A A A A A
×

മലയാളം ബൈബിൾ 1992

സുഭാഷിതങ്ങൾ ൪

മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന്‍ .
ഞാന്‍ നിങ്ങള്‍ക്കു സല്‍ബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുതു.
ഞാന്‍ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഔമനയും ഏകപുത്രനും ആയിരുന്നു;
അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
ജ്ഞാനം സമ്പാദിക്കവിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില്‍ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താല്‍ അതു നിനക്കു മാനം വരുത്തും.
അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
൧൦
മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.
൧൧
ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.
൧൨
നടക്കുമ്പോള്‍ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള്‍ നീ ഇടറുകയുമില്ല.
൧൩
പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍ക, അതു നിന്റെ ജീവനല്ലോ.
൧൪
ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെ വഴിയില്‍ നടക്കയുമരുതു;
൧൫
അതിനോടു അകന്നുനില്‍ക്ക; അതില്‍ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
൧൬
അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കും ഉറക്കം വരികയില്ല.
൧൭
ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്റെ വീഞ്ഞു അവന്‍ പാനം ചെയ്യുന്നു.
൧൮
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
൧൯
ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കല്‍ തട്ടി വീഴും എന്നു അവര്‍ അറിയുന്നില്ല.
൨൦
മകനേ, എന്റെ വചനങ്ങള്‍ക്കു ശ്രദ്ധതരിക; എന്റെ മൊഴികള്‍ക്കു നിന്റെ ചെവി ചായിക്ക.
൨൧
അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.
൨൨
അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
൨൩
സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നതു.
൨൪
വായുടെ വക്രത നിങ്കല്‍നിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കല്‍നിന്നകറ്റുക.
൨൫
നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
൨൬
നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
൨൭
ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.
സുഭാഷിതങ്ങൾ ൪:1
സുഭാഷിതങ്ങൾ ൪:2
സുഭാഷിതങ്ങൾ ൪:3
സുഭാഷിതങ്ങൾ ൪:4
സുഭാഷിതങ്ങൾ ൪:5
സുഭാഷിതങ്ങൾ ൪:6
സുഭാഷിതങ്ങൾ ൪:7
സുഭാഷിതങ്ങൾ ൪:8
സുഭാഷിതങ്ങൾ ൪:9
സുഭാഷിതങ്ങൾ ൪:10
സുഭാഷിതങ്ങൾ ൪:11
സുഭാഷിതങ്ങൾ ൪:12
സുഭാഷിതങ്ങൾ ൪:13
സുഭാഷിതങ്ങൾ ൪:14
സുഭാഷിതങ്ങൾ ൪:15
സുഭാഷിതങ്ങൾ ൪:16
സുഭാഷിതങ്ങൾ ൪:17
സുഭാഷിതങ്ങൾ ൪:18
സുഭാഷിതങ്ങൾ ൪:19
സുഭാഷിതങ്ങൾ ൪:20
സുഭാഷിതങ്ങൾ ൪:21
സുഭാഷിതങ്ങൾ ൪:22
സുഭാഷിതങ്ങൾ ൪:23
സുഭാഷിതങ്ങൾ ൪:24
സുഭാഷിതങ്ങൾ ൪:25
സുഭാഷിതങ്ങൾ ൪:26
സുഭാഷിതങ്ങൾ ൪:27
സുഭാഷിതങ്ങൾ 1 / സുഭ 1
സുഭാഷിതങ്ങൾ 2 / സുഭ 2
സുഭാഷിതങ്ങൾ 3 / സുഭ 3
സുഭാഷിതങ്ങൾ 4 / സുഭ 4
സുഭാഷിതങ്ങൾ 5 / സുഭ 5
സുഭാഷിതങ്ങൾ 6 / സുഭ 6
സുഭാഷിതങ്ങൾ 7 / സുഭ 7
സുഭാഷിതങ്ങൾ 8 / സുഭ 8
സുഭാഷിതങ്ങൾ 9 / സുഭ 9
സുഭാഷിതങ്ങൾ 10 / സുഭ 10
സുഭാഷിതങ്ങൾ 11 / സുഭ 11
സുഭാഷിതങ്ങൾ 12 / സുഭ 12
സുഭാഷിതങ്ങൾ 13 / സുഭ 13
സുഭാഷിതങ്ങൾ 14 / സുഭ 14
സുഭാഷിതങ്ങൾ 15 / സുഭ 15
സുഭാഷിതങ്ങൾ 16 / സുഭ 16
സുഭാഷിതങ്ങൾ 17 / സുഭ 17
സുഭാഷിതങ്ങൾ 18 / സുഭ 18
സുഭാഷിതങ്ങൾ 19 / സുഭ 19
സുഭാഷിതങ്ങൾ 20 / സുഭ 20
സുഭാഷിതങ്ങൾ 21 / സുഭ 21
സുഭാഷിതങ്ങൾ 22 / സുഭ 22
സുഭാഷിതങ്ങൾ 23 / സുഭ 23
സുഭാഷിതങ്ങൾ 24 / സുഭ 24
സുഭാഷിതങ്ങൾ 25 / സുഭ 25
സുഭാഷിതങ്ങൾ 26 / സുഭ 26
സുഭാഷിതങ്ങൾ 27 / സുഭ 27
സുഭാഷിതങ്ങൾ 28 / സുഭ 28
സുഭാഷിതങ്ങൾ 29 / സുഭ 29
സുഭാഷിതങ്ങൾ 30 / സുഭ 30
സുഭാഷിതങ്ങൾ 31 / സുഭ 31