൯:10

സുഭാഷിതങ്ങൾ ൯:11

സുഭാഷിതങ്ങൾ ൯:12

സുഭാഷിതങ്ങൾ ൯:13

സുഭാഷിതങ്ങൾ ൯:14

സുഭാഷിതങ്ങൾ ൯:15

സുഭാഷിതങ്ങൾ ൯:16

സുഭാഷിതങ്ങൾ ൯:17

സുഭാഷിതങ്ങൾ ൯:18







സുഭാഷിതങ്ങൾ 1 / സുഭ 1

സുഭാഷിതങ്ങൾ 2 / സുഭ 2

സുഭാഷിതങ്ങൾ 3 / സുഭ 3

സുഭാഷിതങ്ങൾ 4 / സുഭ 4

സുഭാഷിതങ്ങൾ 5 / സുഭ 5

സുഭാഷിതങ്ങൾ 6 / സുഭ 6

സുഭാഷിതങ്ങൾ 7 / സുഭ 7

സുഭാഷിതങ്ങൾ 8 / സുഭ 8

സുഭാഷിതങ്ങൾ 9 / സുഭ 9

സുഭാഷിതങ്ങൾ 10 / സുഭ 10

സുഭാഷിതങ്ങൾ 11 / സുഭ 11

സുഭാഷിതങ്ങൾ 12 / സുഭ 12

സുഭാഷിതങ്ങൾ 13 / സുഭ 13

സുഭാഷിതങ്ങൾ 14 / സുഭ 14

സുഭാഷിതങ്ങൾ 15 / സുഭ 15

സുഭാഷിതങ്ങൾ 16 / സുഭ 16

സുഭാഷിതങ്ങൾ 17 / സുഭ 17

സുഭാഷിതങ്ങൾ 18 / സുഭ 18

സുഭാഷിതങ്ങൾ 19 / സുഭ 19

സുഭാഷിതങ്ങൾ 20 / സുഭ 20

സുഭാഷിതങ്ങൾ 21 / സുഭ 21

സുഭാഷിതങ്ങൾ 22 / സുഭ 22

സുഭാഷിതങ്ങൾ 23 / സുഭ 23

സുഭാഷിതങ്ങൾ 24 / സുഭ 24

സുഭാഷിതങ്ങൾ 25 / സുഭ 25

സുഭാഷിതങ്ങൾ 26 / സുഭ 26

സുഭാഷിതങ്ങൾ 27 / സുഭ 27

സുഭാഷിതങ്ങൾ 28 / സുഭ 28

സുഭാഷിതങ്ങൾ 29 / സുഭ 29

സുഭാഷിതങ്ങൾ 30 / സുഭ 30

സുഭാഷിതങ്ങൾ 31 / സുഭ 31