A A A A A
×

മലയാളം ബൈബിൾ 1992

സങ്കീർത്തനങ്ങൾ ൭൮

എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍ ; എന്റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍ .
ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.
നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
അവന്‍ യാക്കോബില്‍ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലില്‍ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.
വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തില്‍ പിന്തിരിഞ്ഞുപോയി.
൧൦
അവര്‍ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
൧൧
അവര്‍ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
൧൨
അവന്‍ മിസ്രയീംദേശത്തു, സോവാന്‍ വയലില്‍വെച്ചു അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അത്ഭുതം പ്രവര്‍ത്തിച്ചു.
൧൩
അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതില്‍കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നിലക്കുമാറാക്കി.
൧൪
പകല്‍സമയത്തു അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
൧൫
അവന്‍ മരുഭൂമിയില്‍ പാറകളെ പിളര്‍ന്നു ആഴികളാല്‍ എന്നപോലെ അവര്‍ക്കും ധാരാളം കുടിപ്പാന്‍ കൊടുത്തു.
൧൬
പാറയില്‍നിന്നു അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
൧൭
എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയില്‍വെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
൧൮
തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവര്‍ ഹൃദയത്തില്‍ ദൈവത്തെ പരീക്ഷിച്ചു.
൧൯
അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?
൨൦
അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
൨൧
ആകയാല്‍ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
൨൨
അവര്‍ ദൈവത്തില്‍ വിശ്വസിക്കയും അവന്റെ രക്ഷയില്‍ ആശ്രയിക്കയും ചെയ്യായ്കയാല്‍ തന്നേ.
൨൩
അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
൨൪
അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.
൨൫
മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
൨൬
അവന്‍ ആകാശത്തില്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാല്‍ കിഴക്കന്‍ കാറ്റു വരുത്തി.
൨൭
അവന്‍ അവര്‍ക്കും പൊടിപോലെ മാംസത്തെയും കടല്‍പുറത്തെ മണല്‍പോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;
൨൮
അവരുടെ പാളയത്തിന്റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
൨൯
അങ്ങനെ അവര്‍ തിന്നു തൃപ്തരായ്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചതു അവന്‍ അവര്‍ക്കും കൊടുത്തു.
൩൦
അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ,
൩൧
ദൈവത്തിന്റെ കോപം അവരുടെമേല്‍ വന്നു; അവരുടെ അതിപുഷ്ടന്മാരില്‍ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.
൩൨
ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
൩൩
അതുകൊണ്ടു അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
൩൪
അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
൩൫
ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഔര്‍ക്കും.
൩൬
എങ്കിലും അവര്‍ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.
൩൭
അവരുടെ ഹൃദയം അവങ്കല്‍ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.
൩൮
എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
൩൯
അവര്‍ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവന്‍ ഔര്‍ത്തു.
൪൦
മരുഭൂമിയില്‍ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
൪൧
അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
൪൨
മിസ്രയീമില്‍ അടയാളങ്ങളെയും സോവാന്‍ വയലില്‍ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
൪൩
അവന്‍ ശത്രുവിന്‍ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവര്‍ ഔര്‍ത്തില്ല.
൪൪
അവന്‍ അവരുടെ നദികളെയും തോടുകളെയും അവര്‍ക്കും കുടിപ്പാന്‍ വഹിയാതവണ്ണം രക്തമാക്കി തീര്‍ത്തു.
൪൫
അവന്‍ അവരുടെ ഇടയില്‍ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞുതവളയെയും അയച്ചു അവ അവര്‍ക്കും നാശം ചെയ്തു.
൪൬
അവരുടെ വിള അവന്‍ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
൪൭
അവന്‍ അവരുടെ മുന്തിരിവള്ളികളെ കല്‍മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
൪൮
അവന്‍ അവരുടെ കന്നുകാലികളെ കല്‍മഴെക്കും അവരുടെ ആട്ടിന്‍ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
൪൯
അവന്‍ അവരുടെ ഇടയില്‍ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്‍ത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
൫൦
അവന്‍ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
൫൧
അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
൫൨
എന്നാല്‍ തന്റെ ജനത്തെ അവന്‍ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയില്‍ ആട്ടിന്‍ കൂട്ടത്തെപ്പോലെ അവരെ നടത്തി.
൫൩
അവന്‍ അവരെ നിര്‍ഭയമായി നടത്തുകയാല്‍ അവര്‍ക്കും പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
൫൪
അവന്‍ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പര്‍വ്വതത്തിലേക്കും കൊണ്ടുവന്നു.
