A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

സുഭാഷിതങ്ങൾ ൨൯



കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
നീതിമാന്മാര്‍ വര്‍ദ്ധിക്കുമ്പോള്‍ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നു.
ജ്ഞാനത്തില്‍ ഇഷ്ടപ്പെടുന്നവന്‍ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
രാജാവു ന്യായപാലനത്താല്‍ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
ദുഷ്കര്‍മ്മി തന്റെ ലംഘനത്തില്‍ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.
പരിഹാസികള്‍ പട്ടണത്തില്‍ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
ജ്ഞാനിക്കും ഭോഷന്നും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടു അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
൧൦
രക്തപാതകന്മാര്‍ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
൧൧
മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
൧൨
അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാല്‍ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
൧൩
ദരിദ്രനും പീഡകനും തമ്മില്‍ എതിര്‍പെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.
൧൪
അഗതികള്‍ക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
൧൫
വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.
൧൬
ദുഷ്ടന്മാര്‍ പെരുകുമ്പോള്‍ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.
൧൭
നിന്റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്കു ആശ്വാസമായ്തീരും; അവന്‍ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.
൧൮
വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍ .
൧൯
ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
൨൦
വാക്കില്‍ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
൨൧
ദാസനെ ബാല്യംമുതല്‍ ലാളിച്ചുവളര്‍ത്തുന്നവനോടു അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
൨൨
കോപമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ അതിക്രമം വര്‍ദ്ധിപ്പിക്കുന്നു.
൨൩
മനുഷ്യന്റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
൨൪
കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകെക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
൨൫
മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
൨൬
അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാല്‍ വരുന്നു.
൨൭
നീതികെട്ടവന്‍ നീതിമാന്മാര്‍ക്കും വെറുപ്പു; സന്മാര്‍ഗ്ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പു.











സുഭാഷിതങ്ങൾ ൨൯:1

സുഭാഷിതങ്ങൾ ൨൯:2

സുഭാഷിതങ്ങൾ ൨൯:3

സുഭാഷിതങ്ങൾ ൨൯:4

സുഭാഷിതങ്ങൾ ൨൯:5

സുഭാഷിതങ്ങൾ ൨൯:6

സുഭാഷിതങ്ങൾ ൨൯:7

സുഭാഷിതങ്ങൾ ൨൯:8

സുഭാഷിതങ്ങൾ ൨൯:9

സുഭാഷിതങ്ങൾ ൨൯:10

സുഭാഷിതങ്ങൾ ൨൯:11

സുഭാഷിതങ്ങൾ ൨൯:12

സുഭാഷിതങ്ങൾ ൨൯:13

സുഭാഷിതങ്ങൾ ൨൯:14

സുഭാഷിതങ്ങൾ ൨൯:15

സുഭാഷിതങ്ങൾ ൨൯:16

സുഭാഷിതങ്ങൾ ൨൯:17

സുഭാഷിതങ്ങൾ ൨൯:18

സുഭാഷിതങ്ങൾ ൨൯:19

സുഭാഷിതങ്ങൾ ൨൯:20

സുഭാഷിതങ്ങൾ ൨൯:21

സുഭാഷിതങ്ങൾ ൨൯:22

സുഭാഷിതങ്ങൾ ൨൯:23

സുഭാഷിതങ്ങൾ ൨൯:24

സുഭാഷിതങ്ങൾ ൨൯:25

സുഭാഷിതങ്ങൾ ൨൯:26

സുഭാഷിതങ്ങൾ ൨൯:27







സുഭാഷിതങ്ങൾ 1 / സുഭ 1

സുഭാഷിതങ്ങൾ 2 / സുഭ 2

സുഭാഷിതങ്ങൾ 3 / സുഭ 3

സുഭാഷിതങ്ങൾ 4 / സുഭ 4

സുഭാഷിതങ്ങൾ 5 / സുഭ 5

സുഭാഷിതങ്ങൾ 6 / സുഭ 6

സുഭാഷിതങ്ങൾ 7 / സുഭ 7

സുഭാഷിതങ്ങൾ 8 / സുഭ 8

സുഭാഷിതങ്ങൾ 9 / സുഭ 9

സുഭാഷിതങ്ങൾ 10 / സുഭ 10

സുഭാഷിതങ്ങൾ 11 / സുഭ 11

സുഭാഷിതങ്ങൾ 12 / സുഭ 12

സുഭാഷിതങ്ങൾ 13 / സുഭ 13

സുഭാഷിതങ്ങൾ 14 / സുഭ 14

സുഭാഷിതങ്ങൾ 15 / സുഭ 15

സുഭാഷിതങ്ങൾ 16 / സുഭ 16

സുഭാഷിതങ്ങൾ 17 / സുഭ 17

സുഭാഷിതങ്ങൾ 18 / സുഭ 18

സുഭാഷിതങ്ങൾ 19 / സുഭ 19

സുഭാഷിതങ്ങൾ 20 / സുഭ 20

സുഭാഷിതങ്ങൾ 21 / സുഭ 21

സുഭാഷിതങ്ങൾ 22 / സുഭ 22

സുഭാഷിതങ്ങൾ 23 / സുഭ 23

സുഭാഷിതങ്ങൾ 24 / സുഭ 24

സുഭാഷിതങ്ങൾ 25 / സുഭ 25

സുഭാഷിതങ്ങൾ 26 / സുഭ 26

സുഭാഷിതങ്ങൾ 27 / സുഭ 27

സുഭാഷിതങ്ങൾ 28 / സുഭ 28

സുഭാഷിതങ്ങൾ 29 / സുഭ 29

സുഭാഷിതങ്ങൾ 30 / സുഭ 30

സുഭാഷിതങ്ങൾ 31 / സുഭ 31