A A A A A
മലയാളം ബൈബിൾ 1992

സുഭാഷിതങ്ങൾ ൨൮



ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.
ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീര്‍ഘമായി നിലക്കുന്നു.
അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന്‍ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിര്‍ക്കുംന്നു.
ദുഷ്ടന്മാര്‍ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
തന്റെ വഴികളില്‍ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ പരമാര്‍ത്ഥതയില്‍ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍ .
ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന്‍ ബുദ്ധിയുള്ള മകന്‍ ; അതിഭക്ഷകന്മാര്‍ക്കും സഖിയായവനോ അപ്പനെ അപമാനിക്കുന്നു.
പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ദ്ധിപ്പിക്കുന്നവന്‍ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.
ന്യായപ്രമാണം കേള്‍ക്കാതെ ചെവി തിരിച്ചുകളഞ്ഞാല്‍ അവന്റെ പ്രാര്‍ത്ഥനതന്നെയും വെറുപ്പാകുന്നു.
൧൦
നേരുള്ളവരെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു തെറ്റിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.
൧൧
ധനവാന്‍ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.
൧൨
നീതിമാന്മാര്‍ ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.
൧൩
തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.
൧൪
എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ത്ഥത്തില്‍ അകപ്പെടും.
൧൫
അഗതികളില്‍ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍ .
൧൬
ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.
൧൭
രക്തപാതകഭാരം ചുമക്കുന്നവന്‍ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.
൧൮
നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പില്‍ വക്രതയുള്ളവനോ പെട്ടെന്നു വീഴും.
൧൯
നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
൨൦
വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണ്ണന്‍ ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.
൨൧
മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യന്‍ അന്യായം ചെയ്യും.
൨൨
കണ്ണുകടിയുള്ളവന്‍ ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവന്‍ അറിയുന്നതുമില്ല.
൨൩
ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.
൨൪
അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവന്‍ നാശകന്റെ സഖി.
൨൫
അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.
൨൬
സ്വന്തഹൃദയത്തില്‍ ആശ്രയിക്കുന്നവന്‍ മൂഢന്‍ ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.
൨൭
ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചല്‍ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.
൨൮
ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര്‍ വര്‍ദ്ധിക്കുന്നു.











സുഭാഷിതങ്ങൾ ൨൮:1

സുഭാഷിതങ്ങൾ ൨൮:2

സുഭാഷിതങ്ങൾ ൨൮:3

സുഭാഷിതങ്ങൾ ൨൮:4

സുഭാഷിതങ്ങൾ ൨൮:5

സുഭാഷിതങ്ങൾ ൨൮:6

സുഭാഷിതങ്ങൾ ൨൮:7

സുഭാഷിതങ്ങൾ ൨൮:8

സുഭാഷിതങ്ങൾ ൨൮:9

സുഭാഷിതങ്ങൾ ൨൮:10

സുഭാഷിതങ്ങൾ ൨൮:11

സുഭാഷിതങ്ങൾ ൨൮:12

സുഭാഷിതങ്ങൾ ൨൮:13

സുഭാഷിതങ്ങൾ ൨൮:14

സുഭാഷിതങ്ങൾ ൨൮:15

സുഭാഷിതങ്ങൾ ൨൮:16

സുഭാഷിതങ്ങൾ ൨൮:17

സുഭാഷിതങ്ങൾ ൨൮:18

സുഭാഷിതങ്ങൾ ൨൮:19

സുഭാഷിതങ്ങൾ ൨൮:20

സുഭാഷിതങ്ങൾ ൨൮:21

സുഭാഷിതങ്ങൾ ൨൮:22

സുഭാഷിതങ്ങൾ ൨൮:23

സുഭാഷിതങ്ങൾ ൨൮:24

സുഭാഷിതങ്ങൾ ൨൮:25

സുഭാഷിതങ്ങൾ ൨൮:26

സുഭാഷിതങ്ങൾ ൨൮:27

സുഭാഷിതങ്ങൾ ൨൮:28







സുഭാഷിതങ്ങൾ 1 / സുഭ 1

സുഭാഷിതങ്ങൾ 2 / സുഭ 2

സുഭാഷിതങ്ങൾ 3 / സുഭ 3

സുഭാഷിതങ്ങൾ 4 / സുഭ 4

സുഭാഷിതങ്ങൾ 5 / സുഭ 5

സുഭാഷിതങ്ങൾ 6 / സുഭ 6

സുഭാഷിതങ്ങൾ 7 / സുഭ 7

സുഭാഷിതങ്ങൾ 8 / സുഭ 8

സുഭാഷിതങ്ങൾ 9 / സുഭ 9

സുഭാഷിതങ്ങൾ 10 / സുഭ 10

സുഭാഷിതങ്ങൾ 11 / സുഭ 11

സുഭാഷിതങ്ങൾ 12 / സുഭ 12

സുഭാഷിതങ്ങൾ 13 / സുഭ 13

സുഭാഷിതങ്ങൾ 14 / സുഭ 14

സുഭാഷിതങ്ങൾ 15 / സുഭ 15

സുഭാഷിതങ്ങൾ 16 / സുഭ 16

സുഭാഷിതങ്ങൾ 17 / സുഭ 17

സുഭാഷിതങ്ങൾ 18 / സുഭ 18

സുഭാഷിതങ്ങൾ 19 / സുഭ 19

സുഭാഷിതങ്ങൾ 20 / സുഭ 20

സുഭാഷിതങ്ങൾ 21 / സുഭ 21

സുഭാഷിതങ്ങൾ 22 / സുഭ 22

സുഭാഷിതങ്ങൾ 23 / സുഭ 23

സുഭാഷിതങ്ങൾ 24 / സുഭ 24

സുഭാഷിതങ്ങൾ 25 / സുഭ 25

സുഭാഷിതങ്ങൾ 26 / സുഭ 26

സുഭാഷിതങ്ങൾ 27 / സുഭ 27

സുഭാഷിതങ്ങൾ 28 / സുഭ 28

സുഭാഷിതങ്ങൾ 29 / സുഭ 29

സുഭാഷിതങ്ങൾ 30 / സുഭ 30

സുഭാഷിതങ്ങൾ 31 / സുഭ 31