൫൫
അവരുടെ മുമ്പില്‍നിന്നു അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവര്‍ക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു.
൫൬
എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.
൫൭
അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.
൫൮
അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.
൫൯
ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
൬൦
ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
൬൧
തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
൬൨
അവന്‍ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
൬൩
അവരുടെ യൌവനക്കാര്‍ തീക്കു ഇരയായിതീര്‍ന്നു; അവരുടെ കന്യകമാര്‍ക്കും വിവാഹഗീതം ഉണ്ടായതുമില്ല.
൬൪
അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ടു വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.
൬൫
അപ്പോള്‍ കര്‍ത്താവു ഉറക്കുണര്‍ന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്‍ന്നു.
൬൬
അവന്‍ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവര്‍ക്കും നിത്യനിന്ദവരുത്തുകയും ചെയ്തു.
൬൭
എന്നാല്‍ അവന്‍ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
൬൮
അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.
൬൯
താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന്‍ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
൭൦
അവന്‍ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍ തൊഴുത്തുകളില്‍നിന്നു അവനെ വരുത്തി.
൭൧
തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്‍നിന്നു കൊണ്ടുവന്നു.
൭൨
അങ്ങനെ അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)
സങ്കീർത്തനങ്ങൾ ൭൮:1
സങ്കീർത്തനങ്ങൾ ൭൮:2
സങ്കീർത്തനങ്ങൾ ൭൮:3
സങ്കീർത്തനങ്ങൾ ൭൮:4
സങ്കീർത്തനങ്ങൾ ൭൮:5
സങ്കീർത്തനങ്ങൾ ൭൮:6
സങ്കീർത്തനങ്ങൾ ൭൮:7
സങ്കീർത്തനങ്ങൾ ൭൮:8
സങ്കീർത്തനങ്ങൾ ൭൮:9
സങ്കീർത്തനങ്ങൾ ൭൮:10
സങ്കീർത്തനങ്ങൾ ൭൮:11
സങ്കീർത്തനങ്ങൾ ൭൮:12
സങ്കീർത്തനങ്ങൾ ൭൮:13
സങ്കീർത്തനങ്ങൾ ൭൮:14
സങ്കീർത്തനങ്ങൾ ൭൮:15
സങ്കീർത്തനങ്ങൾ ൭൮:16
സങ്കീർത്തനങ്ങൾ ൭൮:17
സങ്കീർത്തനങ്ങൾ ൭൮:18
