A A A A A
Facebook Instagram Twitter
മലയാളം ബൈബിൾ 1992

സുഭാഷിതങ്ങൾ ൧൩



ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.
വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്‍ക്കുംന്നവന്നോ നാശം ഭവിക്കും.
മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.
നീതിമാന്‍ ഭോഷകു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.
നീതി സന്മാര്‍ഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.
ഒന്നും ഇല്ലാഞ്ഞിട്ടും ധനികന്‍ എന്നു നടിക്കുന്നവന്‍ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന്‍ എന്നു നടിക്കുന്നവനും ഉണ്ടു;
മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേള്‍ക്കേണ്ടിവരുന്നില്ല
നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.
൧൦
അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;
൧൧
അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും.
൧൨
ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.
൧൩
വചനത്തെ നിന്ദിക്കുന്നവന്‍ അതിന്നു ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.
൧൪
ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
൧൫
സല്‍ബുദ്ധിയാല്‍ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുര്‍ഘടം.
൧൬
സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടര്‍ത്തു കാണിക്കുന്നു.
൧൭
ദുഷ്ടദൂതന്‍ ദോഷത്തില്‍ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നലകുന്നു.
൧൮
പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസനക്കുട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.
൧൯
ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാര്‍ക്കും വെറുപ്പു.
൨൦
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
൨൧
ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.
൨൨
ഗുണവാന്‍ മക്കളുടെ മക്കള്‍ക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
൨൩
സാധുക്കളുടെ കൃഷി വളരെ ആഹാരം നലകുന്നു; എന്നാല്‍ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.
൨൪
വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
൨൫
നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.











സുഭാഷിതങ്ങൾ ൧൩:1

സുഭാഷിതങ്ങൾ ൧൩:2

സുഭാഷിതങ്ങൾ ൧൩:3

സുഭാഷിതങ്ങൾ ൧൩:4

സുഭാഷിതങ്ങൾ ൧൩:5

സുഭാഷിതങ്ങൾ ൧൩:6

സുഭാഷിതങ്ങൾ ൧൩:7

സുഭാഷിതങ്ങൾ ൧൩:8

സുഭാഷിതങ്ങൾ ൧൩:9

സുഭാഷിതങ്ങൾ ൧൩:10

സുഭാഷിതങ്ങൾ ൧൩:11

സുഭാഷിതങ്ങൾ ൧൩:12

സുഭാഷിതങ്ങൾ ൧൩:13

സുഭാഷിതങ്ങൾ ൧൩:14

സുഭാഷിതങ്ങൾ ൧൩:15

സുഭാഷിതങ്ങൾ ൧൩:16

സുഭാഷിതങ്ങൾ ൧൩:17

സുഭാഷിതങ്ങൾ ൧൩:18

സുഭാഷിതങ്ങൾ ൧൩:19

സുഭാഷിതങ്ങൾ ൧൩:20

സുഭാഷിതങ്ങൾ ൧൩:21

സുഭാഷിതങ്ങൾ ൧൩:22

സുഭാഷിതങ്ങൾ ൧൩:23

സുഭാഷിതങ്ങൾ ൧൩:24

സുഭാഷിതങ്ങൾ ൧൩:25







സുഭാഷിതങ്ങൾ 1 / സുഭ 1

സുഭാഷിതങ്ങൾ 2 / സുഭ 2

സുഭാഷിതങ്ങൾ 3 / സുഭ 3

സുഭാഷിതങ്ങൾ 4 / സുഭ 4

സുഭാഷിതങ്ങൾ 5 / സുഭ 5

സുഭാഷിതങ്ങൾ 6 / സുഭ 6

സുഭാഷിതങ്ങൾ 7 / സുഭ 7

സുഭാഷിതങ്ങൾ 8 / സുഭ 8

സുഭാഷിതങ്ങൾ 9 / സുഭ 9

സുഭാഷിതങ്ങൾ 10 / സുഭ 10

സുഭാഷിതങ്ങൾ 11 / സുഭ 11

സുഭാഷിതങ്ങൾ 12 / സുഭ 12

സുഭാഷിതങ്ങൾ 13 / സുഭ 13

സുഭാഷിതങ്ങൾ 14 / സുഭ 14

സുഭാഷിതങ്ങൾ 15 / സുഭ 15

സുഭാഷിതങ്ങൾ 16 / സുഭ 16

സുഭാഷിതങ്ങൾ 17 / സുഭ 17

സുഭാഷിതങ്ങൾ 18 / സുഭ 18

സുഭാഷിതങ്ങൾ 19 / സുഭ 19

സുഭാഷിതങ്ങൾ 20 / സുഭ 20

സുഭാഷിതങ്ങൾ 21 / സുഭ 21

സുഭാഷിതങ്ങൾ 22 / സുഭ 22

സുഭാഷിതങ്ങൾ 23 / സുഭ 23

സുഭാഷിതങ്ങൾ 24 / സുഭ 24

സുഭാഷിതങ്ങൾ 25 / സുഭ 25

സുഭാഷിതങ്ങൾ 26 / സുഭ 26

സുഭാഷിതങ്ങൾ 27 / സുഭ 27

സുഭാഷിതങ്ങൾ 28 / സുഭ 28

സുഭാഷിതങ്ങൾ 29 / സുഭ 29

സുഭാഷിതങ്ങൾ 30 / സുഭ 30

സുഭാഷിതങ്ങൾ 31 / സുഭ 31