A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

സുഭാഷിതങ്ങൾ ൧൫



മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
ഭോഷന്‍ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനര്‍ത്ഥം.
ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.
ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.
൧൦
സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.
൧൧
പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!
൧൨
പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
൧൩
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
൧൪
വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
൧൫
അരിഷ്ടന്റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
൧൬
ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
൧൭
ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
൧൮
ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
൧൯
മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
൨൦
ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
൨൧
ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
൨൨
ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
൨൩
താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
൨൪
ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.
൨൫
അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.
൨൬
ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.
൨൭
ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
൨൮
നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
൨൯
യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു.
൩൦
കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
൩൧
ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
൩൨
പ്രബോധനം ത്യജിക്കുന്നവന്‍ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
൩൩
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.











സുഭാഷിതങ്ങൾ ൧൫:1

സുഭാഷിതങ്ങൾ ൧൫:2

സുഭാഷിതങ്ങൾ ൧൫:3

സുഭാഷിതങ്ങൾ ൧൫:4

സുഭാഷിതങ്ങൾ ൧൫:5

സുഭാഷിതങ്ങൾ ൧൫:6

സുഭാഷിതങ്ങൾ ൧൫:7

സുഭാഷിതങ്ങൾ ൧൫:8

സുഭാഷിതങ്ങൾ ൧൫:9

സുഭാഷിതങ്ങൾ ൧൫:10

സുഭാഷിതങ്ങൾ ൧൫:11

സുഭാഷിതങ്ങൾ ൧൫:12

സുഭാഷിതങ്ങൾ ൧൫:13

സുഭാഷിതങ്ങൾ ൧൫:14

സുഭാഷിതങ്ങൾ ൧൫:15

സുഭാഷിതങ്ങൾ ൧൫:16

സുഭാഷിതങ്ങൾ ൧൫:17

സുഭാഷിതങ്ങൾ ൧൫:18

സുഭാഷിതങ്ങൾ ൧൫:19

സുഭാഷിതങ്ങൾ ൧൫:20

സുഭാഷിതങ്ങൾ ൧൫:21

സുഭാഷിതങ്ങൾ ൧൫:22

സുഭാഷിതങ്ങൾ ൧൫:23

സുഭാഷിതങ്ങൾ ൧൫:24

സുഭാഷിതങ്ങൾ ൧൫:25

സുഭാഷിതങ്ങൾ ൧൫:26

സുഭാഷിതങ്ങൾ ൧൫:27

സുഭാഷിതങ്ങൾ ൧൫:28

സുഭാഷിതങ്ങൾ ൧൫:29

സുഭാഷിതങ്ങൾ ൧൫:30

സുഭാഷിതങ്ങൾ ൧൫:31

സുഭാഷിതങ്ങൾ ൧൫:32

സുഭാഷിതങ്ങൾ ൧൫:33







സുഭാഷിതങ്ങൾ 1 / സുഭ 1

സുഭാഷിതങ്ങൾ 2 / സുഭ 2

സുഭാഷിതങ്ങൾ 3 / സുഭ 3

സുഭാഷിതങ്ങൾ 4 / സുഭ 4

സുഭാഷിതങ്ങൾ 5 / സുഭ 5

സുഭാഷിതങ്ങൾ 6 / സുഭ 6

സുഭാഷിതങ്ങൾ 7 / സുഭ 7

സുഭാഷിതങ്ങൾ 8 / സുഭ 8

സുഭാഷിതങ്ങൾ 9 / സുഭ 9

സുഭാഷിതങ്ങൾ 10 / സുഭ 10

സുഭാഷിതങ്ങൾ 11 / സുഭ 11

സുഭാഷിതങ്ങൾ 12 / സുഭ 12

സുഭാഷിതങ്ങൾ 13 / സുഭ 13

സുഭാഷിതങ്ങൾ 14 / സുഭ 14

സുഭാഷിതങ്ങൾ 15 / സുഭ 15

സുഭാഷിതങ്ങൾ 16 / സുഭ 16

സുഭാഷിതങ്ങൾ 17 / സുഭ 17

സുഭാഷിതങ്ങൾ 18 / സുഭ 18

സുഭാഷിതങ്ങൾ 19 / സുഭ 19

സുഭാഷിതങ്ങൾ 20 / സുഭ 20

സുഭാഷിതങ്ങൾ 21 / സുഭ 21

സുഭാഷിതങ്ങൾ 22 / സുഭ 22

സുഭാഷിതങ്ങൾ 23 / സുഭ 23

സുഭാഷിതങ്ങൾ 24 / സുഭ 24

സുഭാഷിതങ്ങൾ 25 / സുഭ 25

സുഭാഷിതങ്ങൾ 26 / സുഭ 26

സുഭാഷിതങ്ങൾ 27 / സുഭ 27

സുഭാഷിതങ്ങൾ 28 / സുഭ 28

സുഭാഷിതങ്ങൾ 29 / സുഭ 29

സുഭാഷിതങ്ങൾ 30 / സുഭ 30

സുഭാഷിതങ്ങൾ 31 / സുഭ 31