സങ്കീർത്തനങ്ങൾ ൭൮:19
സങ്കീർത്തനങ്ങൾ ൭൮:20
സങ്കീർത്തനങ്ങൾ ൭൮:21
സങ്കീർത്തനങ്ങൾ ൭൮:22
സങ്കീർത്തനങ്ങൾ ൭൮:23
സങ്കീർത്തനങ്ങൾ ൭൮:24
സങ്കീർത്തനങ്ങൾ ൭൮:25
സങ്കീർത്തനങ്ങൾ ൭൮:26
സങ്കീർത്തനങ്ങൾ ൭൮:27
സങ്കീർത്തനങ്ങൾ ൭൮:28
സങ്കീർത്തനങ്ങൾ ൭൮:29
സങ്കീർത്തനങ്ങൾ ൭൮:30
സങ്കീർത്തനങ്ങൾ ൭൮:31
സങ്കീർത്തനങ്ങൾ ൭൮:32
സങ്കീർത്തനങ്ങൾ ൭൮:33
സങ്കീർത്തനങ്ങൾ ൭൮:34
സങ്കീർത്തനങ്ങൾ ൭൮:35
സങ്കീർത്തനങ്ങൾ ൭൮:36
സങ്കീർത്തനങ്ങൾ ൭൮:37
സങ്കീർത്തനങ്ങൾ ൭൮:38
സങ്കീർത്തനങ്ങൾ ൭൮:39
സങ്കീർത്തനങ്ങൾ ൭൮:40
സങ്കീർത്തനങ്ങൾ ൭൮:41
സങ്കീർത്തനങ്ങൾ ൭൮:42
സങ്കീർത്തനങ്ങൾ ൭൮:43
സങ്കീർത്തനങ്ങൾ ൭൮:44
സങ്കീർത്തനങ്ങൾ ൭൮:45
സങ്കീർത്തനങ്ങൾ ൭൮:46
സങ്കീർത്തനങ്ങൾ ൭൮:47
സങ്കീർത്തനങ്ങൾ ൭൮:48
സങ്കീർത്തനങ്ങൾ ൭൮:49
സങ്കീർത്തനങ്ങൾ ൭൮:50
സങ്കീർത്തനങ്ങൾ ൭൮:51
സങ്കീർത്തനങ്ങൾ ൭൮:52
സങ്കീർത്തനങ്ങൾ ൭൮:53
സങ്കീർത്തനങ്ങൾ ൭൮:54
സങ്കീർത്തനങ്ങൾ ൭൮:55
സങ്കീർത്തനങ്ങൾ ൭൮:56
സങ്കീർത്തനങ്ങൾ ൭൮:57
സങ്കീർത്തനങ്ങൾ ൭൮:58
സങ്കീർത്തനങ്ങൾ ൭൮:59
സങ്കീർത്തനങ്ങൾ ൭൮:60
സങ്കീർത്തനങ്ങൾ ൭൮:61
സങ്കീർത്തനങ്ങൾ ൭൮:62
സങ്കീർത്തനങ്ങൾ ൭൮:63
സങ്കീർത്തനങ്ങൾ ൭൮:64
സങ്കീർത്തനങ്ങൾ ൭൮:65
സങ്കീർത്തനങ്ങൾ ൭൮:66
സങ്കീർത്തനങ്ങൾ ൭൮:67
സങ്കീർത്തനങ്ങൾ ൭൮:68
സങ്കീർത്തനങ്ങൾ ൭൮:69
സങ്കീർത്തനങ്ങൾ ൭൮:70
സങ്കീർത്തനങ്ങൾ ൭൮:71
സങ്കീർത്തനങ്ങൾ ൭൮:72
സങ്കീർത്തനങ്ങൾ 1 / സങ്ക 1
സങ്കീർത്തനങ്ങൾ 2 / സങ്ക 2
സങ്കീർത്തനങ്ങൾ 3 / സങ്ക 3
സങ്കീർത്തനങ്ങൾ 4 / സങ്ക 4
സങ്കീർത്തനങ്ങൾ 5 / സങ്ക 5
സങ്കീർത്തനങ്ങൾ 6 / സങ്ക 6
സങ്കീർത്തനങ്ങൾ 7 / സങ്ക 7
സങ്കീർത്തനങ്ങൾ 8 / സങ്ക 8
സങ്കീർത്തനങ്ങൾ 9 / സങ്ക 9
സങ്കീർത്തനങ്ങൾ 10 / സങ്ക 10
സങ്കീർത്തനങ്ങൾ 11 / സങ്ക 11
സങ്കീർത്തനങ്ങൾ 12 / സങ്ക 12
സങ്കീർത്തനങ്ങൾ 13 / സങ്ക 13
സങ്കീർത്തനങ്ങൾ 14 / സങ്ക 14
സങ്കീർത്തനങ്ങൾ 15 / സങ്ക 15
സങ്കീർത്തനങ്ങൾ 16 / സങ്ക 16
സങ്കീർത്തനങ്ങൾ 17 / സങ്ക 17
സങ്കീർത്തനങ്ങൾ 18 / സങ്ക 18
സങ്കീർത്തനങ്ങൾ 19 / സങ്ക 19
സങ്കീർത്തനങ്ങൾ 20 / സങ്ക 20
സങ്കീർത്തനങ്ങൾ 21 / സങ്ക 21
സങ്കീർത്തനങ്ങൾ 22 / സങ്ക 22
സങ്കീർത്തനങ്ങൾ 23 / സങ്ക 23
സങ്കീർത്തനങ്ങൾ 24 / സങ്ക 24
സങ്കീർത്തനങ്ങൾ 25 / സങ്ക 25
സങ്കീർത്തനങ്ങൾ 26 / സങ്ക 26
സങ്കീർത്തനങ്ങൾ 27 / സങ്ക 27
സങ്കീർത്തനങ്ങൾ 28 / സങ്ക 28
സങ്കീർത്തനങ്ങൾ 29 / സങ്ക 29
സങ്കീർത്തനങ്ങൾ 30 / സങ്ക 30
സങ്കീർത്തനങ്ങൾ 31 / സങ്ക 31
സങ്കീർത്തനങ്ങൾ 32 / സങ്ക 32
സങ്കീർത്തനങ്ങൾ 33 / സങ്ക 33
സങ്കീർത്തനങ്ങൾ 34 / സങ്ക 34
സങ്കീർത്തനങ്ങൾ 35 / സങ്ക 35
സങ്കീർത്തനങ്ങൾ 36 / സങ്ക 36
സങ്കീർത്തനങ്ങൾ 37 / സങ്ക 37
സങ്കീർത്തനങ്ങൾ 38 / സങ്ക 38
സങ്കീർത്തനങ്ങൾ 39 / സങ്ക 39
സങ്കീർത്തനങ്ങൾ 40 / സങ്ക 40
സങ്കീർത്തനങ്ങൾ 41 / സങ്ക 41
സങ്കീർത്തനങ്ങൾ 42 / സങ്ക 42
സങ്കീർത്തനങ്ങൾ 43 / സങ്ക 43
സങ്കീർത്തനങ്ങൾ 44 / സങ്ക 44
സങ്കീർത്തനങ്ങൾ 45 / സങ്ക 45
സങ്കീർത്തനങ്ങൾ 46 / സങ്ക 46
സങ്കീർത്തനങ്ങൾ 47 / സങ്ക 47
സങ്കീർത്തനങ്ങൾ 48 / സങ്ക 48
സങ്കീർത്തനങ്ങൾ 49 / സങ്ക 49
സങ്കീർത്തനങ്ങൾ 50 / സങ്ക 50
സങ്കീർത്തനങ്ങൾ 51 / സങ്ക 51
സങ്കീർത്തനങ്ങൾ 52 / സങ്ക 52
സങ്കീർത്തനങ്ങൾ 53 / സങ്ക 53
സങ്കീർത്തനങ്ങൾ 54 / സങ്ക 54
സങ്കീർത്തനങ്ങൾ 55 / സങ്ക 55
സങ്കീർത്തനങ്ങൾ 56 / സങ്ക 56
സങ്കീർത്തനങ്ങൾ 57 / സങ്ക 57
സങ്കീർത്തനങ്ങൾ 58 / സങ്ക 58
സങ്കീർത്തനങ്ങൾ 59 / സങ്ക 59
സങ്കീർത്തനങ്ങൾ 60 / സങ്ക 60
സങ്കീർത്തനങ്ങൾ 61 / സങ്ക 61
സങ്കീർത്തനങ്ങൾ 62 / സങ്ക 62
സങ്കീർത്തനങ്ങൾ 63 / സങ്ക 63
സങ്കീർത്തനങ്ങൾ 64 / സങ്ക 64
സങ്കീർത്തനങ്ങൾ 65 / സങ്ക 65
സങ്കീർത്തനങ്ങൾ 66 / സങ്ക 66
സങ്കീർത്തനങ്ങൾ 67 / സങ്ക 67
സങ്കീർത്തനങ്ങൾ 68 / സങ്ക 68
സങ്കീർത്തനങ്ങൾ 69 / സങ്ക 69
സങ്കീർത്തനങ്ങൾ 70 / സങ്ക 70
സങ്കീർത്തനങ്ങൾ 71 / സങ്ക 71
സങ്കീർത്തനങ്ങൾ 72 / സങ്ക 72
സങ്കീർത്തനങ്ങൾ 73 / സങ്ക 73
സങ്കീർത്തനങ്ങൾ 74 / സങ്ക 74
സങ്കീർത്തനങ്ങൾ 75 / സങ്ക 75
സങ്കീർത്തനങ്ങൾ 76 / സങ്ക 76
സങ്കീർത്തനങ്ങൾ 77 / സങ്ക 77
സങ്കീർത്തനങ്ങൾ 78 / സങ്ക 78
സങ്കീർത്തനങ്ങൾ 79 / സങ്ക 79
സങ്കീർത്തനങ്ങൾ 80 / സങ്ക 80
സങ്കീർത്തനങ്ങൾ 81 / സങ്ക 81
സങ്കീർത്തനങ്ങൾ 82 / സങ്ക 82
സങ്കീർത്തനങ്ങൾ 83 / സങ്ക 83
സങ്കീർത്തനങ്ങൾ 84 / സങ്ക 84
സങ്കീർത്തനങ്ങൾ 85 / സങ്ക 85
സങ്കീർത്തനങ്ങൾ 86 / സങ്ക 86
സങ്കീർത്തനങ്ങൾ 87 / സങ്ക 87
സങ്കീർത്തനങ്ങൾ 88 / സങ്ക 88
സങ്കീർത്തനങ്ങൾ 89 / സങ്ക 89
സങ്കീർത്തനങ്ങൾ 90 / സങ്ക 90
സങ്കീർത്തനങ്ങൾ 91 / സങ്ക 91
സങ്കീർത്തനങ്ങൾ 92 / സങ്ക 92
സങ്കീർത്തനങ്ങൾ 93 / സങ്ക 93
സങ്കീർത്തനങ്ങൾ 94 / സങ്ക 94
സങ്കീർത്തനങ്ങൾ 95 / സങ്ക 95
സങ്കീർത്തനങ്ങൾ 96 / സങ്ക 96
സങ്കീർത്തനങ്ങൾ 97 / സങ്ക 97
സങ്കീർത്തനങ്ങൾ 98 / സങ്ക 98
സങ്കീർത്തനങ്ങൾ 99 / സങ്ക 99
സങ്കീർത്തനങ്ങൾ 100 / സങ്ക 100
സങ്കീർത്തനങ്ങൾ 101 / സങ്ക 101
സങ്കീർത്തനങ്ങൾ 102 / സങ്ക 102
സങ്കീർത്തനങ്ങൾ 103 / സങ്ക 103
സങ്കീർത്തനങ്ങൾ 104 / സങ്ക 104
സങ്കീർത്തനങ്ങൾ 105 / സങ്ക 105
സങ്കീർത്തനങ്ങൾ 106 / സങ്ക 106
സങ്കീർത്തനങ്ങൾ 107 / സങ്ക 107
സങ്കീർത്തനങ്ങൾ 108 / സങ്ക 108
സങ്കീർത്തനങ്ങൾ 109 / സങ്ക 109
സങ്കീർത്തനങ്ങൾ 110 / സങ്ക 110
സങ്കീർത്തനങ്ങൾ 111 / സങ്ക 111
സങ്കീർത്തനങ്ങൾ 112 / സങ്ക 112
സങ്കീർത്തനങ്ങൾ 113 / സങ്ക 113
സങ്കീർത്തനങ്ങൾ 114 / സങ്ക 114
സങ്കീർത്തനങ്ങൾ 115 / സങ്ക 115
സങ്കീർത്തനങ്ങൾ 116 / സങ്ക 116
സങ്കീർത്തനങ്ങൾ 117 / സങ്ക 117
സങ്കീർത്തനങ്ങൾ 118 / സങ്ക 118
സങ്കീർത്തനങ്ങൾ 119 / സങ്ക 119
സങ്കീർത്തനങ്ങൾ 120 / സങ്ക 120
സങ്കീർത്തനങ്ങൾ 121 / സങ്ക 121
സങ്കീർത്തനങ്ങൾ 122 / സങ്ക 122
സങ്കീർത്തനങ്ങൾ 123 / സങ്ക 123
സങ്കീർത്തനങ്ങൾ 124 / സങ്ക 124
സങ്കീർത്തനങ്ങൾ 125 / സങ്ക 125
സങ്കീർത്തനങ്ങൾ 126 / സങ്ക 126
സങ്കീർത്തനങ്ങൾ 127 / സങ്ക 127
സങ്കീർത്തനങ്ങൾ 128 / സങ്ക 128
സങ്കീർത്തനങ്ങൾ 129 / സങ്ക 129
സങ്കീർത്തനങ്ങൾ 130 / സങ്ക 130
സങ്കീർത്തനങ്ങൾ 131 / സങ്ക 131
സങ്കീർത്തനങ്ങൾ 132 / സങ്ക 132
സങ്കീർത്തനങ്ങൾ 133 / സങ്ക 133
സങ്കീർത്തനങ്ങൾ 134 / സങ്ക 134
സങ്കീർത്തനങ്ങൾ 135 / സങ്ക 135
സങ്കീർത്തനങ്ങൾ 136 / സങ്ക 136
സങ്കീർത്തനങ്ങൾ 137 / സങ്ക 137
സങ്കീർത്തനങ്ങൾ 138 / സങ്ക 138
സങ്കീർത്തനങ്ങൾ 139 / സങ്ക 139
സങ്കീർത്തനങ്ങൾ 140 / സങ്ക 140
സങ്കീർത്തനങ്ങൾ 141 / സങ്ക 141
സങ്കീർത്തനങ്ങൾ 142 / സങ്ക 142
സങ്കീർത്തനങ്ങൾ 143 / സങ്ക 143
സങ്കീർത്തനങ്ങൾ 144 / സങ്ക 144
സങ്കീർത്തനങ്ങൾ 145 / സങ്ക 145
സങ്കീർത്തനങ്ങൾ 146 / സങ്ക 146
സങ്കീർത്തനങ്ങൾ 147 / സങ്ക 147
സങ്കീർത്തനങ്ങൾ 148 / സങ്ക 148
സങ്കീർത്തനങ്ങൾ 149 / സങ്ക 149
സങ്കീർത്തനങ്ങൾ 150 / സങ്ക 150